കാമഭ്രാന്തൻ – 2

ശവത്തിൽ കുത്തുന്നത് പോലെ അവന് തോന്നി.. ‘ ശ്ശേയ്യ്… ഒന്നും വേണ്ടായിരുന്നു പോയി അവളോട്‌ സോറി പറയാം.. ചിലപ്പോൾ ഇതോടെ അവൾ എന്നെ വെറുക്കും ഉപേക്ഷിക്കും എന്നാലും സാരമില്ല.. ‘ അവൾ ശിവലിംഗത്തിൽ തൊട്ട് സത്യം ചെയ്തത് ഒന്നുമറിയാതെ അഖിലിന് അവളെ നഷ്ടമാകുമോ എന്നൊരു ഭയം വന്നു നിറഞ്ഞു…

അവൻ വേഗം കുളിച്ച് ഒരുങ്ങി അവന്റെ സ്വിഫ്റ്റ് ഡിസൈറും എടുത്ത്‌ കോളേജിലേക്ക്‌ പോയി.. സാധാരണ അവൻ വണ്ടി കോളേജിൽ കൊണ്ട് പോകാറില്ല.. അന്ന് സമയം രണ്ട് ആയതിനാൽ അവൻ കാറും എടുത്ത്‌ പോയി..

വലിയ വലിയ വളവുകൾ ഉള്ള ചെറിയ റോഡിൽ പോലും അവൻ വളരെ വേഗത്തിൽ വണ്ടി ഓടിച്ചു.. അഖിൽ നല്ലത് പോലെ വണ്ടി ഓടിക്കും.. ഡ്രൈവിങ്ങിൽ അവൻ ഒരു എക്സ്പേർട്ട് ആണ്.. പെട്രോൾ പമ്പിലേക്ക്‌ ലോഡ് എടുക്കാൻ പോകുമ്പോൾ അവനും കൂടെ പോകാറുണ്ട്.. അവന്റെ അമ്മാവൻ കിഷോറിന്റെ പേരിൽ ആണ് ഒരു ടാങ്കറിന്റെ ലൈസൻസ്..

അമ്മയുടെ ഇളയ സഹോദരൻ ആണ് കിഷോർ.., മുപ്പത്തിരണ്ട് വയസ്സുള്ള ഒരു അടാർ ഐറ്റം.. അഖിലിന് പതിനാറ് വയസ്സുള്ളപ്പോൾ അയാൾ അവനെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചു… ബാംഗ്ലൂരിൽ നിന്നുമൊക്കെ തിരികെ വരുമ്പോൾ ടാങ്കർ അഖിലിനെ ഏല്പ്പിച്ചു പുള്ളി ഇരുന്ന് ഉറങ്ങും.. അവൻ മാക്സിമം അടിച്ചു പറന്ന്‌ പോരുകയും ചെയ്യും.. പതിനെട്ട് വയസ്സ് ആയപ്പോൾ അവന്റെ പേരിലും ഒരു ടാങ്കർ ലൈസെൻസ്.. അവന്റെ അമ്മാവൻ എടുപ്പിച്ചു…

അങ്ങനെയുള്ള അഖിലിന് സ്വിഫ്റ്റ് കൊണ്ട് ആ ചെറിയ വഴിയെ പറക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല…
കുഴഞ്ഞു മറിഞ്ഞ തന്റെ മനസ്സിലെ ആദി കത്തിക്കയറുന്നത് അവൻ അറിഞ്ഞു… ‘ ദൈവമേ അവൾ എന്നോട് പിണങ്ങരുതെ.., മൈര് ഒന്നും വേണ്ടായിരുന്നു.. ഒടുക്കത്തെ കഴപ്പ്.. ‘ അവൻ ഒറ്റക്കിരുന്നു ആരോടെന്നില്ലാതെ സംസാരിച്ചു…

‘ അവളോട്‌ എല്ലാം തുറന്ന് പറയാം.., അല്ലാതെ ഇനിയും ഉള്ളിൽ വെച്ചോണ്ട് നടക്കാൻ വയ്യ… ഇഷ്ടമുണ്ടേൽ സ്വീകരിക്കട്ടെ.. അല്ലേൽ പോട്ടെ.. ‘ അവൻ വീണ്ടും ആത്മഗതം പറഞ്ഞു…

‘ അതൊ വേറെ എന്തേലും കള്ളം പറയണോ… ‘ അവൻ വീണ്ടും ചിന്തിച്ചു…

‘ അല്ലേൽ വേണ്ട അവൾക്കു എന്നോട് ശെരിക്കും സ്നേഹം ആണേൽ അവൾ ഇനിയും ഇഷ്ടപ്പെടും.., അനാമിക പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളോട്‌ എല്ലാം തുറന്ന് പറയാം… ജീവന് തുല്യം സ്നേഹിക്കുന്നവരെ തേക്കാൻ പാടില്ല… എന്തായാലും എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ ആദ്യമായി ഒരാളോട് തുറന്ന് പറയാൻ പോകുവാണ്… വരുന്നത് വരട്ടെ.. ഈ തീരുമാനത്തിൽ പിന്നെ മാറ്റം ഇല്ല..’ അവൻ അവന്റെ മനസ്സിനെ ഉറപ്പിച്ചു കൊണ്ട് കോളേജ് റോഡിലേക്ക് വണ്ടി തിരിച്ചു…

ഹോണും മുഴക്കി ലൈറ്റും കത്തിച്ച് ഒരു കാറ് ചീറിപ്പാഞ്ഞ് വരുന്നത് കണ്ട്‌ സെക്യൂരിറ്റി ഓടിപ്പോയി ഗേറ്റ് വലിച്ചു തുറന്നു… സ്പീഡിൽ വരുന്ന കാർ ഗേറ്റ് ഇടിച്ചു തെറിപ്പിക്കുമെന്ന് പേടിച്ചതാണ് അയാൾ ഗേറ്റ് തുറക്കാനുള്ള കാരണം.. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗേറ്റ്ന് തൊട്ട് മുന്നിൽ കൊണ്ട് വന്നവൻ വണ്ടി സ്ലോ ചെയ്തു…

ഇത്രയും വേഗതയുള്ള വണ്ടി എങ്ങനെ അവിടെ നിന്നു എന്ന് അയാൾക്ക് മനസ്സിലായില്ല.. അയാളെ നോക്കി ചിരിച്ചു കൊണ്ട് അഖിൽ കോളേജിനുള്ളിലേക്ക്‌ വണ്ടി ഓടിച്ചു പോയി…

അവിടെ ഇറങ്ങിയ അവൻ ഫോൺ എടുത്ത്‌ ശാന്തിയെ വിളിച്ചു.. അവന്റെ നമ്പർ കണ്ട് അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…
അവൾ വേഗം ഫോൺ എടുത്തു..

” എവിടെയാ ചേട്ടാ… എന്താ പറ്റിയെ.. ” ഇത് ചോദിക്കുമ്പോൾ അവൾ വിതുമ്പി പോയിരുന്നു..

” നീ നമ്മൾ ഉച്ചയ്ക്ക് കഴിക്കുന്നിടത്തേക്ക് വാ.ഞാൻ അവിടെ ഉണ്ട്.. “

” ഓക്കേ ചേട്ടാ… ദാ വരുന്നു… ”
അഖിൽ ലൈബ്രറിയുടെ പുറകിലേക്ക്‌ പോയിട്ട് അവൾ വരുന്നുണ്ടോ എന്ന് നോക്കി നിന്നു… അവൾ ദൂരെ നിന്നും നടന്നു വരുന്നത് അവൻ കണ്ടു… ലൈബ്രറിക്കടുത്തു എത്താറായ അവളുടെ അടുത്തേക്ക് അനാമിക ഓടി വരുന്നതും എവിടെ പോകുവാ എന്ന് ആഗ്യം കാണിച്ചതും ശാന്തി അവൻ നിക്കുന്നിടത്തേക്ക് കൈ ചൂണ്ടുന്നതും അവൻ കണ്ടു.. എന്നിട്ട് രണ്ട് പേരും കൂടി അവൻ നിന്നിടത്തേക്ക് നടന്നു വന്നു….

“ടാ.. എവിടാരുന്നു.., എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ… ” അഖിലിന്റെ അടുത്തെത്തിയപ്പോൾ അനാമികയാണ് ചോദിച്ചത്…

” ഇന്ന് രാവിലെ അമ്മക്ക് വയ്യാതെ ആയി.. വീടിനടുത്ത് ഹോസ്പിറ്റലിൽ പോയപ്പോൾ മെഡിക്കൽ കോളേജിലേക്ക്‌ റെഫർ ചെയ്തു… പിന്നെ അങ്ങോട്ട്‌ പോയി..ഫോൺ വീട്ടിൽ ആയിപ്പോയി… ” ഇത്രയും പറഞ്ഞിട്ട് അഖിൽ ശാന്തിയെ നോക്കി…

” ട്രിപ്പ് ഇട്ട് കുറേ നേരം കിടത്തിയതിന് ശേഷം വീട്ടിലേക്ക് വിട്ടല്ലേ… ” ശാന്തി അവനോടു തെല്ല് കെറുവോടെ ചോദിച്ചു…

” ആഹ്.. അതെ നിനക്ക് എങ്ങനെ മനസ്സിലായി.. ” അത്ഭുതം അഭിനയിച്ച് കൊണ്ട് അഖിൽ അവളോട്‌ ചോദിച്ചു…

” ഇന്ന് രാവിലെ അമ്മയ്ക്കും വയ്യാതായി.., അച്ഛൻ കൊണ്ട് പോയി.. ഒരു പതിനൊന്നു മണിയായപ്പോൾ വിളിച്ചു പറഞ്ഞു… ട്രിപ്പ്‌ ഇട്ട് കിടത്തിയിട്ട് വിട്ടെന്ന്… ” ശാന്തി അഖിലിനെ നോക്കി പറഞ്ഞു…

” ഹോ ഈ കാര്യത്തിനാണോ നീ ഇങ്ങനെ കരഞ്ഞത്.. ” അനാമിക ശാന്തിയെ നോക്കി പറഞ്ഞു…

” കരഞ്ഞോ.. എന്തിന് ” അഖിൽ ശാന്തിയേയും അനാമികയേയും മാറി മാറി നോക്കി…

” ആഹ് ഇവൾ കരയുന്നു എന്ന് പറഞ്ഞ് ഞാൻ നിനക്ക് മെസ്സേജ് ചെയ്തിരുന്നു.. നീ കണ്ടില്ല അല്ലേ.. ” അനാമിക അഖിലിനോട്‌ പറഞ്ഞു…

” ഇല്ല ഞാൻ അമ്മയെ കൊണ്ട് വീട്ടിൽ ഇറക്കിയിട്ട് ഫോൺ എടുത്ത്‌ നേരെ ഇങ്ങോട്ട് വന്നു… ഇവിടെ എത്തിയപ്പോൾ ആണ് ഫോൺ നോക്കിയേ.. ശാന്തിയുടെ മിസ്സ്‌കാൾ നിറഞ്ഞു കിടന്നു… മെസ്സേജ് ഒന്നും കണ്ടില്ല… ” അഖിൽ അനാമികയോട് പറഞ്ഞു…

” ഞാൻ പറഞ്ഞതാടാ നിനക്ക് എന്തേലും അത്യാവശ്യം ആയിപ്പോയി കാണുമെന്ന്‌.. ആര് കേൾക്കാൻ.. കരഞ്ഞു തളർന്നു.. അത് പോലെ ഇവൾ ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല കേട്ടോ…”

” നീ എന്താ കഴിക്കാത്തെ… ” അഖിൽ ശാന്തിയോട് ചോദിച്ചു..

” എനിക്ക് വിശപ്പില്ലായിരുന്നു. ഞാൻ മാത്രമല്ല ചേച്ചിയും കഴിച്ചിട്ടില്ല… ” നിലത്തേക്ക് നോക്കി ശാന്തി പറഞ്ഞു…

” ഓഹോ അപ്പോൾ നീ കഴിക്കാത്തത് കൊണ്ടാണ് എന്റെ കൊച്ചിനും കഴിക്കാൻ പറ്റാത്തത് അല്ലേ… ” അഖിൽ അനാമികയോട് കയർത്തു…

” അയ്യട.. ഇപ്പോൾ രണ്ടും ഒന്നായിക്കൊണ്ട് ഞാൻ വെളിയിൽ ആയോ.. നിന്റെ ഈ കൊച്ച് വാവ കഴിക്കാതെ കരഞ്ഞോണ്ട് ഓടിയത് കൊണ്ടാണ് ഞാൻ പോലും കഴിക്കാഞ്ഞേ.. ” അനാമിക മുഖം കടുപ്പിച്ച് കൊണ്ട് പറഞ്ഞു…

” എന്റെ കൊച്ച് കാരണം നീ കഴിക്കാതെ ആയെങ്കിൽ നീ വാ നിനക്ക് ബിരിയാണി വാങ്ങി തരാം… “

” അയ്യോ എനിക്ക് വേണ്ടായേ.. അല്ലേലും ഇനി എവിടെ കിട്ടാനാ ബിരിയാണി.. ” അനാമിക സംശയ ഭാവത്തിൽ അവനെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *