എന്റെ മാവും പൂക്കുമ്പോൾ – 9 2അടിപൊളി  

കട്ടിലിനടുത്തുള്ള കസേരയിൽ ചെന്നിരുന്ന്

ഞാൻ : എന്തിനാ ഉറക്കഗുളിക കഴിച്ചത്

ഗ്ലാസ്‌ നീട്ടി

അശ്വതി : ജ്യൂസ്‌ വേണോ ?

ഞാൻ : ഞാൻ ചോദിച്ചതിന് ഉത്തരം പറ

അശ്വതി : വെറുതെ

ഞാൻ : ഓഹോ എന്നിട്ട് ?

അശ്വതി : എന്നിട്ട് കുന്തം പോടാ

ഞാൻ : ഹമ്… വട്ടാണ് നല്ല മുഴുത്ത വട്ട്

അശ്വതി : അതെ, നീ ഫോൺ ഓഫാക്കി വെച്ചത് കൊണ്ടല്ലേ ഇന്നലെ എത്ര തവണ വിളിച്ചു ഞാൻ മെസ്സേജും അയച്ചു ഒന്നിനും റീപ്ലേ കണ്ടില്ലല്ലോ അതാ ഞാൻ

ഞാൻ : അതിനു ഇങ്ങനെയാണോ ചെയ്യുന്നത്

അശ്വതി : ആ… നീ വീണ്ടും ഉടക്കാൻ വന്നതാ എന്നോട്

ഞാൻ : എന്നെ തല്ലിയതും പോരാ ഇനി പോലീസ് സ്റ്റേഷനിലും കേറ്റണം അല്ലേ ?

അശ്വതി : സോറി…

ഞാൻ : ഒരു സോറി ഹമ്..

അശ്വതി : അറിയാതെ തല്ലി പോയതാടാ സോറി ഇനി അതും പറഞ്ഞ് വീണ്ടും വഴക്കിടല്ലേ

ഞാൻ : മം…എങ്ങനുണ്ട് ഇപ്പൊ ?

അശ്വതി : നല്ല ക്ഷീണം ഉണ്ട്

ഞാൻ : കുറച്ചും കൂടി ഉറക്കഗുളിക എടുക്കട്ടെ നന്നായിട്ട് ഉറങ്ങാം

എന്റെ കവിളിൽ പിടിച്ചു വലിച്ച്

അശ്വതി : ആക്കല്ലേ…

ഞാൻ : ആഹ്… വിട് വിട് അധികം കൊഞ്ചല് വേണ്ട, പേടിച്ച് നാട് വിട്ടാലോന്ന് വരെ ആലോചിച്ചതാ ഞാൻ

അശ്വതി : എന്തിനു ?

ഞാൻ : അങ്കിള് വിളിച്ചപ്പോ

അശ്വതി : അങ്കിള് എന്ത് പറഞ്ഞു ?

ഞാൻ : ഒന്നും പറഞ്ഞില്ല ഇനി അതിൽ പിടിച്ച് തൂങ്ങേണ്ട

കവിളിൽ തടവി

അശ്വതി : മം… വേദനിച്ചോ

ഞാൻ : ഏയ്‌ നല്ല സുഖമായിരുന്നു ഹമ്

അശ്വതി : അതിന് പാടൊന്നും വന്നില്ലല്ലോ

ഞാൻ : ആഹാ അപ്പൊ വരാത്തതായോ കുറ്റം ഞാൻ ഒരണ്ണം തരട്ടെ അതുപോലെയൊന്ന്

അശ്വതി : ആ… തന്നോ… കടം തീരുമല്ലോ

എന്ന് പറഞ്ഞ് കവിളും കാണിച്ച് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു, കസേരയിൽ നിന്നും എഴുനേറ്റ് കവിളിലേക്ക് വീണ് കിടന്ന തലമുടി വിരലുകൾ കൊണ്ട് ചെവിയുടെ പുറകിലേക്ക് മാറ്റിയിട്ടു

അശ്വതി : ശെരിക്കും തല്ലാൻ പോവാ ?

ഞാൻ : ആ…കടം തീർക്കണ്ടേ

അശ്വതി : മം.. ഈ ഗ്ലാസ്‌ അവിടെവെച്ചോ

ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ച് കണ്ണും പൂട്ടി അടികൊള്ളാൻ കാത്തിരുന്ന മിസ്സിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത്

ഞാൻ : മതിയോ ?

കണ്ണ് തുറന്ന് എന്നെ നോക്കി

അശ്വതി : ഇനിയും വേണം

വീണ്ടും ഒരു ഉമ്മ കൂടി കൊടുത്ത്

ഞാൻ : പോരേ…?

അശ്വതി : പോരാ…

കസേരയിൽ ഇരുന്ന്

ഞാൻ : അത്രയും മതി

അശ്വതി : മം…

ഞാൻ : എന്നാ കിടന്ന് ഉറങ്ങാൻ നോക്ക് ക്ഷീണം മാറട്ടെ

അശ്വതി : അജു അടുത്ത് തന്നെ ഇരിക്കോ ?

ഞാൻ : ആ…

എന്റെ കൈയും പിടിച്ച് മിസ്സ്‌ കിടന്നു ഉറങ്ങി. രമ്യ ചേച്ചിയും വീട്ടുകാരും സ്ഥലത്തിലാത്തതിനാൽ റസിയയെ വിളിച്ച് രണ്ട് ദിവസത്തേക്ക് ലീവായിരിക്കും ഷോപ്പിലെ കാര്യങ്ങളൊക്കെ ഒന്ന് മാനേജ് ചെയ്യണ്ണമെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വീട്ടിൽ കൊണ്ടു പോവുന്നത് വരെ രണ്ടു ദിവസം മിസ്സിന്റെ കൂടെ തന്നെ നിന്നു.

അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ

മഞ്ജു : നീ ഇത് എവിടായിരുന്നു രണ്ട് ദിവസം വിളിച്ചിട്ടും കിട്ടിയില്ല

ഞാൻ : ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല തൃശൂർ ആയിരുന്നു

മഞ്ജു : അവിടെന്താ ?

ഞാൻ : ഷോപ്പിലെ ഓണറുടെ അമ്മാവൻ മരിച്ചു അങ്ങോട്ട്‌ പോയിരുന്നു, അല്ല റസിയ പറഞ്ഞില്ലേ ഞാൻ അവളോട് പറഞ്ഞതാണല്ലോ

മഞ്ജു : അവളും രണ്ട് ദിവസായി വന്നിട്ട്

ഞാൻ : ആണോ? ഷോപ്പിൽ തിരക്കാവും അതായിരിക്കും, അല്ല നീ എന്തിനാ വിളിച്ചത്

മഞ്ജു : അമ്മായി ഞായറാഴ്ച വീട്ടിൽ വന്നിരുന്നു ആ ജോലിക്കാര്യം ചോദിച്ച്

ആകാംഷയോടെ

ഞാൻ : അത് റെഡിയല്ലേ എപ്പോഴാ അമ്മായി വരുന്നത്

മഞ്ജു : ഞാറാഴ്ച മാമ്മന്റെ അമ്മ വന്നു ഇനി എന്ന് വേണേലും കേറാന്ന് പറഞ്ഞു അത് പറയാനാ നിന്നെ വിളിച്ചു കൊണ്ടിരുന്നത്

ഞാൻ : സോറിയെടി… അവിടെ തിരക്കായിപ്പോയി അതാ

മഞ്ജു : ഹമ്.. എഫ് ബി യിലും കണ്ടില്ല അത്രയും തിരക്കോ

ഞാൻ : ആ ആകെ വട്ട് പിടിച്ച അവസ്ഥയായിരുന്നു, നീ ഇത് പറ അമ്മായി എപ്പൊ വരും?

മഞ്ജു : ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുമ്പോൾ ഞാൻ വിളിച്ചു ചോദിക്കാം

ഞാൻ : ആ മതി..

മയൂനെ കാണാനുള്ള ആവേശത്തിൽ ഞാൻ ഇരുന്നു

മഞ്ജു : അല്ലടാ അശ്വതി മിസ്സിനെ രണ്ട് ദിവസമായിട്ട് കാണുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *