” എനിക്ക് കാർ ഓടിക്കാൻ തരുമോ.. ”
അനാമികയുടെ വീട്ടിലേക്ക് പോയികൊണ്ടിരുന്നപ്പോൾ ശാന്തി അഖിലിനോട് ചോദിച്ചു..
” അതിന് നിനക്ക് കാർ ഓടിക്കാൻ അറിയുമോ.. “
” അറിയാം.., പക്ഷേ അങ്ങനെ അതികം ഓടിക്കാൻ കിട്ടാറില്ല.., വീട്ടിലുള്ളത് ആൾടോ ആണ്.. അത് അച്ഛൻ ഓടിക്കാൻ തരില്ല.. “
” ഓടിക്കാനൊക്കെ തരാം.. പക്ഷേ വണ്ടി ഓടിക്കാൻ അറിയാമെന്നുള്ളതിന് എന്താണ് തെളിവ്. “
” അയ്യ കൂടുതൽ ആക്കണ്ട. എനിക്ക് ലൈസൻസ് ഉണ്ട് കേട്ടോ.”
” ആണോ എവിടെ നോക്കട്ടെ. ” അവൾ ബാഗ് തുറന്ന് ലൈസൻസ് എടുത്ത് കൊടുത്തു..
അഖിൽ സ്റ്റീറിങ്ങിൽ വെച്ച് ഇടയ്ക്കിടെ ലൈസൻസ് നോക്കി. എന്നിട്ട് അവൻ അത് പോക്കറ്റിൽ വെച്ചു.
അനാമികയെ ഇറക്കിയിട്ട് തിരികെ വരാൻ തുടങ്ങിയപ്പോൾ അഖിൽ ചോദിച്ചു.. ” നിനക്ക് പത്തൊൻപത് വയസ്സായി അല്ലേ.. “
” ആഹ്.. ആയി “
” എനിക്കും പത്തൊമ്പത് വയസ്സ് ആയതേ ഉള്ളൂ.. “
” ഏത് മാസം ആണ് ചേട്ടൻ.. “
” ഞാൻ ഒക്ടോബർ, നീ നവംബർ., ഒരു മാസത്തെ വെത്യാസമെ ഉള്ളു നമ്മൾ തമ്മിൽ അല്ലേ.. ഇനി ഞാൻ നിന്നെക്കാൾ പ്രായം കുറവായിരുന്നെങ്കിൽ നീ എന്നെ കളയുമായിരുന്നോ.. “
” ഇതെന്താ ചേട്ടാ.. വാ തുറന്നാൽ എന്നെ കളയുമോ കളയുമോ എന്ന് ചോദിക്കുന്നെ. എനിക്ക് ഇഷ്ടം ആയത് കൊണ്ടാണ് ഞാൻ കൂടെ നടക്കുന്നത് ഇനി എന്തൊക്കെ വലിയ കാര്യങ്ങൾ വന്നാലും എന്റെ ഇഷ്ടം മാറില്ല.”
” നീ ഇനി ചേട്ടാന്നു വിളിക്കണ്ട.. “
“പിന്നെ എന്ത് വിളിക്കണം ലൈസൻസ് തന്നത് പ്രശ്നം ആയോ.. “
” പറയുന്നത് കേൾക്ക്. നമ്മൾ ഒരേ പ്രായം അല്ലേ. അത്കൊണ്ട് പേര് വിളിച്ചാൽ മതി. “
” ഇനി പേര് വിളിക്കുന്നത് ആണ് ഇഷ്ടം എങ്കിൽ പേര് വിളിക്കാം.. “
” ആ അതാണ് ഇഷ്ടം.. “
” അതൊക്കെ ഓക്കേ. കാര്യം പറയ്യ്.. “
” കാര്യം പറയുമ്പോൾ നീ പിണങ്ങരുത്, എന്നോട് പിന്നെ മിണ്ടാതെ ആകുകയും ചെയ്യരുത്.. “
” ഇല്ല.. പറ.. “
” സത്യം ചെയ്യ്.. “
” നിന്നോടുള്ള എന്റെ സ്നേഹവും, എന്റെ ശരീരവും തൊട്ട് സത്യം ഒരു പ്രശ്നവും ഉണ്ടാകില്ല തുറന്ന് പറ.. “
” അത് ഇന്നലെ മെസ്സേജ് ചെയ്തത് നിന്നോട് ഒരു കാര്യം അവതരിപ്പിക്കാൻ ആയിരുന്നു.., പക്ഷേ നിന്റെ സ്നേഹം കണ്ടപ്പോൾ ചതി കാണിക്കാൻ തോന്നിയില്ല.. “
” എന്ത് കാര്യം അവതരിപ്പിക്കാൻ.. “
” എനിക്ക് പറയാൻ ഒരു ചമ്മൽ.. നീ എന്നെ മോശം ആയിക്കാണും.. “
” എന്നോട് എന്ത് കാര്യം വേണോ തുറന്ന് പറ. ഞാൻ നിന്നെ മോശം ആയിക്കാണില്ല.. “
” എന്തും പറയാമോ.. “
” പറയാം.. “
” അപ്പോൾ നിന്നെ ചീത്ത പറയാമോ.. “
” നിനക്ക് എന്നെ ചീത്ത വിളിക്കുന്നത് ഇഷ്ടം ആണേൽ പറയാം.. നിന്റെ ഒരിഷ്ടത്തിനും ഞാൻ എതിര് നിൽക്കില്ല.. പറ എന്തായാലും.. “
” അപ്പോൾ എനിക്കൊന്ന് കള്ളുകുടിക്കണമെങ്കിലോ.. “
” കുടിക്കാം.. “
” കള്ള് നീ ഒഴിച്ച് തരണമെന്ന് ആണ് ആഗ്രഹം എങ്കിലോ.. “
” ഞാൻ ഒഴിച്ച് തരും.. “
” സാദാരണ എല്ലാ പെണ്ണുങ്ങളും ഇത് എതിർക്കുകയല്ലേ ചെയ്യുന്നത്.. ഇത് കുടിച്ചാൽ എന്റെ ശരീരം അല്ലേ കേടാകുന്നത്.. അപ്പോൾ നിനക്ക് സ്നേഹം ഉണ്ടോ.. “
” ഇത് സമ്മതിക്കുന്നത് എനിക്ക് നിന്നോട് ഇഷ്ടമുള്ളത് കൊണ്ട് തന്നെയാണ്.. അത് കുടിച്ചാൽ കേട് ആണെന്ന് നിനക്കറിയാമല്ലോ ആ നീ വേണമെന്ന് പറയരുത്.. “
” എങ്കിൾ ശെരി ഞാൻ പുക വലിക്കണമെന്ന് ആശിച്ചാൽ.. “
” വലിച്ചോ.., ടാ നീ ഇങ്ങനെ ചുമ്മാ ഓരോന്ന് ചോദിക്കണ്ട.. നിനക്ക് എന്ത് ഇഷ്ടമാണോ, അത് ചെയ്തോ നിന്റെ കൂടെ ഞാൻ ഉണ്ട്.. “
” ഓഹോ അങ്ങനെ ആണോ.., ഇതിന് ഒരു മാറ്റം ഇല്ലേ ശാന്തി… “
” ഇല്ലെടാ.. രാവിലെ മഹാദേവന്റെ മുന്നിൽ പോയി സത്യം ചെയ്ത് തീരുമാനിച്ചതാ.. നിന്റെ പെണ്ണായിട്ട് നിന്റെ ഇഷ്ടത്തിന് ജീവിക്കണമെന്ന്.. ”
അവൾ ആ പറഞ്ഞത് കേട്ടപ്പോൾ അങ്ങനെ എങ്കിൽ അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ അവൻ തീരുമാനിച്ചു..
” അല്ല ശാന്തി എങ്കിൽ എനിക്കിപ്പോൾ ഒരാഗ്രഹം.. ഞാൻ പറയട്ടെ നീ ചെയ്യുമോ.. “
അവൾ അഖിലിനെ ഒന്ന് നോക്കി. ” പറയെടാ ഞാൻ എന്താണ് ചെയ്യേണ്ടത്.. “
” അല്ല നീ പറഞ്ഞല്ലോ.. എനിക്ക് ഇഷ്ടമുള്ള അല്ലേൽ ഞാൻ പറയുന്ന എന്ത് വേണമെങ്കിലും ചെയ്യും എന്ന്.. “
