ക്ലാര ദി ക്വീൻ- 2

“ആരും കാണാതെയും ആരും അറിയാതെയും സൂക്ഷിക്കുക ”

കുറിപ്പിന്റെ പുറത്ത് ഇപ്രകാരം എഴുതിയിട്ടും ഉണ്ട്.. ശെടാ ഇതെന്താ..
ആരെങ്കിലും പറ്റിക്കന്നതാണോ വിചാരിച്ചു ഞാൻ ചുറ്റും നോക്കി എങ്കിലും ആരെയും കണ്ടില്ല..
എന്തെങ്കിലും ആവട്ടെ റൂമിൽ ചെന്നിരുന്നു വായിക്കാം.. കുറിപ്പും വാച്ചും പോക്കറ്റിൽ ഇട്ടു വാച്ച് കിട്ടിയ ആശ്വാസത്തോടെ ഞാൻ കാളിങ് ബെൽ അമർത്തി ഞെക്കി..
അച്ഛൻ ആണ് ഡോർ തുറന്നത്..

“അതടിച്ചു പൊട്ടിക്കാതെടാ..”

“ഗുഡ്മോർണിംഗ് മോനെ.. അമ്മ എവിടെ.. ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് ”
അച്ഛന്റെയും മൂക്കിൽ നുള്ളി കൊണ്ട് പറഞ്ഞു ഞാൻ അകത്തു കയറി..

“ഡാ നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ മൂക്കിൽ ഇങ്ങനെ പിടിക്കരുതെന്ന്.. നീ പിടിച്ചു പിടിച്ച ഇത് നീണ്ടു വരുന്നത് പോലെ ഉണ്ട്.. ആട്ടെ എന്താണ് ഗുഡ് ന്യൂസ്‌.. അമ്മയോട് മാത്രേ നീ പറയു..”

“നിങ്ങൾക് അസൂയ ആണ് മനുഷ്യ ”
അച്ഛൻ പറഞ്ഞതും കേട്ടു കൊണ്ട് അമ്മയും വന്നു..

“ഓ രണ്ടും കൂടി അതിന്റെ പേരിൽ അടി കൂടണ്ട രാവിലെ തന്നെ.. വേറെ ഒന്നും ഇല്ല.. ക്ലാര തിരിച്ചു വന്നു.. അത്രേ ഉള്ളു..”

“അത്രേ ഉള്ളുന്നോ.. അവൾ എവിടെ ആയിരുന്നെടാ.. എത്ര നാളായി കണ്ടിട്ട്.. ഇന്ന് ഡിന്നറിന് ഇങ്ങോട് വരാൻ പറ അവളോട്..”

പിന്നെ ക്ലാരയുടെ കാര്യങ്ങൾ ഒക്കെ അച്ഛനോടും അമ്മയോടും പറഞ്ഞു.. രണ്ട് പേർക്കും നല്ല വിഷമായി തോനുന്നു..അതവരുടെ മുഖത്തുന്ന് വായിക്കാൻ പറ്റും.. ജിത്തൂനെ പോലെ തന്നെ ഇഷ്ടായിരുന്നു അവർക്കു ക്ലാരയെയും..പിന്നെ അവരുടെ വിഷമം പറച്ചിൽ കൂടി കേട്ടു..
ഇന്നലെ നടന്ന കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറയണം ഉണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല.. ആദ്യം സത്യവസ്ഥ എന്താണെന്ന് കണ്ട് പിടിക്കാം.. എന്നിട്ട് ഇവരോട് പറയാം.. ഇപ്പൊ പറഞ്ഞ ചിലപ്പോ അമ്മ പുറത്തേക്കെവിടേം വിടൂല..
അങ്ങനെ അമ്മയുടെ വക ബ്രേക്ഫാസ്റ് കൂടി കഴിച്ചിട്ട് ഞാൻ വേഗം റൂമിലേക്കു
പോയി..കാരണം ആ കുറിപ്പിൽ എന്താണെന്ന് അറിയാൻ ആവേശം മൂത്തിട്ട് വയ്യർന്നു..
റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു ഞാൻ അത് തുറന്ന് നോക്കി വായിച്ചു..

“നീ ആരാണെന്നും എന്താണെന്നും അറിയാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു.. ഇനിയും അപകടങ്ങൾ വന്നു കൊണ്ടിരിക്കും സൂക്ഷിക്കുക.. ഭയപ്പെടേണ്ടതില്ല ഞാൻ കൂടെ തന്നെയുണ്ട്..സമയം ആവുമ്പോൾ ഞാൻ വരും നിന്റെ മുന്നിൽ..നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..നിന്റെ സഹായം എനിക്ക് വേണം..എന്തും നേരിടാൻ തയാറായിരിക്കുക..ഒന്ന് മാത്രം മനസ്സിൽ വെക്കുക.. ഇത് ആരും അറിയരുത്.. അവരുടെ ജീവൻ ആപത്തിൽ ആവും”

വാട്ട്‌..!!!!!!…!!!!!!…!!!!!
ജീവൻ ആപത്തിൽ ആവാനോ..
എന്നെ ആരെങ്കിലും പറ്റിക്കുകയാണോ.. ഇതെന്തൊക്കെയാ നടക്കുന്നെ..ആ സ്ത്രീ ആയിരിക്കോ ഇത് എഴുതിയത്..പക്ഷെ എന്തിന്.. എന്നെ കൊണ്ട് എന്ത് സഹായം ആണ് അവർക്ക് വേണ്ടത്.. മറ്റുള്ളവരുടെ ജീവൻ ആപത്തു വരാൻ മാത്രം എന്താ ഇതൊക്കെ..
എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.. അച്ഛനോട് പോയി പറഞ്ഞാലോ.. വേണ്ടാ എന്റെ അച്ഛൻ എന്തെങ്കിലും അപകടം പറ്റിയാലോ..
ഇതാരെങ്കിലും എന്നെ പറ്റിക്കുന്നതാണെങ്കി അവരെ വെറുതെ വിടാൻ ഞൻ ഉദ്ദേശിക്കുന്നില്ല.. പക്ഷെ ആര്..എന്തിന്….!!!!!!!
എല്ലാം കൊണ്ടും ഇന്നലെ മുതൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.. എല്ലാത്തിന്റെയും പിന്നിൽ എന്തൊക്കെ രഹസ്യം ഉള്ളത് പോലെ.. പക്ഷെ എന്തു രഹസ്യം.. വട്ടു പിടിക്കുന്നല്ലോ.. തത്കാലം ഇത് ആരോടും പറയണ്ട.. ഞാൻ തന്നെ കണ്ടു പിടിക്കും എന്താ ഇതിന്റെ ഒക്കെ പിന്നിലെന്ന്..

ഓരോന്ന് ആലോചിച്ചു സിദ്ധു മെല്ലെ ഉറക്കത്തിലേക്ക് വീണു..
.
.
.
.
.
.
.
.
.
.
മറ്റൊരിടത്ത്

തടങ്കൽ കമ്പിയിൽ ആഞ്ഞടിച്ചിണ്ടായ ശബ്ദം കെട്ടാണ് ആ വൃദ്ധനും വൃദ്ധയും ഉണർന്നത്.. കൂടെ ഒരാളുടെ അലർച്ചയും..രാജാവിനെ പോലെ വേഷം ധരിച് നല്ല പൊക്കവും ഭീമകരമായ രൂപവുമുള്ള ഒരാൾ.. കയ്യിൽ മഴു പോലെ ഒരു ആയുധം..അത് തിളങ്ങി നില്കുന്നു.. കൂടെ നാലു പടയാളി വേഷം ധരിച്ചവരും.
ശബ്ദം കേട്ടിട്ടും അത് കാര്യമാക്കാതെ വൃദ്ധൻ അങ്ങനെ കിടന്നു..

“എത്ര നാൾ നീ ഇങ്ങനെ കിടക്കും കിളവ.. നരകിച്ചു ചാവാൻ ആണ് നിന്റെ വിധി..സമയം ഉണ്ട് ഇനിയും രക്ഷപ്പെടാൻ..പറ എവിടെയാ ആ മോതിരം എന്ന്..കൊല്ലാതെ വിടാം ഞാൻ.. മരണം വരെ എന്നെ സേവിച്ചു കഴിയാം നിനക്ക് “
“ഹഹ ഹഹഹ ഹഹഹ ” അട്ടഹസിച്ചുള്ള ഒരു ചിരി ആയിരുന്നു അതിന് വൃദ്ധന്റെ മറുപടി..ആ ചിരി അവിടം മുഴുവൻ മുഴങ്ങി നിന്നു.ആ ശബ്ദത്തിന്റെ ഗാംഭീര്യദക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലായിരുന്നു..

“നിനക്കിനിയും മതിയായിട്ടില്ല അല്ലെ..നിന്റെ മക്കളെ നിന്റെ മുന്നിലിട്ട് തന്നെ ഇഞ്ചിഞ്ചായി കൊല്ലും ഞാൻ..അത് കണ്ടു നീറി നീറി നീ മരിക്കും എന്റെ മുന്നിൽ കിടന്ന്…നിനക്കറിയില്ല എന്നെ ”
വൃദ്ധന്റെ ചിരി ഇഷ്ടപ്പെടാതെ അയാൾ തന്റെ ആയുധം എടുത്ത് ആഞ്ഞു നിലത്തു അടിച്ചു കൊണ്ട് പറഞ്ഞു..പടയാളികൾ ഒക്കെ പേടിച്ചു പിന്നോട്ട് മാറി നിന്നു..അയാൾ ദേഷ്യം കാരണം വിറക്കുകയായിരുന്നു..

“ഹഹ..എന്റെ മക്കളുടെ കാര്യം പറഞ്ഞാണോ നീ എന്നെ പേടിപ്പിക്കാൻ നോക്കുന്നത്.. അവരുടെ രോമത്തിൽ തൊടാൻ പറ്റില്ലാ നിനക്ക്..വർഷങ്ങളായില്ലേ നീ അവരെ തേടി നടക്കുന്നു..അവരെ തേടി പോയവർ ആരെങ്കിലും തിരികെ വന്നിട്ടുണ്ടോടാ..”
എഴുന്നേറ്റിരുന്നു കൊണ്ട് പുച്ഛത്തോടെ അയാളെ നോക്കി വൃദ്ധൻ പറഞ്ഞു..

“നിന്റെ മക്കൾക്കു നീ ഇപ്പഴും ജീവിച്ചിരിക്കുന്നത് പോലും അറിയില്ലടാ കിളവ .. അവർക്ക് നീ എന്നെ മരിച്ചു കഴിഞ്ഞു..അത് തന്നെയാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷയും.. കൊല്ലില്ല ഞാൻ നിന്നെ.. അവസാന കാലത്തും മക്കളെ ഓർത്തു നീറി നീറി നീ കഴിയുന്നത് എനിക്കു കാണണം ”

ഇത്രയൊക്കെ പറഞ്ഞിട്ടും ആ വൃദ്ധന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി അല്ലാതെ ഒരു തരി പേടിയോ സങ്കടമോ കാണാൻ കഴിയാത്തത് അയാളെ നിരാശപ്പെടുത്തി കൂടെ ചെറിയ ഒരു ഭയവും..

“ഖലീൽ.. നീ അതിരു വിടുന്നു..നിനക്ക് ഞാൻ അവസാനമായി ഒരവസരം കൂടി തരുന്നു ..നീ ചെയ്ത അക്രമങ്ങൾ ഒക്കെയും ഞാൻ മറക്കാം.. ഓടി ഒളിക്കുക നീയും നിന്റെ കൂട്ടാളികളും…ആരെയും കൊല്ലണം എന്നെനിക്കില്ല..എന്റെ കണ്മുന്നിൽ വരാതിരിക്കുക..”

വൃദ്ധൻ ശാന്തനായി അയാളോട് പറഞ്ഞു..

ഇത് കേട്ട് ദേഷ്യം കൊണ്ട് വിറച്ച ഖലീൽ ആയുധം കൊണ്ട് ഒരു പടയാളിയെ വെട്ടി നിലത്തിട്ടു അലറിക്കൊണ്ട് പറഞ്ഞു..

“എന്നെ ഭീഷണിപ്പെടുത്താൻ മാത്രം ധൈര്യമോ കിളവ നിനക്ക്……..

ഞാൻ പറയുന്നത് വരെ ഇവർക്ക് പച്ചവെള്ളം കൊടുത്തു പോകരുത് ”

Leave a Reply

Your email address will not be published. Required fields are marked *