കണ്ണന്റെ അനുപമ – 11 7അടിപൊളി
അന്ന് മുതൽ കാവലിരിക്കാൻ തുടങ്ങിയതാണ്.ഞാൻ ഇടക്ക് പോയി ഡ്രസ്സ് കൊണ്ട് വന്ന് കൊടുക്കും. എത്ര പറഞ്ഞാലും അമ്മ അവളുടെ അടുത്ത് നിന്ന് മാറില്ല.അധികം സംസാരിക്കണ്ട എന്ന് ഡോക്ടറുടെ മുന്നറിയിപ്പ് കിട്ടിയതോടെ അമ്മു സൈലന്റ് ആയി.ഞാനും ലച്ചുവും മാറി മാറി സംസാരിക്കും അവളത് കേട്ടുകൊണ്ട് അങ്ങനെ കിടക്കും.ജ്യൂസും കഞ്ഞി വെള്ളവും മാത്രം ആയിരുന്നു അവളുടെ ഭക്ഷണം.സ്ട്രോ വായിലേക്ക് വെച്ച് കൊടുത്താൽ അവൾ പതിയെ കുടിച്ച് തീർക്കും.എന്റെ പ്ലേറ്റിൽ നിന്നും അക്രമം കാണിച്ച് വാരിക്കഴിക്കുന്ന അവളുടെ അവസ്ഥ കണ്ട് പലപ്പോഴും എന്റെ കണ്ണ് നിറയാറുണ്ട്. അവളെ കാണിക്കാറില്ലെന്ന് മാത്രം..
ഉണ്ണിമാമയുടെ മരണവുമായി ബന്ധപ്പെട്ട് പിന്നീടുള്ള കുറച്ച് ദിവസങ്ങളിൽ പോലീസിന്റെ അന്വേഷണം തകൃതിയായി നടന്നു.പലകുറി ഞങ്ങളുടെയൊക്കെ മൊഴിയെടുത്തു.അവസാനം കൊലക്കുറ്റത്തിന് പിടിക്കപെടുമെന്ന് ഭയന്ന പ്രതി ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യാ ചെയ്തു എന്ന് എഫ് ഐ ആർ എഴുതി പോലീസ് കേസ് ക്ളോസ് ചെയ്തു.അതിന്റെ പിറ്റേന്നാണ് അമ്മുവിനെ ഡിസ്ചാർജ് ചെയ്യുന്നത്.
ചെറിയ കുലുക്കം പോലും അവളെ ബാധിക്കുമെന്നതിനാൽ ആംബുലൻസിൽ വളരെ സൂക്ഷിച്ചാണ് വീട്ടിലേക്ക് കൊണ്ട് പോയത്.അച്ഛന് പൂർണ സമ്മതം അല്ലായിരുന്നെങ്കിലും ലച്ചു നിർബന്ധം പിടിച്ചതാണ് വീട്ടിലേക്ക് കൊണ്ട് പോയത്.ഇതിനിടെ ആശുപത്രിയിൽ വെച്ച് അച്ഛൻ എന്നോട് മാപ്പ് പറയുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
അമ്മുവിനെ നോക്കാൻ മുഴുവൻ സമയവും ഒരാള് കൂടെ വേണം എന്നുള്ളത് കൊണ്ട് ലച്ചു ലീവെടുക്കാം എന്ന് പറഞ്ഞതാണ്. പക്ഷെ ഞാൻ സമ്മതിച്ചില്ല.എല്ലാരുടെയും എതിർപ്പിനെ മറികടന്നു കൊണ്ട് ഞാൻ അവളുടെ പരിചരണം ഏറ്റെടുത്തു.
“ചെക്കാ അവൾക്ക് മൂത്രമൊഴിക്കാൻ പോലും കക്കൂസിലേക്കൊന്നും പോവാൻ പറ്റില്ല അതിനൊക്കെ പാത്രം വെക്കേണ്ടി വരും.. നീയെങ്ങനെയാ അതൊക്കെ..
അത് ശരിയാവൂല.. ”
എന്നെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമം പോലെ ലച്ചു പറഞ്ഞു.
“സാരല്ല, ഞാൻ ചെയ്തോളാം !
എന്റെ മറുപടി ആലോചിച്ചുറപ്പിച്ചതായിരുന്നു.
“സാരല്ലമ്മേ എനിക്കും പൊന്നൂസാണ് കൂടുതൽ കംഫർട്ടബിൾ, പിന്നെ ഈ നാശത്തെ പ്രണയിച്ചതിന് മൂപർക്കുള്ള ശിക്ഷയാവും ഇത്!
അമ്മു ആ കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കിയതോടെ അമ്മ പിന്മാറി.
അങ്ങനെ ഞാൻ ചാർജെടുത്തു ആദ്യമൊക്കെ അവൾക്കിത്തിരി മടിയുണ്ടായിരുന്നു.ഞാൻ പക്ഷെ അവളെ നിരന്തരം സമാധാനിപ്പിച്ചു കൊണ്ടിരുന്നു.അതോടെ അവളും ഈസിയാവാൻ തുടങ്ങി.അത് കൂടാതെ മരുന്നുകൾ കൃത്യ സമയത്ത് കൊടുക്കും പിന്നെ ഭക്ഷണം കഴിപ്പിക്കും.കുളിപ്പിക്കാൻ പറ്റാത്തൊണ്ട് തുണി നനച്ചു ദേഹം മൊത്തം തുടച്ചു കൊടുത്ത് ഡ്രസ്സ് മാറ്റിക്കും പിന്നെ ഞങ്ങൾ അങ്ങനെ
സംസാരിച്ചിരിക്കും.അവളുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ പെണ്ണ് കൈ എത്തിച്ചു തല മസാജ് ചെയ്ത് തരും.അവളുടെ ആവശ്യത്തിനല്ലാതെ ഞാൻ റൂമിൽ നിന്ന് പോലും ഇറങ്ങാതായി.എന്നെ കണ്ടില്ലെങ്കി പെണ്ണ് കുഞ്ഞുങ്ങളെപ്പോലെ ബഹളം വെക്കുന്നത് ശീലമാക്കി.
“ഈ ആക്രിയെ വല്ല കൊക്കേലും കൊണ്ട് എറിഞ്ഞിട്ട് നല്ലൊരു പെണ്ണിനെ കെട്ടാൻ നോക്ക് ചെക്കാ.. ”
ശബ്ദം കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ അവൾ പാതി കാര്യമായി പറയും. വന്ന് വന്ന് ഞാനതൊക്കെ മൈൻഡ് ചെയ്യാതായപ്പോൾ അവൾ പറച്ചില് നിർത്തി.
വീടിന്റെ മുറ്റം പോലും കാണാറില്ലെങ്കിലും അവളോടൊപ്പം ഞാൻ ഹാപ്പി ആയിരുന്നു.
“ഇതൊക്കെ അങ്ങേരു നമ്മളെ പരീക്ഷിക്കുന്നതാടീ.. കൂളായിട്ട് ഇരിക്ക് മൂപ്പര് ചമ്മി നാറണം ”
ഞാൻ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്. അത് കേൾക്കുമ്പോൾ അവൾ ഒന്ന് ഉഷാറായി പാൽപ്പല്ലുകൾ കാട്ടി ചിരിക്കും.അച്ഛൻ എല്ലാം മേടിച്ചു കൊണ്ട് തരുമെങ്കിലും അവളോട് സംസാരിക്കാൻ എന്തോ മടിയുള്ള പോലെ തോന്നാറുണ്ട് എനിക്ക്.പതിയെ പതിയെ അതിനും മാറ്റം വന്നു തുടങ്ങി. വന്ന് വന്ന് അവർ തമ്മിൽ നല്ല കൂട്ടായി.വീടും കിടപ്പാടവും പോയ അവളുടെ അച്ഛനെയും അമ്മയെയും ലച്ചു ഇടപെട്ട് വാടക വീട്ടിലേക്ക് മാറ്റി.ഉണ്ണിമാമയുടെ മരണത്തോടെ അച്ഛമ്മ വീടും പറമ്പും കുട്ടൻ മാമക്ക് എഴുതി കൊടുത്ത് ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റി അച്ഛനും അമ്മയും ഇടക്ക് വരാറുണ്ട്.കൃത്യമായ ചികിത്സയുടെയും ഫിസിയോ തെറാപ്പിയുടെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി ഏകദേശം നാല് മാസം ആയപ്പോഴേക്കും അമ്മു കഴുത്ത് അനക്കാൻ തുടങ്ങി.അതോടെ എല്ലാവർക്കും വല്യ സന്തോഷം ആയി പിന്നെ പിന്നെ ഞാൻ കഴുത്തിൽ മസാജ് ചെയ്ത് കൊടുക്കാനും തുടങ്ങി.സാവധാനം അവൾ പൂർവ സ്ഥിതിയിലായി.കുറെ കാലം അനങ്ങാതെ കിടന്നത് കൊണ്ട് അവൾക്ക് എണീറ്റിരിക്കുമ്പോഴേക്കും തല ചുറ്റുന്നുണ്ടായിരുന്നു.ഇടക്ക് ഞാനും ലച്ചുവും മാറി മാറി കുറച്ച് ദൂരം പിടിച്ചു നടത്തിക്കും.എന്റെ പഴയ കുറുമ്പിയായി മാറിക്കഴിഞ്ഞു പെണ്ണിപ്പോൾ.എട്ടുമാസം ആയപ്പോഴേക്കും ചികിത്സ പൂർണമായി നിർത്തി.കഴിഞ്ഞ കാലം ഒരു ദുസ്വപ്‌നം പോലെ മറന്ന് വീണ്ടും ഞങ്ങൾ പ്രണയ ജോഡികളായി പാറി പറക്കാൻ തുടങ്ങിവീട്ടിലെ സർവഅധികാരിയായി അവൾ വിലസി നടക്കുവാണ് ഇപ്പൊ.അച്ഛൻ കൂടെ കൂടെ അവളെ വിളിക്കാറുണ്ട്.ലച്ചു കല്യാണത്തിന് മുന്നേ തന്നെ വീടിന്റെ ഭരണം അവളെ ഏൽപ്പിച്ചു കഴിഞ്ഞു . സത്യം പറഞ്ഞാൽ എനിക്കിതൊന്നും തീരെ പിടിക്കുന്നില്ല.അതു കൊണ്ട് തന്നെ തരം കിട്ടുമ്പോഴെല്ലാം ഞാൻ അവളെ നുള്ളാനും പിച്ചാനും തുടങ്ങി.അവൾ ലച്ചുവിനോട് പറഞ്ഞു കൊടുത്ത് പലിശ സഹിതം അത് തിരിച്ചു തരും.
നാട്ടിൽ എല്ലാവരും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ചോദ്യങ്ങൾ ഉണ്ടായെങ്കിലും പിന്നെ പിന്നെ അതാരും ശ്രദ്ധിക്കാതായി.പിന്നെ ഞങ്ങളുടെ കാര്യം അന്വേഷിക്കല് മാത്രം അല്ലല്ലോ നാട്ടുകാർക്ക് പണി.
പരസ്പരം മതിമറന്നു സ്നേഹിക്കുന്ന ദിവസങ്ങളിലൊന്നിൽ ലച്ചുവിനോടൊപ്പം അടുക്കളയിൽ കറിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ് പെണ്ണ്.
ഞാനാണെങ്കിൽ അവളെ കാണാതെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
