കാമ കാവടി – 5 1

വസീം സുഭാഷിനെയും കൊണ്ട് സ്റ്റേഷനില്‍ എത്തുമ്പോള്‍ സി ഐയും എസ് പിയും അയാളെ കാത്ത് ഇരിപ്പുണ്ടായിരുന്നു.

“മിസ്റ്റര്‍ സുഭാഷ്..ഇരിക്കണം” കസേര ചൂണ്ടി എസ് പി പറഞ്ഞു.

“താങ്ക് യു സര്‍” അവന്‍ കസേര നീക്കിയിട്ട്‌ ഇരുന്നു.

“എന്നെ അറിയാമല്ലോ അല്ലെ..നമ്മള്‍ മുന്‍പ് പരിചയപ്പെട്ടതാണ്” എസ് പി ഓര്‍മ്മ പുതുക്കിക്കൊണ്ട് പറഞ്ഞു.

“അറിയാം സര്‍..ഐ റിമംബര്‍”

“താങ്കളെ ഇങ്ങോട്ട് വിളിപ്പിച്ചതിന്റെ കാരണം വസീം പറഞ്ഞു കാണുമല്ലോ..ഞങ്ങള്‍ രാജീവ് വധക്കേസിന്റെ അന്വേഷണത്തിലാണ്..അന്ന്, രാജീവ്‌ കൊല്ലപ്പെട്ട രാത്രി നിങ്ങള്‍ ആ ഹോട്ടലിന്റെ ഡാന്‍സ് ബാറില്‍ ഉണ്ടായിരുന്നു..ശരിയല്ലേ?”

“അതെ”

“അന്ന് നിങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നോ?”

“ഇല്ല സര്‍..ഞാനും അവനും തമ്മില്‍ സംസാരിച്ചിട്ടു കുറെ നാളായി…”

“ഓക്കേ..അവന്റെ സഹോദരി നിങ്ങളുമായിട്ടുള്ള ബന്ധം വേര്‍പെടുത്തിയത് നിങ്ങളെ വല്ലാതെ ഉലച്ചിരുന്നു..അല്ലെ?”

“യെസ്..”

“അതിന്റെ പേരില്‍ അവളുടെ വീട്ടുകാരോട് നിങ്ങള്‍ക്ക് പക ഉണ്ടായി…”

ചോദ്യങ്ങളുടെ ദിശ സുഭാഷിന് മനസിലായി. അവന്‍ ജാഗരൂകനായി.

“ഇല്ല..പെണ്ണ് എന്നെ വേണ്ടെന്നു വച്ചതിനു വീട്ടുകാരോട് എനിക്കെന്തിനു പക തോന്നണം?”

“നിങ്ങളല്ലേ പറഞ്ഞത് കുറെ നാളായി രാജീവുമായി സംസാരം ഒന്നുമില്ലായിരുന്നു എന്ന്? അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് അവനോടു പക ഉണ്ടെന്നല്ലേ..”

സുഭാഷ് ചിരിച്ചു.

“സര്‍..ഒരാളോട് സംസാരിക്കാതെ ഇരുന്നാല്‍ അതിന്റെ അര്‍ഥം അയാളോട് പക ഉണ്ടെന്നാണോ? സംസാരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു..അത്രതന്നെ”

എസ് പി വസീമിനെയും സി ഐയെയും നോക്കി.

“നിങ്ങള്‍ രാജീവുമായി മുന്‍പ് നല്ല സൌഹൃദത്തില്‍ ആയിരുന്നില്ലേ?” ചോദ്യം സി ഐയുടെ വക ആയിരുന്നു.

“ഉവ്വ്..”

“ആ സുഹൃദ്ബന്ധം അവന്റെ സഹോദരിയുമായുള്ള വിവാഹത്തില്‍ എത്തി..പക്ഷെ വിവാഹ മോചനാനന്തരം അതില്ലാതായി..”

“അതെ”

“നിങ്ങള്‍ രാജീവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഞങ്ങള്‍ അറിഞ്ഞല്ലോ..” എസ് പി ചോദിച്ചു.

“ഭീഷണിപ്പെടുത്തി എന്നത് ശരിയല്ല..എന്റെ വിഷമം കാരണം അല്പം പരുഷമായി സംസാരിച്ചു…അത് സ്വാഭാവികമല്ലേ സര്‍..”

“അന്ന് ഡാന്‍സ് ഫ്ലോറില്‍ വച്ച് രാജീവ് താഴേക്ക് പോകുമ്പോള്‍ നിങ്ങള്‍ അവിടെ ഇല്ലായിരുന്നു എന്നാണല്ലോ ഞങ്ങള്‍ക്ക് കിട്ടിയ വിവരം…”

“നെവര്‍..ഞാന്‍ ന്യൂ ഇയര്‍ ആഘോഷം തുടങ്ങിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഡാന്‍സ് ഫ്ലോറില്‍ നിന്നും പോയത്..മാത്രമല്ല, രാജീവ് താഴേക്ക് പോയ വിവരം ഞാന്‍ അറിഞ്ഞത് പോലുമില്ല..സത്യത്തില്‍ ഞാനവനെ ശ്രദ്ധിച്ചതേയില്ല”

“നിങ്ങള്‍ തനിച്ചായിരുന്നോ അവിടെ പോയത്?” സി ഐ ചോദിച്ചു.

“അല്ല..വിത്ത് മൈ ഗേള്‍ ഫ്രണ്ട്..”

“ഒകെ..നിങ്ങള്‍ രാജീവ് കൊല്ലപ്പെട്ട വിവരം എപ്പോഴാണ് അറിഞ്ഞത്?”

“ഡാന്‍സ് ഫ്ലോറില്‍ നിന്നും താഴെ എത്തിയപ്പോള്‍..അതുവരെ ആ വിവരം മുകളില്‍ ആരെയും അറിയിച്ചിരുന്നില്ല….”

“വേല്‍..ഒരു ചോദ്യം കൂടി…നിങ്ങള്‍ ഡാന്‍സ് ഫ്ലോറില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ പഴയ ഭാര്യ അവിടെ ഉണ്ടായിരുന്നല്ലോ..അവളെ കണ്ടപ്പോള്‍ നിങ്ങളുടെ മനസ്സില്‍ പക തോന്നിയില്ലേ?” എസ് പി അയാളുടെ മുഖഭാവം നിരീക്ഷിച്ചുകൊണ്ട് ചോദിച്ചു.

“പകയല്ല..വെറുപ്പ് തോന്നി. അവള്‍ അവിടെ ഉള്ളതുകൊണ്ട് തിരികെ പോയാലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു..പിന്നെ ആ ചിന്ത മാറ്റി..ഞാന്‍ എന്തിനു പോകണം? അവള്‍ക്ക് ലൈഫ് എന്ജോയ്‌ ചെയ്യാമെങ്കില്‍ അതിലേറെ എനിക്കും സാധിക്കും എന്നവളെ എനിക്ക് കാണിക്കണമായിരുന്നു..ഞാന്‍ എന്റെ ഗേളുമായി എന്ജോയ്‌ ചെയ്തു..അവള്‍ കാണ്‍കെ..”

“അവള്‍ നിങ്ങളെ നോക്കുന്നുണ്ടായിരുന്നോ?”

“ഞാന്‍ ശ്രദ്ധിച്ചില്ല സര്‍..അത് ഞാന്‍ ഉപേക്ഷിച്ച ചാപ്റ്റര്‍ ആണ്”

“ഒകെ മിസ്റ്റര്‍ സുഭാഷ്..സോറി ഫോര്‍ ദ ട്രബിള്‍..ഞങ്ങള്‍ വേണ്ടി വന്നാല്‍ ഇനിയും നിങ്ങളെ വിളിപ്പിച്ചെന്നിരിക്കും..എല്ലാം അന്വേഷണത്തിന്റെ ഭാഗമാണ്..പ്ലീസ് ഡോണ്ട് മൈന്‍ഡ്…” എസ് പി അവനു ഹസ്തദാനം നല്‍കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *