ഞാൻ : ഹമ് ബാക്കി ഞാൻ പറഞ്ഞു തരാം, എന്താ അന്ന് ചേച്ചി കാണിച്ചു കൂട്ടിയത്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : കുറച്ചു ഓവറായിരുന്നല്ലേ…
ഞാൻ : കുറച്ചൊന്നുമല്ല നല്ല ഓവറായിരുന്നു
രഞ്ജിനി : മം.. വേറെ ആരോടും പറഞ്ഞിട്ടില്ലല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇതുവരെയില്ല, പറയണോ..
രഞ്ജിനി : അയ്യോ വേണ്ട…
ഞാൻ : മം… അന്ന് കണ്ടതിനേക്കാളും തടി കൂടിയിട്ടുണ്ട് ചേച്ചിക്ക് അതാ പെട്ടെന്ന് മനസിലാകാത്തത്
രഞ്ജിനി : പിന്നെ അത്രയൊന്നും കൂടിയിട്ടില്ല
ഞാൻ : എന്നാ എനിക്ക് തോന്നുന്നതാവും, അല്ല ചേച്ചിക്ക് എങ്ങനെയാ എന്നെ ഇത്ര പെട്ടെന്ന് മനസിലായത്
രഞ്ജിനി : ഞാൻ നിന്നെ ദിവസോം കാണുന്നതല്ലേ, കുറച്ചു താടിയും മീശയും വന്നതല്ലാതെ നിനക്ക് വേറെ ഒരു മാറ്റവും ഇല്ല
ആശ്ചര്യത്തിൽ
ഞാൻ : ഏ… എന്നെ എവിടെയാ കാണുന്നത്?
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : അതോ…സുധിയുടെ മുറിയിൽ, കല്യാണത്തിന് എടുത്ത നിങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ അവൻ മുറിയിൽ ഒട്ടിച്ചു വെച്ചട്ടുണ്ട്
ഞാൻ : ഓ അങ്ങനെ… അല്ല ചേച്ചി അവിടെയാണോ ഇപ്പൊ
രഞ്ജിനി മറുപടി പറയാൻ വന്നതും മീനുമായി അമ്മ വന്നു, ഒരു മീൻ എനിക്ക് തന്ന് ഒരണ്ണം രഞ്ജിനിക്കും കൊടുക്കും നേരം
ഞാൻ : അമ്മേ ഇത് എന്റെ കൂടെ പഠിച്ച കൂട്ടുകാരന്റെ ചെറിയമ്മയാണ്
അമ്മ : ആണോ…അപ്പൊ ഇവിടടുത്താണോ മോൾടെ വീട്?
രഞ്ജിനി : അടുത്തല്ല ചേച്ചി, ഇവിടെന്ന് കുറച്ചു ദൂരം ഉണ്ട്
അമ്മ : മം..
അങ്ങനെ ഓരോന്ന് സംസാരിച്ച് ഊണൊക്കെ കഴിഞ്ഞ് ഹാളിൽ ഇരിക്കും നേരം
രഞ്ജിനി : എന്നാ ഒരു മൂന്നെണ്ണം എഴുതാലേ..?
അമ്മ : അയ്യോ അത്രയൊന്നും വേണ്ട മോളെ ഒരണ്ണം മതി
രഞ്ജിനി : രണ്ടെണ്ണമ്മെങ്കിലും എഴുതാം ചേച്ചി, ഈ മാസത്തെ ടാർഗറ്റ് ഇതുവരെ ആയട്ടില്ല
സോഫയിൽ കിടന്ന് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന എന്നെ നോക്കി
അമ്മ : മോനെ രണ്ടെണ്ണം വേണോ?
അമ്മയെ നോക്കി
ഞാൻ : ആ എടുത്തോ അമ്മ, ഒരണ്ണം ഞാൻ അടച്ചോളാം
രഞ്ജിനി : ആ അപ്പൊ ആയിരത്തിന്റെ രണ്ടെണ്ണം എഴുതുന്നുണ്ട്
പൈസ എടുക്കാൻ അമ്മ മുറിയിലേക്ക് പോയതും
ഞാൻ : മാസത്തിൽ അല്ലെ?
ചിരിച്ചു കൊണ്ട്
രഞ്ജിനി : ദിവസക്കുറി എഴുതണോ?
ഞാൻ : അയ്യോ വേണ്ടേ, ഞാൻ പിന്നെ കക്കാൻ പോവേണ്ടി വരും
പുഞ്ചിരി കൊണ്ട്
രഞ്ജിനി : അല്ല എവിടെയാ ജോലി റെഡിയായേക്കുന്നെ?
ഞാൻ : അത് ഇവിടെ അടുത്ത് ഒരു ബ്യൂട്ടിപാർലർ തുടങ്ങുന്നുണ്ട്, അവിടെ..
രഞ്ജിനി : കൊള്ളാലോ, അവിടെ എന്തായിട്ടാ?
ഞാൻ : എന്തായിട്ടാണെന്ന് വെച്ചാൽ പ്രതേകിച്ച് ഒന്നുമില്ല, അവിടെത്തെ കാര്യങ്ങളൊക്കെ നോക്കണം, അത്ര തന്നെ
രഞ്ജിനി : ഓ… മം..
അങ്ങനെ ചീട്ടൊക്കെ എഴുതി അമ്മയെ ഏൽപ്പിച്ച് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വരാമെന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി പോയനേരം ” എന്നാലും അവന്റെ ചെറിയമ്മയെ കെട്ടിച്ചു വിട്ടതല്ലേ, അവന്റെ ചേച്ചിയുടെ കല്യാണത്തിന് അവരുടെ ഭർത്താവിനേയും മകളേയും കണ്ടതാണല്ലോ പിന്നെ ഇതെന്താ ഇവിടെ വന്ന് നിൽക്കുന്നത് ” എന്നിങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു മൊബൈലും കുത്തി കിടക്കുന്നേരം ബീനയുടെ കോൾ വന്നു, കോളെടുത്ത നേരം
ബീന : എന്താ അജു ഇന്ന് വരുന്നില്ലേ? മണി രണ്ടായി
ക്ലോക്കിൽ സമയം നോക്കി
ഞാൻ : ആ ആന്റി ദേ ഇറങ്ങുവാ
എന്ന് പറഞ്ഞു കൊണ്ട് സോഫയിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടക്കും നേരം, പുഞ്ചിരിച്ചു കൊണ്ട്
ബീന : സീനത്ത് ഇവിടെയുണ്ടട്ടോ
ഞാൻ : ആ ഇപ്പൊ എത്തും ആന്റി
എന്ന് പറഞ്ഞ് കോള് കട്ടാക്കി മുറിയിൽ ചെന്ന് ബെർമൂഡയും ബനിയനും ഊരിക്കളഞ്ഞ് ജീൻസും ഷർട്ടും ഇട്ട് വീടിന് പുറത്തിറങ്ങി ബൈക്ക് എടുത്ത് ബീനയുടെ വീട്ടിലേക്ക് പോവും നേരം ഹാൻഡ് ബാഗും തൂക്കി വെയിലത്ത് കുടയും ചൂടി നടന്ന് പോവുന്ന രഞ്ജിനിയെ കണ്ട് ബൈക്ക് സ്ലോവാക്കി അടുത്തേക്ക് ചെന്ന്
ഞാൻ : ചേച്ചി ഈ ഭാഗത്ത് തന്നെ കറങ്ങി നടക്കുവാണോ
പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് പേടിച്ച് റോഡിന്റെ സൈഡിലേക്ക് മാറി കുട മാറ്റി എന്നെ നോക്കി ദീർഘശ്വാസം വിട്ട്
രഞ്ജിനി : ഓഹ് നീയായിരുന്നോ
