കണ്ണന്റെ അനുപമ – 11 7അടിപൊളി 

“ഹാപ്പി ബർത്ഡേ മൈ കുറുമ്പി.. !

അവളുടെ കാതിൽ പതിയെ വിഷ് ചെയ്തു കുറച്ച് നേരം അവളെത്തന്നെ നോക്കി ഇരുന്നുപോയി.

“വിഷ് മാത്രേ ഒള്ളോ സമ്മാനം ഒന്നും ഇല്ലേ കോന്താ ”

എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു. അപ്പോഴും കണ്ണ് തുറക്കാതെ പിടിച്ചിരിക്കുവാണ്.അത് ശരി എല്ലാം അറിഞ്ഞു കിടക്കുകയായിരുന്നു കള്ളിപെണ്ണ്.

അവളുടെ കവിളിൽ അമർത്തി ഒരുമ്മ വെച്ചുനൽകി കൊണ്ട് ഞാൻ പുഞ്ചിരിച്ചു.

“സമ്മാനം ഇത് പോരെ?

“ഉം . ധാരാളം..

അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

ഞാൻ പുറത്ത് പോയി മൂത്രമൊഴിച്ചു വന്നപ്പോളും പെണ്ണ് അതെ കിടപ്പ് തന്നെ ആണ്. ലൈറ്റ് ഓഫാക്കി കട്ടിലിലേക്ക് കിടന്നു കൊണ്ട് ഞാൻ അവളെ ഇറുക്കിയണച്ചു.അമ്മുവിനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖം.. ഹോ എന്റെ സാറേ…

“ശരിക്കും എന്റെ ഡാൻസ് കൊള്ളൂലെ പൊന്നൂസെ?

എന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കൊണ്ട് കിടക്കുന്നതിനിടെ അവൾ തിരക്കി.

“മിണ്ടാതെ ഉറങ്ങിക്കെ വാവ.. ”

എന്റെ ശാസന കിട്ടിയതോടെ അവൾ പിന്നെ ഒന്നും മിണ്ടീല.

ലോകത്തെ ഏറ്റവും വല്യ ലഹരി മദ്യവും മയക്കുമരുന്നും കഞ്ചാവും കാമവും ഒന്നും അല്ല. അത് പ്രേമം തന്നെയാണ്.സ്വന്തം പെണ്ണിനെ ഇങ്ങനെ ചുറ്റി വരിഞ്ഞു കിടക്കുന്നതിനേക്കാൾ
വല്യ ഭാഗ്യമൊന്നും വേറെയില്ല.ഇനി ഉണ്ടാവാനും പോണില്ല !
*~~~~~~~~~~~~~~~~~~~~*

മൂന്ന് പേർക്കും കൂടി പോവാൻ ബുദ്ധിമുട്ടായത് കൊണ്ട് രാവിലെ ജിഷ്ണുവിന്റെ കാറെടുത്താണ് പോയത്. എന്നെ ഡ്രൈവർ ആക്കി അമ്മയും മോളും ബാക്കിലിരുന്ന് കുറുകിക്കൊണ്ടിരുന്നു.

“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ
അല്ലെങ്കി ഞാൻ രണ്ടിനേം ഇറക്കി വിടും ”

കുറുകൽ കൂടിയതോടെ എനിക്ക് കുരു പൊട്ടി.

“എന്നാ ഇതിനേക്കാൾ വേഗത്തിൽ എത്താമായിരുന്നു ”

എന്റെ മെല്ലെപ്പോക്കിനെ പരിഹസിച്ചു കൊണ്ട് അമ്മയുടെ മറുപടി എത്തി. അതിന് കോറസായി മറ്റവളുടെ ചിരിയും.

“അമ്മേ പിറന്നാളായിട്ട് ഒരു മുട്ടായി പോലും വാങ്ങി തന്നില്ല ദുഷ്ടൻ ”

അമ്മു പരാതിയുടെ കെട്ടഴിച്ചു.

“ഇവനല്ലെങ്കിലും മൺവെട്ടിയെ പോലാണ് പെണ്ണെ എല്ലാം അങ്ങോട്ടെ ഒള്ളൂ തിരിച്ചൊന്നും ഇല്ലാ… ”

“ദേ ഈ ഷർട്ട്‌ ഞാൻ കഴിഞ്ഞ പിറന്നാളിന് വാങ്ങി കൊടുത്തതാ എന്നിട്ടാണ്.. എനിക്കൊന്നും തരാത്തെ ”

അമ്മുവിന് ടോപ്പിക്ക് വിടാനുള്ള ഉദ്ദേശമില്ല

“അങ്ങനെ നോക്കാണെങ്കിൽ ഞാൻ നിനക്കെന്തൊക്കെ വാങ്ങി തന്നിട്ട്ണ്ടെടീ തെണ്ടീ.. അതൊക്കെ നീ മറന്ന് പോയോ?

അല്ല പിന്നെ അവളുടെ ഒരു പായാരം പറച്ചിൽ

“അയ്യ! ഒന്നൂടെ പറഞ്ഞെ, സ്വന്തം പൈസക്കൊന്നും അല്ലല്ലോ
നീ കൊണ്ട് കൊടുത്തു എന്ന് പറഞ്ഞ മതി. വാങ്ങിയത് ഞാനാ… ”
ഇത്രേം കാലം കൊണ്ട് നീ എന്നെ പറ്റിച്ച കണക്കെടുത്താ ഇത് പോലൊരു വണ്ടി വാങ്ങായിരുന്നു ”

തള്ള ഈ കൌണ്ടർ അടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ചോദിച്ചു വേടിച്ച പോലെയായി.

“ഇല്ലമ്മേ എന്റേല് കണക്കില്ല, എന്റെ അധ്വാനത്തിന് കണക്കില്ലാ,എന്റെ ജീവിതത്തിന് കണക്കില്ലാ,
പക്ഷെ ഞാൻ തന്ന സ്നേഹത്തിന് കണക്ക്ണ്ട്, എന്റെലല്ലാ ഈശ്വരന്റേല് ”

ആവശ്യത്തിന് ദയനീയത മിക്സ്‌ ചെയ്ത് നെടുനീളൻ ഡയലോഗ് പറഞ്ഞ് ഞാൻ മിററിലൂടെ അവരെ പാളി നോക്കി.അമ്മുവിന് അത് ഫീൽ ചെയ്ത മട്ടുണ്ട് അവളെന്നെ സഹതാപത്തോടെ നോക്കുന്നുണ്ട് പക്ഷെ ലച്ചുവിന്റെ മുഖത്ത് അങ്ങനെ യാതൊന്നും ഇല്ലാ..

“എന്ത് ഊളത്തരം കേട്ടാലും കണ്ണ് നിറക്കാൻ ഇങ്ങനെ ഒരുത്തി !
എടീ പെണ്ണെ ഇത് വാത്സല്യത്തില് മമ്മൂട്ടി പറഞ്ഞ ഡയലോഗ് ആണ്.അല്ലാതെ ഇത്രേം വല്യ ഡയലോഗ് പറയാനുള്ള ശേഷി ഒന്നും ഇവനില്ല. ഇപ്പഴും അക്ഷരമാല എഴുതിച്ചാ ഇവൻ തെറ്റിക്കും അതെനിക്കുറപ്പാ… ”

അതും പറഞ്ഞു കൊണ്ട് ലച്ചു കുലുങ്ങി ചിരിക്കാൻ തുടങ്ങി.ഇനി അങ്ങനെ ഓസിന് കൗണ്ടർ അടിച്ചു തടിച്ചി ആളാവണ്ട. ഞാൻ ഇനി മിണ്ടാതിരുന്നാൽ പോരെ!.

പിന്നെ അധികം സംസാരം ഒന്നും ഉണ്ടായില്ല അവിടെ എത്തിയപ്പോൾ സമയം പത്തുമണി ആയിരുന്നു. അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി വന്ന് ഞങ്ങളെ സ്വീകരിച്ചു കൊണ്ട് പോയി. ലച്ചുവിനോടുള്ള അവരുടെ പെരുമാറ്റം വളരെ കരുതലോടെയായിരുന്നു.പക്ഷെ സംസാരത്തിലൂടെ തടിച്ചി അവരെയൊക്കെ ചാക്കിലാക്കി.അതിന് പണ്ടേ പ്രത്യേക മിടുക്കാണ് അമ്മച്ചിക്ക്.
അമ്മു പറഞ്ഞേൽപ്പിച്ചതെല്ലാം അതെ പോലെ അവിടെ റെഡി ആയിട്ടുണ്ടായിരുന്നു.നല്ല ഉഗ്രൻ പിറന്നാൾ സദ്യ !

Leave a Reply

Your email address will not be published. Required fields are marked *