അവനത് ഓപ്പൺ ചെയ്തു.. ” അത് പോലെ അവളുടെ ഫോണിന്റെ വാൽപേപ്പർ നിന്റെ ഫോട്ടോയാണ്.. അവൾ ഇങ്ങനെ ആകുവാണേൽ അവളുടെ മാനസിക നില തെറ്റും.. അവളുടെ വീട്ടിലും, ടീച്ചർമാരും ഒക്കെ ഇത് അറിയും… എങ്ങനെ എങ്കിലും അവളെ വിളിക്കുകയോ.. നേരിൽ കാണുകയോ ചെയ്യ്.. പിന്നെ ഒരു കാര്യം ഞാൻ പറയാം അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. നിന്നെ നല്ലത് പോലെ ആഗ്രഹിക്കുന്നു അവൾ.. നിന്നോട് ഒന്നേ പറയാനുള്ളൂ.. അവളെ വിഷമിപ്പിക്കരുത്.. നിന്നിൽ നിന്നുമുള്ള വിഷമം അവൾക്കു താങ്ങാൻ പറ്റില്ല അതാണ് അവൾ ഇങ്ങനെ ആകുന്നത്… എനിക്ക് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. നീ എന്തേലും ആവശ്യത്തിൽ ആയിരിക്കും എന്ന് എനിക്കറിയാം.. അറിഞ്ഞുകൊണ്ട് നീ ആരെയും വിഷമിപ്പിക്കില്ല എന്ന് എനിക്ക് അറിയാം..” അനാമികയുടെ ഈ മെസ്സേജ് കണ്ട അഖിലിന്റെ ഉള്ളിൽ വല്ലാത്തൊരു മുറിവുണ്ടായി..
ശവത്തിൽ കുത്തുന്നത് പോലെ അവന് തോന്നി.. ‘ ശ്ശേയ്യ്… ഒന്നും വേണ്ടായിരുന്നു പോയി അവളോട് സോറി പറയാം.. ചിലപ്പോൾ ഇതോടെ അവൾ എന്നെ വെറുക്കും ഉപേക്ഷിക്കും എന്നാലും സാരമില്ല.. ‘ അവൾ ശിവലിംഗത്തിൽ തൊട്ട് സത്യം ചെയ്തത് ഒന്നുമറിയാതെ അഖിലിന് അവളെ നഷ്ടമാകുമോ എന്നൊരു ഭയം വന്നു നിറഞ്ഞു…
അവൻ വേഗം കുളിച്ച് ഒരുങ്ങി അവന്റെ സ്വിഫ്റ്റ് ഡിസൈറും എടുത്ത് കോളേജിലേക്ക് പോയി.. സാധാരണ അവൻ വണ്ടി കോളേജിൽ കൊണ്ട് പോകാറില്ല.. അന്ന് സമയം രണ്ട് ആയതിനാൽ അവൻ കാറും എടുത്ത് പോയി..
വലിയ വലിയ വളവുകൾ ഉള്ള ചെറിയ റോഡിൽ പോലും അവൻ വളരെ വേഗത്തിൽ വണ്ടി ഓടിച്ചു.. അഖിൽ നല്ലത് പോലെ വണ്ടി ഓടിക്കും.. ഡ്രൈവിങ്ങിൽ അവൻ ഒരു എക്സ്പേർട്ട് ആണ്.. പെട്രോൾ പമ്പിലേക്ക് ലോഡ് എടുക്കാൻ പോകുമ്പോൾ അവനും കൂടെ പോകാറുണ്ട്.. അവന്റെ അമ്മാവൻ കിഷോറിന്റെ പേരിൽ ആണ് ഒരു ടാങ്കറിന്റെ ലൈസൻസ്..
അമ്മയുടെ ഇളയ സഹോദരൻ ആണ് കിഷോർ.., മുപ്പത്തിരണ്ട് വയസ്സുള്ള ഒരു അടാർ ഐറ്റം.. അഖിലിന് പതിനാറ് വയസ്സുള്ളപ്പോൾ അയാൾ അവനെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചു… ബാംഗ്ലൂരിൽ നിന്നുമൊക്കെ തിരികെ വരുമ്പോൾ ടാങ്കർ അഖിലിനെ ഏല്പ്പിച്ചു പുള്ളി ഇരുന്ന് ഉറങ്ങും.. അവൻ മാക്സിമം അടിച്ചു പറന്ന് പോരുകയും ചെയ്യും.. പതിനെട്ട് വയസ്സ് ആയപ്പോൾ അവന്റെ പേരിലും ഒരു ടാങ്കർ ലൈസെൻസ്.. അവന്റെ അമ്മാവൻ എടുപ്പിച്ചു…
അങ്ങനെയുള്ള അഖിലിന് സ്വിഫ്റ്റ് കൊണ്ട് ആ ചെറിയ വഴിയെ പറക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല…
കുഴഞ്ഞു മറിഞ്ഞ തന്റെ മനസ്സിലെ ആദി കത്തിക്കയറുന്നത് അവൻ അറിഞ്ഞു… ‘ ദൈവമേ അവൾ എന്നോട് പിണങ്ങരുതെ.., മൈര് ഒന്നും വേണ്ടായിരുന്നു.. ഒടുക്കത്തെ കഴപ്പ്.. ‘ അവൻ ഒറ്റക്കിരുന്നു ആരോടെന്നില്ലാതെ സംസാരിച്ചു…
‘ അവളോട് എല്ലാം തുറന്ന് പറയാം.., അല്ലാതെ ഇനിയും ഉള്ളിൽ വെച്ചോണ്ട് നടക്കാൻ വയ്യ… ഇഷ്ടമുണ്ടേൽ സ്വീകരിക്കട്ടെ.. അല്ലേൽ പോട്ടെ.. ‘ അവൻ വീണ്ടും ആത്മഗതം പറഞ്ഞു…
‘ അതൊ വേറെ എന്തേലും കള്ളം പറയണോ… ‘ അവൻ വീണ്ടും ചിന്തിച്ചു…
‘ അല്ലേൽ വേണ്ട അവൾക്കു എന്നോട് ശെരിക്കും സ്നേഹം ആണേൽ അവൾ ഇനിയും ഇഷ്ടപ്പെടും.., അനാമിക പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളോട് എല്ലാം തുറന്ന് പറയാം… ജീവന് തുല്യം സ്നേഹിക്കുന്നവരെ തേക്കാൻ പാടില്ല… എന്തായാലും എന്റെ പേഴ്സണൽ കാര്യങ്ങൾ ഞാൻ ആദ്യമായി ഒരാളോട് തുറന്ന് പറയാൻ പോകുവാണ്… വരുന്നത് വരട്ടെ.. ഈ തീരുമാനത്തിൽ പിന്നെ മാറ്റം ഇല്ല..’ അവൻ അവന്റെ മനസ്സിനെ ഉറപ്പിച്ചു കൊണ്ട് കോളേജ് റോഡിലേക്ക് വണ്ടി തിരിച്ചു…
ഹോണും മുഴക്കി ലൈറ്റും കത്തിച്ച് ഒരു കാറ് ചീറിപ്പാഞ്ഞ് വരുന്നത് കണ്ട് സെക്യൂരിറ്റി ഓടിപ്പോയി ഗേറ്റ് വലിച്ചു തുറന്നു… സ്പീഡിൽ വരുന്ന കാർ ഗേറ്റ് ഇടിച്ചു തെറിപ്പിക്കുമെന്ന് പേടിച്ചതാണ് അയാൾ ഗേറ്റ് തുറക്കാനുള്ള കാരണം.. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗേറ്റ്ന് തൊട്ട് മുന്നിൽ കൊണ്ട് വന്നവൻ വണ്ടി സ്ലോ ചെയ്തു…
ഇത്രയും വേഗതയുള്ള വണ്ടി എങ്ങനെ അവിടെ നിന്നു എന്ന് അയാൾക്ക് മനസ്സിലായില്ല.. അയാളെ നോക്കി ചിരിച്ചു കൊണ്ട് അഖിൽ കോളേജിനുള്ളിലേക്ക് വണ്ടി ഓടിച്ചു പോയി…
