രാജു : റീന
റീന : ആ…..
റീന രാജുവിന്റെ വിളി കേട്ടു രാജുവിന്റെ അടുത്തേക്ക് പോയി…
പാപ്പിയും രാജുവും ഇരിപ്പുണ്ടായിരുന്നു…..
രാജു പാപ്പിയുടെ കയ്യിൽ നിന്നു കുട്ടി ഫോൺ വാങ്ങി ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് കൊടുത്തു….
റീന : ആരാ….
രാജുവിനോടായി ചോദിച്ചതും ഫോൺ രാജു കൈ മാറി…
റീന : ഹലോ….
ജോയ്: ഹലോ… ടി….. ഞാനാ ജോയ്മോൻ…..
റീനയുടെ കണ്ണുകൾ നിറഞ്ഞു…. തന്റെ പ്രിയപ്പെട്ട അനിയന്റെ ശബ്ദം കേട്ടു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി…..ജോയ് റീനയെ കൂടാതെ മമ്മയെ കൂടി കോൺഫറൻസ് കാളിൽ എടുത്തു
റീനയുടെ സന്തോഷം രാജുവിനും പാപ്പിക്കും ഊഹികാവുന്നതേ ഉള്ളൂ….അവളുടെ മമ്മയുടെ സ്വരം കേൾക്കാനായി രാവിലെ പ്രാർത്ഥിച്ചതെ ഉള്ളൂ….. ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല…….അവർ കുറെ നേരം സംസാരിച്ചു…..
മമ്മ വീട്ടിലായതിനാൽ കൂടുതൽ നേരം തുടരേണ്ട ഇനി വേറൊരു അവസരത്തിൽ സംസാരിക്കാം എന്നു വെച്ചു റീന ജോയ്മോനോടും മമ്മയോടും ഫോണിലൂടെ യാത്ര പറഞ്ഞു ഫോൺ വെച്ചു……
റീനയുടെ കണ്ണുകൾ നിറഞൊഴുകി… ഫോൺ രാജുവിന് കൊടുക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ രാജുവിന്റെ കയ്യിൽ വീണു….
രാജു പക്ഷെ ഫോൺ വാങ്ങി വീണ്ടുമൊരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് ഫോൺ കൊടുത്തു….
രാജു : ബാലേട്ടനാണ്…..സംസാരിക്ക്
റീന ഫോൺ വാങ്ങി….ബാലേട്ടനോടും ദേവി ചേച്ചിയോടും കുറെ സംസാരിച്ചു….ബാലേട്ടൻ വിശേഷങ്ങൾ തിരക്കുന്നതിനു റീന മറുപടികൾ നൽകിങ്കൊണ്ടിരുന്നു….. മറു തലയ്ക്കൽ ദേവി ചേച്ചിയുടെ കരച്ചിൽ രാജുവിനു കേൾക്കാൻ പറ്റി…..
റീന സ്വസ്ഥമായി സംസാരിക്കാൻ തന്റെ മുറിയിൽ പോയി…..
രാജുവും പാപ്പിയും മുഖം നോക്കി ഇരുന്നു….
അര മണിക്കൂർ എങ്കിലും അവർ സംസാരിച്ചു… റീന മുറിയിൽ നിന്നിറങ്ങിയപ്പോൾ രാജുവും പാപ്പിയും ഭക്ഷണം കഴിക്കുകയായിരുന്നു……
പാപ്പി വേഗം തന്നെ ഭക്ഷണം കഴിച്ചു…… രാജു റീനയ്ക്കായി ഒരു കസേര നീക്കി കൊടുത്തു….
രാജു : കഴിക്ക്…..
റീന : എന്തോ അവരെയൊക്കെ വിളിച്ചപ്പോൾ കാണാനൊരു മോഹം….
റീനയുടെ സ്വരങ്ങൾ ഇടറിയിരുന്നു…
രാജു : ശരിയാണ്…. പക്ഷെ തന്റെ അപ്പന്റെ ശല്യം കൂടുതലാണ്….. ബാലേട്ടന്റെ രണ്ടു വട്ടം ചെന്നു ഭീഷണിപ്പെടുത്തി…..
റീന : പറഞ്ഞു….
രാജു : അത് കൊണ്ട് കുറച്ചു കഴിയട്ടെ….
റീന : മം
രാജു ഭക്ഷണം വിളമ്പി…… പാപ്പി ചെന്നു പാച്ചുവിനെ നോക്കി… നല്ല ഉറക്കമാണ്…..എന്നിട്ട് ഉമ്മറത്തു വന്നിരുന്നു….
രണ്ടാളും ഭക്ഷണം കഴിച്ചു. എല്ലാം വൃത്തി ആക്കി…റീന പാപ്പിക്ക് കൊണ്ട് പോകുവാനായി ചൂട് വെള്ളം കുപ്പിയിലാക്കുകയായിരുന്നു…അതിനിടയിലാണ് രാജു വിളിച്ചത്……..
രാജു : റീന
റീന : ആ
പാപ്പിയും രാജുവിന്റെ കൂടെ ഒരു പെട്ടിയുമായി നിൽപുണ്ടായിരുന്നു…..
റീനയ്ക്ക് ആ പെട്ടിയിൽ എന്തോ കാര്യമുള്ളതായി തോന്നി… വന്നപ്പോഴും പാപ്പി ആ പെട്ടി വളരെ സൂക്ഷിച്ചാണ് എടുത്തു വെച്ചത്…..
റീന : എന്താ ഇതിൽ…..
രാജു : പാപ്പി…..
പാപ്പി പാതി മനസ്സോടെ അത് തുറന്നു…..
പെട്ടി തുറന്നതും റീനയുടെ ഹൃദയം തകർന്നു….. ഇത്രയും നാൾ അവൾ കര കയറി വന്ന ദുഖത്തിന്റെ പടുകിഴിയിലേക്ക് തന്നെ വീണ്ടും വീണു പോകുമെന്ന് തോന്നി…
രാജുവും ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ആയിരുന്നു…..
റീന മുന്നോട്ട് നീങ്ങി പെട്ടിയുടെ അടുത്തെത്തി…… രണ്ട് മൺകുടത്തിൽ ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ ചിതാഭസ്മം…….
ഒന്നിൽ ശാന്തിയെന്നും ഒന്നിൽ ശ്രീജിത്തെന്നും എഴുതിയിരുന്നു……
റീന അതിൽ തൊട്ട് കരഞ്ഞു തുടങ്ങി…..പാപ്പി ഈ രംഗം മുൻകൂട്ടി കണ്ടു ആദ്യമേ വാതിൽ അടിച്ചിരുന്നു….
റീനയുടെ ശബ്ദം ഉയർന്നുതുടങ്ങിയപ്പോൾ രാജു ചെന്നു തോളത്തു തട്ടി…..
എന്ത് ചെയ്യണമെന്ന് അറിയാതെ പാപ്പി അടുത്ത് നിന്നു….
രാജു : ഇത് വാങ്ങുവാനായി പാപ്പി നാട്ടിൽ പോയിരിക്കുവായിരുന്നു….
റീന ദയനീയമായി പാപ്പിയെ നോക്കി…പാപ്പി രാജുവിനെ വിളിച്ചു പുറത്തേക്ക് പോയി…
പാപ്പി : അണ്ണാ നല്ല ഇരുട്ടായി….
രാജു : നീ വിട്ടോ…വൈകണ്ട….
