കാമ കാവടി – 5 1

“ഇതുവരെ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല..” സുഭാഷ് കറി ചോറിലേക്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു.

“നമ്മോട് അവര് കാണിച്ച ദ്രോഹത്തിന് ഈശ്വരന്‍ കൊടുത്ത ശിക്ഷയാണ്..എന്റെ മോന്റെ ജീവിതം നശിപ്പിച്ച ദ്രോഹികള്‍…” സുഭദ്ര പകയോടെ പറഞ്ഞു.

“അന്ന് നീയും അതെ ഹോട്ടലില്‍ ഉണ്ടായിരുന്നതല്ലേ..നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ?”

അച്ഛന്റെ ചോദ്യം കേട്ടു സുഭാഷ് തലയുയര്‍ത്തി. അപ്പോള്‍ ഏതോ ഒരു വാഹനം വീട്ടുമുറ്റത്ത് വന്നു നിന്ന ശബ്ദം കേട്ടു. അനന്തരാമന്റെയും മറ്റുള്ളവരുടെയും കണ്ണുകള്‍ പുറത്തേക്ക് നീണ്ടു. അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. വീടിന്റെ തൊട്ടുമുന്‍പില്‍ ഒരു പോലീസ് വാഹനം നിര്‍ത്തിയിരിക്കുന്നത് അയാളിലും മറ്റുള്ളവരിലും ചെറിയ ഞെട്ടല്‍ ഉളവാക്കി.

“പോലീസ്….” അയാളുടെ ചുണ്ടുകള്‍ പിറുപിറുത്തു; സുഭാഷിന്റെയും അയാളുടെയും കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.

“അയ്യോ അച്ഛാ പോലീസ്” സുധ ഞെട്ടലോടെ പറഞ്ഞു.

“ഉം..നിങ്ങള്‍ ഉണ്ണ്..ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ” അയാള്‍ എഴുന്നേറ്റ് കൈകഴുകി ലിവിംഗ് റൂമിലേക്ക് ചെന്നു. വസീം വണ്ടിയില്‍ നിന്നും ഇറങ്ങി അതില്‍ ചാരി നില്‍പ്പുണ്ടായിരുന്നു.

“നിങ്ങള്‍ ഊണ് കഴിക്കുകയാണ് എന്ന് മനസിലായി..അതാണ്‌ ഞാനിവിടെ വെയിറ്റ് ചെയ്തത്..” അയാള്‍ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.

“മിസ്റ്റര്‍ വസീം..അല്ലെ?” അനന്തരാമന്‍ ചോദിച്ചു.

“ദാറ്റ്സ് റൈറ്റ്..” വസീം വീണ്ടും പുഞ്ചിരിച്ചു.

“എന്താ മിസ്റ്റര്‍ വസീം അപ്രതീക്ഷിതമായി ഈ വരവ്?”

“എനിക്ക് താങ്കളുടെ മകനെ ഒന്ന് കാണണം..മിസ്റ്റര്‍ സുഭാഷ്..ആളില്ലേ ഇവിടെ?”

“ഉണ്ട്..ചോറ് ഉണ്ണുകയാണ്..താങ്കള്‍ ലഞ്ച് കഴിച്ചോ..”

“ഓ യെസ്..ഉണ്ടു കഴിഞ്ഞാല്‍ അദ്ദേഹത്തെ ഒന്ന് വിളിക്കുക..”

“എന്താണ് കാര്യം എന്ന് ഞാന്‍ അറിയുന്നതില്‍ പ്രശ്നമുണ്ടോ?”

“ഏയ്‌ നോ..ഈ അടുത്തിടെ നടന്ന രാജീവ് വധക്കേസുമായി ബന്ധപ്പെട്ടു ചിലത് ചോദിക്കാനാണ്..”

വസീം പറഞ്ഞത് കേട്ടപ്പോള്‍ അനന്തരാമന്‍ ഞെട്ടി. പക്ഷെ അയാളത് പുറമേ പ്രകടിപ്പിച്ചില്ല.

“എന്റെ മകന് അതുമായി ബന്ധമുണ്ട് എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടോ?”

വസീം പുഞ്ചിരിച്ചു.

“ബന്ധമുണ്ട് എന്ന് സംശയിക്കുന്നില്ല.. പക്ഷെ നിങ്ങള്‍ രണ്ടു വീട്ടുകാര്‍ തമ്മിലുള്ള ബന്ധവും ഒപ്പം അന്ന് സുഭാഷ് അവിടെ ഉണ്ടായിരുന്നതും കണക്കിലെടുത്ത് ചിലത് ചോദിച്ച് അറിയുകയാണ് ലക്‌ഷ്യം..പോലീസ് കേസ് തെളിയുന്നത് വരെ സംശയങ്ങളുടെ വഴിയെ അല്ലെ സഞ്ചരിക്കുന്നത്..ഓരോരോ സംശയങ്ങള്‍ ക്ലിയര്‍ ചെയ്തുകൊണ്ടാണ് ഞങ്ങള്‍ സത്യത്തിലേക്ക് അവസാനം എത്തിച്ചേരുന്നത്…..”

അനന്തരാമന്‍ ഒന്നും മിണ്ടിയില്ല. സുഭാഷും മറ്റുള്ളവരും അവിടേക്ക് വരുന്നത് വസീം കണ്ടു.

“യെസ് മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍…” സുഭാഷ് അയാളെ നോക്കി പറഞ്ഞു.

“ഇഫ്‌ യു ഡോണ്ട് മൈന്‍ഡ്..എന്റെയൊപ്പം സ്റ്റേഷന്‍ വരെ ഒന്ന് വരണം..നിങ്ങള്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാം..” വസീം പറഞ്ഞു.

“അയ്യോ..എന്താ സര്‍..എന്ത് പറ്റി…എന്താ ചേട്ടാ പ്രശ്നം” സുഭദ്ര ഭയത്തോടെ ചോദിച്ചു.

“രാജീവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് എന്തോ സംശയം..ചോദ്യം ചെയ്യാനാണ്” അയാള്‍ പറഞ്ഞു.

“ആ നാശം പിടിച്ചവളെ കെട്ടിയത് മുതല്‍ എന്റെ കുഞ്ഞിനു സമയദോഷം ആണല്ലോ ദൈവമേ.ഏത് നേരത്താണോ ആ മാരണത്തെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് തോന്നിയത്..സാറേ എന്റെ മോനെ ഒന്നും ചെയ്യല്ലേ..പാവമാ അവന്‍..” സുഭദ്ര വസീമിനെ നോക്കി കൈകള്‍ കൂപ്പി.
“പേടിക്കേണ്ട അമ്മെ..ഇത് ഞങ്ങളുടെ പതിവ് ചോദ്യം ചെയ്യല്‍ മാത്രമാണ്. അന്ന് രാജീവ്‌ ഉണ്ടായിരുന്ന ഹോട്ടലില്‍ സുഭാഷും ഉണ്ടായിരുന്നു..അതുകൊണ്ട് എന്തെങ്കിലും ലീഡ് ഇദ്ദേഹത്തില്‍ നിന്നും കിട്ടുമോ എന്നറിയാന്‍ ചിലത് ചോദിക്കാനുണ്ട്..എസ് പി സ്റ്റേഷനില്‍ വെയിറ്റ് ചെയ്യുകയാണ്” വസീം പറഞ്ഞു.

“അമ്മ ഭയക്കാതെ..ഞാനുടന്‍ ഇങ്ങെത്തും.കമോണ്‍ ഓഫീസര്‍..ലെറ്റ്സ് ഗോ” സുഭാഷ് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. സുധ ദയനീയമായി അവനെ നോക്കി. അവളുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *