കാമഭ്രാന്തൻ – 2 Like

” ആഹ് അങ്ങനെ പറഞ്ഞു.. എന്ന് വെച്ച് നിന്നെ വിട്ട് പോണം എന്നൊന്നും പറഞ്ഞേക്കരുത്.. അതാണേൽ സമ്മതിക്കില്ല.. “

” അതൊന്നും അല്ല.. നീ ഞാൻ പറഞ്ഞാൽ കേൾക്കുമോ..”

” ചുമ്മാ കളിക്കാതെ എന്താണെന്ന് പറയുമോ. “

” ഓക്കേ പറയാം., ഞാൻ സിഗരറ്റ്, ലഹരി ഒന്നും ഉപയോഗിക്കില്ല എനിക്ക് അത് ഇഷ്ടവുമല്ല.., അത് ഉപയോഗിക്കുന്നവരെ ഞാൻ കുറ്റം പറയാൻ പോകുകയും ഇല്ല..”

” അതിനെന്താ.. നിനക്കിപ്പോൾ ലഹരി ഉപയോഗിക്കണോ.. “

” ഏയ്‌ അത് വേണ്ട., ഞാൻ അത് ഉപയോഗിക്കില്ല.. പകരം നീ ഒന്ന് എന്റെ മുന്നിൽ വെച്ചു സിഗരറ്റ് വലിക്കണം.. “

ഈ ആഗ്രഹം കേട്ട ശാന്തി ഒന്ന് രണ്ട് സെക്കന്റ്‌ മൗനം പാലിച്ചു.
” എന്താ.. നടക്കില്ല അല്ലേ.., ഇതാ പറയുന്നത് പറ്റുന്ന ഡയലോഗ് അടിക്കണം.. ഒരു കാര്യം മനസ്സിലാക്കിക്കോ ശാന്തി.., നീ പറയുന്നത് പോലെയൊന്നും ഒരാളെ സ്നേഹിച്ച് ജീവിക്കാൻ കഴിയില്ല. എവിടെയെങ്കിലുമൊക്കെ ഇത് പോലെ സ്നേഹം കൊണ്ട് ചെയ്യാൻ കഴിയാതെ വരും.. “

ഇത് കേട്ടിട്ടും ശാന്തി കുറച്ചു നേരം ഒന്നും പറഞ്ഞില്ല..
” നീ ശെരിക്കും പറയുന്നതൊ., അതോ കളിപ്പിക്കുന്നതോ..”

” നീ ശെരിക്കും പറഞ്ഞതാണോ.. അതോ കളിപ്പിച്ചതാണോ.. “

” ഞാൻ ശെരിക്കും പറഞ്ഞത് തന്നെയാണ്.. നിന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കില്ല.. “

” അത് പറഞ്ഞത് കൊണ്ട് ഞാനും ശെരിക്കും പറഞ്ഞതാണ്.., നീ പുകവലിക്കുന്നത് എനിക്ക് കാണണം.. “

” വാങ്ങിക്ക്.. “

” എന്തോന്ന്.. ” അഖിൽ ശാന്തിയെ നോക്കി..

അവൾ അവനെ നോക്കി ചിരിച്ചു.. ” സിഗരറ്റ് ഇല്ലാതെ ഞാൻ എന്ത് വെച്ച് വലിക്കും.. “

” ഓക്കേ ഇനി കാണുന്ന കടയിൽ നിന്നും വാങ്ങാം.”

” എവിടെ വെച്ച് വലിക്കും.”

” പോകുന്ന വഴിക്ക് ആളില്ലാത്ത ഒരു സ്ഥലത്ത് നിറുത്താം.. അല്ല ശാന്തി ഇനി എന്നോട് ദേഷ്യം വല്ലതും തോന്നുമോ. “

” ഇല്ലെടാ.. നിനക്ക് കാണണം എന്നുണ്ടല്ലോ.. അത് കൊണ്ട് ഒരു പ്രശ്നവുമില്ല..”

അവൻ അടുത്ത് കണ്ട കടയിൽ നിന്നും ഒരു വിൾസും,ഒരു ലൈറ്ററും വാങ്ങി. കാറിൽ കയറി യാത്ര തുടർന്നു..

കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഒരു പുഴയുടെ സൈഡ് കണ്ടു.. ഉള്ളിലേക്ക് കയറ്റി നിറുത്തിയാൾ ആരും കാണില്ല.. പരിസരം ഒക്കെ വീക്ഷിച്ച് അവൻ വണ്ടി ഉള്ളിലേക്ക് കയറ്റി. ആറ്റിന്റെ സൈഡിൽ വണ്ടി കൊണ്ട് നിറുത്തി. ഫ്രണ്ട് ഡോറിന്റെ ഗ്ലാസുകൾ താഴേക്ക്‌ നീക്കി വെച്ചു..
“പുറത്ത് ഇറങ്ങണ്ട ആരേലും വന്നാൽ പണി കിട്ടും. ” പരിസരം ഒന്ന് കൂടി അവൻ നോക്കി.. അവൻ മിറർ ഒക്കെ ഒന്ന് കൂടി ശെരിയാക്കി.

” വലിക്കട്ടോ.. ” അവൾ ചോദിച്ചു. അവന്റെ മനസ്സിൽ പല പ്രാവശ്യം വേണ്ട എന്ന് തോന്നിയെങ്കിലും.അവൻ വലിക്കാൻ പറഞ്ഞു. ചുമന്ന ചുണ്ടിനിടയിൽ വിൽസ് വെച്ചു കൊണ്ട് ശാന്തി ലൈറ്റർ കൊളുത്തി. വിൽസിന്റെ തുമ്പിലേക്ക് നീട്ടി.

ലൈറ്റർ അണച്ച് അവൾ പുറത്തേക്ക് ഇട്ടു. ഈ സമയം പുക കയറി അവളുടെ തൊണ്ടക്കുഴിയൊക്കെ ഊരാൻ തുടങ്ങി. വിൽസ് തള്ള വിരൽ കൊണ്ട് എടുത്തിട്ട് അവൾ തല പുറത്തേക്ക് ഇട്ട് ചുമച്ചു. അത് വേണ്ടായിരുന്നു എന്ന് അഖിലിന് തോന്നി. അവൻ അവളുടെ മുതുക് തടകി. ” മോളേ അതങ്ങ് കള.. ” അഖിൽ അവളോട്‌ പറഞ്ഞു.. അവന് കരച്ചിൾ വന്നു. കണ്ണ് നിറഞ്ഞു അവൾ തന്നെ ഇത്രയും ഇഷ്ടപ്പെടുന്നല്ലോ എന്നുള്ള തിരിച്ചറിവ്‌ അവന്റെ കണ്ണീരിന് ആക്കം കൂട്ടി.

ചുമച്ചു തീർന്ന ശാന്തി വീണ്ടും സീറ്റിലേക്ക് ഇരുന്നു കൊണ്ട് വിൽസ് ചുണ്ടിലേക്ക് അടുപ്പിച്ചു. ഒരു വലി കുടി അവൾ അകത്തേക്ക് വലിച്ചു. തന്റെ ശ്വാസകോശവും നെഞ്ചിനകവുമൊക്കെ നീറിപ്പുകയുന്നത് പോലെ
അവൾക്ക് തോന്നി. അവൾ വീണ്ടും തല വെളിയിലേക്കിട്ട് ചുമച്ചു. അഖിലിന് തന്റെ തല എവിടേലും കൊണ്ട് തല്ലിച്ചതക്കാൻ തോന്നി. അവൻ അവളുടെ കൈയിൽ നിന്നും വിൽസ് വാങ്ങി ആഞ്ഞ് വലിച്ചു. ആദ്യമായി പുക വലിക്കുന്ന അവന് തന്റെ നെഞ്ചും ശ്വാസകോശവുമൊക്കെ കശക്കി പിഴിയുന്നത് പോലെ തോന്നി. അവൻ വിൽസ് പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഉറക്കെ ഉറക്കെ ചുമച്ചു. അവന്റെ നെഞ്ചിനുള്ളിൽ പുക ചുറ്റുന്നതായി അവന് തോന്നി. ഒരു പത്ത് മിനിറ്റ് കഴിഞ്ഞു രണ്ട് പേരും ഒന്ന് ആശ്വാസ നിലയിലായി.

Leave a Reply

Your email address will not be published. Required fields are marked *