കാലംഅടിപൊളി  

കാലം

Kaalam | Author : Yuyutsu


ഇന്നലെയാണ്‌ അമ്മ വിളിച്ചത്.അടുത്ത മാസത്തെ രണ്ടാമത്തെ ആഴ്ച്ചയിലെ ഞായർ അമ്മയുടെ മകളുടെ പതിനഞ്ചാം പിറന്നാൾ ആണത്രേ…..ഞാൻ വർഷങ്ങളായി എന്റെ ഭാര്യയുടെയും രണ്ട് മക്കളോടൊപ്പം കാനഡയിൽ ആണ്. ഇന്നത്തെ പോലെ ഇവിടേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് മുൻപേ ഇവിടെ എത്തി. അതുകൊണ്ട് നല്ല ജോലിയും നല്ല ശമ്പളവും ഞങ്ങൾക്കുണ്ട്. രണ്ട് വർഷം മുൻപേ ഞങ്ങൾ ഇന്ത്യൻ പൗരത്യം ഉപേക്ഷിച്ച് കാനഡക്കാരായി.

കാരണം ഇന്ത്യയിലേക്ക് അതായത് നാട്ടിലേക്ക് പോവാനുള്ള താല്പര്യ കുറവ് തന്നെ.പക്ഷെ കുറച്ചായി അമ്മയെ കാണണം എന്ന്ചിന്തിക്കുന്നു. അപ്പോഴാണ് അമ്മയുടെ മെസ്സേജ് കണ്ടത്. ചെല്ലണം കാണണം.എല്ലാം ഷമിക്കാനുള്ള സമയം ആയി.കാലം അത്രയും കഴിഞ്ഞു.കാലം പല മുറിവും ഉണക്കി തുടങ്ങി.എന്റെ ഭാര്യ ആനി അവളും കുറച്ചായി നാട്ടിൽ പോണമെന്ന് പറയുന്നു. ഒപ്പം എന്റെ മക്കൾക്കും.

കൊണ്ടു പോവാൻ എനിക്കും ആഗ്രഹം ഉണ്ട്.അവരുടെ കൈ പിടിച്ചു കൊണ്ടോയി ഇതാണ് അച്ഛൻ ജനിച്ചു വളർന്ന നാട്,ഇതാണ് അച്ഛൻ ജനിച്ചു വളർന്ന വീട്,പഠിച്ച സ്കൂള്,കളിച്ച സ്ഥലം ഇതൊക്കെ കാണിച്ചു കൊടുക്കണം.അങ്ങനെ ഞങ്ങൾ നാട്ടിലേക്ക് യാത്ര തിരിച്ചു.ഫ്ലൈറ്റ് യാത്രയിൽ ഇരിക്കുമ്പോഴായിരുന്നു കഴിഞ്ഞ കാലത്തെ പറ്റിയുള്ള ചിന്തകൾ മനസ്സിൽ വട്ടമിട്ട് പറന്നത്.

 

അമ്മ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു.വളരെ കർക്കശക്കാരിയായ മലയാളം ടീച്ചർ. ഇപ്പോഴും ഓർമ്മയുണ്ട് നെറ്റിയിൽ ചന്ദനകുറിയും,നീണ്ട മൂക്കും,തടിച്ച ചുണ്ടുകളും,ഇരു ചെവികളിലും വലിയ കമ്മലുകളും നെറ്റിയിലെ ചന്ദനത്തിന്റെ ബാക്കി കഴുത്തിലും തൊട്ട് തടിച്ച ശരീരത്തിൽ സാരിയും ചുറ്റി ഇടതു കൈയിലെ പുസ്തകങ്ങൾ മാറോട് അടുപ്പിച്ച് വലതു കൈയിൽ അധികം തടിയില്ലാത്ത നീളമുള്ള പെട്ടന്ന് പൊട്ടി പോവാതിരിക്കാൻ എണ്ണയിൽ ചൂടാക്കിയെടുത്ത ചൂരലും പിടിച്ച് വരുന്ന ദൃശ്യം.പക്ഷെ അമ്മയുടെ സിന്ദൂര രേഖയിലെ സിന്ദൂരം മാഞ്ഞു പോയിരുന്നു.എന്റെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയി.ഞാനും അമ്മയും വീട്ടിൽ തനിച്ചായിരുന്നു.

അല്ലേലും അമ്മയോട് സംസാരിക്കാൻ തന്നെ ഭയമായിരുന്നു.ഞാൻ തികച്ചും വീട്ടിൽ ഒറ്റ പെട്ടു പോയിരുന്നു.അഅപ്പോഴൊക്കെ ടെറസ്സിന് മുകളിൽ പോയി അസ്തമയ സൂര്യനെ നോക്കി വെറുതെ ഇരിക്കും. എനിക്ക് ഒരു അനിയത്തി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.മിണ്ടാനും കളിക്കാനും കൊഞ്ചിക്കാനും ഒരു അനിയത്തികുട്ടി. വിഷമം വരുബോഴൊക്കെ അവളെ മാരോട് ചേർത്ത് പുണരണമായിരുന്നു.

അവളുടെ കുസൃതികളിൽ ലയിച്ചു ചേരണമായിരുന്നു. അവൾക്ക് മാലയും വളയും മേടിച്ചു കൊടുക്കണമായിരുന്നു.വാശിപിടിച്ചു കരയുമ്പോൾ മടിയിലിരുത്തി കൊഞ്ചിക്കണയിരുന്നു. പക്ഷെ അങ്ങനെ ഒരു ഭാഗ്യം എനിക്ക് കിട്ടിയില്ല പക്ഷെ എന്ത് ചെയ്യാൻ ഇനി അങ്ങനെ ഒരു ആഗ്രഹം സാധിക്കുമില്ല.അമ്മയുടെ ചിരിക്കുന്ന മുഖം ഞാൻ ഒരു പ്രായം വരെ കണ്ടിട്ടില്ല.ഒന്നെങ്കിൽ ഒരു ഭാവവ്യത്യാസമില്ലാതെ അല്ലെങ്കിൽ രൗദ്രഭാവം. അമ്മയെ എനിക്ക് പേടിയായിരുന്നു.അമ്മക്ക് ഇഷ്ടമില്ലാത്ത എന്തങ്കിലും ചെയ്താൽ എനിക്ക് അപ്പൊ അടികിട്ടും ദേഷ്യപ്പെടും.എന്തിനായിരുന്നു ഇത്ര ദേഷ്യം എന്ന് അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

പക്ഷെ ഇപ്പോഴാണ് അതിന് ഉത്തരം കിട്ടുന്നത്. അത് കിട്ടണങ്ങമെങ്കിൽ വേരിലോട്ട് തന്നെ ഇറങ്ങണം. അമ്മയുടെ കുട്ടികാലം തൊട്ട്. ഏകമകളായിരുന്നു അമ്മ.മുഴു കുടിയനായ അച്ഛനു മുൻപിൽ നിസ്സഹായയായി നിൽക്കേണ്ടി വന്ന തന്റെ അമ്മയെയാണ് എന്റെ അമ്മ ചെറുപ്പം മുതൽ കാണുന്നത്.തന്റെ അച്ഛന്റെ തല്ലിനും വഴക്കിനും ശകാരത്തിനും ഇടയിൽ കൂടി ഇരുമ്പ് കട്ട ചുടാക്കിയ കണക്കിന് അമ്മ വളർന്നു. പക്ഷെ ആ ഇരുമ്പ് കട്ട വരെ നിന്ന നിൽപ്പിന് ഉരുകി പോയ ഒരു ദിവസമുണ്ടായിരുന്നു.

തന്റെ അമ്മയെ തന്റെ കണ്മുന്നിൽ വച്ച് കുടിച്ചു വന്ന അച്ഛൻ മഴു കൊണ്ട് വെട്ടി നുറുക്കിയ ആ ദിവസം.ചോര മുക്കിയ ആ ദിവസം. പിന്നീട് അമ്മയുടെ ജീവിതം തനിച്ചായിരുന്നു. വീടിന് അടുത്തുള്ള പറമ്പ് വിറ്റ് അമ്മ പഠിച്ചു ആദ്യാപിക ജോലി വേടിച്ചു. പിന്നീട് എപ്പോഴോ അകന്ന ബന്ധത്തിലുള്ള ഒരു പുരുഷനെ ബന്ധുക്കളുടെ ആവശ്യത്തിന് വഴങ്ങി കല്യാണത്തിന് കഴിച്ചു. പിന്നീട് ഞാൻ ഉണ്ടായി.എനിക്ക് വെറും അഞ്ചു വയസ്സ് ഉള്ളപ്പോളാണ് അച്ഛൻ മരിക്കുന്നത് പിന്നീട് അമ്മയും ഞാനും മാത്രമുള്ള ജീവിതമായിരുന്നു.അങ്ങനെ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടപോലെ തന്നെ അമ്മയുടെ സ്കൂളിൽ തന്നെ എനിക്ക് സീറ്റ്‌ കിട്ടി.പ

ക്ഷെ സയൻസ് ടീച്ചർ ആയിരുന്ന അമ്മയിൽ നിന്ന് രക്ഷപെടാൻ ഞാൻ കോമേഴ്‌സ് എടുത്തു.അന്ന് ആ സ്കൂളിലിക്ക് അമ്മയോടപ്പം ബസ് കയറിപോയത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. പേടിയായിരുന്നു എനിക്ക് രണ്ടുകൊല്ലം എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടണേ എന്നുള്ള ചിന്ത മാത്രം. സ്കൂളിലത്തി എന്റെ ക്ലാസ്സ്‌ റൂം കാണിച്ചു തന്നു അവിടെ പോയി ഇരുന്നു. സത്യം പറഞ്ഞാൽ ഒരു രണ്ടാം ജന്മം. പത്തു കഴിഞ്ഞാൽ പിന്നീട് നമ്മൾ വീണ്ടും ജനിക്കുകയാണല്ലോ പ്ലസ് വണ്ണിൽ. പുതിയ സ്കൂൾ, പുതിയ ക്ലാസ്സ്‌ റൂം, പുതിയ കൂട്ടുകാർ…

അങ്ങനെ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിൽ അന്നത്തെ ദിവസം തീർന്നു. പിന്നീടും കുറേ ദിവസങ്ങൾ നീങ്ങി.ചിലപ്പോഴൊക്കെ ഞാൻ അമ്മയെ നിരീക്ഷിക്കുമായിരുന്നു.ഒരിക്കലും അമ്മ മറ്റു സാഹപ്രവർത്തകരുമായി ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ആവശ്യത്തിനു മാത്രമുള്ള സംസാരം. പലപ്പോഴും വരാന്തയിലൂടെ പോകുമ്പോൾ കുട്ടികളെ ദേഷ്യത്തോടെ തല്ലുന്നതും ഒച്ച വക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.പിന്നീടാണ് എനിക്ക് മനസ്സിലായത് കൂടെയുള്ള ടീച്ചർമാർക്ക് അമ്മയെ ഭയമായിരുന്നു.

അഗ്നിപർവതം പൊട്ടാൻ മുട്ടി നിൽക്കുമ്പോൾ അതിന്റെ ചുറ്റിൽ നിന്ന് ആളുകൾ ഓടി രക്ഷപെടുന്നത് പോലെ അമ്മയിൽ നിന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു കൊണ്ടിരുന്നു.അമ്മ സുന്ദരിയായിരുന്നു ഭർത്താവ് ഇല്ലാതെ ജീവിക്കേണ്ടി വരുന്ന സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന എല്ലാം അമ്മയും അനുഭവിക്കേണ്ടി വന്നു.പല പുരുഷൻമാരുടെ തുറിച്ചു നോട്ടം തന്നെ. പക്ഷെ അവർക്ക് മുൻപിൽ അമ്മ തീയായി ജ്വലിച്ചു ആരെയും അടുപ്പിച്ചില്ല.

അങ്ങനെ പ്ലസ് വൺ ജീവിത്തിന് അന്ത്യം കുറിച്ച് പ്ലസ് ടു വിലേക് ചേക്കേറി. ഒപ്പം പുതിയ ഒരാളും സ്കൂളിലേക്ക് ചേക്കേറി.ഒരു ദിവസം ഞാനും ചങ്ങാതിമാരും സ്കൂളിന് മുൻപിലെ ഗ്രൗണ്ടിൽ നിന്ന് സംസാരിക്കുമ്പോഴായിരുന്നു ഒരു ചേട്ടൻ ഗേറ്റ് കടന്ന് സ്കൂളിനുള്ളിലേക്ക് വന്നത്.മുണ്ടും ഷർട്ടും ആയിരുന്നു വേഷം നെറ്റിയിൽ ഒരു ചുവന്ന കുറിയും ഇടത് തോളിൽ ഒരു നീണ്ട വള്ളിയുള്ള ബാഗും.ഞങ്ങളുടെ മുൻപിൽ കൂടി അയാൾ ഓഫീലേക്ക് പോയി. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കഴിഞ്ഞ വർഷം റിട്ടയർ ആയി പോയ പ്യൂൺ ദിവാകരൻ ചേട്ടന്റെ ഒഴിവിലേക്ക് നിയമിക്ക പെട്ട പുതിയ ഉദ്യോഗസ്ഥൻ ആണ് അയാൾ.

Leave a Reply

Your email address will not be published. Required fields are marked *