എന്റെ മാവും പൂക്കുമ്പോൾ – 9അടിപൊളി  

അരവിന്ദൻ : അർജുന് ബുദ്ധിമുട്ടൊന്നുമില്ലല്ലോ ?

ഞാൻ : ഏയ്‌ ഇല്ല

അരവിന്ദൻ : മം.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ, ആനന്ദ് ഇപ്പൊ ഇറങ്ങില്ലേ ?

ആനന്ദ് : ആ കൊച്ചിനൊന്ന് കണ്ടിട്ട്

അരവിന്ദൻ : ശരി…

അവര് പോയതും ഞാനും അങ്കിളും കൂടി ഡോറ് തുറന്ന് മുറിയിലേക്ക് കയറി, ഞങ്ങളെ കണ്ടതും ജ്യൂസ് കുടിച്ചു കൊണ്ടിരുന്ന

അശ്വതി : അങ്കിള് അജുനെ അറസ്റ്റ് ചെയ്തോ ?

അത് കേട്ട് ഒരു നിമിഷം എന്റെ ശരീരത്തിലൂടെ കൊള്ളിയാൻ പാഞ്ഞു

ആനന്ദ് : എന്തിന് ?

ചിരിച്ചു കൊണ്ട്

അശ്വതി : അപ്പൊ ചെയ്തില്ലേ ? ഞാൻ കരുതി അങ്കിള് അജുനെ അറസ്റ്റ് ചെയ്ത് നല്ല ഇടി കൊടുത്ത് കാണുമെന്ന്

ആനന്ദ് : ഹമ്.. എങ്ങനുണ്ട് ഇപ്പൊ ?

അശ്വതി : ഞാൻ ഓക്കെയാണ് അങ്കിൾ

ആനന്ദ് : മം.. ഞാൻ എന്നാ ഇറങ്ങുവാണ് അർജുൻ ഇവിടെ കാണും

എന്ന് പറഞ്ഞ് ഫോൺ മിസ്സിന് കൊടുത്തു

അശ്വതി : ബൈ അങ്കിൾ

അങ്കിള് പോയതും, ദേഷ്യത്തിൽ

ഞാൻ : അപ്പൊ അതാണ് മനസ്സിൽ അല്ലേ ?

അശ്വതി : എന്ത് ?

ഞാൻ : എന്നെ ലോക്കപ്പിൽ കയറ്റി ഇടിക്കാൻ

അശ്വതി : അടുത്തേക്ക് വാ…

ഞാൻ : എന്തിനാണ്

അശ്വതി : നീ വാ..

ഞാൻ : ഞാനില്ല

അശ്വതി : ദേ കൂടുതൽ ഷോ കാണിക്കല്ലേ ശെരിക്കും ഇടി കിട്ടും

ഞാൻ : ഹമ്..

അശ്വതി : വാ ഇവിടെവന്നിരിക്ക്

കട്ടിലിനടുത്തുള്ള കസേരയിൽ ചെന്നിരുന്ന്

ഞാൻ : എന്തിനാ ഉറക്കഗുളിക കഴിച്ചത്

ഗ്ലാസ്‌ നീട്ടി

അശ്വതി : ജ്യൂസ്‌ വേണോ ?

ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ

അശ്വതി : വെറുതെ

ഞാൻ : ഓഹോ എന്നിട്ട് ?

അശ്വതി : എന്നിട്ട് കുന്തം പോടാ

ഞാൻ : ഹമ്… വട്ടാണ് നല്ല മുഴുത്ത വട്ട്

അശ്വതി : അതെ, നീ ഫോൺ ഓഫാക്കി വെച്ചത് കൊണ്ടല്ലേ ഇന്നലെ എത്ര തവണ വിളിച്ചു ഞാൻ മെസ്സേജും അയച്ചു ഒന്നിനും റീപ്ലേ കണ്ടില്ലല്ലോ അതാ ഞാൻ

ഞാൻ : അതിനു ഇങ്ങനെയാണോ ചെയ്യുന്നത്

അശ്വതി : ആ… നീ വീണ്ടും ഉടക്കാൻ വന്നതാ എന്നോട്

ഞാൻ : എന്നെ തല്ലിയതും പോരാ ഇനി പോലീസ് സ്റ്റേഷനിലും കേറ്റണം അല്ലേ ?

അശ്വതി : സോറി…

ഞാൻ : ഒരു സോറി ഹമ്..

അശ്വതി : അറിയാതെ തല്ലി പോയതാടാ സോറി ഇനി അതും പറഞ്ഞ് വീണ്ടും വഴക്കിടല്ലേ

ഞാൻ : മം…എങ്ങനുണ്ട് ഇപ്പൊ ?

അശ്വതി : നല്ല ക്ഷീണം ഉണ്ട്

ഞാൻ : കുറച്ചും കൂടി ഉറക്കഗുളിക എടുക്കട്ടെ നന്നായിട്ട് ഉറങ്ങാം

എന്റെ കവിളിൽ പിടിച്ചു വലിച്ച്

അശ്വതി : ആക്കല്ലേ…

ഞാൻ : ആഹ്… വിട് വിട് അധികം കൊഞ്ചല് വേണ്ട, പേടിച്ച് നാട് വിട്ടാലോന്ന് വരെ ആലോചിച്ചതാ ഞാൻ

അശ്വതി : എന്തിനു ?

ഞാൻ : അങ്കിള് വിളിച്ചപ്പോ

അശ്വതി : അങ്കിള് എന്ത് പറഞ്ഞു ?

ഞാൻ : ഒന്നും പറഞ്ഞില്ല ഇനി അതിൽ പിടിച്ച് തൂങ്ങേണ്ട

കവിളിൽ തടവി

അശ്വതി : മം… വേദനിച്ചോ

ഞാൻ : ഏയ്‌ നല്ല സുഖമായിരുന്നു ഹമ്

അശ്വതി : അതിന് പാടൊന്നും വന്നില്ലല്ലോ

ഞാൻ : ആഹാ അപ്പൊ വരാത്തതായോ കുറ്റം ഞാൻ ഒരണ്ണം തരട്ടെ അതുപോലെയൊന്ന്

അശ്വതി : ആ… തന്നോ… കടം തീരുമല്ലോ

എന്ന് പറഞ്ഞ് കവിളും കാണിച്ച് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു, കസേരയിൽ നിന്നും എഴുനേറ്റ് കവിളിലേക്ക് വീണ് കിടന്ന തലമുടി വിരലുകൾ കൊണ്ട് ചെവിയുടെ പുറകിലേക്ക് മാറ്റിയിട്ടു

അശ്വതി : ശെരിക്കും തല്ലാൻ പോവാ ?

ഞാൻ : ആ…കടം തീർക്കണ്ടേ

അശ്വതി : മം.. ഈ ഗ്ലാസ്‌ അവിടെവെച്ചോ

ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ച് കണ്ണും പൂട്ടി അടികൊള്ളാൻ കാത്തിരുന്ന മിസ്സിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത്

ഞാൻ : മതിയോ ?

കണ്ണ് തുറന്ന് എന്നെ നോക്കി

അശ്വതി : ഇനിയും വേണം

വീണ്ടും ഒരു ഉമ്മ കൂടി കൊടുത്ത്

ഞാൻ : പോരേ…?

അശ്വതി : പോരാ…

കസേരയിൽ ഇരുന്ന്

ഞാൻ : അത്രയും മതി

അശ്വതി : മം…

ഞാൻ : എന്നാ കിടന്ന് ഉറങ്ങാൻ നോക്ക് ക്ഷീണം മാറട്ടെ

അശ്വതി : അജു അടുത്ത് തന്നെ ഇരിക്കോ ?

ഞാൻ : ആ…

എന്റെ കൈയും പിടിച്ച് മിസ്സ്‌ കിടന്നു ഉറങ്ങി. രമ്യ ചേച്ചിയും വീട്ടുകാരും സ്ഥലത്തിലാത്തതിനാൽ റസിയയെ വിളിച്ച് രണ്ട് ദിവസത്തേക്ക് ലീവായിരിക്കും ഷോപ്പിലെ കാര്യങ്ങളൊക്കെ ഒന്ന് മാനേജ് ചെയ്യണ്ണമെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വീട്ടിൽ കൊണ്ടു പോവുന്നത് വരെ രണ്ടു ദിവസം മിസ്സിന്റെ കൂടെ തന്നെ നിന്നു.

അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ

മഞ്ജു : നീ ഇത് എവിടായിരുന്നു രണ്ട് ദിവസം വിളിച്ചിട്ടും കിട്ടിയില്ല

ഞാൻ : ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല തൃശൂർ ആയിരുന്നു

മഞ്ജു : അവിടെന്താ ?

ഞാൻ : ഷോപ്പിലെ ഓണറുടെ അമ്മാവൻ മരിച്ചു അങ്ങോട്ട്‌ പോയിരുന്നു, അല്ല റസിയ പറഞ്ഞില്ലേ ഞാൻ അവളോട് പറഞ്ഞതാണല്ലോ

മഞ്ജു : അവളും രണ്ട് ദിവസായി വന്നിട്ട്

ഞാൻ : ആണോ? ഷോപ്പിൽ തിരക്കാവും അതായിരിക്കും, അല്ല നീ എന്തിനാ വിളിച്ചത്

മഞ്ജു : അമ്മായി ഞായറാഴ്ച വീട്ടിൽ വന്നിരുന്നു ആ ജോലിക്കാര്യം ചോദിച്ച്

ആകാംഷയോടെ

ഞാൻ : അത് റെഡിയല്ലേ എപ്പോഴാ അമ്മായി വരുന്നത്

മഞ്ജു : ഞാറാഴ്ച മാമ്മന്റെ അമ്മ വന്നു ഇനി എന്ന് വേണേലും കേറാന്ന് പറഞ്ഞു അത് പറയാനാ നിന്നെ വിളിച്ചു കൊണ്ടിരുന്നത്

ഞാൻ : സോറിയെടി… അവിടെ തിരക്കായിപ്പോയി അതാ

മഞ്ജു : ഹമ്.. എഫ് ബി യിലും കണ്ടില്ല അത്രയും തിരക്കോ

ഞാൻ : ആ ആകെ വട്ട് പിടിച്ച അവസ്ഥയായിരുന്നു, നീ ഇത് പറ അമ്മായി എപ്പൊ വരും?

മഞ്ജു : ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ഞാൻ വിളിച്ചു ചോദിക്കാം

ഞാൻ : ആ മതി..

മയൂനെ കാണാനുള്ള ആവേശത്തിൽ ഞാൻ ഇരുന്നു

മഞ്ജു : അല്ലടാ അശ്വതി മിസ്സിനെ രണ്ട് ദിവസമായിട്ട് കാണുന്നില്ല

ഒരു പരിഭ്രമത്തിൽ

ഞാൻ : ഏ… അതെന്താ?

മഞ്ജു : ആവോ എനിക്കെങ്ങനെ അറിയാനാ നിന്റെ കമ്പനിക്കാരിയല്ലേ വിളിച്ചു ചോദിക്ക്

കുറച്ചു ദേഷ്യത്തിൽ

ഞാൻ : പോടീ ഒന്ന് അറിയോന്ന് മാത്രമുള്ളു അങ്ങനെ വലിയ കമ്പനിയൊന്നുമില്ല

മഞ്ജു : ഓഹോ…

ഞാൻ : ആഹാ…

മഞ്ജു : പിന്നെ…

ഞാൻ : എന്താ ?

മഞ്ജു : ഡാ…

ഞാൻ : എന്താടി…?

മഞ്ജു : കല്യാണത്തിന്റെ ഡേറ്റ് എടുത്തു

ഞാൻ : ഏ… എപ്പോ..?

മഞ്ജു : ഞായറാഴ്ച ചെക്കന്റെ വീട്ടുകാര് വന്നിരുന്നു

ഞാൻ : ഓഹോ… എന്നാണ്…?

മഞ്ജു : ഓഗസ്റ്റ് 29 ന്

ഞാൻ : ഇത്ര പെട്ടെന്നോ ഇനി ഒരു മാസം ഉള്ളല്ലോടി

മഞ്ജു : ആ… അവർക്ക് പെട്ടെന്ന് നടത്തണമെന്ന്

ഞാൻ : അപ്പൊ നിച്ഛയം?

മഞ്ജു : രണ്ടും ഒരുമിച്ച് നടത്തും

ഞാൻ : ഹമ്… എന്തായാലും കൊള്ളാം.. അപ്പൊ ഓണത്തിന് നീ ഉണ്ടാവില്ല

മഞ്ജു : മം..

ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങും നേരം മഞ്ജു മയൂനെ ഫോൺ വിളിച്ചു

മഞ്ജു : അമ്മായി എവിടെയാ ?

മയൂഷ : വീട്ടിൽ ഉണ്ട് എന്തേയ്?

മഞ്ജു : അജു വന്നട്ടുണ്ട് അവൻ ചോദിച്ചു അമ്മായിക്ക് എപ്പോ വരാൻ പറ്റുമെന്ന്

മയൂഷ : അത്…

അവരുടെ സംഭാഷണത്തിനിടയിലേക്ക് കയറി

ഞാൻ : ഡി അമ്മായിയോട് ഇന്ന് ഇറങ്ങാൻ പറ്റോന്ന് ചോദിക്ക്

എന്റെ ശബ്ദം കേട്ട

മയൂഷ : ഇന്നോ..?

മഞ്ജു : ആ അമ്മായി ഇന്ന് ഇറങ്ങാൻ പറ്റോ ?

മയൂഷ : മം.. ഞാൻ ഇപ്പൊ നിന്നെ വിളിക്കാം

Leave a Reply

Your email address will not be published. Required fields are marked *