കാമ കാവടി – 5

“ലുക്ക്..ഇവര്‍ രണ്ടുപേരും സംശയിക്കപ്പെടുന്നവര്‍ മാത്രമാണ്. അവരെ പിടികൂടി ചോദ്യം ചെയ്‌താല്‍ മാത്രമേ അവര്‍ പ്രതികള്‍ ആണോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കൂ. ഒപ്പം മറ്റു തെളിവുകളും വേണം. അതുകൊണ്ട് നിങ്ങള്‍ നിയമം കൈയില്‍ എടുക്കണ്ട…..”

“അളിയന്റെ സ്ക്വാഡ് അന്വേഷിച്ചോട്ടേ..ഒപ്പം എന്റെ ആളുകളും അവരുടെ രീതിയില്‍ അവന്മാരെ കണ്ടെത്താന്‍ ശ്രമിക്കും…നിങ്ങള്‍ക്കാണ് കിട്ടുന്നതെങ്കില്‍ അവരുടെ ഭാഗ്യം..അതല്ല ഞങ്ങളുടെ കൈയിലാണ് കിട്ടുന്നതെങ്കില്‍ ചോദ്യം ചെയ്യല്‍ ഞങ്ങളുടെ വക ആയിരിക്കും..”

“ഒകെ..അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ പോലീസിന്റെ കൈയില്‍ പെടാതെ സൂക്ഷിച്ചോളാന്‍ നിങ്ങളുടെ ആളുകളോട് പറയണം..എനിവേ, ഈ കേസ് അന്വേഷിക്കുന്ന വസീമിന് മേല്‍പ്പറഞ്ഞ രണ്ടുപേരെയും സംശയമില്ല എന്ന് കൂടി അളിയന്‍ ഓര്‍ക്കണം. അവര്‍ ഒരിക്കലും രാജീവിനെ കൊല്ലില്ല എന്നയാള്‍ക്ക് ഉറച്ച വിശ്വാസമാണ്. അത് തെറ്റാകാന്‍ സാധ്യത കുറവുമാണ്..” എസ് പി പറഞ്ഞു.

“അയാള്‍ അങ്ങനെ കരുതുന്നുണ്ടോ? അതിന്റെ കാരണം?” പരമേശ്വരന്‍ സംശയത്തോടെ ചോദിച്ചു.
“കാരണങ്ങള്‍ പലതുണ്ട്..പക്ഷെ ആദ്യം ഞങ്ങള്‍ക്ക് അവന്മാരെ പിടികിട്ടണം..പിന്നെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കാര്യം പറയാനാണ് ഞാന്‍ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്” എസ് പി പറഞ്ഞു. പരമേശ്വരനും രാജും അയാളെ ആകാംക്ഷയോടെ നോക്കി. ഒന്ന് മുരടനക്കി കണ്ഠശുദ്ധി വരുത്തിയ ശേഷം എസ് പി തുടര്‍ന്നു:

“അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ ഷാഫിയെ ചോദ്യം ചെയ്തിരുന്നു. അന്ന് ഹോട്ടലില്‍ രാജീവിന്റെ ഒപ്പം അവനും ഉണ്ടായിരുന്നല്ലോ..അന്ന് രാത്രി നിങ്ങളുടെ എക്സ് മരുമകന്‍ സുഭാഷ് അവിടെ ഉണ്ടായിരുന്നു എന്ന് ഷാഫി മൊഴി നല്‍കിയിട്ടുണ്ട്..അതായത് രമ്യയുടെ പഴയ ഭര്‍ത്താവ്…” എസ് പി അച്ഛനെയും മകനെയും നോക്കി പറഞ്ഞു. ഇരുവരുടെയും മുഖത്ത് ചെറിയ ഞെട്ടല്‍ വീഴുന്നത് എസ് പി കണ്ടു.

“അവനവിടെ ഉണ്ടായിരുന്നോ?” പരമേശ്വരന്‍ ചോദിച്ചു.

“ഉണ്ടായിരുന്നു എന്നാണ് ഷാഫി പറഞ്ഞത്..ഞങ്ങള്‍ അത് പരിശോധിച്ചു വരുകയാണ്…ഈ സുഭാഷ് ആളെങ്ങനെ? അവനു നിങ്ങളോട് ശത്രുത വല്ലതുമുണ്ടോ?”

പരമേശ്വരന്‍ സോഫയിലേക്ക് ചാരിയിരുന്നു. അയാള്‍ ചിന്തിക്കുകയാണ് എന്ന് എസ് പിക്ക് മനസിലായി. അല്‍പ സമയത്തിന് ശേഷം പരമേശ്വരന്‍ മൌനം ഭജ്ഞിച്ചു.

“ചില കുടുംബകാര്യങ്ങള്‍ മനപൂര്‍വ്വം അളിയനെ ഞാന്‍ അറിയിച്ചിട്ടില്ല..വേണ്ടെന്നു തോന്നിയതുകൊണ്ടാണ്..പക്ഷെ ഇനിയിപ്പോള്‍ അതൊക്കെ മറച്ചു വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല” അയാള്‍ പറഞ്ഞു. എസ് പി മറുപടി നല്‍കിയില്ല. അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനായി അദ്ദേഹം നിശബ്ദത പാലിച്ചു.

“മോള്‍ വിവാഹശേഷം ബന്ധം വേണ്ടെന്നു വച്ചത് അവനെ പ്രകോപിപ്പിച്ചിരുന്നു. അവള്‍ തിരികെ പോന്നതിനു ശേഷം ഒരിക്കല്‍ അവന്‍ ഇവിടെത്തി ഭീഷണി മുഴക്കിയതുമാണ്. പക്ഷെ അതൊക്കെ അവന്റെ താല്‍ക്കാലിക പ്രതിഷേധം എന്ന് മാത്രമെ ഞാന്‍ കരുതിയുള്ളു..ഇനി അവനായിരിക്കുമോ ഇതിന്റെ പിന്നില്‍?” അവസാനത്തെ വാചകം പരമേശ്വരന്‍ ആശങ്കയോടെ സ്വയം ചോദിച്ചതാണ്.

“സുഭാഷ്‌ രാജീവിന്റെ അടുത്ത സുഹൃത്തായിരുന്നു അങ്കിള്‍. വിവാഹാലോചന വന്നതും രാജീവ് മുഖേന ആണ്. പക്ഷെ രമ്യ ഒരുമാസം പോലും അവന്റെയൊപ്പം ജീവിച്ചില്ല.. ഇവള്‍ തന്റെ ജീവിതം തുലച്ചു എന്ന് പറഞ്ഞ് അവന്‍ രാജീവിനോട്‌ തട്ടിക്കയറിയതായി അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്..അവന്റെ ജീവിതം നശിപ്പിച്ച ഞങ്ങളെ വെറുതെ വിടില്ല എന്ന് പലതവണ അവന്‍ ഭീഷണിയും മുഴക്കിയിരുന്നു. രമ്യയുടെ ജീവന്‍ അപകടത്തിലായതിനാല്‍ അവള്‍ക്ക് അവളറിയാതെ ചില സെക്യൂരിറ്റി ഞങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു…” രാജ് പറഞ്ഞു.

“എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. അപ്പോള്‍ ഷാഫി പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ഉണ്ട്..സുഭാഷ് സംശയിക്കപ്പെടാന്‍ അര്‍ഹനാണ്…നിങ്ങളോട് അതെപ്പറ്റി ചോദിച്ച ശേഷം മതി അവനെ സംശയിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടിയിരുന്നത്..ഇനിയിപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമായി…” എസ് പി ഇരുവരെയും നോക്കി പറഞ്ഞു.

“പക്ഷെ സര്‍..അവനാണ് പ്രതി എങ്കില്‍, എന്തിനാണ് അവന്‍ രാജീവിനെ കൊന്നത്? രമ്യയും അന്നവിടെ ഉണ്ടായിരുന്നല്ലോ? അവള്‍ക്ക് നേരെ ആയിരുന്നു അവന്റെ ശ്രമം എങ്കില്‍ അതിനൊരു ലോജിക്ക് ഉണ്ടായിരുന്നു..” രാജ് സംശയത്തോടെ ചോദിച്ചു.

“രാജ്..ഓരോ മനുഷ്യനും ചിന്തിക്കുന്ന രീതി വ്യത്യസ്തമാണ്…നിങ്ങള്‍ തന്നെ പറഞ്ഞല്ലോ ഈ വിവാഹലോചന രാജീവാണ് നിര്‍ദ്ദേശിച്ചത് എന്ന്. അപ്പോള്‍ സ്വാഭാവികമായും അയാള്‍ക്ക് രാജീവിനോട്‌ ആയിരിക്കും പക തോന്നുക. ഒരു പക്ഷെ അവര്‍ തമ്മില്‍ ഇതേക്കുറിച്ച് വാഗ്വാദമോ തര്‍ക്കമോ ചിലപ്പോള്‍ കൈയാംകളി വരെയോ നടന്നിട്ടുണ്ടാകാം. അതൊക്കെ ഇനി അന്വേഷിച്ചു കണ്ടുപിടിക്കേണ്ട കാര്യങ്ങളാണ്. എനിവേ, ഇങ്ങനെയൊരു പൊതുശത്രു നിങ്ങള്‍ക്ക് ഉള്ള സ്ഥിതിക്ക് നിങ്ങള്‍ എല്ലാവരും സൂക്ഷിക്കണം; പ്രത്യേകിച്ച് രമ്യ”

“ശരിയാണ്..അവന്‍ പിടിപാടും പണവും ഉള്ളവനാണ്..അവനെക്കൊണ്ട് പലതും ചെയ്യാന്‍ പറ്റും” പരമേശ്വരന്‍ ആലോചനയോടെ പറഞ്ഞു.

“അതിരിക്കട്ടെ..രമ്യ ഈ ബന്ധം വേണ്ടന്ന് വയ്ക്കാനുള്ള കാരണം എന്താണ് എന്ന് അറിയാമോ?” എസ് പി ചോദിച്ചു.

“അതും ഈ കേസും തമ്മില്‍ വല്ല ബന്ധവുമുണ്ടോ അളിയാ?” ചോദിച്ചതിന്റെ മറുപടി നല്‍കാതെ പരമേശ്വരന്‍ ചോദിച്ചു.

“ഉണ്ട്..കാരണം അവന് നിങ്ങളോട് പക തോന്നാന്‍ വെറുമൊരു വിവാഹ മോചനം മാത്രം കാരണമാകും എന്ന് ഞാന്‍ കരുതുന്നില്ല. അവന്റെ മനസിന്‌ ആഴത്തില്‍ മുറിവേല്‍ക്കുന്ന തരത്തില്‍ വല്ല പ്രകോപനവും രമ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായോ എന്നാണ് എനിക്ക് അറിയേണ്ടത്”

“സത്യത്തില്‍ രമ്യ അതെപ്പറ്റി കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല. അവള്‍ക്ക് അവന്റെയൊപ്പം ജീവിക്കാന്‍ പറ്റില്ല എന്ന് മാത്രം അവള്‍ പറഞ്ഞു..ഒരുപക്ഷെ മാതാപിതാക്കളോട് പറയാന്‍ സാധിക്കാത്ത വല്ല കാരണവും ആകാം..”

“ഉം..” എസ് പി മൂളി. അല്‍പസമയത്തെ മൌനത്തിനു ശേഷം അയാള്‍ പരമേശ്വരനെ നോക്കി.

“ഈ വിവാഹത്തിന് താല്‍പര്യമില്ല എന്ന് ആലോചന വന്നപ്പോള്‍ രമ്യ പറഞ്ഞിരുന്നോ? ഞാന്‍ ചോദിക്കുന്നത്, അവളുടെ ഇഷ്ടപ്രകാരം ആണോ ഈ വിവാഹം നടന്നത് എന്നറിയാനാണ്.. അവള്‍ക്ക് വല്ല പ്രേമബന്ധമോ മറ്റോ ഉള്ളതായി നിങ്ങള്‍ക്ക് വല്ല അറിവും?”

“ഏയ്‌..അവളുടെ പൂര്‍ണ്ണ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹം നടന്നത്..സന്തോഷത്തോടെയാണ് അവള്‍ വരന്റെ വീട്ടിലേക്ക് പോയതും..പക്ഷെ പിന്നെ എന്ത് സംഭവിച്ചു എന്ന് ഞാന്‍ പറഞ്ഞല്ലോ..വ്യക്തമായി അറിയില്ല..അവള്‍ അവനില്‍ ഒട്ടും തൃപ്തയല്ലായിരുന്നു…ആദ്യദിനം മുതല്‍തന്നെ” പരമേശ്വരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *