കാമ കാവടി – 5

അനന്തരാമന്‍ ഒന്നും മിണ്ടിയില്ല. സുഭാഷും മറ്റുള്ളവരും അവിടേക്ക് വരുന്നത് വസീം കണ്ടു.

“യെസ് മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍…” സുഭാഷ് അയാളെ നോക്കി പറഞ്ഞു.

“ഇഫ്‌ യു ഡോണ്ട് മൈന്‍ഡ്..എന്റെയൊപ്പം സ്റ്റേഷന്‍ വരെ ഒന്ന് വരണം..നിങ്ങള്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാം..” വസീം പറഞ്ഞു.

“അയ്യോ..എന്താ സര്‍..എന്ത് പറ്റി…എന്താ ചേട്ടാ പ്രശ്നം” സുഭദ്ര ഭയത്തോടെ ചോദിച്ചു.

“രാജീവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് എന്തോ സംശയം..ചോദ്യം ചെയ്യാനാണ്” അയാള്‍ പറഞ്ഞു.

“ആ നാശം പിടിച്ചവളെ കെട്ടിയത് മുതല്‍ എന്റെ കുഞ്ഞിനു സമയദോഷം ആണല്ലോ ദൈവമേ.ഏത് നേരത്താണോ ആ മാരണത്തെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് തോന്നിയത്..സാറേ എന്റെ മോനെ ഒന്നും ചെയ്യല്ലേ..പാവമാ അവന്‍..” സുഭദ്ര വസീമിനെ നോക്കി കൈകള്‍ കൂപ്പി.
“പേടിക്കേണ്ട അമ്മെ..ഇത് ഞങ്ങളുടെ പതിവ് ചോദ്യം ചെയ്യല്‍ മാത്രമാണ്. അന്ന് രാജീവ്‌ ഉണ്ടായിരുന്ന ഹോട്ടലില്‍ സുഭാഷും ഉണ്ടായിരുന്നു..അതുകൊണ്ട് എന്തെങ്കിലും ലീഡ് ഇദ്ദേഹത്തില്‍ നിന്നും കിട്ടുമോ എന്നറിയാന്‍ ചിലത് ചോദിക്കാനുണ്ട്..എസ് പി സ്റ്റേഷനില്‍ വെയിറ്റ് ചെയ്യുകയാണ്” വസീം പറഞ്ഞു.

“അമ്മ ഭയക്കാതെ..ഞാനുടന്‍ ഇങ്ങെത്തും.കമോണ്‍ ഓഫീസര്‍..ലെറ്റ്സ് ഗോ” സുഭാഷ് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. സുധ ദയനീയമായി അവനെ നോക്കി. അവളുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു.

വസീം സുഭാഷിനെയും കൊണ്ട് സ്റ്റേഷനില്‍ എത്തുമ്പോള്‍ സി ഐയും എസ് പിയും അയാളെ കാത്ത് ഇരിപ്പുണ്ടായിരുന്നു.

“മിസ്റ്റര്‍ സുഭാഷ്..ഇരിക്കണം” കസേര ചൂണ്ടി എസ് പി പറഞ്ഞു.

“താങ്ക് യു സര്‍” അവന്‍ കസേര നീക്കിയിട്ട്‌ ഇരുന്നു.

“എന്നെ അറിയാമല്ലോ അല്ലെ..നമ്മള്‍ മുന്‍പ് പരിചയപ്പെട്ടതാണ്” എസ് പി ഓര്‍മ്മ പുതുക്കിക്കൊണ്ട് പറഞ്ഞു.

“അറിയാം സര്‍..ഐ റിമംബര്‍”

“താങ്കളെ ഇങ്ങോട്ട് വിളിപ്പിച്ചതിന്റെ കാരണം വസീം പറഞ്ഞു കാണുമല്ലോ..ഞങ്ങള്‍ രാജീവ് വധക്കേസിന്റെ അന്വേഷണത്തിലാണ്..അന്ന്, രാജീവ്‌ കൊല്ലപ്പെട്ട രാത്രി നിങ്ങള്‍ ആ ഹോട്ടലിന്റെ ഡാന്‍സ് ബാറില്‍ ഉണ്ടായിരുന്നു..ശരിയല്ലേ?”

“അതെ”

“അന്ന് നിങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നോ?”

“ഇല്ല സര്‍..ഞാനും അവനും തമ്മില്‍ സംസാരിച്ചിട്ടു കുറെ നാളായി…”

“ഓക്കേ..അവന്റെ സഹോദരി നിങ്ങളുമായിട്ടുള്ള ബന്ധം വേര്‍പെടുത്തിയത് നിങ്ങളെ വല്ലാതെ ഉലച്ചിരുന്നു..അല്ലെ?”

“യെസ്..”

“അതിന്റെ പേരില്‍ അവളുടെ വീട്ടുകാരോട് നിങ്ങള്‍ക്ക് പക ഉണ്ടായി…”

ചോദ്യങ്ങളുടെ ദിശ സുഭാഷിന് മനസിലായി. അവന്‍ ജാഗരൂകനായി.

“ഇല്ല..പെണ്ണ് എന്നെ വേണ്ടെന്നു വച്ചതിനു വീട്ടുകാരോട് എനിക്കെന്തിനു പക തോന്നണം?”

“നിങ്ങളല്ലേ പറഞ്ഞത് കുറെ നാളായി രാജീവുമായി സംസാരം ഒന്നുമില്ലായിരുന്നു എന്ന്? അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് അവനോടു പക ഉണ്ടെന്നല്ലേ..”

സുഭാഷ് ചിരിച്ചു.

“സര്‍..ഒരാളോട് സംസാരിക്കാതെ ഇരുന്നാല്‍ അതിന്റെ അര്‍ഥം അയാളോട് പക ഉണ്ടെന്നാണോ? സംസാരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു..അത്രതന്നെ”

എസ് പി വസീമിനെയും സി ഐയെയും നോക്കി.

“നിങ്ങള്‍ രാജീവുമായി മുന്‍പ് നല്ല സൌഹൃദത്തില്‍ ആയിരുന്നില്ലേ?” ചോദ്യം സി ഐയുടെ വക ആയിരുന്നു.

“ഉവ്വ്..”

“ആ സുഹൃദ്ബന്ധം അവന്റെ സഹോദരിയുമായുള്ള വിവാഹത്തില്‍ എത്തി..പക്ഷെ വിവാഹ മോചനാനന്തരം അതില്ലാതായി..”

“അതെ”

“നിങ്ങള്‍ രാജീവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഞങ്ങള്‍ അറിഞ്ഞല്ലോ..” എസ് പി ചോദിച്ചു.

“ഭീഷണിപ്പെടുത്തി എന്നത് ശരിയല്ല..എന്റെ വിഷമം കാരണം അല്പം പരുഷമായി സംസാരിച്ചു…അത് സ്വാഭാവികമല്ലേ സര്‍..”

“അന്ന് ഡാന്‍സ് ഫ്ലോറില്‍ വച്ച് രാജീവ് താഴേക്ക് പോകുമ്പോള്‍ നിങ്ങള്‍ അവിടെ ഇല്ലായിരുന്നു എന്നാണല്ലോ ഞങ്ങള്‍ക്ക് കിട്ടിയ വിവരം…”

“നെവര്‍..ഞാന്‍ ന്യൂ ഇയര്‍ ആഘോഷം തുടങ്ങിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഡാന്‍സ് ഫ്ലോറില്‍ നിന്നും പോയത്..മാത്രമല്ല, രാജീവ് താഴേക്ക് പോയ വിവരം ഞാന്‍ അറിഞ്ഞത് പോലുമില്ല..സത്യത്തില്‍ ഞാനവനെ ശ്രദ്ധിച്ചതേയില്ല”

“നിങ്ങള്‍ തനിച്ചായിരുന്നോ അവിടെ പോയത്?” സി ഐ ചോദിച്ചു.

“അല്ല..വിത്ത് മൈ ഗേള്‍ ഫ്രണ്ട്..”

“ഒകെ..നിങ്ങള്‍ രാജീവ് കൊല്ലപ്പെട്ട വിവരം എപ്പോഴാണ് അറിഞ്ഞത്?”

“ഡാന്‍സ് ഫ്ലോറില്‍ നിന്നും താഴെ എത്തിയപ്പോള്‍..അതുവരെ ആ വിവരം മുകളില്‍ ആരെയും അറിയിച്ചിരുന്നില്ല….”

“വേല്‍..ഒരു ചോദ്യം കൂടി…നിങ്ങള്‍ ഡാന്‍സ് ഫ്ലോറില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ പഴയ ഭാര്യ അവിടെ ഉണ്ടായിരുന്നല്ലോ..അവളെ കണ്ടപ്പോള്‍ നിങ്ങളുടെ മനസ്സില്‍ പക തോന്നിയില്ലേ?” എസ് പി അയാളുടെ മുഖഭാവം നിരീക്ഷിച്ചുകൊണ്ട് ചോദിച്ചു.

“പകയല്ല..വെറുപ്പ് തോന്നി. അവള്‍ അവിടെ ഉള്ളതുകൊണ്ട് തിരികെ പോയാലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു..പിന്നെ ആ ചിന്ത മാറ്റി..ഞാന്‍ എന്തിനു പോകണം? അവള്‍ക്ക് ലൈഫ് എന്ജോയ്‌ ചെയ്യാമെങ്കില്‍ അതിലേറെ എനിക്കും സാധിക്കും എന്നവളെ എനിക്ക് കാണിക്കണമായിരുന്നു..ഞാന്‍ എന്റെ ഗേളുമായി എന്ജോയ്‌ ചെയ്തു..അവള്‍ കാണ്‍കെ..”

“അവള്‍ നിങ്ങളെ നോക്കുന്നുണ്ടായിരുന്നോ?”

“ഞാന്‍ ശ്രദ്ധിച്ചില്ല സര്‍..അത് ഞാന്‍ ഉപേക്ഷിച്ച ചാപ്റ്റര്‍ ആണ്”

“ഒകെ മിസ്റ്റര്‍ സുഭാഷ്..സോറി ഫോര്‍ ദ ട്രബിള്‍..ഞങ്ങള്‍ വേണ്ടി വന്നാല്‍ ഇനിയും നിങ്ങളെ വിളിപ്പിച്ചെന്നിരിക്കും..എല്ലാം അന്വേഷണത്തിന്റെ ഭാഗമാണ്..പ്ലീസ് ഡോണ്ട് മൈന്‍ഡ്…” എസ് പി അവനു ഹസ്തദാനം നല്‍കി പറഞ്ഞു.

“ഇറ്റ്സ് ഒകെ സര്‍..”

“സീ യു ദെന്‍..”

“സീ യു സര്‍”

അവന്‍ പുറത്ത് പോയപ്പോള്‍ എസ് പി സി ഐയെയും എസ് ഐയെയും നോക്കി.

“വാട്ട് ടു യു ഫീല്‍?” അദ്ദേഹം ചോദിച്ചു.

“ഒന്നും പറയാന്‍ പറ്റില്ല സര്‍..ബട്ട് ഹി ഈസ് ക്ലെവര്‍…” സി ഐ പറഞ്ഞു.

“കറക്റ്റ്..ഹി ഈസ് ക്ലെവര്‍…” എസ് പി ആലോചനയോടെ ആവര്‍ത്തിച്ചു.

സന്ധ്യയ്ക്ക് പ്രാര്‍ഥനാ മുറിയില്‍ ജോസഫും ഗ്രേസിയും റീനയും കണ്ണീരോടെ പ്രാര്‍ഥനയില്‍ ആയിരുന്നു. റോയിക്ക് ഒളിവില്‍ പോകേണ്ടി വന്നിരിക്കുകയാണ് എന്ന് അവര്‍ക്ക് ഏറെക്കുറെ മനസിലായിരുന്നു. പോലീസ് തങ്ങളുടെ മകന്റെ പിന്നാലെ ഉണ്ട്. നിരപരാധിയായ തങ്ങളുടെ മകന് ദോഷമൊന്നും ഭാവിക്കല്ലേ എന്ന് കരഞ്ഞു പ്രാര്‍ഥിച്ച് കണ്ണുകള്‍ തുടച്ചു പുറത്തിറങ്ങിയ അവരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി ഒരു പോലീസ് വാഹനം വീടിന്റെ പടികടന്നു വന്നു ബ്രേക്കിട്ടു. അതില്‍ നിന്നും എസ ഐ ടോമിച്ചനും സംഘവും ചാടിയിറങ്ങി.

ജോസഫും കുടുംബവും ഞെട്ടലോടെ അവരെ നോക്കി. എസ് ഐ ടോമിച്ചന്‍ മുറുക്കാന്‍ നീട്ടിത്തുപ്പിയ ശേഷം ജോസഫിന്റെ സമീപത്തേക്ക് ചെന്നു. അയാളുടെയും ഗ്രെസിയുടെയും പിന്നില്‍ നിന്നിരുന്ന റീനയുടെ സൌന്ദര്യം കണ്ടപ്പോള്‍ അയാളുടെ ചുണ്ടില്‍ വികൃതമായ ഒരു ചിരി വിരിഞ്ഞു; അയാള്‍ അര്‍ത്ഥഗര്‍ഭമായി ഹംസയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *