ക്ഷെ സയൻസ് ടീച്ചർ ആയിരുന്ന അമ്മയിൽ നിന്ന് രക്ഷപെടാൻ ഞാൻ കോമേഴ്‌സ് എടുത്തു.അന്ന് ആ സ്കൂളിലിക്ക് അമ്മയോടപ്പം ബസ് കയറിപോയത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. പേടിയായിരുന്നു എനിക്ക് രണ്ടുകൊല്ലം എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടണേ എന്നുള്ള ചിന്ത മാത്രം. സ്കൂളിലത്തി എന്റെ ക്ലാസ്സ് റൂം കാണിച്ചു തന്നു അവിടെ പോയി ഇരുന്നു. സത്യം പറഞ്ഞാൽ ഒരു രണ്ടാം ജന്മം. പത്തു കഴിഞ്ഞാൽ പിന്നീട് നമ്മൾ വീണ്ടും ജനിക്കുകയാണല്ലോ പ്ലസ് വണ്ണിൽ. പുതിയ സ്കൂൾ, പുതിയ ക്ലാസ്സ് റൂം, പുതിയ കൂട്ടുകാർ…
അങ്ങനെ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിൽ അന്നത്തെ ദിവസം തീർന്നു. പിന്നീടും കുറേ ദിവസങ്ങൾ നീങ്ങി.ചിലപ്പോഴൊക്കെ ഞാൻ അമ്മയെ നിരീക്ഷിക്കുമായിരുന്നു.ഒരിക്കലും അമ്മ മറ്റു സാഹപ്രവർത്തകരുമായി ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ആവശ്യത്തിനു മാത്രമുള്ള സംസാരം. പലപ്പോഴും വരാന്തയിലൂടെ പോകുമ്പോൾ കുട്ടികളെ ദേഷ്യത്തോടെ തല്ലുന്നതും ഒച്ച വക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.പിന്നീടാണ് എനിക്ക് മനസ്സിലായത് കൂടെയുള്ള ടീച്ചർമാർക്ക് അമ്മയെ ഭയമായിരുന്നു.
അഗ്നിപർവതം പൊട്ടാൻ മുട്ടി നിൽക്കുമ്പോൾ അതിന്റെ ചുറ്റിൽ നിന്ന് ആളുകൾ ഓടി രക്ഷപെടുന്നത് പോലെ അമ്മയിൽ നിന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു കൊണ്ടിരുന്നു.അമ്മ സുന്ദരിയായിരുന്നു ഭർത്താവ് ഇല്ലാതെ ജീവിക്കേണ്ടി വരുന്ന സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന എല്ലാം അമ്മയും അനുഭവിക്കേണ്ടി വന്നു.പല പുരുഷൻമാരുടെ തുറിച്ചു നോട്ടം തന്നെ. പക്ഷെ അവർക്ക് മുൻപിൽ അമ്മ തീയായി ജ്വലിച്ചു ആരെയും അടുപ്പിച്ചില്ല.
അങ്ങനെ പ്ലസ് വൺ ജീവിത്തിന് അന്ത്യം കുറിച്ച് പ്ലസ് ടു വിലേക് ചേക്കേറി. ഒപ്പം പുതിയ ഒരാളും സ്കൂളിലേക്ക് ചേക്കേറി.ഒരു ദിവസം ഞാനും ചങ്ങാതിമാരും സ്കൂളിന് മുൻപിലെ ഗ്രൗണ്ടിൽ നിന്ന് സംസാരിക്കുമ്പോഴായിരുന്നു ഒരു ചേട്ടൻ ഗേറ്റ് കടന്ന് സ്കൂളിനുള്ളിലേക്ക് വന്നത്.മുണ്ടും ഷർട്ടും ആയിരുന്നു വേഷം നെറ്റിയിൽ ഒരു ചുവന്ന കുറിയും ഇടത് തോളിൽ ഒരു നീണ്ട വള്ളിയുള്ള ബാഗും.ഞങ്ങളുടെ മുൻപിൽ കൂടി അയാൾ ഓഫീലേക്ക് പോയി. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കഴിഞ്ഞ വർഷം റിട്ടയർ ആയി പോയ പ്യൂൺ ദിവാകരൻ ചേട്ടന്റെ ഒഴിവിലേക്ക് നിയമിക്ക പെട്ട പുതിയ ഉദ്യോഗസ്ഥൻ ആണ് അയാൾ.
പേര് രാഘവ് ചന്ദ്രസേനൻ വയസ്സ് മുപ്പത്തി മൂന്ന്, അവിവാഹിതൻ.അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ അറിഞ്ഞില്ല ഇദ്ദേഹം എന്നെ മാത്രല്ല എന്റെ കുടുംബത്തെ അടക്കം പിടിച്ചു കുലുക്കാൻ ശക്തിയുള്ള ആളാണെന്ന്. അദ്ദേഹം വെറും പ്യൂൺ മാത്രമായിരുന്നില്ല ഒരു കലാകാരൻ കൂടിയായിരുന്നു. നന്നായി പാട്ടു പാടും കവിതകൾ,ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ, സിനിമ ഗാനങ്ങൾ അങ്ങനെയങ്ങനെ……
അതുകൊണ്ടൊക്കെ തന്നെ ഞാനും സുഹൃത്തുക്കളും രാഘവ് ചേട്ടനെ നടുക്കിലുരുത്തി പാട്ടുപാടിക്കുമായിരുന്നു.സ്കൂളിലെ എല്ലാ കാര്യത്തിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് നടത്തിതരുമായിരുന്നു. അധികം വൈകാതെ തന്നെ ആ ചേട്ടൻ സ്കൂളിലെ എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലായി.
പക്ഷെ ഒരാൾ മാത്രം അയാളിൽ നിന്ന് അകലം പാലിച്ചു. വേറെ ആരുമല്ല എന്റെ സ്വന്തം അമ്മ തന്നെ. ഒരു ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട് അന്ന് രാഘവ് ചേട്ടന്റെ പിറന്നാൾ ആയിരുന്നു. ഞങ്ങൾക്ക് അദ്ദേഹം മിട്ടായി തന്നു. അവിടുത്തെ സ്റ്റാഫുകൾക്കാക്കട്ടെ ലഡ്ഡുവും അങ്ങനെ ഓരോരുത്തർക്ക് കൊടുത്ത് കൊടുത്ത് അമ്മയുടെ അടുത്തെത്തി അമ്മയെ കൊടുക്കാൻ നോക്കിയപ്പോൾ അമ്മ നോക്കുന്നു പോലുമില്ല. പക്ഷെ ആ ചേട്ടൻ അമ്മയെ വിളിച്ചു കേട്ടില്ല വീണ്ടും വിളിച്ചു കേട്ടില്ല വീണ്ടും വിളിച്ചു…
“എന്താ….?”
“എന്റെ പിറന്നാൾ ആണ് ”
ലഡ്ഡു അമ്മയുടെ മുൻപിലേക്ക് നീട്ടി.
“എനിക്ക് വേണ്ട..”
“ഒരെണ്ണം എടുത്തോ ടീച്ചറേ….”
പെട്ടനാണ് അതു സംഭവിച്ചതത്. ചേട്ടന്റെ മുഖത്തു ദേഷ്യത്തോടെ നോക്കി കസേരയിൽ നിന്ന് പെട്ടന്ന് തന്നെ എഴുന്നേറ്റ് ലഡ്ഡു വച്ചിരുന്ന കടലാസ് പെട്ടി കൈ കൊണ്ട് ഒറ്റ തട്ട്.. അതു തെറിച്ച് അപ്പുറത്തെ മേശയിൽ തട്ടി തെറിച്ചു വീണു. ലഡ്ഡുകൾ പലതും ചുമരിൽ തട്ടി ചിന്നി ചിതറി. അമ്മക്ക് മുൻപിൽ ഭയന്നു വിറച്ച രാഘവ് ചേട്ടൻ പെട്ടന്ന് തന്നെ ശാന്തനായി തറയിൽ അവിടെയിവിടെയായി വീണു കിടന്ന ലഡ്ഡു കഷണങ്ങൾ കൈ കൊണ്ട് വാരി എടുത്ത് ബോക്സിൽ ഇട്ടു കൊണ്ടിരുന്നു.എനിക്ക് നന്നായി വിഷമം വന്നിരുന്നു.അന്ന് രാത്രി ആദ്യമായി അമ്മയോട് കലഹിച്ചു.
