കണ്ണന്റെ അനുപമ – 11 7അടിപൊളി 

“ഇല്ലമ്മാ.. പോയാ പിന്നേ അതിന്റെ കരച്ചിലും സങ്കടവും കാണണ്ടേ?

“അവൾക്ക് വയറു വേദനയാണെന്ന് പറഞ്ഞിരുന്നു.ഒന്ന് പോയി കണ്ട് നോക്ക് “

“ദേ പറഞ്ഞു തീർന്നില്ലാ,അവളാ വിളിക്കുന്നെ…
ഞാൻ ഫോൺ ഉയർത്തികാട്ടി കൊണ്ട് ലച്ചുവിനോട് പറഞ്ഞു.
“എന്താടീ…..
ഞാൻ കാൾ എടുത്തുകൊണ്ടു തുടങ്ങി..
“ചാടികടിക്കണ്ട.. വിളിച്ചതിഷ്ടയില്ലെങ്കിൽ ഞാൻ വെച്ചോളാം.. “
അവൾ കെറുവിച്ചു
“ഹാ പറ പെണ്ണെ.
.
“ഒന്നൂല്ല, വല്ലാത്ത വയറു വേദന….
അവൾ പതിയെ പറഞ്ഞു

“ഡോക്ടറെ കാണിച്ചില്ലേ?
ഞാൻ തിരക്കി.

“അതൊന്നും വേണ്ടാ ഇത് ആ സമയത്ത് ഉണ്ടാവാറുണ്ട്”
അവളുടെ ശബ്ദം വളരെ ക്ഷീണിച്ചതായിരുന്നു.

“അസമയത്തോ?
ഞാൻ ചളിയടിച്ചു
അതോടെ ഫോൺ കട്ടായി.പെണ്ണ് കലിപ്പിലാണ്.അല്ലങ്കിലും സ്ത്രീകൾക്ക് ഈ സമയത്ത് ഇത്തിരി ദേഷ്യം കൂടുതലാണല്ലോ.പിന്നെ ഒന്നും ആലോചിച്ചില്ലാ
നേരെ വിട്ടു.ഒൻപത് മണിയോടെ അവളുടെ വീട്ടിലെത്തി.ലൈറ്റ് ഒന്നും കാണാനില്ല, എല്ലാവരും കിടന്നോ എന്തോ.ചെ നാണക്കേടായോ?
എന്റെ ബൈക്ക് മുറ്റത്തേക്ക് കയറിയതും റൂമിൽ ലൈറ്റ് തെളിഞ്ഞു.ഉമ്മറവാതിൽ തുറന്ന് കൊണ്ട് അസുഖക്കാരി ഹാജരായി.മൊത്തത്തിൽ വല്ലാതെ ക്ഷീണിച്ചത് പോലെയുണ്ട്.

“നീ ഒന്നും കഴിക്കാറില്ലേ പെണ്ണെ?
ഉമ്മറത്തേക്ക് കയറിഅവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“സുഖമില്ലായിരുന്നു..അതോണ്ടാവും.. !
“ആ അസുഖത്തിനുള്ള മരുന്ന് വന്നല്ലോ ഇനി ക്ഷീണം ഒക്കെ മാറും “
ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ അമ്മ ഉമ്മറത്തേക്ക് വന്നു.
അത് കാളിക്ക് ഇഷ്ടപ്പെട്ടിട്ടില്ല, അമ്മയെ നോക്കി ദഹിപ്പിക്കുകയാണ് പെണ്ണ്.
ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

“അമ്മൂ അവനൊരു മുണ്ട് എടുത്ത് കൊടുക്ക്.ഡ്രസ്സ്‌ മാറ്റിക്കോട്ടെ
അവളുടെ അമ്മ പിറകിൽ നിന്നും പറഞ്ഞു.

“മുണ്ടൊന്നും വേണ്ടമ്മേ ഞാൻ കുറച്ച് കഴിഞ്ഞ പോവും.ഞാനെന്റെ കൊച്ചിനെ ഉറക്കാൻ വന്നതാ.. !

“ങ്‌ഹും നാളെ പോയാമതി “
അവൾ ചിണുങ്ങാൻ തുടങ്ങി.
“ആ നാളെയെ പോവുന്നുള്ളൂ.”
ഞാൻ അവളെ സമാധാനിപ്പിച്ചു.

അവളെയും കൂട്ടി ഞാൻ കട്ടിലിലേക്ക് കിടന്നു.കിടന്ന പാടെ പെണ്ണ് എന്റെ മണം പിടിക്കാൻ തുടങ്ങി.
“എത്ര ദിവസായി ഇങ്ങനെ കെടന്നിട്ട് “

അമ്മു എന്നെ മുറുക്കിയണച്ചു കൊണ്ട് പറഞ്ഞു.“നിന്റെ വയറു വേദനകുറവുണ്ടോ?

“ഉം ഇപ്പോ നല്ല കുറവുണ്ട്… !
അവൾ ചിരിയോടെ പറഞ്ഞു.അവളുടെ അസുഖം എന്താണെന്ന് എനിക്കും അവൾക്കും നന്നായിട്ട് അറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല.എന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് കൊണ്ട് ഓരോന്ന് സംസാരിച്ചു കിടക്കുന്നതിനിടെ അവൾ ഉറങ്ങിപ്പോയി.അവളെ കട്ടിലിലേക്ക് കിടത്തി ഞാൻ ശബ്ദമുണ്ടാക്കാതെ എണീറ്റ് പുറത്തിറങ്ങി.
“നിന്നെ കണ്ടാൽ പിന്നെ നഴ്‌സറി പിള്ളേരെ പോലെയാണ് പെണ്ണ്.അല്ലാത്തപ്പോൾ ഭയങ്കര ഗൗരവക്കാരിയും. “
ഹാളിൽ ഇരിക്കുകയായിരുന്ന അമ്മ ചിരിയോടെ പറഞ്ഞു.അവരോട് യാത്ര പറഞ്ഞു കൊണ്ട് ഞാൻ അവിടെനിന്ന് പോന്നു.പിന്നെ അതൊരു പതിവായി.എന്നും അവളെ ചെന്ന് ഉറക്കിയിട്ട് ഞാൻ തിരിച്ചു പോരും.അവളെ കാണാതിരിക്കാൻ എനിക്കും കഴിയില്ലല്ലോ !

ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും.സമയം രാത്രി ഒൻപതു മണിയോടടുത്ത്‌ ഞാൻ നൈറ്റ്‌ ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു.അപ്പോഴാണ് അമ്മുവിന്റെ കാൾ വരുന്നത്.
ഇന്ന് കുറുമ്പ് കൂടുതലാവും പെണ്ണിന് ഞാൻ ചെന്ന് ഉറക്കേണ്ടി വരും അതിനാണീ വിളി. എന്തായാലും ക്ലാസ്സ്‌ കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം.
ഞാൻ മനസ്സിലോർത്തു.
പക്ഷെ അവൾ തുടർച്ചയായി അടിക്കുന്നത് കണ്ടതോടെ ഞാൻ ഫോണെടുത്തു.

“ക്ലാസിലാ പെണ്ണെ ഇത് തീർത്തിട്ട് ഞാൻ വന്നോളാം… ”

ഞാൻ ശബ്ദമടക്കി കൊണ്ട് പറഞ്ഞു.

“അയാള് അയാള് വന്നിട്ട്ണ്ട്..
പുറത്ത്ണ്ട്.. ”

അവളുടെ ശബ്ദം ഒരു നിലവിളി പോലെ തോന്നി എനിക്ക്.

“ആരാ പെണ്ണെ..?
ഞാൻ ആശങ്കയോടെ തിരക്കി.

“അയാള് ഉണ്ണിയേട്ടൻ.. എന്നെ കൊല്ലൂന്ന് പറഞ്ഞ് പുറത്ത് കത്തിയും പിടിച്ചു നിക്കാണ്. ഞാനും അമ്മയും മാത്രേ ഒള്ളൂ ഇവിടെ…. ”

Leave a Reply

Your email address will not be published. Required fields are marked *