എന്റെ മാവും പൂക്കുമ്പോൾ – 20അടിപൊളി  

എന്റെ മാവും പൂക്കുമ്പോൾ 20

Ente Maavum pookkumbol Part 20 | Author : RK

[ Previous Part ] [ www.kambi.pw ]


 

വീടിന് മുന്നിൽ ബൈക്ക് നിർത്തി ബാഗും കവറും എടുത്ത് അകത്തു കയറി മുറിയിലേക്ക് നടക്കും നേരം റെഡ് ബ്ലൗസും സാരിയൊക്കെ ഉടുത്ത് ഒരു സ്ത്രീ ഹാളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് മുറിയിൽ കേറാതെ നേരെ അടുക്കളയിൽ ചെന്ന്

ഞാൻ : ആരാ അമ്മാ അത്?

അമ്മ : അത് കുറിയുടെ കാര്യം പറയാൻ വന്ന ചേച്ചിയാ മോനെ

ഞാൻ : എന്ത് കുറി?

അമ്മ : ഏതോ ഒരു ജ്വല്ലറിയുടെ, മോൻ പോയി ബാഗ് വെച്ചിട്ട് വാ അമ്മ ചോറെടുക്കാം

‘ ജ്വല്ലറിയോ..? കണ്ടിട്ട് നല്ല പരിചയമുള്ള മുഖം ‘ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് പോയി, മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറുമ്പോൾ അവരുടെ രൂപം എന്റെ മനസ്സിൽ വന്നു ‘ ഓവൽ ഷേപ്പുള്ള മുഖവും ചുരുണ്ടു നീളമുള്ള തലമുടികളും ആവിശ്യത്തിന് തടിയും ഉയരവുമുള്ള പത്തുമുപ്പതു വയസ്സൊക്കെ തോന്നിക്കുന്ന ഇരുനിറമുള്ള സ്ത്രീ ‘ എവിടെയാ ഇവരെ കണ്ടതെന്ന് ഒരു ഓർമ്മയും കിട്ടുന്നില്ല എന്ന് വിചാരിച്ച് ബെർമൂഡയും ബനിയനും എടുത്തിട്ട് ഹാളിൽ ചെന്നതും അവരുടെ അടുത്ത് തന്നെ ചോറ് വിളമ്പിവെച്ച്

അമ്മ : എന്റെ മോനാ അർജുൻ

എന്നെ പരിചയ ഭാവമന്യേ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ആ…

ടേബിളിന് അടുത്ത് വന്ന് കസേര വലിച്ച് അവരുടെ അടുത്തിരുന്ന്

ഞാൻ : മീൻ വറുത്തില്ലേ

അമ്മ : ഓ…മറന്നു മോനെ, ഇപ്പൊ കൊണ്ടുവരാം

എന്ന് പറഞ്ഞു കൊണ്ട് അമ്മ അടുക്കളയിൽ പോയ നേരം

രഞ്ജിനി : പഠിക്കുവാണോ?

ഭക്ഷണം കഴിച്ചു കൊണ്ട്

ഞാൻ : ആ ബി.കോമിന്

രഞ്ജിനി : മം അമ്മ പറഞ്ഞിരുന്നു

‘ എന്നിട്ടാണോ വീണ്ടും ചോദിക്കുന്നത് ‘ എന്ന് മനസ്സിൽ പറയും നേരം

രഞ്ജിനി : ജോലി നോക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു

ഞാൻ : ആ…നോക്കുന്നുണ്ട്

രഞ്ജിനി : കളക്ഷൻ ജോലിക്ക് പോവാൻ താല്പര്യമുണ്ടോ?

ഞാൻ : എന്ത് കളക്ഷൻ?

രഞ്ജിനി : കുറിയുടെ…

ഞാൻ : ഏയ്‌ ഇല്ല ചേച്ചി വേറെ ഒരു ജോലി റെഡിയായിട്ടുണ്ട്

രഞ്ജിനി : മം ഞാൻ ചോദിച്ചുന്നുള്ളു

ഞാൻ : മം…

അടുക്കളയിൽ മീൻ വറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട്‌ കണ്ണോടിച്ച് എന്റെ അടുത്തേക്ക് ചാഞ്ഞ്, ശബ്ദം താഴ്ത്തി

രഞ്ജിനി : എന്നെ എവിടെയെങ്കിലും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ?

തലയുയർത്തി രഞ്ജിനിയെ ഒന്ന് നോക്കി

ഞാൻ : എവിടെയോ കണ്ടപോലെയുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : നിന്റെ കൂടെ പത്തിൽ പഠിച്ച സുധിയെ ഓർമ്മയുണ്ടോ?

ഞാൻ : ആ…സുധിയുടെ

ചിരിച്ചു കൊണ്ട്

രഞ്ജിനി : അപ്പൊ എന്നെ ഒട്ടും ഓർമ്മയില്ലല്ലേ നിനക്ക്, ഹമ് കൊള്ളാം

ഞാൻ : സുധിയുടെ ആരാ..?

രഞ്ജിനി : അവന്റെ അമ്മയുടെ അനിയത്തിയാ ഞാൻ, പേര് രഞ്ജിനി, ഇപ്പൊ ഓർമ്മ വന്നോ

ഞാൻ : ആ… മനസ്സിലായി, അവന്റെ ചേച്ചിയുടെ കല്യാണത്തിന് കണ്ടതല്ലേ

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : മം…അത് തന്നെ, പക്ഷെ നമ്മള് പരിചയപ്പെട്ടത് തലേന്ന് രാത്രിയാണ്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അത് പിന്നെ മറക്കാൻ പറ്റോ, അന്ന് അടിച്ചു ഫിറ്റായപ്പോ ഞാനല്ലേ പിടിച്ചു കൊണ്ട് പോയത്

എന്റെ കൈയിൽ അടിച്ച്

രഞ്ജിനി : ഒന്ന് പതുക്കെ പറയടാ…അമ്മ കേൾക്കും

ശബ്ദം താഴ്ത്തി

ഞാൻ : ഓഹ് സോറി ചേച്ചി

രഞ്ജിനി : ഹമ്.. ഇത് നിന്റെ വീടാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല

ഞാൻ : അല്ല അവനിപ്പോ എവിടെയാ? പത്ത് തോറ്റതിൽ പിന്നെ ഒരു വിവരവും ഇല്ലല്ലോ

നേരെയിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ട്

രഞ്ജിനി : ഓ..അവനവിടെ തെക്ക് വടക്ക് കറങ്ങി നടപ്പുണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : ഒരു മാറ്റവും ഇല്ലല്ലേ?

രഞ്ജിനി : എവിടെന്ന്…

ഞാൻ : അവൻ ജോലിക്കൊന്നും പോണില്ലേ?

രഞ്ജിനി : പിന്നെ ജോലി, ഏത് നേരവും താമരയായി നടക്കുന്നവന് ആര് ജോലി കൊടുക്കാനാ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ ബെസ്റ്റ് നിങ്ങളൊക്കെയല്ലേ കമ്പനി അതാവും

എന്റെ കൈയിൽ വീണ്ടും അടിച്ച്

രഞ്ജിനി : വെക്കല്ലേ…

ഞാൻ : മം… അന്ന് രാത്രി നടന്ന വല്ലതും ഓർമ്മയുണ്ടോ?

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ആ കുറച്ചൊക്കെ…

ഞാൻ : ഹമ് ബാക്കി ഞാൻ പറഞ്ഞു തരാം, എന്താ അന്ന് ചേച്ചി കാണിച്ചു കൂട്ടിയത്

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : കുറച്ചു ഓവറായിരുന്നല്ലേ…

ഞാൻ : കുറച്ചൊന്നുമല്ല നല്ല ഓവറായിരുന്നു

രഞ്ജിനി : മം.. വേറെ ആരോടും പറഞ്ഞിട്ടില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇതുവരെയില്ല, പറയണോ..

രഞ്ജിനി : അയ്യോ വേണ്ട…

ഞാൻ : മം… അന്ന് കണ്ടതിനേക്കാളും തടി കൂടിയിട്ടുണ്ട് ചേച്ചിക്ക് അതാ പെട്ടെന്ന് മനസിലാകാത്തത്

രഞ്ജിനി : പിന്നെ അത്രയൊന്നും കൂടിയിട്ടില്ല

ഞാൻ : എന്നാ എനിക്ക് തോന്നുന്നതാവും, അല്ല ചേച്ചിക്ക് എങ്ങനെയാ എന്നെ ഇത്ര പെട്ടെന്ന് മനസിലായത്

രഞ്ജിനി : ഞാൻ നിന്നെ ദിവസോം കാണുന്നതല്ലേ, കുറച്ചു താടിയും മീശയും വന്നതല്ലാതെ നിനക്ക് വേറെ ഒരു മാറ്റവും ഇല്ല

ആശ്ചര്യത്തിൽ

ഞാൻ : ഏ… എന്നെ എവിടെയാ കാണുന്നത്?

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : അതോ…സുധിയുടെ മുറിയിൽ, കല്യാണത്തിന് എടുത്ത നിങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ അവൻ മുറിയിൽ ഒട്ടിച്ചു വെച്ചട്ടുണ്ട്

ഞാൻ : ഓ അങ്ങനെ… അല്ല ചേച്ചി അവിടെയാണോ ഇപ്പൊ

രഞ്ജിനി മറുപടി പറയാൻ വന്നതും മീനുമായി അമ്മ വന്നു, ഒരു മീൻ എനിക്ക് തന്ന് ഒരണ്ണം രഞ്ജിനിക്കും കൊടുക്കും നേരം

ഞാൻ : അമ്മേ ഇത് എന്റെ കൂടെ പഠിച്ച കൂട്ടുകാരന്റെ ചെറിയമ്മയാണ്

അമ്മ : ആണോ…അപ്പൊ ഇവിടടുത്താണോ മോൾടെ വീട്?

രഞ്ജിനി : അടുത്തല്ല ചേച്ചി, ഇവിടെന്ന് കുറച്ചു ദൂരം ഉണ്ട്

അമ്മ : മം..

അങ്ങനെ ഓരോന്ന് സംസാരിച്ച് ഊണൊക്കെ കഴിഞ്ഞ് ഹാളിൽ ഇരിക്കും നേരം

രഞ്ജിനി : എന്നാ ഒരു മൂന്നെണ്ണം എഴുതാലേ..?

അമ്മ : അയ്യോ അത്രയൊന്നും വേണ്ട മോളെ ഒരണ്ണം മതി

രഞ്ജിനി : രണ്ടെണ്ണമ്മെങ്കിലും എഴുതാം ചേച്ചി, ഈ മാസത്തെ ടാർഗറ്റ് ഇതുവരെ ആയട്ടില്ല

സോഫയിൽ കിടന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന എന്നെ നോക്കി

അമ്മ : മോനെ രണ്ടെണ്ണം വേണോ?

അമ്മയെ നോക്കി

ഞാൻ : ആ എടുത്തോ അമ്മ, ഒരണ്ണം ഞാൻ അടച്ചോളാം

രഞ്ജിനി : ആ അപ്പൊ ആയിരത്തിന്റെ രണ്ടെണ്ണം എഴുതുന്നുണ്ട്

പൈസ എടുക്കാൻ അമ്മ മുറിയിലേക്ക് പോയതും

ഞാൻ : മാസത്തിൽ അല്ലെ?

ചിരിച്ചു കൊണ്ട്

രഞ്ജിനി : ദിവസക്കുറി എഴുതണോ?

ഞാൻ : അയ്യോ വേണ്ടേ, ഞാൻ പിന്നെ കക്കാൻ പോവേണ്ടി വരും

പുഞ്ചിരി കൊണ്ട്

രഞ്ജിനി : അല്ല എവിടെയാ ജോലി റെഡിയായേക്കുന്നെ?

ഞാൻ : അത് ഇവിടെ അടുത്ത് ഒരു ബ്യൂട്ടിപാർലർ തുടങ്ങുന്നുണ്ട്, അവിടെ..

രഞ്ജിനി : കൊള്ളാലോ, അവിടെ എന്തായിട്ടാ?

ഞാൻ : എന്തായിട്ടാണെന്ന് വെച്ചാൽ പ്രതേകിച്ച് ഒന്നുമില്ല, അവിടെത്തെ കാര്യങ്ങളൊക്കെ നോക്കണം, അത്ര തന്നെ

രഞ്ജിനി : ഓ… മം..

അങ്ങനെ ചീട്ടൊക്കെ എഴുതി അമ്മയെ ഏൽപ്പിച്ച് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വരാമെന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി പോയനേരം ” എന്നാലും അവന്റെ ചെറിയമ്മയെ കെട്ടിച്ചു വിട്ടതല്ലേ, അവന്റെ ചേച്ചിയുടെ കല്യാണത്തിന് അവരുടെ ഭർത്താവിനേയും മകളേയും കണ്ടതാണല്ലോ പിന്നെ ഇതെന്താ ഇവിടെ വന്ന് നിൽക്കുന്നത് ” എന്നിങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു മൊബൈലും കുത്തി കിടക്കുന്നേരം ബീനയുടെ കോൾ വന്നു, കോളെടുത്ത നേരം

Leave a Reply

Your email address will not be published. Required fields are marked *