ക്ലാര ദി ക്വീൻ- 2

“നീയൊക്കെ എന്താടാ ആളെ പറ്റിക്കുവാണോ.. ഇവൾക്ക് നിങ്ങളെ അറിയില്ലെന്നാണല്ലോ പറയുന്നത്..”

അയാൾ വീണ്ടും നമ്മളോട് കയർത്തു സംസാരിക്കാൻ തുടങ്ങി.. കുറച്ചു പേർ കൂടിയെങ്കിലും വലിയ വീഴ്ച ഒന്നും അല്ലാത്തത് കൊണ്ട് വേറാരും നമ്മളുടെ മെക്കട്ട് കയറാൻ വന്നില്ല ഇയാളൊഴികെ..

“ഒന്നും പറ്റിയൊന്നും ഇല്ലാലോ ചേട്ടാ.. വണ്ടിക്ക് എന്തേലും പറ്റിയെങ്കിൽ അത് നമ്മൾ ശരിയാക്കി കൊടുത്തോളാം..എന്തിനാ വലിയ ഒരു ഇഷ്യൂ ഉണ്ടാകുന്നെ..നമ്മൾ അടുത്ത് വന്നു നിർത്യതെന്തിനാണെന്ന് വരെ ചോയ്ച്ചില്ലലോ നിങ്ങളാരും ”

ജിത്തുവാണയാളോട് പറഞ്ഞത്..

“എന്റെ വണ്ടിയിൽ വന്നിടിച്ചതും പോരാ ഒന്നും പറ്റിയില്ലലോന്നോ…….”

ആ പെണ്ണ് ജിത്തൂവിനെ നോക്കി പറഞ്ഞതിന് ശേഷം..അയാളെ നോക്കി ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു..

“ഇവർ മാല പൊട്ടിക്കുന്ന ടീം തന്നെയാണെന്ന ചേട്ടാ തോന്നുന്നേ നല്ല ഇടി കൊടുക്കണം..”
പറഞ്ഞു തീർന്നതും ജിത്തുവിനെ അടിക്കാനായി കൈ ഓങ്ങിയ അയാളെ ഞാൻ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു..

“ചേട്ടാ വെറുതെ ഒരthudanghiആകല്ലേ.. നിങ്ങൾ വേണെങ്കി പോലീസിനെ വിളിച്ചോളൂ.. അല്ലാതെ വെറുത മേത്തു തൊട്ട് കളിക്കാൻ നിക്കണ്ട ”

ഞാൻ കുറച്ചു ശബ്ദം ഉയർത്തി തന്നെ പറഞ്ഞു..

“എന്താടാ പറഞ്ഞെ…”

എന്ന് പറഞ്ഞു കൈ പൊക്കിയതേ അയാൾക്കോർമിണ്ടാവുള്ളു.. എന്റെ ചവിട്ട് കിട്ടി അയാൾ തെറിച്ചു വീണിരുന്നു..

“നിന്നോട് പറഞ്ഞതല്ലെടാ വേണ്ടാ വേണ്ടന്ന്… നമ്മൾ വന്നു വണ്ടി നിർത്തിച്ചില്ലായിരുന്നെങ്കിൽ ഈ നായിന്റമോൾ ഏതേലും വണ്ടിക്കടിയിൽ കിടക്കുമായിരുന്നു.. അതൊഴിവാക്കിതും പോരാ കൊറേ മൈരന്മാരുടെ തല്ലും വാങ്ങണം വച്ച ഇതെന്താ വെള്ളരിക പട്ടണോ..”

ഞാൻ അവിടെ കിടന്നലറി… പിന്നെ ആരും ഒന്നും മിണ്ടാൻ നിന്നില്ല.. അയാളെ രണ്ട് പേർ വന്നു പിടിച്ചെഴുന്നേൽപ്പിച്ചു.. ഒന്നും മിണ്ടാതെ നെഞ്ചും തടവികൊണ്ട് നടന്നു പോയി..

ഞാൻ പഴ്സിന്ന് രണ്ടായിരത്തിന്റെ രണ്ട് നോട്ടെടുത് അവൾടെ വണ്ടി എടുത്ത് സ്റ്റാൻഡിൽ വച് പൈസ അവൾടെ കയ്യിൽ വച്ചോണ്ട് പറഞ്ഞു..

“വണ്ടി ഓടിക്കുമ്പോ ശ്രദ്ധിച്ചു ഓടിച്ചോണം മൈരേ.. നിന്നെ പോലെ കൊറേയെണ്ണം കാരണം ബാക്കി ഉള്ളവരുടെ ജീവൻ കൂടി അപകടത്തിലാവരുത്..”

എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ കയറി.. പിന്നാലെ ജിത്തും കയറി.. ഞാൻ വണ്ടി റൈസ് ചെയ്തു വിട്ടു.. ഞാൻ മിററിൽ നോക്കിയപ്പോ ഇതന്ത് കൂത്ത് എന്ന് വിചാരിച് ഇടുപ്പിൽ കയ്യും വച്ചവൾ നമ്മൾ പോവുന്നതും നോക്കി നികുന്നുണ്ട്.. അവൾടെ വണ്ടിക്ക് വന്നിടിച്ചു അവളോട് തന്നെ ശ്രദ്ധിച്ചു ഓടിക്കണം എന്ന് പേടിപ്പിച്ചാണല്ലോ നമ്മൾ പോന്നത്.. ഷാൾ താഴെ പോയതൊന്നും അവൾ അറിഞ്ഞില്ല തോനുന്നു..

വണ്ടി ഞാനങ്ങനെ സ്പീഡിൽ വിട്ടു.. കുറച്ചു ദൂരം ചെന്നപ്പോ ജിത്തു ഓരോന്ന് പറയാൻ തുടങ്ങി..
“എന്നാലും അവളെ ചീത്ത വിളിക്കണ്ടായിരുന്നു…”

“മൈരേ ദേ ഇടി കിട്ടും ട്ടോ.. അവളെ രക്ഷിച്ചതും പോരാ ആ നാറി എന്നിട്ട് പറഞ്ഞത് കേട്ടില്ലേ നമ്മൾ മാല പൊട്ടിക്കുന്ന ടീം ആണെന്ന്..”

“എന്നാലും ആൾകാർടെ മുന്നിൽ വച് നമ്മൾ തന്നെ വണ്ടിയും ഇടിച്ചിട്ട് നമ്മൾ തന്നെ ചീത്തയും വിളിച്ചു വന്നു.. എനിക്കാണെങ്കി ചിരിയും വരുന്നു..”

എന്നും പറഞ്ഞു അവൻ എന്റെ പുറത്തടിച്ചു ചിരിക്കാൻ തുടങ്ങി..എന്നിട്ട് ഇതും കൂടി കൂട്ടിച്ചേർത്തു..

“പക്ഷെ അയാൾക്കിട്ട് അമ്മാതിരി ചവിട്ട് കൊടുക്കണ്ടായിരുന്നു ട്ടാ.. എന്നതെകിലും പറ്റിയെങ്കിലോ..”

“ആഹ് അതെനിക്കും തോന്നി.. പിന്നെ നിനക്കെന്റെ ടെമ്പർ അറിയുന്നതല്ലേ.. പറ്റിപ്പോയി.. എപ്പഴേലും എവിടേലും വച് കണ്ട സോറി പറയാ..

മൈരേ നീ നിർത്യേ.. ഓരോന്ന് പറഞ്ഞു എനിക്കും എന്തോ പോലെയാവുന്നു…”

“ഹഹ.. അത് വിട്… അല്ല മോനെ മറ്റന്നാൾ മുതൽ കോളേജിൽ പോവണ്ടേ..കുറെ പെൺകുട്ട്യോലൊക്കെ ഉണ്ടാവുമായിരിക്കും അല്ലെ…”

“പിന്നെ… അങ്ങ് കേറിക്കൊടുക്ക് നീ.. ഇത് അമേരിക്കയല്ല മൈരേ.. നീ കൊറേ അടി വാങ്ങും ”

“ഓഹ് മൈ ഗോഡ്… ഇവിടുത്തെ പെണ്ണിന് എന്താ കൊമ്പുണ്ടോ… അല്ല ഇത്ര വലിയ ഗേൾ സ്പെഷ്യലിസ്റ് എന്റെ കൂടെയുള്ളപ്പോ ഞാൻ എന്തിന് പേടിക്കണം.. ”

“അതൊക്കെ ഇവിടെ നടക്കുവോന്ന് അറിയില്ല മോനേ…”

അങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു വീട്ടിൽ എത്തി.. അപ്പോപന്റേം അമ്മൂമ്മയുടേം കൂടെ വർതാനൊക്കെ പറഞ്ഞിരുന്നു ബാക്കി സമയം ചിലവഴിച്ചു..

.

.
.

മറ്റൊരിടത്ത്

ഒരു വലിയ തീന്മേഷയലിരുന്ന് സ്വർണപ്പാത്രത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഖലീൽ..

പേടിയോടെ വിയർത്തു കുളിച് കൈ കാലുകൾ വിറച്ചു ഒരു ഭടൻ അവിടേക്ക് വന്നു..

“പ്രഭോ…….”

ഭടൻ വിളിച്ചിട്ടും ഖലീൽ അത് മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിപ്പ് തുടർന്നു..

ഭടൻ തുടർന്നു…

“അവസാനമായി അവരെ അന്വേഷിച് പോയവരെക്കുറിച്ചും യാതൊരു വിവരവും ഇല്ല.. അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് ദിവസങ്ങ……….” അത് മുഴുവിക്കാൻ ആ ഭടനെ കൊണ്ടായില്ല.. അതിനു മുന്പേ അയാളുടെ തല അവിടെ കിടന്നുരുണ്ടു..

“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ”

കൂടെ ഒരലർച്ചെയും.. ആ വലിയ തീന്മേഷ ഖലീലിന്റെ ഒറ്റ ഇടിക്ക് തവിടു പൊടിയായി അവിടെ വീണു..

“ഇല്ലാ… വിടില്ല ഞാൻ… ആരവിടെ….”

ഖലീൽ അലറിക്കൊണ്ട് പറഞ്ഞു…

അപ്പൊ തന്നെ വേറെ ഒരു ഭടൻ ഓടി അവിടേക്ക് വന്നു..

ഖലീൽ തുടർന്നു..

“എത്രയും പെട്ടന്ന് കുറുവാൻ പടയാളികളെ അവിടെക്കയക്കുക.. തടസ്സം നിക്കുന്നവരെ കൊന്ന് തള്ളാൻ പറയുക അവരോട്……

അആഹ്ഹഹ്ഹഹ്ഹഗ്ഗ്ഗ്ഗ്.. വിടില്ല ഞാൻ…..”

എന്നും പറഞ്ഞു ഖലീൽ ഉറക്കെ ഉറക്കെ അലറി….
ഇതൊക്കെ കേട്ട് തടങ്കലിൽ ആ വൃദ്ധൻ ഒരു പുഞ്ചിരി തൂകി കിടപ്പുണ്ടായിരുന്നു..

“നിന്നെ കൊണ്ടതിന് ആവില്ല ഖലീൽ.. അവൾക്കൊരു മകൻ പിറന്നിരിക്കുന്നു.. അവൻ സത്യങ്ങൾ അറിയുന്നത് വരെ മാത്രമേ ഉള്ളു നിന്റെ ആയുസ്സ്.. നിന്നെ എന്റെ കാൽകീഴിൽ കൊണ്ട് വരും അവൻ……”

വൃദ്ധൻ ചിരിച്ച് കൊണ്ട് പറഞ്ഞെങ്കിലും മെല്ലെ ആ പുഞ്ചിരി മാറി കണ്ണിൽ തീ പടരാൻ തുടങ്ങി.. ഒരിക്കലും അടങ്ങാത്ത പ്രതിരത്തിന്റെ തീ……………

——————————–

എത്രപേർക്ക് കഥ ഇഷ്ടപ്പെടും എന്നറിയില്ല.. ഈ ഭാഗം കുറച്ചു ലാഗ് ഉള്ളപോലെ എനിക്കു ഫീൽ ചെയ്തു.. കാരണം ശരിയായ കഥയിലേക്ക് എത്തണമെങ്കിൽ കുറച്ചു ലാഗടിച്ചേ പോവാൻ പറ്റുള്ളൂ.. ക്ഷമിക്കുമെന്ന് വിചാരിക്കുന്നു…

അടുത്ത പാർട്ടിൽ കുറച്ചു ഫൺ റൊമാന്റിക് എലമെന്റ്സ് ആയിരിക്കും കൂടുതൽ… പിന്നെ സിദ്ധു ശരിക്കും അരാണെന്നും എല്ലാം റിവീൽ ചെയ്യാം.. ഒരുപാട് കാര്യങ്ങൾ ഇനിയും വരാനുണ്ട്… നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്ന് വിചാരിക്കുന്നു..

തുടരുന്നതിൽ പ്രശ്നമില്ലലോ????????

Leave a Reply

Your email address will not be published. Required fields are marked *