അല്ലേത്തന്നെ ഇത്രേംമണമുള്ള വിയർപ്പുപൊഴിയ്ക്കാൻ ഇവളാര്, കസ്തൂരിമാനോ..??
ഇതുകുളിയ്ക്കാതെ കണ്ണിൽക്കണ്ട പെർഫ്യൂംമൊത്തം അടിച്ചുകേറ്റിട്ടു വന്നതാ ശവം…
ആ ദുർഗന്ധോം സഹിച്ചൊരുവിധത്തിലവളെ കോളേജിക്കൊണ്ടിറക്കിയപ്പോഴാണ് മീനാക്ഷിയുടടുത്ത ചോദ്യം,
“”…വൈകിട്ടെപ്പോൾ വരും..??”””
അതിന്,
“”…ഞാനെനിയ്ക്കു തോന്നുമ്പോവരും… അതുനീയന്വേഷിക്കണ്ട..!!”””_ എന്നൊരു മറുപടികൊടുത്തതും,
“”…അതല്ല… രാത്രി വൈകുമോന്നറിയാനാ..!!”””_ എന്നുംപറഞ്ഞവളെന്റെ മുഖത്തേയ്ക്കുനോക്കി…
“”…ചെലപ്പോ വൈകീന്നിരിയ്ക്കും… ചെലപ്പോ നേരത്തേ വന്നൂന്നുമിരിയ്ക്കും… അതൊക്കെ ഞാൻനിന്നെ ബോധ്യപ്പെടുത്തണോ..??”””_ തിരിച്ചു ചോദിച്ചുകൊണ്ടുഞാൻ വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ,
“”…വരുമ്പഴെന്തേലും കറിവെയ്ക്കാൻ മേടിച്ചിട്ടുവരാവോ..??”””_ പതിഞ്ഞ സ്വരത്തിലാണു മീനാക്ഷിയതു തിരക്കുന്നത്…
“”…മേടിച്ചോണ്ടുവരുക മാത്രല്ലടീ… വെറുതെ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… ആളുകള് നോക്കുന്നു…!!”””_ പെട്ടെന്നു ചുറ്റിലുമായൊന്നു കണ്ണുപായിച്ച ഞാൻ നാവിനെ വിലക്കിയപ്പോൾ,
“”…അല്ലാ… വീട്ടിക്കറിയൊന്നൂല്ലല്ലോ… അതോണ്ടു ചോദിച്ചതാ ഞാൻ… അരി ഞാഞ്ചെന്നിട്ടടുപ്പത്തിടാം..!!”””_ ഹോസ്പിറ്റലിൽ കൂടിനിന്ന പലരും ഞങ്ങളെ നോക്കുന്നതു കണ്ടതുകൊണ്ടാവും, മീനാക്ഷിയെന്നോടു ചേർന്നുനിന്നു രഹസ്യംമ്പോലതു പറഞ്ഞത്…
“”…വേണ്ടെടീ… അതുങ്കൂടെ ഞാന്നിനക്കു വെട്ടിപ്പുഴുങ്ങിത്തരാം… തിന്നുചാവ് നീ…!!”””
“”…നെനക്കു പറ്റോങ്കില് വാങ്ങീട്ടു വാ..!!”””
“”…പിന്നേ.. നിന്റച്ഛനെന്റെകയ്യേല് കാശെണ്ണി തന്നിരിയ്ക്കുവാണല്ലോ പറയുമ്പംപറയുമ്പം മേടിച്ചോണ്ടുവരാൻ..!!”””_
അതോടെ,
“”…പൈസ… പൈസയില്ലാഞ്ഞിട്ടാണോ..??
പൈസ ഞാന്തരാം… നീ മേടിച്ചിട്ടു വന്നാമതി..!!”””_ എന്നായി മീനാക്ഷി…
എന്നിട്ടുടനേതന്നെ ഒരഞ്ഞൂറു രൂപയെടുത്തെന്റെ നേരെനീട്ടി…
ആദ്യം ചവിട്ടിത്തള്ളാനാണു തോന്നിയങ്കിലും ചെയ്തില്ല…
ആ കാശുമേടിച്ചു പുട്ടടിച്ചാലോന്നുള്ള ചിന്തയായിരുന്നെനിയ്ക്ക്…
“”…അല്ലാ… തമ്പുരാട്ടിയ്ക്കു രാത്രീലെന്താ വേണ്ടേന്നു പറഞ്ഞില്ലാ..!!””‘”_ കാശുംതന്നു തിരിഞ്ഞു നടക്കാനൊരുങ്ങിയ മീനാക്ഷിയെ ഞാൻതടഞ്ഞു…
“”…അത്…”””_ അവളൊന്നാലോചിച്ചശേഷം,
“”…ഇന്നലെ ചിക്കനല്ലായ്രുന്നോ… ഇന്നു ബീഫാക്കിയാലോ..??”””_ ചമ്മലോടുകൂടിയ സംശയഭാവത്തിലായിരുന്നു ചോദ്യം…
“”…ഓ.! അപ്പൊ ചിക്കനും ബീഫുമൊക്കേ മൂഞ്ചൂ..?? ചുമ്മാതാണോയിങ്ങനെ കൊഴുപ്പുകേറിക്കിടക്കുന്നേ… ഇന്നലെ കൊറച്ചുകൊഴുപ്പു പാവാടപൊങ്ങീപ്പോൾ ഞാങ്കണ്ടതല്ലേ..!!”””_ വീണ്ടും ഞാനൊന്നു തളിയ്ക്കാൻനോക്കീതും മീനാക്ഷി പെട്ടെന്നവൾടെ വലതുകൈകൊണ്ടെന്റെ വാപൊത്തിപ്പിടിച്ചു,
“”…ഒന്നുപയ്യെ പറേടാ… ആരേലും കേൾക്കും..!!”””_ അതുപറഞ്ഞുകൊണ്ടെന്റെ മുഖത്തേയ്ക്കുനോക്കിയ ആ നിമിഷംമാത്രം മതിയായിരുന്നു, എന്റെ വാപൊത്തിപ്പിടിച്ചിരുന്ന അവൾടെയാ കൈ പിൻവലിയാൻ…
“”… ഈ അഞ്ഞൂറുരൂപയ്ക്കാകെയൊരുകിലോ ബീഫേകിട്ടൂ… നിനക്കു വെട്ടിവിഴുങ്ങാന്തന്നെ മൂന്നുകിലോവേണം..!!”””_ അഞ്ഞൂറിന്റെനോട്ടും നീട്ടിക്കാണിച്ചുകൊണ്ടു ഞാൻ പറഞ്ഞതും,
“”…അതു മതിയാവൂലേ…??”””_ എന്നായവൾ…
“”…പറഞ്ഞില്ലേ.. അതു നെനക്കുള്ളതേയാവൂന്ന്… നെനക്കു വെച്ചുവിളമ്പീട്ടു പട്ടിണികിടക്കാനൊന്നും എനിയ്ക്കുപറ്റത്തില്ല..!!”””_ പറഞ്ഞയുടനേ പേഴ്സിൽകയ്യിട്ട് ഒരഞ്ഞൂറുരൂപകൂടി അവളെടുത്തുനീട്ടി…
“”…ആയിരംരൂപേ..?? അപ്പോളതിലേയ്ക്കു ചേർക്കേണ്ട സാധനങ്ങളോ..??”””_ ആ
ബാങ്കിലിനീം കാശുണ്ടോന്നറിയാനുള്ള എന്റെയിങ്കിതം കൂടി…
“”…ഇനീമ്മേണോ..?? എങ്കിൽ അക്കൗണ്ടീന്നെടുക്കണം..!!”””
“”…തിന്നണോങ്കില് അക്കൌണ്ടീന്നെടുക്കേണ്ടിവരും… അല്ലേത്തന്നക്കൗണ്ടില് രണ്ടുംമൂന്നും ലക്ഷംരൂപയുള്ള നീയൊക്കെയാണോ അഞ്ഞൂറുരൂപയ്ക്കെച്ചിത്തരം കാട്ടുന്നേ..?? കഷ്ടം..!!”””_ ഞാൻ പുച്ഛിച്ചപ്പോൾ,
“”…അതു ഞാൻ കഷ്ടപ്പെട്ടു ജോലിചെയ്തുണ്ടാക്കിയ കാശാ… അതുകൊണ്ടെനിയ്ക്കു പല ആവശ്യങ്ങളുമുണ്ട്..!!”””_ അവൾ കരുതലോടെ പറഞ്ഞു…
