എന്റെ ഡോക്ടറൂട്ടി – 18 23അടിപൊളി  

പിന്നെ ഞാനൊന്നും മിണ്ടീല…

എന്നാലും നൂറ്റിയിരുപത് രൂപമുടക്കി പാഴ്സലൊരു കറിവാങ്ങാനവൾക്കു തോന്നാതിരുന്ന ബുദ്ധിയേയുമോർത്ത് ഞാൻ വണ്ടിതിരിച്ചു…

എങ്ങനെപോയാലും എനിയ്ക്കുമവൾക്കൂടെ കഴിയ്ക്കാൻ അരക്കിലോ ബീഫുമതി…

എങ്കിലും ഒരുകിലോ മേടിച്ചേക്കാം…

എന്റെയല്ലല്ലോ…
അവൾടെ കാശല്ലേ..??

അങ്ങനെവരുമ്പോൾ ഒരുകിലോ ബീഫിന് മുന്നൂറുരൂപ…

അപ്പോൾ ബാക്കിയെഴുന്നൂറുരൂപ പോക്കറ്റിൽ… ആ കളികൊള്ളാം.!

ഈഐഡിയ നേരത്തേ തോന്നിയിരുന്നേൽ വെറുതേ വെയിലത്തു കിടന്നോടി ശരീരമനക്കേണ്ടിയിരുന്നില്ല…

…ആം.! എത്രയുമ്പെട്ടെന്ന് അവൾടെ അക്കൌണ്ടു വെളുപ്പിച്ചെടുക്കണം.!

അതോടെന്റെമനസ്സിൽ മീനാക്ഷിയ്ക്കൊരു പൊന്മുട്ടയുടുന്ന താറാവിന്റെസ്ഥാനമായി…

വണ്ടി മെയ്ൻസിറ്റി കഴിഞ്ഞെന്റെ കോളേജിലേയ്ക്കു പായുമ്പോൾ,
മൂന്നുലക്ഷത്തോളം രൂപ അക്കൌണ്ടിലുള്ള താറാവിനെ വളർത്തണോ കൊല്ലണോന്നുള്ള ചിന്തയിലായിരുന്നു ഞാൻ…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *