ഡോക്ടർ നേരെ ആന്റിടെ അടുത്തേക്ക് പോയി…കണ്ണും പൾസ്സും ഒക്കെ നോക്കി…
പിന്നെ അച്ഛനെ നോക്കി ചിരിച്ച് സംസാരിക്കാൻ തൊടങ്ങി…
പെട്ടെന്ന് എന്നെ നോക്കി…
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു
ഡോക്ടർ : എന്താ ഡോ അറിയാത്ത പോലെ നിക്കുന്നെ
എനിക്ക് കണ്ട പരിചയം പോലും ഇവരെ ഇല്ല…ആവശ്യമില്ലാത്ത സമയത്ത് ഓരോ മാരണങ്ങള് കേറി വരും…. 😣
ഞാൻ ഇല്ലാത്ത കോൾ എടുക്കാൻ എന്ന പോലെ വെളിയിലേക്ക് നടന്നു…
പരമു മാമൻ ഫോൺ സംസാരിച്ച് വെളിയിൽ നിപ്പുണ്ട്
എന്നെ കണ്ടതും പുള്ളി ഫോൺ കട്ടാക്കി എന്നെ നോക്കി….
ഞാൻ തിരിഞ്ഞ് തിരിഞ്ഞ് നോക്കി നോക്കി നിന്നു…
പരമു മാമൻ : അത് അളിയന്റെ പെങ്ങളാ ശാരി ഡോക്ടർ ആണ്…
ഞാൻ : ഓ…
അച്ഛൻ എറങ്ങി വന്നു കൂടെ അങ്കിളും ഒണ്ട്
അച്ഛൻ : എന്ത് ഒണ്ടെങ്കിലും വിളിക്ക്
അങ്കിൾ : ഉം 😞…
അച്ഛൻ : എടൊ താൻ ഇങ്ങനെ ആവല്ലേ ദേ അവര് കണ്ടാ ശെരി ആവില്ല ഇയാള് അവർടെ അടുത്ത് പോയി ഇരിക്ക്…
അങ്കിൾ തല ആട്ടി
ഞങ്ങള് വെളിയിലേക്ക് പോവുന്ന വഴി അമ്മടെ ഒരു ഫ്രണ്ടിനെ കണ്ട് സംസാരിച്ചോണ്ട് നിക്കുമ്പോ പരമു മാമൻ, പാർശു, പപ്പ മൂന്ന് പേരും എറങ്ങി വന്നു
അച്ഛനോട് എന്തോ സംസാരിച്ചോണ്ട് പരമു. മാമൻ മാറി നിന്നു…
പാർശു : ശിവ
ഞാൻ അവളെ ഒന്ന് നോക്കി
പാർശു : ഇവക്ക് ഇത് ഒന്നും അറിയില്ല…
ദേഷ്യം വന്ന് ഞാൻ കണ്ണടച്ച് പോയി…
പിന്നെ സംസാരിക്കാ പാർശു…. കലങ്ങിയ കണ്ണുകൾ തൊറന്ന് ഞാൻ അവളെ നോക്കി പറഞ്ഞു…
അച്ഛൻ മുന്നോട്ട് നടക്കുന്ന കണ്ട് ഞാൻ പിന്നാലെ പോയി…. . . . പാവം അയാൾടെ അവസ്ഥ….
പോവുന്ന വഴിക്ക് അച്ഛൻ പറഞ്ഞു
അമ്മ : എന്ത് ചെയ്യാനാ മക്കള് നല്ലതല്ലേ പറഞ്ഞിട്ട് എന്നാ കാര്യം
അമ്മ താടിക്ക് കൈ കൊടുത്ത് പെറകിൽ ഇരുന്ന് പറഞ്ഞു
ഞാൻ റിയർ വ്യൂ മിററില് കൂടെ നോക്കി…
അച്ഛൻ : ബി പ്പി ഹൈ ആണ് എന്ന് പറഞ്ഞു അവര്…
ഞാൻ വണ്ടി സൈഡിൽ ആക്കി നിർത്തി….
അമ്മ : എന്താ കുട്ടാ…. . . .
കാലത്ത് ഒമ്പത് മണിക്ക് പപ്പ പാർശുന്റെ കൂടെ ഹോസ്പിറ്റലിൽ പോയി…
അവര് റൂമില് പോവുമ്പോ ആന്റി കോഫി കുടിക്കുന്നു
പപ്പ : എങ്ങനെ ഒണ്ട് മ്മാ…
ആന്റി : കൊഴപ്പില്ല മോളെ 🙂
പപ്പ : അച്ഛന് എങ്ങനെ ഒണ്ട് അച്ഛാ
അങ്കിൾ : ഉം….
പപ്പ : എപ്പഴാ പോവാ പറഞ്ഞെ…
അങ്കിൾ : ദേ ബിൽ കൊടുത്താ കഴിഞ്ഞു….
അപ്പഴേക്കും ഉള്ളിലേക്ക് കേറി വന്ന ആളെ അവരെല്ലാം നോക്കി
പപ്പ : 😳
അങ്കിൾ : കഴിഞ്ഞോ മോനെ
ഞാൻ : ആഹ്… കൊറച്ച് മരുന്ന് തന്നു… കൊറച്ച് ദിവസം പെട്ടെന്ന് താഴാൻ ഒന്നും നിക്കണ്ട പറഞ്ഞു ഡോക്ടർ….ഇയർ ബാലൻസ് ഇച്ചിരി കൊഴപ്പാ….
അങ്കിൾ : ആ അപ്പൊ പോവാല്ലേ
ഞാൻ : ഇതാ ബാക്കി പൈസ….
അങ്കിൾ പുച്ഛത്തോടെ ഒന്നും വേണ്ടെന്ന് കൈ കാട്ടി എല്ലാം മടുത്തപോലെ നടന്നു…
ഞാൻ ഒന്നും പറയാൻ നിന്നില്ല…
പപ്പ : ഞാൻ എല്ലാം എടുത്തിട്ട് വരാ…
ആന്റി : കൊച്ച് ബിൽ അടക്കാൻ പോയപ്പോ എല്ലാം കൊണ്ട് പോയി….
പപ്പ : 🥹
ഞങ്ങള് മെല്ലെ വെളിയിലേക്ക് എറങ്ങി….
ഞാൻ പോയി കാർ എടുത്ത് മുന്നിലേക്ക് വന്നു
എങ്ങനെ എങ്കിലും ഈ ഹോസ്പിറ്റലിൽ നിന്നൊന്ന് പോയി കിട്ടിയാ മതി എന്നായി എനിക്ക്…
അവർടെ വീടിന്റെ അടുത്ത് എത്തിയപ്പോ ഞാൻ ഉണ്ണിക്ക് മിസ് കോൾ അടിച്ചു…
ഗെയിറ്റ് തൊറന്ന് ഞാൻ വണ്ടി കേറ്റി പാർക്ക് ചെയ്ത് കൊടുത്തു….
പപ്പ വീട് തൊറന്നു ആന്റി ഒക്കെ ഉള്ളിലേക്ക് കേറി….
ഞാൻ : അങ്കിളെ എന്തെങ്കിലും വേണോ സാദനം എന്തെങ്കിലും
അങ്കിൾ : അറിഞ്ഞൂടാ മോനെ…
പപ്പയും പാർശുവും വെളിയിലേക്ക് വന്നു
അങ്കിൾ : വർഷ എവടെ
പപ്പ : അമ്മ കുളിക്കട്ടെ പറഞ്ഞ് പോയി….
അങ്കിൾ : വാടോ ഞാൻ പോയി കുളിച്ച് ഫ്രഷ് ആയിട്ട് വരാം….
പപ്പ : വാ 🙂
ഞാൻ വെളിയിൽ തന്നെ പരുങ്ങി പരുങ്ങി നിന്നു….
പെട്ടെന്ന് പോക്കറ്റിൽ നിന്ന് പൈസ ബിൽ എടുത്ത് ഞാൻ പാർശുന് കൊടുത്തു…
പപ്പ : കഴിക്കാൻ എടുക്കട്ടെ വല്ലതും
ഞാൻ : പാർശു നല്ല കരിക്ക് വാങ്ങി കൊടുക്ക് വേണേ പറഞ്ഞാ മതി ഞാൻ എത്തിക്കാ…
പപ്പ വെഷമത്തോടെ എന്നെ നോക്കി…
പെട്ടെന്ന് ഒരു ബൈക്കിന്റെ ഹോൺ കേട്ടു….
പപ്പ അങ്ങോട്ട് നോക്കി
ഉണ്ണി വരുന്ന കണ്ട് അവളൊന്ന് വല്ലാതെ ആയി
