കണ്ണന്റെ അനുപമ – 11 7അടിപൊളി 

“ഇല്ലേട്ടാ ഞാൻ പോയ്‌ക്കോളാം,
ഇനി ശല്യപ്പെടുത്തൂല.. “

അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞു.അച്ഛൻ പിടി വിട്ടതോടെ അയാൾ ചുളുങ്ങിയ ഷർട്ട് ഒക്കെ നേരെയാക്കി എല്ലാവരെയും ഒന്ന് നോക്കി തലകുനിച്ചുകൊണ്ട് നടന്നു നീങ്ങി.

“ആാാാ.. പൊന്നൂസേ..,”

ഉണ്ണിമാമ അവളുടെ അടുത്തുകൂടെ പോയതും നിലവിളിയോടെ അമ്മു നിലത്തേക്ക് വീണു.

“അമ്മൂ… “

ഒറ്റക്കുതിപ്പിന്‌ അവളെ നിലത്തുനിന്നും പൊക്കിയെടുത്തു മടിയിൽ വെച്ച എന്റെ സർവ നാഡികളും തളർത്തുന്ന കാഴ്ചയായിരുന്നു അത്. അവളുടെ കഴുത്തു മുറിഞ്ഞു ചോര ഒഴുകിക്കൊണ്ടിരിക്കുന്നു.ആ കാഴ്ച കണ്ട് അമ്മ ബോധ രഹിതയായി നിലത്ത് വീണു.

“നിന്നെ കൊല്ലുമെന്ന് പറഞ്ഞതല്ലെടീ.. പൂറി മോളെ ”

ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു കൊണ്ട് ഉണ്ണി ഇരുട്ടിലേക്ക് ഓടി മറഞ്ഞു.

“ബ്ലേഡ് കൊണ്ട് വരഞ്ഞതാ അവൻ ”

അച്ഛൻ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ ഒരു നിമിഷം നിസ്സഹായനായി അവളെ നോക്കി ഇരുന്ന ഞാൻ ഏതോ ഒരുൾപ്രേരണയിൽ എന്റെ കൈകളിൽ കിടന്ന് പിടയുന്ന അമ്മുവിനെയും പൊക്കിയെടുത്തു കൊണ്ട് റോഡിലേക്കോടി.ഞങ്ങൾ രണ്ട് പേരും നിലവിളിക്കുന്നുണ്ടായിരുന്നു.ദൈവ കൃപ പോലെ ഒരു ഓട്ടോ കാലിയടിച്ച് ഞങ്ങളുടെ മുന്നിലെത്തി.കാര്യം പിടികിട്ടിയ ഓട്ടോ ഡ്രൈവർ പരമാവധി സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു..
എന്റെ ഡ്രസ്സ്‌ മൊത്തം ചോരയായിരുന്നു.അപ്പോഴും അവളുടെ ബോധം മറഞ്ഞിട്ടില്ല..

“പൊ. ന്നൂ.. സ്സേ…

അവൾ അവ്യക്തമായി വിളിച്ചു.

“ഒന്നൂല്ലേടാ കണ്ണാ പേടിക്കണ്ടാ ട്ടോ.. “

അവളെ സമാധാനിപ്പിക്കുമ്പോ ഞാനും കരയുകയായിരുന്നു.

“ഞാൻ മരിച്ചാൽ ശ്രീകുട്ടിയെ കല്യാണം കഴിക്കണട്ടോ.. ”

“സംസാരിക്കല്ലേ വാവേ…

സംസാരിക്കുമ്പോൾ കഴുത്തിലെ മസിലുകൾ ഇറുകി രക്തം കൂടുതൽ വരുന്നുണ്ടായിരുന്നു. അവൾ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. മരണമൊഴി പോലെ !
രക്തത്തിൽ കുളിച് എന്റെ മടിയിൽ കിടക്കുന്ന അവളെ നോക്കിയിരിക്കെ
അവളെ കണ്ട നാൾ മുതലുള്ള ഓരോരോ കാര്യങ്ങളും ഇമേജുകൾ പോലെ എന്റെ കണ്ണിലും മനസ്സിലും മിഞ്ഞിമറഞ്ഞു കൊണ്ടിരുന്നു.എന്റെ ജീവൻ എന്നിൽ നിന്നും അകന്ന് പോകുമോ എന്ന് ഞാൻ വല്ലാതെ പേടിച്ചു.നേരത്തെ കേട്ട അശരീരി എക്കോ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ കേട്ടുകൊണ്ടേയിരുന്നു.

ഹോസ്പിറ്റലിലെ ക്രച്ചസിലേക്ക് അവളെ കിടത്തിയതും ബോധ രഹിതനായി ഞാൻ നിലത്തേക്ക് വീണു. പിന്നെ ബോധം വരുമ്പോൾ ഞാൻ ലച്ചുവിന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ്.ചുറ്റിനും നോക്കുമ്പോൾ അച്ഛനും അച്ഛമ്മയും എല്ലാം തൊട്ടപ്പുറത്തുണ്ട്..

” അമ്മു എവിടെ…?

സ്വബോധം തിരിച്ചു കിട്ടിയപ്പോൾ പരിഭ്രാന്തനായി ഞാൻ തിരക്കി..

“അവൾക്കൊന്നും ഇല്ലാ…
നീ പേടിക്കണ്ട.. ”

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ലച്ചു മറുപടി നൽകി.എന്തോ പന്തികേട് മണത്ത ഞാൻ ഡോക്ടറുടെ അടുത്തേക്ക് ഓടി. വാതിൽ തള്ളി തുറന്ന് കൊണ്ട് ഞാൻ അകത്തു കയറി..

“അമ്മു, അനുപമ എവടെ?

ഞാൻ ഇടറിയ ശബ്ദത്തോടെ തിരക്കി

“അഭിലാഷ് അല്ലെ?
വാ പറയാം “

അയാൾ എന്റെ തോളിലൂടെ കയ്യിട്ട് കസേരയിൽ പിടിച്ചിരുത്തി.

“നിങ്ങൾ ഭാഗ്യവാനാണ് മിസ്റ്റർ,
ജീവൻ പോവേണ്ട കേസാണ്.
ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാ..!

“എന്നിട്ടവൾ എവിടെ ഡോക്ടർ ”

ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിൽ മതിമറന്നുകൊണ്ട് ഞാൻ ചോദിച്ചു.

“താനാള് കൊള്ളാല്ലോടോ.. കുഴപ്പം ഇല്ലന്നെ പറഞ്ഞുള്ളൂ അവൾക്ക് ഇപ്പൊ തന്നെ തന്റെ കൂടെ ഓടാനും ചാടാനും ഒന്നും കഴിയില്ല.ബ്രൈനിലേക്കുള്ള നെർവ് കട്ടായിട്ടുണ്ട്അയോർട്ടക്കും ഡാമേജ് ഉണ്ട് പക്ഷെ സർജറി സക്സസ്ഫുൾ ആണ്
.സംസാരിക്കാൻ പറ്റും പക്ഷെ തലയും കഴുത്തും അനക്കാൻ പോലും പറ്റില്ല. ആറുമാസം കംപ്ലീറ്റ് ബെഡ് റെസ്‌റ്റ് വേണം. എങ്കിലേ എണീറ്റ് നടക്കാൻ പറ്റൂ !

അവൾ തളർന്നു കിടക്കുകയാണ് എന്നാണ് ലളിതമായി ഡോക്ടർ ഉദ്ദേശിച്ചത്.എന്തായാലും അവളെ എനിക്ക് നഷ്ടപ്പെട്ടില്ലല്ലോ അത് മതി. എത്ര കാലം നോക്കിയിട്ടാണെങ്കിലും ഞാനവളെ തിരിച്ചു കൊണ്ടു വരും, തീർച്ച !

Leave a Reply

Your email address will not be published. Required fields are marked *