“”…ഞാന്നിന്നോടെ പറഞ്ഞില്ലല്ലോ എനിയ്ക്കു വെച്ചുണ്ടാക്കിത്തരാൻ… നീ കൊണ്ടോണില്ലേലതു ഞാങ്കൊണ്ടോയ്ക്കോട്ടേന്നല്ലേ ചോദിച്ചുള്ളൂ..?? വൈന്നേരമാകുമ്പഴേയ്ക്കും അതെന്തായാലും ചീത്തയാവും… വെറുതേ കളയണ്ടല്ലോന്നു കരുതിയാ..!!”””_ എന്റെഭാഷണം മീനാക്ഷിയ്ക്കുമത്ര സുഖിച്ചില്ലെന്നുതോന്നുന്നു…
അതുകൊണ്ടാവും ഉള്ളിൽനിന്നും തികട്ടിവരാൻ വെമ്പൽകൊണ്ടയവൾടെ കൂതറ സ്വഭാവമവൾ പരമാവധി കടിച്ചമർത്താൻ ശ്രെമിച്ചതും…
“”…ഓ.! എന്തൊരുത്തരാദിത്വം.! അല്ലാതെ അതില്ലാണ്ടുപോയാപ്പിന്നെ കാശുമുടക്കി തിന്നണല്ലോന്നു കരുതീട്ടല്ലല്ലേടീ..?? അതെങ്ങനെ… നിന്റച്ഛന്റതേ ഊമ്പിത്തരം നിനക്കു കിട്ടാണ്ടിരിയ്‌ക്കോ..??”””
“”…നിനക്കെന്നെക്കൊണ്ടു കഴിപ്പിയ്ക്കരുതെന്നാണു മനസ്സേലെങ്കിൽ അതു പറഞ്ഞാമതി… അല്ലാണ്ടെന്റച്ഛനു വിളിയ്ക്കുവൊന്നുമ്മേണ്ട..!!”””_ കുറച്ചുപരുഷമായി പറഞ്ഞശേഷമവളു വീണ്ടുംചോദിച്ചു,
“”…നിനക്കതുവേണോ വേണ്ടയോ..??”””
“”…എനിയ്ക്കൊരു മൈരുമ്മേണ്ട..!!”””_ ന്നു ഞാനറിയാതെയൊന്നു പറഞ്ഞുപോയതും,
“”…എന്നാ ഞാനതു കൊണ്ടോകുവാ..!!”””_ന്നും പറഞ്ഞു ചപ്പാത്തിയെടുക്കാനായവൾ വീണ്ടുമകത്തേയ്ക്കോടി…
നീയൊരു മൈരുമെടുക്കണ്ടെന്നു പറയാനോങ്ങിയതാണ്…
പിന്നെ വേണ്ടന്നുവെച്ചു…
അധ്വാനിച്ചുണ്ടാക്കിയ കാശിനു മേടിച്ചതല്ലേ…
അതു ചീത്തയായി പോകണ്ടല്ലോന്നുമാത്രം കരുതി…
എന്നിട്ടും അവളു കഴിയ്ക്കുന്നേലും നല്ലതല്ലേ ചീത്തയാകുന്നതെന്നാലോചിച്ചതാ…
എന്നാലും വേണ്ടാന്നുവെച്ചു, ഇന്നാലെയെന്തായാലും എന്റെ ഔദാര്യത്തിനു മേടിച്ചുതിന്നതല്ലേ..??ഇന്നുമെന്നോടനുവാദം വാങ്ങിച്ചിട്ടല്ലേ പോയെടുത്തത്..?? അതെന്തായാലും ഞാനോർക്കണമല്ലോ…
എന്തായാലും ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തപ്പോഴേക്കും തമ്പുരാട്ടിയുമെഴുന്നള്ളി…
ഒന്നുംകഴിയ്ക്കാൻ മെനക്കെട്ടില്ലെന്നു തോന്നുന്നു… അതോ പെട്ടെന്നു വായിക്കൊള്ളുന്നതൊന്നും കിട്ടിക്കാണില്ലേ..??
ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തതുകണ്ടതും ഓടിവന്നവൾ ബൈക്കിനു പിന്നിലേയ്ക്കു ചാടിക്കേറി… എന്നിട്ടുപോകാൻ തയ്യാറായപോലെ ഒരിരിപ്പ്…
“”…കതകടയ്ക്കാൻ വീട്ടീന്നു രാജീവുവരോ..??തൊറന്നുമലത്തിയിട്ടേച്ചു പോവാൻ നിന്റച്ഛനുണ്ടാക്കിവെച്ചേക്കുന്ന സത്രമൊന്നുമല്ലിത്..!!”””_ എന്നും പോകുമ്പോൾ തൊറന്നുമലത്തിയിട്ടേച്ചു പോണപോലെയവള് വന്നുകേറിയതാണ്…
അന്നൊക്കെപ്പോകുമ്പോൾ വീട്ടിലാളുണ്ടായിരുന്നല്ലോ…
അതോടെ അബദ്ധംപറ്റിയെന്നു മനസ്സിലായതുമവൾ പെട്ടന്നു ചാടിപ്പിടിച്ചിറങ്ങി…
നേരേപോയി മുൻവാതിലുമടച്ചിട്ടു വീണ്ടുമെന്റടുത്തേയ്ക്കു വന്നപ്പോൾ അടുക്കളവാതിലടച്ചോന്നുംചോദിച്ചു വീണ്ടും ഞാനവളെയൊടിച്ചു…
അങ്ങനെ രാവിലേതന്നെ എക്സർസൈസെടുപ്പിച്ച ശേഷമാണു ഞാൻ വണ്ടീൽക്കയറ്റീത്…
ഓടിയവശയായതല്ലേ എന്നാപ്പിന്നിനിയൊന്നും മിണ്ടണ്ടാന്നുകരുതിയിരുന്നപ്പോഴാണ് വീണ്ടുമവളു ചോദിച്ചുവാങ്ങീത്…
മുൻവാതിലുംപൂട്ടി താക്കോലുമായിവന്നിട്ടതെന്റെ നേരെ നീട്ടിക്കൊണ്ടൊരു ചോദ്യം,
“”…ഈ താക്കോലെന്താ ചെയ്യണ്ടേ…???””‘_ന്ന്… അതിന്,
“”…നീ തൽക്കാലമൊരു കാര്യഞ്ചെയ്, എന്റെ നെഞ്ചത്തേയ്ക്കുവെച്ചിട്ടൊരു നിലവിളക്കുകൂടി കത്തിച്ചുവെയ്… നെനക്കു സമാധാനങ്കിട്ടട്ടേ… വീടുപൂട്ടിയാൽ താക്കോലെന്താ ചെയ്യണ്ടേന്നവൾക്കറിയില്ല പോലും..!!”””
“”…അതല്ലടാ… ഇവിടെവിടേലും വെച്ചിട്ടു പോണോന്നറിയാനാ..!!”””_ മുൻപരിചയമില്ലാത്തമട്ടിൽ മീനാക്ഷിയതു പറഞ്ഞതും,
“”…തോന്നുന്നിടത്തുവെച്ചിട്ടുപോയാൽ ആരേലും വന്നെന്തേലുമടിച്ചോണ്ടുപോവും… പിന്നതൊക്കെ മേടിച്ചുതരാൻ നിന്റെ തന്തവരോ…?? വൈകുന്നേരമ്മന്നു വീട്ടിക്കേറണോങ്കിൽ ബാഗേലാണംവെച്ചിട്ടു വണ്ടീക്കേറടീ..!!”””_ കേൾക്കേണ്ടതു കേട്ടപ്പോളവൾക്കു കാര്യംമനസ്സിലായി…
താക്കോലു ബാഗിലേയ്ക്കിട്ടുകൊണ്ടവൾ വണ്ടിയിലേയ്ക്കു കേറി…
രാവിലേ കിടന്നോടിയതുകൊണ്ടാവും മീനാക്ഷിയുടെ ശരീരത്തിൽനിന്നും വന്നത് മറ്റൊരുമണമായിരുന്നു…
എന്നാലുമതു വിയർപ്പുമണമല്ലെന്നു തോന്നുന്നു…
