കണ്ണന്റെ അനുപമ – 11 7അടിപൊളി 

“അമ്മൂ… ”

ഞാൻ നീട്ടി വിളിച്ചു

ഓ…

അടുക്കളയിൽ നിന്ന് എല്ലാരേയും കേൾപ്പിക്കാൻ അവൾ വിളികേട്ടു

“ഇത്തിരി വെള്ളം എടുത്ത്‌ താ…

കഷ്ടണ്ട് ട്ടോ പൊന്നൂസേ ഞാനിവിടെ പണീലല്ലേ
ഒന്നെടുത്തു കുടിച്ചൂടേ..?

അവൾക്ക് എന്റെ വിളി തീരെ ഇഷ്ടപ്പെട്ടിട്ടില്ല.

“ഓ ആറേഴു മാസം ദേഹത്ത്‌ ഒരുറുമ്പ് പോലും കടിക്കാതെ കൊണ്ട് നടന്നപ്പോ ഞാൻ ചെയ്യാത്തതൊന്നും ഇല്ലാ. ആ എനിക്കിപ്പോ ഒരു തുള്ളി വെള്ളം എടുത്ത് തരാൻ സൗകര്യം ഇല്ലാല്ലേ.. ആയിക്കോട്ടെ…

ഞാൻ അവസാന ആയുധമായ സെന്റി എടുത്തലക്കി.

അടുത്ത നിമിഷം ഗ്ലാസ്സിൽ വെള്ളവുമായി അവൾ ഹാളിലേക്ക് വന്നു.

“ന്നാ ഇനി വെള്ളം കിട്ടാഞ്ഞിട്ട് ചാവണ്ട….

അവൾ കുറുമ്പൊടെ പറഞ്ഞ് ഗ്ലാസ്‌ എന്റെ നേരെ നീട്ടി.ഞാൻ പുഞ്ചിരിയോടെ അവളെ കടന്ന് പിടിച്ചതും അവൾ നാണത്തോടെ തലകുനിച്ചു.

“അമ്മ അപ്പുറത്ത്‌ണ്ട് ട്ടോ ചെക്കാ….

അവൾ എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു.

“ആരുണ്ടായാലും എനിക്ക് വിഷയല്ല… കാണാൻ കൂടി കിട്ട്ണില്ലല്ലോ ഇപ്പോ ഫുൾ ടൈം അമ്മേടെ വാലായിട്ട് നടക്കല്ലേ..”

“എന്റെ ചക്കര കുട്ടനല്ലേ ഒന്ന് വിടെടാ… അമ്മ കണ്ടാ മാനം പോവും… ”

അവൾ കെഞ്ചാൻ തുടങ്ങി. പക്ഷെ അപ്പോഴും ഒരു കള്ളച്ചിരി ആ മുഖത്തുണ്ടായിരുന്നു.

“കുടിക്കാൻ തന്നിട്ട് എത്ര കാലായീന്ന് വല്ല വിചാരോം ണ്ടോ.. പെണ്ണെ…?

“അതിനെന്താ ദാ വെള്ളം കുടിച്ചോ..

“അച്ഛന് കൊണ്ട് കൊടുക്ക്… !

“ദേ എന്റെച്ചനു പറയണ്ടാട്ടോ.. ”
അവൾ ചിണുങ്ങി.

“നീ വേണേൽ എന്റച്ഛനേം വിളിച്ചോടി…

“അയ്യടാ പാവാണ്‌ എന്റെ അമ്മായിയപ്പൻ….

“എന്നാ ഒരുമ്മ തന്നിട്ട് പൊക്കോ..

പറഞ്ഞു തീർന്നില്ല അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ മുദ്ര വെച്ചു. കുറുമ്പൊടെ എന്നെ ഒന്ന് നോക്കിയ ശേഷം
അവൾ എന്റെ മാറിലേക്ക് തലചായ്ച്ചു.

“ഡീ അമ്മ കാണും.. ”

ഞാനവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു..

“കാണട്ടെ വേറാരും അല്ലല്ലോ ന്റെ ഏട്ടനല്ലേ.. എത്ര ദിവസായി ഇങ്ങനെ നിന്നിട്ട്.. ”

അവൾ കുറുകിക്കൊണ്ട് എന്നെ മുറുക്കിയണച്ചു.

“ദിവസവും നിക്കാനുള്ള
ഏർപ്പാടുണ്ടാക്കാം.. പെട്ടന്ന് തന്നെ പിടിച്ചു കെട്ടിക്കാനാ അച്ഛൻ പറഞ്ഞേക്കുന്നെ…

ഞങ്ങളുടെ പിന്നിൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്ന ലച്ചു ചിരിയോടെ പറഞ്ഞു.

“ശ്ശേ ഈ അമ്മ…. “

അമ്മു നാണത്തോടെ പറഞ്ഞു കൊണ്ട് ഉള്ളിലേക്കോടി.

“അമ്മ കാര്യായിട്ടാണോ പറഞ്ഞേ, അച്ഛൻ സമ്മതിച്ചോ?

ഞാൻ ആകാംഷയോടെ ചോദിച്ചു.

“ആ ചെറുതായിട്ട് നടത്തിയ മതീന്നാ അച്ഛൻ പറയ്ണെ..
വേറൊന്നും കൊണ്ടല്ല. എല്ലാം എല്ലാരും അറിഞ്ഞ സ്ഥിതിക്ക് ഇനി നാട്ടുകാരെ ബോധിപ്പിക്കണ്ടല്ലോന്നാണ് മൂപ്പര് ചോദിക്കുന്നെ..
പക്ഷെ അത് പറ്റൂല എനിക്കിത് ആഘോഷമായിട്ട് തന്നെ നടത്തണം.നാടാകെ അറിഞ്ഞു വലിയൊരു ആഘോഷായിട്ട് നടത്തും ഞാൻ !

ലച്ചു എന്നോടായി പറഞ്ഞു.

“ശ്ശോ വേണ്ടായിരുന്നു… ”

ഞാൻ നാണത്തോടെ പറഞ്ഞു കൊണ്ട് ലച്ചുവിനെ കെട്ടിപിടിച്ചു

പിന്നീടുള്ള ദിവസങ്ങൾ കല്യാണത്തിനുള്ള ഒരുക്കങ്ങളുടെതായിരുന്നു
കല്യാണത്തിന് മുന്നേ അമ്മ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു വരുത്തി അവരുടെ കൂടെ വിട്ടു.

“എല്ലാം ചടങ്ങ് പോലെ തന്നെ നടക്കട്ടെ, അടുത്താഴ്ച ഞാനും എന്റെ മകനും വരുന്നുണ്ട് ഇവളെ കല്യാണം ആലോചിക്കാൻ “

ലച്ചു ഗൗരവത്തിൽ പറഞ്ഞ് അവരെ യാത്രയാക്കി.

തൊട്ടടുത്ത ഞായറാഴ്ച ഞാനും ലച്ചുവും അച്ഛമ്മയും പെണ്ണ് കാണലിനായി ഒരുങ്ങിയിറങ്ങി.ആകെ മൂന്ന് കിലോമീറ്റർ ദൂരമേ ഒള്ളൂ അവരിപ്പോ താമസിക്കുന്ന വീട്ടിലേക്ക്.രാവിലെ പത്തു മണിയോടെ അവർ ഞങ്ങളെ സ്വീകരിച്ചു.
എനിക്കും അമ്മുവിനും ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.പക്ഷെ ലച്ചുവിനെ പേടിച് ഞങ്ങൾ നിയന്ത്രണം പാലിച്ചു
ചായയും കൊണ്ട് വന്നപ്പോൾ പക്ഷെ ഞങളുടെ നിയന്ത്രണം വിട്ടു.ആർത്തു ചിരിച്ചുകൊണ്ട് അമ്മു നിലത്തേക്കിരുന്നു.രണ്ടിനും കണക്കിന് കിട്ടി അമ്മയുടെ അടുത്ത് നിന്ന്.

“ആഹ് ഇത്ര ദുഷ്ടയായ അമ്മായിയമ്മയോടൊപ്പം ജീവിക്കാൻ എനിക്ക് പറ്റൂല..ഐ ആം സോറി.. “

Leave a Reply

Your email address will not be published. Required fields are marked *