എന്റെ മാവും പൂക്കുമ്പോൾ – 20അടിപൊളി  

ഞാൻ : എന്താ ചേച്ചി ഇവിടെ നിൽക്കുന്നേ?

കൈയിലുള്ള പ്രിസ്ക്രിപ്‌ഷൻ കാണിച്ച്

ഭാഗ്യലക്ഷ്‌മി : ഈ മരുന്ന് മേടിക്കാനുണ്ടായിരുന്നു

ഞാൻ : അകത്ത് സ്റ്റോറുണ്ടല്ലോ

ഭാഗ്യലക്ഷ്‌മി : അത് നേരത്തെ പൂട്ടി

ഞാൻ : ആണോ.. എന്നാ താ ഞാൻ മേടിച്ചു തരാം

ഭാഗ്യലക്ഷ്‌മി : ഏയ്‌ അത് വേണ്ട, ഞാൻ മേടിച്ചോളാം

ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ നിന്നും ചീട്ട് പിടിച്ചു വാങ്ങി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ചേച്ചി ഇവിടെ നിൽക്ക് ഞാൻ വാങ്ങിയേച്ചും വരാം

എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന എന്നോട്

ഭാഗ്യലക്ഷ്‌മി : പൈസ വേണ്ടേ?

തിരിഞ്ഞു നോക്കി

ഞാൻ : ഞാൻ മേടിച്ചോളാം

എന്ന് പറഞ്ഞു കൊണ്ട് റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പിൽ ചെന്ന് മരുന്ന് വാങ്ങി തിരിച്ചു വന്ന് ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ കൊടുത്ത്

ഞാൻ : ഇൻജെക്ഷനുള്ള മരുന്നാണല്ലേ

ഭാഗ്യലക്ഷ്‌മി : ആ… എത്രയായി?

ഹോസ്പിറ്റലിലേക്ക് നടന്ന്

ഞാൻ : ചേച്ചി വാ ഗേറ്റ് ഇപ്പൊ അടക്കും

എന്റെ പുറകേ നടന്ന്

ഭാഗ്യലക്ഷ്‌മി : പൈസ പറഞ്ഞില്ല

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ തന്നാൽ മതി

ഒന്നും മിണ്ടാതെ പുറകേ വരുന്ന ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന്

ഞാൻ : അവരെന്താ ഈ നേരത്ത് മേടിക്കാൻ പറഞ്ഞേ, കുറച്ചു നേരത്തെ പറഞ്ഞൂടെ

ഭാഗ്യലക്ഷ്മി : മകനോട് പറഞ്ഞിരുന്നതാണ്, മേടിക്കാൻ മറന്നു കാണും

ഞാൻ : ഓ…

ഭാഗ്യലക്ഷ്മി : മോന്റെ പേരെന്താ?

ഞാൻ : അമ്മ പറഞ്ഞിരുന്നല്ലോ, മറന്നോ?

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം..

ഞാൻ : അർജുൻ, ഇഷ്ട്ടമുള്ളവര് അജുന്ന് വിളിക്കും, ചേച്ചിയും അങ്ങനെ വിളിച്ചോ

ഭാഗ്യലക്ഷ്മി : മം

പിന്നെ ഒന്നും മിണ്ടാതെ ഹോസ്പിറ്റലിൽ എത്തി വാർഡിലേക്ക് കയറുന്നേരം സ്റ്റെപ്പിൽ നിന്ന്

ഭാഗ്യലക്ഷ്‌മി : ആൾടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കേണ്ട

ഞാൻ : അതെന്താ വഴക്ക് പറയോ…?

ഭാഗ്യലക്ഷ്മി : ഏയ്‌ എന്നോട് ആരും മിണ്ടുന്നത് ആൾക്കത്ര ഇഷ്ട്ടമല്ല

” ചുമ്മാതല്ല കിളവൻ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നത് ” എന്ന് മനസ്സിൽ ഓർത്ത്, ചിരിച്ചു കൊണ്ട്

ഞാൻ : ആണുങ്ങളോട് മിണ്ടുന്നതായിരിക്കും പ്രശ്നം

ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിന്ന ഭാഗ്യലക്ഷ്മിയെ നോക്കി

ഞാൻ : അല്ലാതെ പേടിയൊന്നുമില്ലാഞ്ഞിട്ടല്ല

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : ഞാൻ എന്നാ ആദ്യം ചെല്ലട്ടെ

ഞാൻ : ആ ചേച്ചി പൊക്കോ ഞാൻ പതുക്കെ വന്നോളാം

എന്ന് പറഞ്ഞു കൊണ്ട് മുകളിലെത്തി ഭാഗ്യലക്ഷ്മി പോവുന്നതും നോക്കി ഞാൻ അവിടെയുള്ള ചെയറിൽ ഇരുന്നു, കുറച്ചു നേരം അവിടെയിരുന്ന് നേഷ്‌സ്മാരെയൊക്കെ വായ്‌ നോക്കി ഞാൻ വാർഡിലേക്ക് ചെന്നു, ബെഡിന് താഴെ ഷീറ്റ് വിരിച്ച് നിലത്ത് കിടന്നുറങ്ങുന്ന ഭാഗ്യലക്ഷ്‌മിയെ നോക്കി ഞാൻ നേരെ ആളൊഴിഞ്ഞ ബെഡിൽ കയറി ആറര മണിക്കുള്ള അലാറം മൊബൈലിൽ സെറ്റ് ചെയ്ത് വെച്ച് കിടന്നു, നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നതിനാൽ ഒരു കൈകൊട്ടി കളിയൊക്കെ കഴിഞ്ഞ് എപ്പഴോ ഞാൻ ഉറങ്ങിപ്പോയ്, രാവിലെ അലാറം കേട്ട് എഴുന്നേറ്റ് കണ്ണ് തിരുമ്മി ചുറ്റും നോക്കിയപ്പോൾ, അച്ഛൻ നല്ല ഉറക്കമാണ് അടുത്ത ബെഡിൽ ഉറങ്ങുന്ന കാർന്നോരുടെ അടുത്ത് ഇന്നലെ കണ്ട പോലെ പ്രതിമയുടെ കൂട്ട് ഭാഗ്യലക്ഷ്‌മി കസേരയിൽ ഇരിപ്പുണ്ട്, കട്ടിലിൽ നിന്നും ഇറങ്ങി മുഖമൊക്കെ കഴുകി വന്ന്

ഞാൻ : ചേച്ചി നേരത്തെ എഴുന്നേറ്റോ?

എന്റെ ശബ്ദം കേട്ട്, തിരിഞ്ഞു നോക്കി

ഭാഗ്യലക്ഷ്‌മി : ആ…

ഞാൻ : ചായ കുടിക്കാൻ വരുന്നോ?

ഭാഗ്യലക്ഷ്‌മി : ഏയ്‌..ഇല്ല

കിളവനെ നോക്കി

ഞാൻ : ആള് നല്ല ഉറക്കമല്ലേ, വേഗം കുടിച്ചിട്ട് വരാം

ഭാഗ്യലക്ഷ്‌മി : അതല്ല ഞാൻ ചായയും കാപ്പിയുമൊന്നും അങ്ങനെ കുടിക്കാറില്ല

ഞാൻ : ഓ… അപ്പൊ പാലാവും

പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : മം…

ഞാൻ : എന്നാ വാന്നേ…

ഭാഗ്യലക്ഷ്‌മി : വേണ്ട അജു, എന്നെ കണ്ടില്ലെങ്കിൽ പ്രശ്നമാവും

” പിന്നെ ഈ തളർന്ന് കിടക്കുന്നവൻ എന്ത് പ്രശ്നമുണ്ടാക്കാനാ ” എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : എന്നാ ശരി ഞാൻ കുടിച്ചേച്ചും വരാം

എന്ന് പറഞ്ഞു കൊണ്ട് കാന്റീനിൽ ചെന്ന് ഫ്ലാസ്കിൽ ചായയും ഒരു ഗ്ലാസ്സിൽ പാലും മേടിച്ച് വാർഡിലേക്ക് വന്ന് ഗ്ലാസിലേക്ക് ചായ ഒഴിച്ചെടുത്ത് ഭാഗ്യലക്ഷ്‌മിയുടെ അടുത്ത് ചെന്ന് പാൽ ഗ്ലാസ്‌ നീട്ടി

ഞാൻ : ഇന്നാ ചേച്ചി

ഗ്ലാസ്‌ മേടിക്കാതെ എന്നെ നോക്കിയിരുന്ന ഭാഗ്യലക്ഷ്‌മിയെ ചിരിച്ചു കാണിച്ച്

ഞാൻ : നോക്കണ്ട പാലാണ്…

കസേരയിൽ നിന്നും എഴുന്നേറ്റ് ഗ്ലാസ്‌ വാങ്ങി, ചെറിയ പേടിയിൽ

ഭാഗ്യലക്ഷ്‌മി : അങ്ങോട്ട്‌ മാറി നിൽക്കാം

ഞാൻ : ഓ ആയിക്കോട്ടെ, ഇനി ഇത് കണ്ട് ആൾക്ക് പ്രഷറ് കൂടേണ്ടാ

പുഞ്ചിരിച്ചു കൊണ്ട് വാർഡിന്റെ വരാന്തയിലേക്ക് നടന്ന ഭാഗ്യലക്ഷ്‌മിയുടെ പുറകേ നടന്ന്

ഞാൻ : എന്തിനാ ഇങ്ങനെ പേടിക്കുന്നെ?

കിളവന്റെ നോട്ടം എത്താത്ത മൂലയിലേക്ക് മാറി നിന്ന്, പാല് കുടിച്ച് കൊണ്ട്

ഭാഗ്യലക്ഷ്‌മി : പേടിയൊന്നുമില്ല

ചിരിച്ചു കൊണ്ട്

ഞാൻ : ബഹുമാനമാവും

ഭാഗ്യലക്ഷ്‌മി : മം.. എന്താ ഇത്ര നേരത്തെ എഴുന്നേറ്റത്?

ചായ കുടിച്ചു കൊണ്ട്

ഞാൻ : ക്ലാസ്സുണ്ട്

ഭാഗ്യലക്ഷ്‌മി : പഠിക്കുവാണോ?

ഞാൻ : ആ ബി.കോമിന്

ഭാഗ്യലക്ഷ്‌മി : മം അപ്പൊ അമ്മ വരോ?

ഞാൻ : വരാന്ന് പറഞ്ഞട്ടുണ്ട്

ഭാഗ്യലക്ഷ്‌മി : എപ്പഴാ ക്ലാസ്സ്‌?

ഞാൻ : ഏഴരക്ക് തുടങ്ങും

ഭാഗ്യലക്ഷ്‌മി : അതെന്താ അത്ര നേരത്തെ?

ഞാൻ : പ്രൈവറ്റായിട്ട പഠിക്കുന്നെ, ഒന്നര മണിക്കൂർ ക്ലാസ്സുള്ളൂ

ഭാഗ്യലക്ഷ്‌മി : ഓ…അത് കഴിഞ്ഞ് ജോലിക്ക് പോവുന്നുണ്ടോ?

ഞാൻ : ഇപ്പൊ ജോലിയൊന്നുമില്ല, അടുത്ത് തന്നെ ഒരണ്ണം റെഡിയാവും

ഭാഗ്യലക്ഷ്‌മി : എവിടെയാ?

ഞാൻ : ഇവിടെ അടുത്ത് തന്നെയാ, ഒരു ബ്യൂട്ടിപാർലറിൽ

ഭാഗ്യലക്ഷ്‌മി : മം.. അജുന്റെ വീട്ടിൽ വേറെയാരൊക്കെയുണ്ട്?

ഞാൻ : ഞങ്ങള് മൂന്നു പേരും മാത്രമുള്ളു, ചേച്ചിയുടെയോ?

ഭാഗ്യലക്ഷ്‌മി : ഞങ്ങള് മൂന്ന് പേര്

ഞാൻ : മം..മോന് എന്ത് ജോലിയാ?

ഭാഗ്യലക്ഷ്‌മി : കോൾ സെന്ററിലാണ്

ഞാൻ : എന്തിന്റെ?

ഭാഗ്യലക്ഷ്‌മി : ടെലികോം

ഞാൻ : ഓ… നൈറ്റ്‌ ഡ്യൂട്ടിയാണല്ലേ?

ഭാഗ്യലക്ഷ്‌മി : ആ അത് രണ്ടാഴ്ച തോറും മാറിക്കൊണ്ടിരിക്കും

ഞാൻ : മം…ഇനി എപ്പൊ വരും?

ഭാഗ്യലക്ഷ്‌മി : ആര് മോനോ? പത്ത് പതിനൊന്നു മണിയൊക്കെയാവും

ഞാൻ : അപ്പൊ ഭക്ഷണമൊക്കെ

ഭാഗ്യലക്ഷ്‌മി : വീട്ടിൽ ചെന്നട്ട്

ഞാൻ : അത് വരെ ചേച്ചി ഒന്നും കഴിക്കാതെ ഇവിടെ നിൽക്കോ?

ഭാഗ്യലക്ഷ്‌മി : അല്ലാതെ പിന്നെ വേറെ എന്ത് ചെയ്യാനാ?

ഞാൻ : മോനോട് നേരത്തെ വരാൻ പറഞ്ഞൂടെ

ഭാഗ്യലക്ഷ്‌മി : അവൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോ നാല് മണിയൊക്കെ ആവും പിന്നെ ഒരു ഉറക്കമൊക്കെ കഴിഞ്ഞ വരുന്നേ

ഞാൻ : എന്നാ ചേച്ചിക്ക് പുറത്തു നിന്നും എന്തെങ്കിലും കഴിച്ചൂടെ

ഭാഗ്യലക്ഷ്‌മി : പുറത്ത് നിന്നും അങ്ങനെ ഒറ്റക്ക് കഴിച്ച് ശീലമില്ല, അതാണ്

Leave a Reply

Your email address will not be published. Required fields are marked *