“ഇറ്റ്സ് ഒകെ സര്‍..”
“സീ യു ദെന്‍..”
“സീ യു സര്‍”
അവന്‍ പുറത്ത് പോയപ്പോള്‍ എസ് പി സി ഐയെയും എസ് ഐയെയും നോക്കി.
“വാട്ട് ടു യു ഫീല്‍?” അദ്ദേഹം ചോദിച്ചു.
“ഒന്നും പറയാന്‍ പറ്റില്ല സര്‍..ബട്ട് ഹി ഈസ് ക്ലെവര്‍…” സി ഐ പറഞ്ഞു.
“കറക്റ്റ്..ഹി ഈസ് ക്ലെവര്‍…” എസ് പി ആലോചനയോടെ ആവര്‍ത്തിച്ചു.
സന്ധ്യയ്ക്ക് പ്രാര്‍ഥനാ മുറിയില്‍ ജോസഫും ഗ്രേസിയും റീനയും കണ്ണീരോടെ പ്രാര്‍ഥനയില്‍ ആയിരുന്നു. റോയിക്ക് ഒളിവില്‍ പോകേണ്ടി വന്നിരിക്കുകയാണ് എന്ന് അവര്‍ക്ക് ഏറെക്കുറെ മനസിലായിരുന്നു. പോലീസ് തങ്ങളുടെ മകന്റെ പിന്നാലെ ഉണ്ട്. നിരപരാധിയായ തങ്ങളുടെ മകന് ദോഷമൊന്നും ഭാവിക്കല്ലേ എന്ന് കരഞ്ഞു പ്രാര്‍ഥിച്ച് കണ്ണുകള്‍ തുടച്ചു പുറത്തിറങ്ങിയ അവരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി ഒരു പോലീസ് വാഹനം വീടിന്റെ പടികടന്നു വന്നു ബ്രേക്കിട്ടു. അതില്‍ നിന്നും എസ ഐ ടോമിച്ചനും സംഘവും ചാടിയിറങ്ങി.
ജോസഫും കുടുംബവും ഞെട്ടലോടെ അവരെ നോക്കി. എസ് ഐ ടോമിച്ചന്‍ മുറുക്കാന്‍ നീട്ടിത്തുപ്പിയ ശേഷം ജോസഫിന്റെ സമീപത്തേക്ക് ചെന്നു. അയാളുടെയും ഗ്രെസിയുടെയും പിന്നില്‍ നിന്നിരുന്ന റീനയുടെ സൌന്ദര്യം കണ്ടപ്പോള്‍ അയാളുടെ ചുണ്ടില്‍ വികൃതമായ ഒരു ചിരി വിരിഞ്ഞു; അയാള്‍ അര്‍ത്ഥഗര്‍ഭമായി ഹംസയെ നോക്കി.
“താന്‍ ആണോടോ ജോസഫ്?’ ടോമിച്ചന്‍ ചോദിച്ചു.
“അതെ സാര്‍”
“തന്റെ മോന്‍ റോയി എവിടെ? വിളി അവനെ”
“അവനിവിടില്ല സര്‍..”
“എവിടെപ്പോയി?”
“അറിയില്ല സാര്‍..”
“ഭ കള്ളം പറയുന്നോടാ..ഹംസേ..കേറി നോക്കടോ അവന്‍ അകത്ത് ഒളിച്ചിരിപ്പുണ്ടോന്ന്….”
പോലീസുകാര്‍ ഉള്ളിലേക്ക് ചാടിക്കയറി. ഹംസ റീനയെ മനപ്പൂര്‍വ്വം മുട്ടിയുരുമ്മിയാണ് ഉള്ളിലേക്ക് പോയത്.
“അയ്യോ സാറേ സത്യമാണ് പറഞ്ഞത്..അവനിവിടില്ല..വീട്ടില്‍ പറയാതെ എങ്ങോ പോയതാണ്..ഞങ്ങള്‍ക്കറിയില്ല എവിടാണെന്ന്…” ജോസഫ് കൈകള്‍ കൂപ്പി പറഞ്ഞു.
“അതൊക്കെ വഴിയെ താന്‍ പറയുമടോ..തത്ത പറയുന്നത് പോലെ…” ടോമിച്ചന്‍ മുറുക്കാന്‍ ചണ്ടി വീട്ടുമുറ്റത്ത് തുപ്പി ഇട്ട ശേഷം അടുത്ത മുറുക്കാന്‍ കൂട്ട് എടുത്ത് വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.
“ഇവിടെ കാണുന്നില്ല സാറേ”
ഉള്ളിലേക്ക് പോയ പോലീസുകാര്‍ തിരികെ എത്തിയിട്ട് പറഞ്ഞു.
“ഉം..ഇങ്ങോട്ട് നീങ്ങി നില്‍ക്കടി…” ടോമിച്ചന്‍ റീനയെ നോക്കി ആജ്ഞാപിച്ചു. അവള്‍ ഭയന്നു വിറച്ച് നീങ്ങി നിന്നു.
“എന്താടീ നിന്റെ പേര്?”
“റീന”
“നിന്റെ ആങ്ങള എവിടെ പോകുവാണെന്ന് പറഞ്ഞിട്ടാ പോയത്?”
“എന്നോടൊന്നും പറഞ്ഞില്ല സര്‍..”
“തന്തേം മോളും നല്ല അഭിനയം..നിങ്ങള്‍ക്ക് അറിയാമോ തള്ളെ അവന്‍ എങ്ങോട്ടാ പോയതെന്ന്?” ടോമിച്ചന്‍ ഗ്രേസിയുടെ നേരെ തിരിഞ്ഞു.
“ഞങ്ങള്‍ക്ക് ആര്‍ക്കും അറിയത്തില്ല സാറേ…” അവള്‍ കൈകള്‍ കൂപ്പി.
“അവനെവിടെ ഒളിച്ചാലും ഞങ്ങള്‍ പൊക്കും..മര്യാദയ്ക്ക് ഉള്ള സത്യം ഇപ്പോള്‍ പറഞ്ഞാല്‍ അവന്റെയും നിങ്ങളുടെയും തടി കേടാകാതെ ഇരിക്കും..അതല്ല അഭാസ്യം കളിക്കാനാണ് പരിപാടി എങ്കില്‍ എല്ലാം വിവരമറിയും…ഞങ്ങള്‍ ഇനിയും വരും..” ടോമിച്ചന്‍ ഭീഷണിയോടെ അവരെ നോക്കി.
“ഈ കിഴവനെ സ്റ്റേഷനില്‍ കയറ്റി ഒന്ന് പണിഞ്ഞാല്‍ ചിലപ്പോള്‍ ഇവന്‍ സത്യം പറഞ്ഞേക്കും സര്‍” ഹംസ റീനയുടെ ശരീരത്തിലേക്ക് നോക്കിയാണ് അത് പറഞ്ഞത്.
“ഉം..മിക്കവാറും അത് വേണ്ടി വരും..വാ മറ്റവന്റെ വീട്ടില്‍ കൂടി ഒന്ന് പോയിട്ടാകാം ബാക്കി….” ടോമിച്ചന്‍ വണ്ടിയിലേക്ക് കയറുന്നതിനിടെ പറഞ്ഞു. വണ്ടി പടികടന്നു പോയപ്പോള്‍ ജോസഫ് തളര്‍ന്നു സോഫയില്‍ ഇരുന്നു.
“ദൈവമേ ഇനി എന്തോക്കെയകുമോ എന്തോ.എന്റെ മോന് യാതൊരു ദോഷവും വരുത്തല്ലേ എന്റെ കര്‍ത്താവേ..” ഗ്രേസി നെഞ്ചത്തടിച്ചു കൊണ്ട് പറഞ്ഞു.
മനസമാധാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ട ആ കുടുംബം പേരിന് അല്‍പ്പം അത്താഴം കഴിച്ചിട്ട് കിടന്നു. ആര്‍ക്കും ഉറങ്ങാന്‍ സാധിച്ചില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന ജോസഫും ഗ്രേസിയും രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കത്തിലേക്ക് വഴുതിവീണു. റീനയ്ക്ക് ഉറക്കം തീരെ വന്നില്ല. അവള്‍ താന്‍ കാരണം റോയിച്ചായന് നേരിട്ട പ്രശ്നങ്ങള്‍ ആലോചിച്ച് ഒരു സ്വസ്ഥതയും കിട്ടിയില്ല. രാജീവ് തന്നെ ശല്യപ്പെടുത്തിയത് ഇച്ചായനോട് പറയാന്‍ പോയതാണ് എല്ലാത്തിനും കാരണം; പറയേണ്ടിയിരുന്നില്ല. അവള്‍ ചിന്തിച്ചുകൊണ്ട് മുറിയില്‍ ഉലാത്തി.
