കാലം 3അടിപൊളി  

അമ്മയുടെ മുടികുത്തിൽ പിടിച്ച് നേരെ അടുക്കയിലേക്ക് കൊണ്ട് പോയി.അപ്പോൾ അവസാനമായി അമ്മയുടെ വേദനയും സങ്കടവും നിസ്സഹായതയും നിറഞ്ഞ ആ മുഖം ഞാൻ കണ്ടു.അമ്മ എന്നെ നോക്കികൊണ്ടി എനിക്ക് നേരെ കൈ ഉയർത്തി. അമ്മയെ വലിച്ചിഴച്ച് അടുക്കയിലേക്ക് കൊണ്ട് പോയി.എന്റെ കാലുകൾക്ക് വേദന കൊണ്ട് നടക്കാൻ ശക്തിയുണ്ടായില്ല.

ഞാൻ ഇഴഞ്ഞ് അങ്ങോട്ട് പോയി.കരഞ്ഞു കൊണ്ട് അമ്മയെ ഒന്നും ചെയ്യല്ലേ എന്ന് ഒച്ച വച്ചു കരഞ്ഞ് കൊണ്ട് അടുക്കള വാതിക്കൽ എത്തി.അവിടെ ഞാൻ കണ്ടത് ഒരു തീ ഗോളമാണ്.അമ്മയുടെ ശരീരത്തിൽ തീ പടർന്നു പിടിച്ചു കൊണ്ടിരുന്നു. പ്രകാശം ഭിത്തിയിൽ നൃത്തമാടി കൊടിണ്ടിരുന്നു.അന്ന് അമ്മ അവസാനിച്ചു..പിന്നീട് ഞാൻ ഒറ്റക്കായിരുന്നു. ഒറ്റക്ക് പടപൊരുതി ഇവിടെ വരെ എത്തി….!!”

 

എനിക്ക് ടീച്ചറോട് പറയാനുള്ളത് ഇവൻ വിഷമിക്കുണ്ട്. ഒരമ്മയുടെ സ്നേഹമോ വാത്സല്യമോ ഇവന് കിട്ടിയില്ല. പലപ്പോഴും വിഷമിച്ചു ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ കൂടെ ഇരുന്നു സമാധാനിപ്പിച്ചു. അതാണ് ടീച്ചർ എന്നിൽ കണ്ട തെറ്റ്.ഇനിയെങ്കിലും ഈ ദേഷ്യവും വാശിയും മാറ്റി വച്ച് ഇവനെ സ്നേഹിക്കണം എനിക്ക് ഇത്രേ പറയാനുള്ളു.രാഘവ് ചേട്ടൻ ഇതും പറഞ്ഞു മടങ്ങി പോയി. പിന്നാലെ ഞാനും. അമ്മ അന്ന് തന്നിച്ച് കുറേ നേരം അവിടെ തന്നെ ഇരുന്നു. പലപ്പോഴും ഞാൻ അതു വഴി പോകുമ്പോൾ അവിടെ തല കുമ്പിട്ടിരുന്നു ആലോചനലായിരുന്നു അമ്മ.

അമ്മയുടെ ചിന്തകൾ തിരിച്ചറിവിന്റെ ഘട്ടത്തിലായിരുന്നു. അന്ന് രാത്രി ഞാൻ കിടക്കുകയായിരുന്നു ഉറങ്ങാനായി. കണ്ണടച്ചു ഉറക്കദൈവങ്ങളോട് കേണു പക്ഷെ കനിഞ്ഞില്ല.പക്ഷെ ശ്രെമം ഉപേക്ഷിച്ചില്ല കണ്ണടച്ച് വീണ്ടും ശ്രെമിച്ചു കൊണ്ടിരുന്നു. പെട്ടന്നാണ് നെറ്റിയിൽ ഒരു തണുത്ത കൈ സ്പർശം. ജീവിതത്തിൽ ആദ്യമായി കിട്ടിയ വാത്സല്യത്തിൽ ലയിച്ച് അന്ന് ഞാൻ ഉറങ്ങി. പിറ്റേന്ന് എനിക്ക് ആനിയോട് പറയാൻ കാര്യങ്ങൾ ഏറെ ആയിരുന്നു.

ചെറുപ്പം മുതലേ അവൾ എന്റെ കൂടെ നിഴലായി എന്നോടൊപ്പം ഉണ്ട്. കുട്ടികാലം മുതൽ എന്റെ വിഷമത്തിന്റെ തീ ജ്വാലയിലേക്ക് മഴവിൽ വർണ്ണത്തോടെപ്പം വർഷം ചൊരിഞ്ഞ് എനിക്ക് കൂട്ടായി നിന്നവൾ. പത്താം ക്ലാസ്സ്‌ വരെ ഒരേ ക്ലാസ്സിൽ അതു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഒരിക്കലും അടർത്തി മാറ്റാൻ കഴിയാത്ത ദിവ്യ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അവളുടെ പപ്പാ അകലെയുള്ള അമ്മ വീടിന് അടുത്തുള്ള സ്കൂളിൽ കൊണ്ട് ചേർത്തു.

പക്ഷേ സാങ്കേതിക വിദ്യയുടെ വളർച്ച ഞങ്ങളുടെ പ്രണയത്തിന് അനുഗ്രഹമായി എന്ന് വേണമെങ്കിൽ പറയാം. ഞങ്ങളുടെ ഇടയിലേക്ക് ഞങ്ങളുടെ സന്ദേശങ്ങൾ കൈമാറാൻ ടെലിഫോൺ സഹായിച്ചു. അന്ന് അവളുടെ കുടുംബം മുഴുവൻ പള്ളിയിലേക്ക് കുറുബാനക്ക് പോവുന്ന സമയത്ത് പനി അഭിനയിച്ചു അവരുടെ ഒപ്പം പോകാതെ കിടന്നു എന്നിട്ട് എന്നെ വിളിക്കും.അങ്ങനെ തുടരുന്നു ഞങ്ങളുടെ വിശ്വവിഗ്യാതമായ പ്രണയം…

 

പിറ്റേ ദിവസം സ്കൂൾ വരാന്തയിലൂടെ കൂട്ടുകാരുമായി ഒച്ച വച്ചു നടക്കുമ്പോഴായിരുന്നു.ഓഫീസ് മുറിയിൽ രാഘവ് ചേട്ടന്റെ അടുത്ത് നിന്ന് കൊണ്ട് അമ്മ സംസാരിക്കുന്നു. എന്തോ സീരിയസ് മേറ്റർ ആണ് അമ്മയുടെ മുഖത്ത് പതിവ് പോലത്തെ ആ സീരിയസ് മുഖം തന്നെ.കൂട്ടുകാരെ പറഞ്ഞു വിട്ട് അൽപ്പനേരം അവിടെ നിന്നു അമ്മ പോകുന്നതും കാത്ത്. നിമിഷങ്ങൾക്ക് ശേഷം അമ്മ ഓഫീസ് മുറി വിട്ട് ഇറങ്ങി തൂണിന്റെ ചുമരിന്റെ അപ്പുറത്ത് ഒളിച്ചു നിന്ന് അമ്മ പോയ ശേഷം ചേട്ടന്റെ അടുത്ത് പോയി കാര്യം ചോദിച്ചു.

അമ്മ മാപ്പ് പറയാൻ വന്നതാണെന്ന് ചേട്ടൻ പറഞ്ഞപ്പോൾ അന്ന് അപ്പോൾ ഞാൻ ഞെട്ടി പോയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അമ്മയുടെ മാറ്റം ശ്രെദ്ധിച്ചിരുന്നു.രൗദ്രഭാവവും ക്രൂധമുഖിയുമായിരുന്ന അമ്മയുടെ മുഖത്ത് പലപ്പോഴും സന്തോഷത്തിന്റെ മന്ദഹാസം പൊഴിഞ്ഞിരുന്നു. പലപ്പോഴും വീട്ടിലെത്തിയാൽ എന്നോട് കൂടുതൽ അടുത്ത് സംസാരിച്ചിരുന്നു. അതിന് കാരണക്കാരൻ ചേട്ടൻ തന്നെയായിരുന്നു.ആനി അല്ലാതെ എന്റെ വിഷമങ്ങൾ പറഞ്ഞിരുന്ന രണ്ടാമത്തെ ആൾ ചേട്ടൻ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *