പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ കട്ടായി.
എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു.പക്ഷെ ഒന്ന് മാത്രം അറിയാം എന്റെ പെണ്ണിനെ രക്ഷിക്കണം.അതിനി അവനെ കൊന്നിട്ടായാലും !
വേഗം ഫോണെടുത്തു വീട്ടിലേക്ക് ഡയൽ ചെയ്തു.
“ഉം.. എന്താ… ”
അച്ഛന്റെ പരുക്കൻ ശബ്ദം
“വിളിച്ച് വരുത്തിയ പുന്നാര അനിയൻ വന്നിട്ട്ണ്ട്.ഇപ്പൊ അമ്മുവിനെ കൊല്ലാൻ നടക്കാണ്. അവൾക്കെന്തെങ്കിലും പറ്റിയാ ഞങ്ങളുടെ ശവം ഞാൻ നിങ്ങളെക്കൊണ്ട് തീറ്റിക്കും ഓർത്തോ.. !
ഭ്രാന്ത് പിടിച്ച പോലെ പുലമ്പി കൊണ്ട് ഞാൻ വണ്ടിയെടുത്തു കത്തിച്ചു വിട്ടു.ഇതാ നിന്റെ സുഖവും സന്തോഷവും ഇവിടെ തീരുന്നു എന്ന് എന്റെ മനസ്സിൽ ആരോ മന്ത്രിച്ചു കൊണ്ടിരുന്നു.എത്ര പെട്ടന്നാണ് ഞാൻ അവിടെ എത്തിയത് !
ഓഫാക്കാൻ പോലും മെനക്കെടാതെ ഞാൻ വണ്ടിയിൽ നിലത്തേക്കിട്ട് ഞാൻ മുറ്റത്തേക്ക് കയറി. ഞാൻ ചെല്ലുമ്പോൾ ഒരു ഭ്രാന്തനെ പോലെ കയ്യിൽ കത്തിയും പിടിച്ചു എന്തൊക്കെയോ തെറി വിളിച്ചു പറഞ്ഞ് നടക്കുകയാണ് അയാൾ.എന്നെ കണ്ടതും അയാൾ എന്റെ നേരെ കുതിച്ചു..
എനിക്കൊന്നും മനസ്സിലാവുന്നതിനു മുന്നേ അയാളുടെ ഉരുക്കു മുഷ്ടി എന്റെ കവിളിൽ പതിഞ്ഞിരുന്നു.ശക്തിയായ ഇടിയിൽ ഞാൻ മലർന്നടിച്ചു വീണു.എന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി കൊണ്ട് അയാൾ എന്റെ നേരെ കൈ ചൂണ്ടി.
“ചാവേണ്ടെങ്കി പൊയ്ക്കോ നായെ.. ഒരേ ചോര ആയോണ്ടാ നിന്നെ വെറുതെ വിടുന്നെ..
ഈ കൂത്തിച്ചിയെ എന്തായാലും ഞാൻ തീർക്കും.. ”
സിനിമകളിലെപ്പോലെ സർവ്വഗുണ സമ്പന്നനല്ല ജീവിതത്തിലെ എന്ന ദുഃഖ സത്യം അയാളുടെ കാൽക്കീഴിൽ കിടന്നു കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.പിടിച്ചുമാറ്റാൻ ശ്രമിക്കുന്തോറും അയാൾ കാല് കൂടുതൽ ശക്തിയിൽ അമർത്തി.
“വിടെടാ… നായെ… ന്റെ കുട്ടീനെ.. ”
വാതില് തുറന്ന് കൊണ്ട് അവളുടെ അമ്മ മുറ്റത്തേക്ക് ഓടി വരുന്നത് മങ്ങിയ വെളിച്ചത്തിൽ ഞാൻ കാണുന്നുണ്ടായിരുന്നു.പിന്നാലെ എന്നെ നോക്കി ഏങ്ങലടിച്ചു കൊണ്ട് അമ്മുവും !
സർവ ശക്തിയുമെടുത്ത് ഞാൻ ആ കാല് പൊക്കിയതും അയാൾ ഒരലർച്ചയോടെ മലർന്നടിച്ചു വീണു.എണീറ്റു നിന്ന ഞാൻ ഞാൻ ഒട്ടും സമയം പാഴാക്കാതെ അയാളുടെ നെഞ്ചിൽ കയറി ഇരുന്ന് മുഷ്ടി ചുരുട്ടി ശക്തിയിൽ ഇടിച്ചു. മുഖം മുഴുവൻ ഞാൻ കൈ കൊണ്ട് കുത്തി പൊളിച്ചു.
അയാളും അലർച്ചയോടെ കൈ തലങ്ങും വിലങ്ങും വീശുന്നുണ്ടായിരുന്നു.
“അമ്മൂ.. ആ കത്തി എടുക്ക്..
അവളുടെ കാൽച്ചോട്ടിൽ കിടക്കുന്ന കത്തിയിൽ അയാളുടെ കണ്ണ് പതിഞ്ഞതും ഞാൻ വിളിച്ച് പറഞ്ഞു.എന്നേക്കാൾ ഇരട്ടി ആരോഗ്യമുള്ള ഒരുത്തനോട് വെറും കൈ വെച്ച് അധികം നേരം പൊരുതി നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു.
“വേണ്ടാ അയാള് പൊയ്ക്കോട്ടേ..”
അവൾ കരഞ്ഞു കൊണ്ട് വിസമ്മതിച്ചു
“ഇവനെ വെറുതെ വിട്ടാൽ നമ്മക്ക് ജീവിക്കാൻ പറ്റൂല എടുക്കാനാ പറഞ്ഞെ.. “
ഭ്രാന്തനെപ്പോലെ ഞാൻ അവളോട് അലറി.എന്റെ പിടിയിൽ നിന്ന് അയാൾ പതിയെ മോചിതനാവുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
വേറെ വഴിയില്ലെന്ന് മനസ്സിലായ അവൾ കത്തിയെടുക്കാനായി കുനിഞ്ഞതും ഏതോ കാലുകൾ ആ കത്തി തട്ടി തെറിപ്പിച്ചു…
വളരെ പരിചിതമായ ആ കാലുകൾ കണ്ടതും ഞാനറിയാതെ എന്റെ മനസ്സ് ഒരു നാമം ഉരുവിട്ടു.
അച്ഛൻ !
ഉണ്ണിമാമയെ ക്രൗര്യത്തോടെ നോക്കി ദഹിപ്പിക്കുന്ന ആ കണ്ണുകളുടെ തീഷ്ണത നേരിടാനാവാതെ ഞാൻ നോട്ടം പിൻവലിച്ചു.ഒരു പൂച്ച കുഞ്ഞിനെ
തൂക്കിയെടുക്കുന്ന പോലെ എന്റെ കോളറിൽ പിടിച്ചുകൊണ്ട് അച്ഛൻ പിറകിലേക്കിട്ടു.സ്വതന്ത്രനായ ഹുങ്കോടെ എണീറ്റ ഉണ്ണിയുടെ നെഞ്ചിൽ അച്ഛന്റെ കനത്ത കാലുകൾ പ്രഹരമേല്പിച്ചു.ഒരു മാസ്സ് സിനിമ നായകനെ നോക്കി നിൽക്കുന്ന പോലെ ഞാൻ ആ പെർഫോമൻസിൽ അന്തം വിട്ട് നോക്കി നിൽക്കുമ്പോൾ അച്ഛൻ ഉണ്ണിയെ ഷർട്ടിന് കുത്തിപ്പിടിച്ചു പൊക്കി തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.
“മേലാൽ എന്റെ ചെക്കനെ ശല്യപ്പെടുത്തിയ..കൊല്ലും ഞാൻ നിന്നെ !”
ഈശ്വരാ മൂർഖൻ പാമ്പിനോടാണല്ലോ ഈ ഞാഞ്ഞൂല് ഇത്രേം കാലം
നെഞ്ച് വിരിച്ചു ഡയലോഗടിച്ചത്എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്.