കാലംഅടിപൊളി  

 

“ചേട്ടൻ ഇന്ന് വരുമെന്ന് പറഞ്ഞിട്ട്… ഇപ്പൊ എന്താ ഇങ്ങനെ…..!!”

 

“മോളെ അവൻ നാളെ വരില്ലേ… തൽക്കാലം നീ പോയി കേക്ക് മുറിക്ക് ആൾക്കാരൊക്കെ അവിടെ കാത്തു നിൽക്കല്ലേ ”

 

“ഇല്ലാ…. ചേട്ടനെ കാണിക്കാനാ ഞാൻ ഇങ്ങനെ ഇന്നേ വരെ മേക്ക് ഇടാത്ത ഞാൻ ഇത്രയും സമയം കളഞ്ഞു ഇതിനുള്ളിൽ കുത്തി ഇരുന്നേ.. ഈ ഡ്രസ്സ് ഒക്കെ വലിച്ച് കേറ്റിട്ടേ…. ഞാൻ അഴിച്ചു കളയട്ടെ അമ്മേ….”

 

“പറയുന്നത് കേൾക്ക് കുട്ടി ഇത്ര പേരെ വിളിച്ചു വരുത്തിയത് അല്ലേ.. നീ പോയി മുറിക്ക് ചേട്ടൻ വരുമ്പോൾ നമുക്ക് മാത്രം നാളെ മുറിക്കം.”

 

പിന്നെ അവിടെന്ന് ശബ്ദങ്ങൾ ഒന്നും കെട്ടീല്ല. ആ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഒളിഞ്ഞു നിന്ന് നോക്കി. ആദ്യം അമ്മ വന്നു പിന്നാലെ ചുവന്ന ഗൗൺ ഒക്കെ ഇട്ട് മുടിയൊക്കെ സ്റ്റൈൽ ആയി ഈരി ഒതുക്കി ഒരു ബാർബിയെ പോലെ ഒരു പെൺകുട്ടി.

എന്ത് സുന്ദരിയാണ് അവൾ അമ്മയുടെ അതേ ഛായ.. കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട് പാവം വിഷമിക്കാൻ പാടില്ല. എന്റെ അനിയത്തിയാണ്‌.

അവൾ കേക്കിന് മുന്നിലായി നിന്നു മുറിക്കേണ്ട കത്തിയുമായി.ഞാൻ അവളുടെ പിന്നിലും അവൾ മുറിക്കാൻ കൈ ഓങ്ങിയതും ഞാൻ കൈയിൽ പിടുത്തമിട്ടു. അവൾ ആരാ എന്ന ഭാവത്തോടെ തിരിഞ്ഞു നോക്കി. എന്റെ കണ്ടതും അവൾ ഞെട്ടി കയ്യിലുള്ള കത്തി താഴെ ഇട്ടു.

 

“ചേട്ടാ………………..” എന്ന് വിളിച്ചു കൊണ്ട് എന്റെ നേരെ അവൾ രണ്ട് കൈകളും പൊക്കി. ഞാൻ സ്വപ്നങ്ങളിൽ കണ്ട ആ പിഞ്ചുകൈകളിൽ നിന്ന് വലുതായിരിക്കുന്നു.പണ്ട് അവൾ ഇത് പോലെ കൈ നീട്ടിയപ്പോൾ തട്ടി തെറിപ്പിക്കുകയാണ് ചെയ്തതെങ്കിൽ ഇപ്പോൾ അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ഇട്ടു മുറുക്കെ കെട്ടി പിടിച്ചു.

അവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു കൊണ്ടിരുന്നു. ഞാനും കരഞ്ഞു. അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ ഷർട്ടിൽ പറ്റി പിടിച്ച് എന്റെ നെഞ്ചിലേക്ക് പടർന്നു പിടിച്ചു. അത് ഹൃദയത്തെ തുളച്ചു. കുറച്ചു നേരത്തിന് ശേഷം അവളെ ഞാൻ എന്നിൽ നിന്ന് വിടുവിച്ച് ഞാൻ കൊണ്ടുവന്ന സ്വർണ്ണമോതിരത്തിന്റെ ബോക്സ്‌ അവൾക്ക് കൊടുത്തു. അവൾ അത് നോക്കി താഴെ വച്ചു. എന്നിട്ട് എന്നെ വീണ്ടും കെട്ടിപിടിച്ചു.

അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ഞാനാണെന്ന്.അവളുടെ കൈയും പിടിച്ച് കേക്ക് മുറിച്ച് അവളുടെ വായിൽ വച്ചു കൊടുത്തു അവളുടെ കണ്ണിൽ നിന്ന് കണ്ണു നീർ ഒഴുകുന്നുണ്ടായിരുന്നു.ഞാൻ അത് തുടച്ച് ചിരിക്കാൻ പറഞ്ഞു. അവൾ ചിരിച്ചു. എന്നെ നോക്കി. പൂർണ്ണ സംതൃപ്തിയോടെ. അന്ന് ഉച്ചക്കുള്ള ഭക്ഷണം ഞങ്ങൾ ഒരുമിച്ചാണ് കഴിച്ചത്.

അത് കഴിഞ്ഞ് അവൾ എന്റെ അടുത്തേക്ക് കുറേ ഫോട്ടോസ് കാണിക്കാൻ കൊണ്ട് വന്നു.അവൾ ജനിച്ചു കിടക്കുന്ന മുതൽ ആദ്യത്തെ ചോറുണ്. ആദ്യമായി പിച്ച വച്ച് അമ്മയുടെ കൂടെ നടക്കുന്നത്, അവളെ കുളിപ്പിക്കുന്നത് കുഞ്ഞു യൂണിഫോം ഉടുത്ത് ഒരു വാട്ടർ ബോട്ടിൽ പിടിച്ച് സ്കൂളിലേക്ക് പോകുന്നത്, യുവജനോത്സവത്തിൽ തിളങ്ങുന്ന പച്ച പട്ടുപാവാടയുടുത്ത് മൈക്കിന് മുന്നിൽ പാട്ടു പാടുന്നത്, അങ്ങനെ അങ്ങനെ…..

വിഷമം തോന്നാതിരുന്നില്ല. അവളുടെ കുട്ടികാലം എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ….എന്ന ചിന്ത എനിക്കുണ്ടായിരുന്നു.അങ്ങനെ സമയം പോയതറിഞ്ഞില്ല ആനി അമ്മയോട് കൂട്ടായി.ഞങ്ങളുടെ കൂട്ടികളാണെങ്കിൽ അവരുടെ അമ്മായിയുടെ അടുത്തും. അമ്മായി എന്ന സ്ഥാനം അമ്മു വേഗം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഞാൻ പുറത്തേക് നടന്നു. പടികൾ കയറി നേരെ ടെറസ്സിന് മുകളിലിലേക്ക് ഞാൻ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഇരിക്കുന്ന ഇടം അസ്തമയ സൂര്യനെ നോക്കി ഇരുന്നു.

 

കാലം ഒരു അത്ഭുതമാണ്. വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ ഇരുന്ന് ആഗ്രഹിച്ചതൊക്കെ കാലങ്ങൾപ്പുറും എനിക്ക് നേടി തന്നു.ആനിയെ ഏറ്റവും കൂടുതൽ മനസ്സിലിട്ട് പ്രണയിച്ചത് ഇവിടെ വച്ചല്ലേ…. അവൾക്ക് കത്തെഴുതിയത് ഇവിടെ വച്ചല്ലേ…ഒരു അനിയത്തി വേണെമെന്ന് ആഗ്രഹിച്ചത് ഇവിടെ വച്ചല്ലേ….

അമ്മ ദേഷ്യവും വാശിയും മാറി സന്തോഷിച്ചിരിക്കണം എന്ന് ആഗ്രഹിചിരിക്കണം എന്നാഗ്രഹിച്ചത് ഇവിടെ വച്ചലേ ….. എല്ലാം കാലം എനിക്ക് നേടി തന്നു. പിന്നെ എന്തിയായിരുന്നു വെറുതെ വാശി പിടിച്ച് ഇത്ര നാൾ അമ്മയിൽ നിന്നും അനിയത്തിയിൽ നിന്നും മാറി നിന്നത്.. അതും കാലത്തിന്റെ വികൃതിആയിരിക്കും.

ഞാൻ പൂർണ്ണ അർത്ഥത്തിൽ സന്തോഷത്തിൽ ഇരിക്കുമ്പോഴായിരുന്നു രാഘവ് ചേട്ടൻ പടികൾ കയറി വന്നത്. ഞാൻ പെട്ടന്ന് എണീറ്റു നിന്നു. എന്റെ അടുക്കലേക്ക് വന്നു. അദ്ദേഹം സംസാരിക്കാൻ തുടങ്ങിയതിനു മുൻപേ ഞാൻ സംസാരിച്ചു തുടങ്ങി

 

“നന്ദിയുണ്ട് അമ്മക്ക് പുതിയ ജീവിതം കൊടുത്തതിനും …..പിന്നെ എനിക്ക് ഒരു അനിയത്തിയെ തന്നതിനും..”

 

ചേട്ടനെ ഞാൻ കെട്ടിപിടിച്ചു…. ഒന്നും കൂടി പറഞ്ഞു…

 

“എനിക്ക് ചേട്ടനോട് ദേഷ്യമൊന്നും ഇല്ലാട്ടോ..”

 

ചേട്ടൻ പിന്നെ എന്റെടുത്ത് ഒന്നും മിണ്ടിയില്ല.ചേട്ടന് വേണ്ടതെല്ലാം ഞാൻ പറഞ്ഞിരുന്നു.. ചേട്ടൻ ചിരിച്ച് പിന്നെ കാണാം എന്ന് പറഞ്ഞു പോയി. ഞാൻ അവിടെ തന്നെ ഇരുന്നു. അപ്പോഴാണ്

 

“ചേട്ടാ………” “ചേട്ടാ…………” എന്ന വിളി…

 

ഞാൻ ഇവിടെ ഉണ്ടെടി…..

 

“ഇവിടെ ഇരിക്കിണ്ടാവുന്ന് ഞാൻ ഊഹിച്ചു അമ്മ ഇടക്കൊക്കെ പറയും ചേട്ടന്റെ മെയിൻ സ്ഥലം ഈ ടെറസ്സ് ആണെന്ന്…”

 

അവൾ എന്റെ അപ്പുറത്ത് ഇരുന്ന് എന്റെ കൈ എടുത്ത് അവളുടെ തോളിൽ വച്ചു. എന്നിട്ട് എന്റെ തോളത്ത് തലയും വച്ചു…

 

“ചേട്ടൻ എന്ത് കുറുബനാ….. ഇത്ര നാള് എന്തെ ഞങ്ങളിൽ നിന്ന് മാറി നിന്നേ….? അമ്മ ഒരു പാവമ്മല്ലേ ചേട്ടാ…..?ചേട്ടനെ പറ്റി പറയാത്ത ദിവസങ്ങൾ ഇല്ലാ…. ”

 

“അമ്മ പാവാന്നോ…? എന്നെ വളർത്തിയ അമ്മയല്ല നിന്നേ വളർത്തിത് വ്യത്യാസം ഉണ്ട് ….ഹഹഹ ”

 

“ആഹ് അമ്മ പറയാറുണ്ട്. അന്ന് ചേട്ടനെ കുറേ വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് കുറേ ദേഷ്യപെട്ടിട്ടുണ്ടെന്ന്….പക്ഷെ ചേട്ടാ…… ആ കാലത്തെ അമ്മയല്ല ഈ കാലത്തെ അമ്മ…. നമ്മളുടെ അമ്മ പാവാ..”

 

“അതേ കാലം നമ്മുടെ അമ്മയെ മാറ്റി…”

 

“അമ്മയെ മാത്രം അല്ലലോ….”

 

അവൾ ഒരു കുസൃതി ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി..

 

“അതേ എന്റെ കുഞ്ഞു പെങ്ങളെ……കാലം എല്ലാവരെയും മാറ്റും..” അവളുടെ കവിളിൽ ചെറിയ ചെറിയ പിച്ചു കൊടുത്ത് ഞാൻ പറഞ്ഞു..

 

“ആഹ്ഹ്… ഈ ചേട്ടൻ ”

 

പിച്ചിയോടത്തു ഒരുമ്മ കൊടുത്ത് ആശ്വസിപ്പിച്ച് മുറുകെ കെട്ടി പിടിച്ച് അസ്തമയ സൂരനെ നോക്കി ഞാൻ ഇരുന്നു കൂടെ എന്റെ സ്വന്തം അനിയത്തികുട്ടിയും….

Leave a Reply

Your email address will not be published. Required fields are marked *