കാന്താരി – 4 22അടിപൊളി  

ഞാൻ കണ്ണടച്ച് ശ്വാസം വലിച്ച് വിട്ട് ട്രെയിനിന്റെ കൂടെ വരുന്ന തണുത്ത കാറ്റ് ആസ്വദിച്ച് കണ്ണടച്ചു….

മനസ്സിൽ കഴിഞ്ഞ ആറേഴ് മണിക്കൂർ അനുഭവിച്ച മുഴുവൻ വികാരങ്ങളും ഞാൻ ആ വണ്ടിയുടെ കൂടെ പറഞ്ഞ് വിട്ട് വീട്ടിലേക്ക് തിരികെ പോയി…. . . .

കാലത്ത് അമ്മ തുളസിക്ക് വെള്ളം ഒഴിക്കാൻ വരുമ്പോ സിറ്റ് ഔട്ടിൽ എന്നെ കണ്ടു

അമ്മ കൈയ്യിലെ പാത്രം താഴെ വച്ച് എനിക്ക് നേരെ വന്നു…

അമ്മ : രാമു രാമു രാമുവേ….

ഞാൻ മെല്ലെ കണ്ണ് തൊറന്നു….

അമ്മ : വന്നിട്ട് വിളിച്ചൂടെ

ഞാൻ മെല്ലെ എണീറ്റ് ഇരുന്നു….

അമ്മ : വന്നെ വാ ഇവടെ ഇരിക്കണ്ട….

ഞാൻ എണീറ്റ് കൂടെ പോയി…

അമ്മ : പോ ഒന്ന് ഫ്രഷ് ആയിട്ട് വാ അമ്മ ചായ തരാ…

ഞാൻ മെല്ലെ എണീറ്റ് പോയി ഫ്രഷ് ആയി തിരിച്ച് വന്നു….

ചെറിയമ്മ ചായ ആയി അടുത്തേക്ക് വന്നു….

പിന്നാലെ അമ്മേം വന്നു

അവര് ഡയനിങ് ടേബിളിൽ എന്റെ അടുത്ത് ഇരുന്നു…

അമ്മ : എന്തായി കുട്ടാ

ഞാൻ ഒന്ന് നോക്കി ചായ ഗ്ലാസ് കൈയ്യിൽ വച്ച് കറക്കി….

ചെറിയമ്മ : കൊച്ച് വെഷമിക്കണ്ട കേട്ടോ…

ഞാൻ : ഒറ്റ കാര്യം കുടുംബത്ത് കേറ്റിയാ കഴിഞ്ഞു എല്ലാം…

അമ്മ : ആണോ അയ്യോ…

ചെറിയമ്മ : ഈ ചെക്കനാ പവിയെ കെട്ടിച്ച് കൊടുക്കാൻ നിന്നത് നിങ്ങള്

അമ്മ : നമ്മക്ക് അറിയോ മോളെ ഈ കാണുന്നതല്ലേ എല്ലാം…. ആ പെണ്ണിനെ വരെ നമ്മള് കണ്ണും പൂട്ടി വിശ്വസിച്ചില്ലേ ഡീ

ചെറിയമ്മ : പഠിച്ച കള്ളിയാ അവള് എന്നാ ഒക്കെ ആയാലും… ചുമ്മാ പറയുന്നതല്ല പാവം എന്റെ പുള്ള അവനെ റൊമ്പ സെറമ പട വച്ചിട്ടാ…

അമ്മ : അവളെ എനിക്ക് ഇനി കാണണ്ട

ഞാൻ പുച്ഛത്തോടെ ഒന്ന് നോക്കി

ഞാൻ അടുക്കളയിലേക്ക് എണീറ്റ് പോയി

എല്ലാർടെം കുട്ടി കളിക്ക് നിന്ന് എന്റെ ലൈഫ് നാശം ആയി… അവള് പോയതല്ല അവള് കാരണം നന്ദു വരെ എന്നെ ഒരു എതിരാളി ആയിട്ടാ കാണുന്നെ….. അത് ഓർത്തപ്പോ കണ്ണ് നെറഞ്ഞ് വന്നു… ഞാൻ ടാപ്പിലെ വെള്ളം എടുത്ത് മൊഖം കഴുകി വെളിയിൽ വന്നപ്പോ അച്ഛന്റെ റൂമിൽ പവി കെടന്ന് ഒറങ്ങുന്നു…

നേരെ പോയി അവളെ കെട്ടിപ്പിടിച്ച് കെടന്നു…

അവളൊന്ന് മൂളി പെട്ടെന്ന് ചാടി എണീറ്റ് നോക്കി….

ഞാൻ പെട്ടെന്ന് ഷീറ്റ് എടുത്ത് തല മൂടി….

അവളെന്റെ പൊതപ്പ് എടുത്ത് മാറ്റി

ഞാൻ എണീറ്റ് റൂമിലേക്ക് കേറി പോയി…

എന്തോ അതിനകത്ത് കേറാൻ തന്നെ വല്ലാത്ത സങ്കടം… ആ തന്ത ഇല്ലാത്തവന്റെ മോന്ത തന്നെ കേറി കേറി വരുന്നു…

> 14:00

ശക്തമായ കുലുക്കി വിളി ആണ് എന്നെ ഒണർത്തിയത്….

ഞാൻ തിരിഞ്ഞ് നോക്കി…. അച്ചു ആയിരുന്നു അത്

ഞാൻ : എണീറ്റ് നോക്കി വല്ലാത്ത തല വേദന പോലെ…

അച്ചു : എന്തിരി ടാ

ഞാൻ : ന്നാ ടാ 😣

അച്ചു : പെരിയമ്മ കൂപ്പ്ട്ത് ഒണ്ണയെ

ഞാൻ : പോ… വറേ

ഞാൻ മൊഖം കഴുകി താഴേക്ക് എറങ്ങി പോയി…

അച്ഛനും ചെറിയും കഴിച്ചോണ്ട് ഇരിക്കുന്നു

ഞാൻ മെല്ലെ മെല്ലെ എറങ്ങി പോയി…

അച്ഛൻ എന്നെ ഒന്ന് നോക്കി

ഞാൻ തല താത്തി അടുക്കളയിലേക്ക് പോയി….

അമ്മ : ആഹാരം ഒന്നും വേണ്ടേ നിനക്ക്

ഞാൻ : അച്ചു പോയില്ലേ ഇന്ന്

അമ്മ : ഇല്ല അവന് പനി പോലെ

ഞാൻ തല ആട്ടി

അമ്മ പാത്രം എടുത്ത് വെളിയിലേക്ക് പോയി

ഞാൻ ചെത്തം ഇല്ലാതെ കഴിച്ചിട്ട് എണീറ്റ് പോയി…

പിന്നെ രാത്രി കഴിക്കാൻ നേരം ആണ് എറങ്ങി വന്നത്…

അച്ഛൻ ഒഴികെ എല്ലാരും സംസാരം ആണ്….

ചെറി : ആഹ് വാ മ്മാ

അമ്മ : രാമു ആ ചെക്കൻ എന്ത് വൃത്തിക്കെട്ടവനാ

ഞാൻ മനസ്സിലാവാത്ത പോലെ നോക്കി…

ചെറി : ആ തട്ടം ഇട്ട പെണ്ണ് വന്ന കാര്യം പറഞ്ഞത്

ഞാൻ വായും പൊളിച്ച് നിക്കുന്ന അച്ചുനെ നോക്കി

അവൻ എന്നേം നോക്കി

ഞാൻ : കേറി പോ

അച്ചു : നിക്ക് ടാ കേക്കട്ടെ

ഞാൻ : കേറി പോടാ…. 😡

ഞാൻ ഇത്തിരി ചൂടായി പറഞ്ഞു

അച്ചു മെല്ലെ എണീറ്റ് മേളിലേക്ക് കേറി പോയി

ഞാൻ : എന്റെ അളിയനെ പോലെ ആവാതെ നടന്നോ…

അമ്മ എന്നെ നോക്കി

ചെറിയമ്മ : എന്റെ അളിയൻ എന്ന് എടുത്ത് പറയണ്ട കാര്യം ഇല്ല മനസ്സിലായി ഞങ്ങളെ കളിയാക്കിയതാ

ചെറി : എടാ മോനെ വാ ഇരിക്ക്

ചെറി എന്റെ കൈ പിടിച്ച് വലിച്ചു….

ഞാൻ പോയി മടിയിൽ കെടന്നു…

ചെറി : നിന്നെ കൃഷ്ണേട്ടൻ തെരക്കി