റീന : ആ ബുള്ളറ്റ്കാരന്റെ വീട്ടിലേക്ക് ആണോ….
സാറ : മം…. ചേച്ചിയെ കണ്ടിട്ട് കുറച്ചു ദിവസായി…..
റീന : ഞാൻ വരണോ
സാറ: വാ….
റീനയും പോയേക്കാമെന്നു വെച്ചു…വീട്ടിൽ ചെന്നാൽ ബോറടി തന്നെ……
റീന : എന്നാ വാ….. വേഗം വരില്ലേ…
സാറ : പിന്നെ….
അങ്ങനെ റീനയും പാച്ചുവും സാറയും കൂടെ മുകളിലോട്ട് നടന്നു…. കഷ്ടി 200മ മുകളിലോട്ട് കയറണം…. അന്നമ്മ ചേച്ചിയുടെ വീടാണ് അവസാനമുള്ളത്….
മുകളിൽ നിന്നു റീന തങ്ങളുടെ വീട് കണ്ടു…. നല്ല കാഴ്ചയായി അവൾക്കതു തോന്നി…..അന്നമ്മ ചേച്ചിയുടെ വീട്ടിൽ നിന്നു പള്ളിയും കവലയും നന്നായി കാണാം……
സാറ : ചേച്ചിയെ…… അന്നമ്മച്ചി….
റീനയും പാച്ചുവും വാതിൽ തുറക്കുന്നത് പ്രതീക്ഷിച്ചു നിന്നു….
ഇത്തിരി വൈകിയാണെങ്കിലും വോക്കിങ് സ്റ്റിക്ക് പിടിച്ചു ഒരു വൃദ്ധ വാതിൽ തുറന്നു….
അന്നമ്മ : ആ നീയായിരുന്നോ പെണ്ണെ…
സാറ : ആ…..
അന്നമ്മാ : ഇതേതാ ഈ കൊച്ചു…
സാറ : നമ്മുടെ കുര്യൻ സാറിന്റെ വീട്ടിലെയാ….
അന്നമ്മാ : കയറി വാ രണ്ടാളും…
അകത്തു കയറിയ റീന വീടൊക്കെ വൃത്തിയാക്കി സാദനങ്ങളും ഒതൂക്കി വെച്ചത് കണ്ട് അത്ഭുതപ്പെട്ടു….
റീന : ഈ പ്രായത്തിലും ചേച്ചി എല്ലാം വളരെ വൃത്തി ആയി സൂക്ഷിക്കുന്നുണ്ട്..അല്ലെ
സാറ : ചേച്ചിയോ…
സാറ ചിരിച്ചു…
അന്നമ്മ : എന്നാടി രണ്ടു പേരും കൂടെ കുശുകുശുപ്പ്
സാറ : ഈ പെണ്ണും ചേച്ചി വീട് വൃത്തി ആക്കി വെച്ചത് കണ്ടു ഞെട്ടിയതാ
അന്നമ്മ : നന്നായി…. അതൊക്കെ എന്റെ ചെക്കന്റെ പണിയാ…….
റീനയ്ക്ക് അതാണ് ശരിക്കും ഞെട്ടലുണ്ടാക്കിയത്….
അന്നമ്മ : ആ ഇരിക്കുന്നെ
റീനയുടെ മനസ്സിൽ റോബിൻ തല്ലിപൊളിയായിരുന്നു…. അതിനാൽ തന്നെ ഇങ്ങനെ പ്രതീക്ഷിച്ചില്ല….
ആ വീട്ടിൽ തന്നെ കുറെ ഗ്ലാസ്സ് ആർട്ട് വർക്കുകൾ കണ്ടു…… പല തരം കുപ്പികളിൽ അഹങ്കരിച്ചു പെയിന്റ് അടിച്ചു വെച്ചത് കണ്ടു അത്ഭുത പെട്ടു…
റീന : ഇതും മകനാണോ…
അന്നമ്മ : മം….. അതെ….. എല്ലാ കുപ്പികളും അവൻ കുടിച്ചു തീർത്തതാ…. കളയാൻ സമ്മതിക്കില്ല… അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് ചെയ്തു കൂട്ടും
പാച്ചുവിന്റെ നുണക്കുഴിയുള്ള ചിരി കണ്ടു അന്നമ്മ റീനയെ അടുത്തേക്ക് വിളിച്ചു…
അന്നമ്മ : നീ ഇവിടെ ഇരി….
റീന അടുത്ത് വന്നിട്ട് പാച്ചുവിനെ മുന്നിലോട്ട് ചായ്ച്ചു കിടത്തി…
അന്നമ്മ : എന്താ നിന്റെ പേര്
റീന : റീന
അന്നമ്മ : ഇവന്റെയോ
റീന : പാച്ചു എന്നാ വിളിക്കുന്നെ…..
അന്നമ്മ : പാച്ചു….. കൊള്ളാം… നിങ്ങളെവിടെത്തുകാരാ
റീന : കണ്ണൂരാണ്
അന്നമ്മ : ആഹാ….. എന്റെ അമ്മയുടെ നാടും കണ്ണൂരാണ്….. തളിപ്പറമ്പ്….
റീന : ആന്നോ….
അന്നമ്മ : എന്റപ്പൻ ചാടിച്ചു കൊടുന്നതാ കോട്ടയത്തേക്ക്….
റീന ചിരിച്ചു… അന്നമ്മ പാച്ചുവിന്റെ വിരലുകൾ പിടിച്ചു കളിപിച്ചു….
അന്നമ്മ : എന്താ കെട്ടിയോന്റെ പേര്…
റീന : ശ്രീ………. രാജ്…..
അന്നമ്മ : അതെന്താ അങ്ങനെ ഒരു നീട്ടൽ
റീന ഒന്നു പരുങ്ങി…. ശ്രീജിത്ത് എന്നു പറയാനാണ് വന്നത്…..
റീന : അത് ഞാൻ രാജുവേട്ടൻ എന്നാണ് വിളിക്കുന്നത്…. ശ്രീരാജ് എന്നാ പേര് ഞാൻ തന്നെ മറക്കും….
അന്നമ്മ : എന്നാ ചെയ്യുന്നേ
റീന : ഇവിടെ മെക്കാനിക് ആയി ജോലി കിട്ടി…
അന്നമ്മ : അല്ല നിങ്ങൾ എങ്ങനെ ഇവിടെ എത്തി പെട്ടു
സാറ : ഓഹ് അത് വലിയ കഥയാ എന്റെ ചേച്ചി
റീന ദേവസ്സി ചേട്ടന്റെ മുന്നിൽ അവതരിപ്പിച്ച അതെ കഥ വീണ്ടും ഇറക്കി….
അന്നമ്മ എല്ലാം കേട്ടു നെടുവീർപ്പിട്ടു…
അന്നമ്മ : യോഗം അതാണെങ്കിൽ പിന്നെ രക്ഷയില്ല…എന്തായാലും മോൾക്ക് സ്ഥലം ഇഷ്ടപ്പെട്ടോ
റീന തലയാട്ടി…..
സാറ : ചേച്ചി കാലിനു എങ്ങനെ ഉണ്ട്….
അന്നമ്മ : ഓഹ്… അതങ്ങനെ പോണൂ… ചെക്കൻ പോകുന്നതിനു മുൻപ് എന്തെങ്കിലും കാണിച്ചു വെച്ചിട്ട് പോകും….
സാറ : കഴിച്ചോ വല്ലതും
അന്നമ്മ : രാവിലെ കഞ്ഞി കുടിച്ചു…ഉച്ചക്കുള്ളത് എടുത്തു വെച്ചിട്ടുണ്ട്….
സാറ : മം…
അന്നമ്മ : കുപ്പിയിലെ കരവിരുത് പോലെയല്ല അവന്റെ പാചകം…..വായിൽ വെക്കാൻ കൊള്ളില്ല….
അത് പറഞ്ഞു അന്നമ്മ ചേച്ചി കളിയാക്കി ചിരിച്ചു…..കൂടെ അവരും…
