എന്ന് പറഞ്ഞ് മയൂന്റെ ഷോൾഡറിൽ പിടിച്ച് തിരിച്ചു മുന്നോട്ട് തള്ളി നടന്നു, ഞെഞ്ചിൽ ഫയലും കെട്ടിപ്പിടിച്ചു നടന്നു കൊണ്ട്
മയൂഷ : നീ ഇത് എങ്ങോട്ടാ തള്ളി കൊണ്ട് പോവുന്നത്
ഞാൻ : അങ്ങോട്ട് നടക്ക് മയൂ
എന്ന് പറഞ്ഞ് മയൂന്റെ പിന്നിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് തള്ളി
ഞാൻ : ആ നോക്കി, ചെറിയ സ്റ്റെപ്പ് ഉണ്ട്
ചെറിയൊരു റൗണ്ട് ഗോവണി മുകളിലേക്ക് പോവുന്നുണ്ട് അതിലേക്ക് പതിയെ മയൂനെ തള്ളി കയറ്റി
ഞാൻ : കേറിക്കോ
മയൂഷ : ഡാ എന്നെ താഴെയിടോ
ഞാൻ : പുറകിൽ ഞാനില്ലേ
മയൂഷ : അതാ എന്റെ പേടി
ഞാൻ : ഹമ് വാചകമടിക്കാതെ കേറ് അങ്ങോട്ട്
എന്ന് പറഞ്ഞ് മയൂന്റെ മുതുകിൽ രണ്ടു കൈയും വെച്ച് തള്ളി കൊണ്ട് പോയി, മുകളിൽ എത്തിയ
മയൂഷ : ഇതെന്താ കൊള്ളസാങ്കേതം വല്ലതും ആണോടാ
ഞാൻ : ആ ചെറുതായിട്ട്
രണ്ട് മൂന്നു പേർക്ക് കഷ്ടിച്ചിരിക്കാവുന്ന ഒരു ഫ്ലോർ സെറ്റിയും പല വർണ്ണത്തിൽ മിന്നുന്ന ലൈറ്റുകളും ജനൽ വാതിലിലൂടെ കാണാൻ കഴിയുന്ന സ്റ്റാൻഡിന്റെ ഉൾഭാഗവും എല്ലാം നോക്കി
മയൂഷ : ഇത് കൊള്ളാലോ സെറ്റപ്പ്
ഞാൻ : കൊള്ളാല്ലേ എന്നാ വാ ഇവിടെ വന്നിരി
സെറ്റിയിൽ ചാരിയിരിക്കുന്ന എന്റെ അടുത്തേക്ക് വന്ന്
മയൂഷ : അല്ല എന്താ പരിപാടി
ഞാൻ : എന്ത് പരിപാടി, ഐസ്ക്രീം കഴിക്കണ്ടേ
മയൂഷ : അതിനു ഐസ്ക്രീം എവിടെ?
ഞാൻ : അതിപ്പോ വരും, മയൂ ഇവിടെ ഇരിക്ക്
മയൂഷ : ഹമ്..
പതിയെ സെറ്റിയിൽ ഇരുന്ന
മയൂഷ : ഈ സ്ഥലം എങ്ങനെ കണ്ട് പിടിച്ചു
ഞാൻ : ഞാൻ സ്കൂളിൽ പഠിക്കുമ്പോ ഫ്രണ്ട്‌സായിട്ട് ഇവിടെയല്ലേ വരാറ്
മയൂഷ : ഓ അങ്ങനെ
ഞാൻ : ആ എന്തേയ്?
മയൂഷ : ഞാൻ കരുതി…
ഞാൻ : എന്ത് കരുതി ?
മയൂഷ : ഏയ് ഒന്നുല്ല
ഞാൻ : ആ പറ
മയൂഷ : ഒന്നുല്ലടാ
ഞാൻ : മം.. ഫ്രണ്ടിന്റെ വാപ്പയുടെ ഷോപ്പ് ആണ് ഇത്, വാപ്പ മരിച്ചതിൽ പിന്നെ അവനാ നോക്കി നടത്തുന്നത്
പറഞ്ഞു തീരും മുന്നേ അവൻ രണ്ട് റെയിൻബോ ഐസ്ക്രീമുമ്മായി കയറി വന്നു
ഞാൻ : മയൂ ഇതാ എന്റെ ഫ്രണ്ട് റാഫി, ഡാ ഇത് എന്റെ ഷോപ്പിലെ പുതിയ സ്റ്റാഫ് ആണ്
റാഫി : ഹായ്..
മയൂഷ : ഹായ്..
റാഫി : അജു വേറെ എന്തെങ്കിലും വേണോ?
ഞാൻ : വേണ്ടടാ നീ പൊക്കോ
റാഫി : ഓക്കേ എന്നാ…
മയൂനെ ചിരിച്ചു കാണിച്ച് അവൻ ഇറങ്ങിപ്പോയി, മയൂന്റെ കൈയിൽ നിന്ന് ഫയൽ എടുത്ത് മാറ്റി വെച്ച്
ഞാൻ : ഇനി കഴിക്ക്, ഫയലും കെട്ടിപിടിച്ച് ഇരിക്കേണ്
ആസ്വദിച്ചു ഐസ്ക്രീം എടുത്ത് കഴിച്ചു കൊണ്ടിരിക്കുന്ന മയൂനെ നോക്കി
ഞാൻ : ഐസ്ക്രീം ആണല്ലേ വീക്ക്നസ്സ്?
മയൂഷ : മ്മ്.. എങ്ങനെ മനസ്സിലായി?
ഞാൻ : അത് കഴിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി
മയൂഷ : പോടാ.. എത്ര നാളായി ഇതൊക്കെ കഴിച്ചിട്ട്
ഞാൻ : മം മം കഴിക്ക്, ഇനി ഡെയിലി ഞാൻ മേടിച്ച് തന്നേക്കാം
മയൂഷ : എന്നിട്ടെന്തിനാ എന്റെ തടി കൂട്ടാനോ?
ഞാൻ : ഏയ് അത്ര തടിയൊന്നുമില്ല, ഇനി കൂടിയാലും ഞാൻ അങ്ങ് സഹിച്ചു
മയൂഷ : അയ്യടാ നീ എന്തിനാ സഹിക്കുന്നത്
ഞാൻ : അല്ല വെറുതെ
മയൂഷ : മ്മ്… നിനക്കെന്താ തടിയുള്ളവരെയാണോ ഇഷ്ട്ടം
ഞാൻ : അങ്ങനൊന്നുമില്ല, അതാവുമ്പോ കിടന്നുറങ്ങാൻ ബെഡൊന്നും വേണ്ടല്ലോ
മയൂഷ : അശ്ശെടാ അവന്റെ ഒരു പൂതി, ചെക്കൻ കൊള്ളാലോ
ഞാൻ : എന്തേയ്, ഞാൻ പറഞ്ഞത് ശരിയല്ലേ
മയൂഷ : ആവോ, എനിക്കറിഞ്ഞൂടാ നീ പോയി തടിയുള്ളവരുടെ മേലെ കിടന്ന് നോക്ക്
ഐസ്ക്രീം സ്പൂൺ വായിൽ വെച്ച് മയൂനെ ഇടങ്കണ് ഇട്ട് നോക്കി
ഞാൻ : അതിനു തടിയുള്ള ഒരാളെ കിട്ടണ്ടേ
മയൂഷ : എന്താ മോന്റെ മനസ്സിലിരിപ്പ്?
ഞാൻ : എന്ത്? ഒന്നുല്ല
മയൂഷ : അവനെന്താ എന്നെ അങ്ങനെ നോക്കി ചിരിച്ചത്
ഞാൻ : ആര്?
മയൂഷ : നിന്റെ കൂട്ടുകാരൻ
ഞാൻ : ആവോ എന്റെ കൂടെ ആദ്യമായിട്ടല്ലേ ഒരു പെണ്ണ് ഇങ്ങോട്ട് വരുന്നത് അതാവും
മയൂഷ : ഓഹോ അതാണോ, വേറെ ആരും അപ്പൊ നിന്റെ കൂടെ ഇവിടെ വന്നട്ടില്ല
ഞാൻ : പിന്നെ എന്റെ കൂടെ വരാൻ പെണ്ണുങ്ങൾ ഇവിടെ ക്യുവല്ലേ
മയൂഷ : ഹ ഹ ഹ
ഞാൻ : ചിരിക്കല്ലേ
മയൂഷ : അയ്യോ അപ്പൊ ഞാൻ നിന്റെ ലൗവർ ആണെന്ന് അവൻ തെറ്റിദ്ധരിച്ചു കാണോ?
ഞാൻ : ഏയ് അതിനുള്ള ബോധമൊക്കെ അവനുണ്ട്
