കാലംഅടിപൊളി  

 

“ചേട്ടാ…..” ന്ന് വിളിച്ച്.അമ്മ വേഗം ആ കുട്ടി യെ കോരി എടുത്തു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ ഉള്ളിൽ വാശിയും ദേഷ്യവും പകയും വച്ച് അപ്പോൾ തന്നെ ഞാൻ തിരിച്ചിറങ്ങി.ഇനി ഇങ്ങോട്ടേക്കില്ലാ എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ… അമ്മ എന്നെ “മോനേ……” എന്ന് പലവട്ടം വിളിക്കുന്നുണ്ടായിരുന്നു. ഞാൻ കേട്ടില്ല… അല്ല ശ്രെദ്ധിച്ചില്ല… എങ്ങനെയെങ്കിലും ഈ വീട് വിട്ട് പോയാൽ മതി എന്നുള്ള ചിന്ത മാത്രം.

അങ്ങനെ വന്നപ്പോലെ തിരിച്ചു ബാംഗ്ലൂറിലേക്ക് തന്നെ ട്രെയിൻ കയറി. ജോലി ചെയ്തു ആ വരുമാനം കൊണ്ട് തുടർ പഠനം നടത്തി. അപ്പോഴൊക്കെ എന്റെ കൂടെ ആനിയും ഉണ്ടായിരുന്നു. ഇടക്ക് വച്ച് ഞങ്ങൾ കല്യാണവും കഴിച്ചു.ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല ഞാനും അവളും പിന്നെ ഞങ്ങളുടെ ഒപ്പം പഠിച്ചിരുന്ന കുറച്ചു സുഹൃത്തുക്കളും മാത്രം. പിന്നീടാണ് എനിക്ക് കാനഡയിലേക്കുള്ള ഓഫർ വരുന്നുത്. ആദ്യം ഞാൻ പോയി.

സെറ്റ് ആയപ്പോൾ അവളെയും കൊണ്ടു വന്നു.അവിടെ വച്ചാണ് ഞങ്ങൾക്ക് കുട്ടികളും ഉണ്ടായത്.അമ്മയെ ഇടക്ക് ഇടക്ക് ഓർക്കും എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയല്ലേ.അമ്മയുടെ ഭാഗത്തും ഒരു തെറ്റൊന്നുമില്ല.ആരെയും ചതിച്ചിട്ടുമില്ലല്ലോ.ഇഷ്ടപെട്ടവരെ സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും തെറ്റലല്ലോ…!!!

ഞാനും സ്നേജിച്ചല്ലേ കെട്ടിയത്. അമ്മയോട് ക്ഷമിക്കാൻ കാലം എന്നെ പഠിപ്പിച്ചു.വല്ലപ്പോഴും അമ്മയെ വിളിച്ചിരുന്നു.ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായപ്പോഴൊക്കെ അമ്മയെ വിളിച്ച് അറിയിച്ചിരുന്നുഞാൻ ഇപ്പോഴും ആ കുട്ടിയെ സ്വപ്നം കാണാറുണ്ട്. “ചേട്ടാ………..”” എന്നുള്ള വിളി എന്റെ കാതുകളിൽ തുളച്ചു കയറും എന്തൊക്കെ പറഞ്ഞാലും എനിക്ക് ശേഷം അമ്മ പ്രസവിച്ച കുട്ടി അല്ലേ…. എന്റെ അനിയത്തിയല്ലേ…..!!! ഞാൻ ഒരു ഒരു അനിയത്തികുട്ടിക്ക് വേണ്ടി ആഗ്രഹിച്ച തല്ലേ….

 

അമ്മ അവളെ സ്കൂളിൽ ചേർത്ത കാര്യങ്ങളും അവളുടെ കുസൃതികളും കുറുമ്പും പലപ്പോഴും ഫോണിൽ കൂടി പറയുമായിരുന്നു. ഞാൻ അത് മിണ്ടാതിരുന്നു കേൾക്കും.അത് കേൾക്കുബോൾ എന്റെ കണ്ണ് നിറയും. അവളെ കാണാനുള്ള ആഗ്രഹം എന്റെ മനസ്സിൽ കൂടി കൂടി വന്നു.ഫോണിൽ കൂടി അമ്മ അവളെ “അമ്മു”എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട് ശരിക്കുള്ള പേര് അറിയുമില്ല ഞാൻ ചോദിച്ചിട്ടുമില്ല.

 

ആലോചിച്ച് ആലോചിച്ച് മനസ്സിനെ കഴിഞ്ഞകാലസ്മരണയിൽ മോചിതമാക്കിയത് താഴെ വിമാനം ഇറക്കിയപ്പോഴാണ്.അങ്ങനെ നീണ്ട വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കാല് കുത്തി. അന്നത്തെ ദേഷ്യമോ വാശിയോ ഇപ്പോഴില്ല. അമ്മയോടുള്ള സ്നേഹവും അനിയത്തിയോടുള്ള വാത്സല്യവും മാത്രം.എയർപോർട്ടിൽ നിന്ന് ഇറങ്ങി ഞങ്ങൾ ടാക്സി വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു

.ഏകദേശം ഒന്നര മണിക്കൂർ നീണ്ടയാത്ര. പോകുന്ന വഴിയേ ഒരു കാര്യം മനസ്സിലായി എന്നിക്ക് മാത്രമല്ല മാറ്റം ഈ നാടും മാറി.സ്കൂളും മാറി ഓട് മാറ്റി ബിൽഡിംഗ്‌ ആക്കി. എല്ലാവർക്കും എല്ലാത്തിനും മാറ്റം. കാലത്തിന്റെ മാറ്റം അനിവാര്യമാണല്ലോ..

അങ്ങനെ വീട് എത്താറായി എന്റെ നെഞ്ചിടിപ്പിക്കും കൂടി. വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി. വർഷങ്ങൾക്ക് ശേഷം എന്റെ വീട്ടിലേക്ക് കാല് കുത്താൻ പോകുന്നു. എന്റെ ഭാര്യയും മക്കളാണെങ്കിൽ ആദ്യമായിട്ട്.തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന് ഞാൻ അകത്തോട്ട് കയറി.

അന്നത്തെ പോലെ അല്ല വീട് പെയിന്റ് ഒക്കെ അടിച്ച് കുട്ടപ്പനാക്കിയിട്ടുണ്ട്.ഞാനും അമ്മയും മാത്രം ഉള്ളപ്പോ ഒരു സ്മാരകം പോലെ ആയിരുന്നു പഴയ പെയിന്റ് ഒക്കെ അടർന്നു പോയി പൂപ്പലും പിടിച്ച് ഒരു പഴയ സ്മാരകം ഇപ്പൊ ചുറ്റും നറച്ച് ചെടികൾ.

അമ്മു ചെടി പ്രാന്തിയാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.വീടിന് ചുറ്റും മനോഹരമായ പൂന്തോട്ടം.ഞാനുള്ളപ്പോൾ മഴ പെയ്തു മുളക്കുന്ന പുല്ലുകൾ അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടുമില്ല. ഉണ്ടാക്കിയിട്ടുമില്ല. പൂന്തോട്ടത്തിന് നടുക്കിൽ കരിങ്കൽ ഇട്ട പാതയിലൂടെ ഞാനും എന്റെ ഭാര്യയും മക്കളും നടന്നു.

വീട്ടിൽ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു.അവളുടെ ഫ്രണ്ട്‌സ് തന്നെ കുറേ പേരുണ്ട്.അന്ന് ഇറങ്ങിയ പടികൾ ഓരോന്നായി കയറി വീടിനുള്ളിലേക്ക് കടന്നു.ഞാൻ ആദ്യം അന്വേഷിച്ചത് അമ്മയെ ആയിരുന്നു.പക്ഷെ ആദ്യം കണ്ടത് രാഘവ് ചേട്ടനെ.

 

ചേട്ടൻ എന്നോട് “കേറി വാ” ന്നു പറഞ്ഞു.

 

എന്റെ വീട്ടിലേക്കാ എന്നോട് കേറി വരാൻ പറയുന്നേ…..!!! ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു. അപ്പോഴും ഞാൻ അമ്മയെ അന്വേഷിച്ചു. പെട്ടന്ന് ഒരു മുറിയിൽ നിന്ന് നല്ല സെറ്റ് സാരി ഉടുത്ത് അമ്മ പിറു പിറുത്തു നടന്നു പോകുന്നു. എന്നെ കണ്ടിട്ടില്ല…

 

“ഈ പെണ്ണിന് ഒരുങ്ങാൻ തന്നെ ഒരു മണിക്കൂറാ…. എത്ര മണി ആയിന്ന് വല്ല വിചാരം ഉണ്ടോ…” ഇങ്ങനെ പിറു പിറുത്ത് നേരെ നോക്കിയത് എന്റെ മുഖത്തേക്കാണ്. അമ്മ പെട്ടന്ന് ഒന്ന് ഞെട്ടി.കണ്ണുകൾ നിറയാൻ തുടങ്ങി വെള്ളം കെട്ടി നിന്ന് സെക്കന്റുകൾക്കകം പൊട്ടിയോഴുകി.പ്രായത്തിന്റെ ചെറിയ ചുളിവുകളും ചാലുകളും മുഖത്തും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും എന്ത് ഭംഗിയാണ് അമ്മക്ക്. അമ്മ എന്നെ വന്ന് കെട്ടിപിടിച്ചു..

 

“എന്റെ മോൻ വന്നല്ലോ എനിക്ക് അതുമതി..”

 

എന്നെ മുറുക്കി കെട്ടിപിടിച്ചു ഞാൻ അമ്മയെയും. പിന്നെ അമ്മ ആനിയേയും കെട്ടിപ്പിടിച്ച് ഞങ്ങളുടെ മക്കളുടെ കവിളിലൊക്കെ ഉമ്മ വച്ചു.അപ്പോഴാണ് ഞാൻ അമ്മുവിന്റെ കാര്യം ആലോചിച്ചത്. ഞാൻ അവളെ അന്വേഷിച്ചു.എന്റെ അന്വേഷണം കണ്ട് അമ്മയാണ്‌ പറഞ്ഞത്. ചേട്ടൻ വരുന്നത് പ്രമാണിച്ച് ആള് ഭയങ്കര ഒരുക്കത്തിലാത്രെ….!! ചേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ചേട്ടന് ഏത് കളർ ഡ്രസ്സ്‌ ആണ് ഇഷ്ടം എങ്ങനത്തെ ഡ്രസ്സ്‌ ആണ് ഇഷ്ടം എന്നൊക്കെ ചോദിച്ചു നടക്കുന്നുണ്ടായിരുന്നത്രേ…..

 

എനിക്കാണെങ്കിൽ ആ കാന്താരിയെ കാണാൻ കൊതിയായി വീർപ്പു മുട്ടിയിരുന്നു.വാതിൽ അടച്ചിട്ട് മേക്ക് അപ്പിലാണ് മൂപ്പര്.ഞാൻ ഒരു കുസൃതി ഒപ്പിക്കാൻ തീരുമാനിച്ചു

 

“ഫ്ലൈറ്റ് മിസ്സ്‌ ആയി പോയി അതോണ്ട് ഒരു ദിവസം കഴിഞ്ഞേ വരൂ എന്ന് അമ്മുനെ പറഞ്ഞ് പറ്റിക്കാൻ ഞാൻ അമ്മയോട് ആവശ്യപെട്ടു….”

 

അവൾക്ക് വിഷമമാവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അമ്മ അതിന് ആദ്യം സമ്മതിച്ചില്ലെങ്കിലും ഞാൻ ഒന്ന് നിർബന്ധിച്ചപ്പോൾ അമ്മ സമ്മതിച്ചു. അങ്ങനെ ഞാനും ആനിയും പിള്ളേരും അപ്പുറത്തെ മുറിയില്ലേക്ക് ഒളിച്ചു നിന്നു.അത് എന്റെ പഴയ മുറിയായിരുന്നു. പണ്ടത്തെ ഓർമകൾ വീണ്ടും എന്നിലേക്ക് വന്നു.ഇപ്പോ അവിടെ കുറേ ഫോട്ടോസ് ഒക്കെ ഭിത്തിയിൽ തൂക്കിയിട്ടിട്ടുണ്ട്. അതിൽ എന്റെ ഒപ്പം അവൾ നിൽക്കുന്ന ഫോട്ടോ വരെ എഡിറ്റ്‌ ചെയ്ത് വച്ചിട്ടുണ്ട്.പെട്ടന്നാണ് ഒരു ഡയറി കിടക്കയിൽ കണ്ടത് അത് തുറന്ന് നോക്കിയപ്പോൾ എന്റെ ഫോട്ടോ. അതിന് താഴെ എന്റെ ചേട്ടൻ എന്നെഴുയുട്ടുണ്ട്.. അവൾ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് എനിക്ക് മനസ്സിലായി. അവൾക്ക് ഗിഫ്റ്റ് കൊടുക്കാൻ ഒരു സ്വർണ്ണ മോതിരം വെടിച്ചിരുന്നു. അത് തുറക്കാനായി ഞാൻ പെട്ടി തുറക്കവേ പെട്ടന്നാണ് ഒരു പെൺകുട്ടിയുടെ ഒച്ച പുറത്തു നിന്ന് കേട്ടത് ഒരു കിളി നാദം.

Leave a Reply

Your email address will not be published. Required fields are marked *