ക്ലാര ദി ക്വീൻ- 2

നല്ല ആറടി പൊക്കം ഒക്കെയായി ഒരു ബഡാ മനുഷ്യൻ തന്നെ..പക്ഷെ ഒരു പാവത്താൻ ആണേ.. ഞാൻ ഇടക്ക് സംസാരിക്കും അപ്പൂപ്പനെ വിളിക്കുമ്പോ..എന്നെ ഭയങ്കര കാര്യം ആയിരുന്നു..

നമ്മളെ കണ്ടപ്പോ തന്നെ ഓടി എന്റെ അടുത്തേക്കാണ് രാജേട്ടൻ വന്നത്..

“സുഖാണോ മോനെ…..”

രാജേട്ടൻ ഓടി വന്നെന്നെ കെട്ടിപിടിച്ചു പറഞ്ഞു.. ആ പിടിയിൽ തന്നെ രാജേട്ടന്റെ കരുത്തെനിക്ക് മനസിലായി.. കാരണം ശ്വാസം മുട്ടിപ്പോയി എനിക്കു..

“നിങ്ങളവനെ കൊല്ലുവോ രാജേട്ടാ.. അവനു ദേ ശ്വാസം മുട്ടുന്നെന്ന തോന്നുന്നേ ”

എന്റെ അവസ്ഥ കണ്ട് അച്ഛൻ ചിരിച് കൊണ്ട് പറഞ്ഞു.. ജിത്തുവും എന്നെ നോക്കി ചിരിക്കുന്നുണ്ട്..

“അയ്യോ സോറി മോനെ..”

“ഏയ്‌ അതൊന്നും കുഴപ്പില്ല രാജേട്ടാ.. എന്താണ് വിശേഷങ്ങൾ ഒക്കെ..”

“വിശേഷങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ചെന്ന് പറയാം.. നിങ്ങൾ വന്നേ..വിശന്നിട്ടു വയ്യ..”

ക്ഷീണം കാരണം അമ്മ പറഞ്ഞു..

അങ്ങനെ നമ്മൾ ആ കൊച്ചി നഗരത്തിലൂടെ വീട്ടിലേക്ക് പുറപ്പെട്ടു..കാണുന്നത് എല്ലാം എനിക്കു പുതുമ നിറഞ്ഞതായിരുന്നു.. ചെറിയ കുട്ടികളെ പോലെ ഞാനും
ജിത്തും എല്ലാം കണ്ടാസ്വദിച്ചു..

(കഥയിൽ ഉപയോഗിക്കുന്ന സ്ഥലങ്ങളും വഴികളും എല്ലാം സങ്കല്പികം മാത്രമാണ് )

ചെറിയ ചെറിയ റോഡുകളും വഴികളും ചെറു കച്ചവടക്കാരും വഴിയരികിൽ ഉള്ള ചെറു ഭക്ഷണ ശാലകളും എന്ത് ഭംഗിയാ എല്ലാം കാണാൻ…

മടക്കൂർ എന്ന് പറയുന്ന ഒരു ചെറിയ പ്രദേശമാണ് നമ്മുടെ നാട്..അവിടെ പ്രസിദ്ധനായ ഒരു ബിസിനസ്‌കാരൻ തന്നെയാണ് എന്റെ അപ്പൂപ്പൻ… അച്ഛന്റെയും ബിസിനസ്‌ നോക്കി നടത്തുന്നതിന്റെ കൂടെ തന്നെ വേറെ ഒരുപാട് ബിസിനസ്‌ അപ്പൂപ്പനുണ്ട്.. അടക്ക റബ്ബർ തേങ്ങാ കുരുമുളക്.. അങ്ങനെ അങ്ങനെ ഒരുപാട്.. അമേരിക്കയിൽ സുഗമായി ഇത്രയും കാലം ജീവിച്ചതിൽ അപ്പൂപ്പൻ തന്ന പങ്ക് ചെറുതൊന്നും അല്ല..

അങ്ങനെ ഒരു ചെറിയ ഗ്രാമപ്പ്രദേശം വന്നെത്തി.. മടക്കൂർ ഗ്രാമത്തിലേക്ക് സ്വാഗതം എന്നൊരു ബോർഡും കണ്ടു..

ചെറിയ ചെറിയ കൃഷിയിടങ്ങൾ ഇല്ലാത്ത വീടുകളില്ല.. ചെറിയൊരു ജംഗ്ഷനും കഴിഞ്ഞ് ഒരു ഇരുന്നൂർ മീറ്റർ കൂടി മുന്നോട്ട് പോയി വേറെ ഒരു വഴിയിൽ കയറി.. എനിക്കു വിശ്വസിക്കാനായില്ല.. ഒരുപാട് വില്ലകൾ..പന്ത്രണ്ടെണ്ണമെങ്കിലുമുണ്ട്.. ആ കോമ്പൗണ്ടിലേക് വണ്ടി ചെന്ന് കയറി..ഇങ്ങനെ ഒരു പ്രദേശത്തു ഇത് പോലെ വില്ലകൾ ഉണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

പക്ഷെ നമ്മളെന്താ ഇവിടെ.. തറവാട്ടിലേക്കല്ലേ പോവണ്ടത്.. അവിടയല്ലേ അപ്പൂപ്പന്നുള്ളത്..

ഞാൻ അത് അച്ഛനോട് ചോദിക്കാൻ പോയതും ദേ നാലാമത്തെ വില്ലയിൽ നിന്നും വാതിൽ തുറന്നപ്പൂപ്പൻ പുറത്തിറങ്ങി..

കാർ നിർത്തിയതും ഡോർ തുറന്ന് ഞാൻ ഓടിച്ചെന്ന് അപ്പൂപ്പനെ കെട്ടിപിടിച്ചു..കഴുത്തിൽ ഒരു നനവ് തട്ടിയത് ഞാനറിഞ്ഞു.. അപ്പൂപ്പന്റെ കണ്ണ് നിറഞ്ഞിരുന്നു… അപ്പൂപ്പൻ എന്റെ മുഖം കൈയിൽ പിടിച്ചു എന്നെ ഒന്ന് നോക്കി നെറ്റിയിൽ ഉമ്മ വച്ചു.. ഒരുപാട് നാളുകളായി ഞാൻ കൊതിച്ചതാണ് ഈ വാത്സല്യം ആസ്വദിക്കാൻ.. പിറകെ അമ്മൂമ്മയും വന്നെന്നെ കെട്ടിപിടിച്ചുമ്മ വച്ചു..അമ്മൂമ്മയും കരയുവാർന്നു.. ഞാൻ രണ്ട് പേരെയും ഒരുമിച്ച് കെട്ടിപിടിച് കവിളിൽ മാറി മാറി ഉമ്മ കൊടുത്തു.. എന്റെയും കണ്ണ് നിറഞ്ഞിരുന്നു..

“അതേയ് സ്വന്തം മോൻ ഇവിടെ നിന്ന് തുരുമ്പെടുക്കുവാണേ…”

നമ്മളെ നോക്കി അസൂയയോടെ ചിരിച് കൊണ്ട് പറഞ്ഞ അച്ഛനെ നോക്കി
“ഓ പിന്നെ.. നിന്നെ ആർക്ക് വേണം.. പോടാ അവിടന്ന്..”

എന്നമ്മൂമ്മ പറഞ്ഞു..

“ആഹാ.. ഇത് നല്ല കൂത്ത്.. അപ്പൊ ഞാൻ തിരിച്ചു പോവാണേ അമേരിക്കക്ക് ”

അതിന് മറുപടി ഒന്നും പറയാതെ തന്നെ അമ്മൂമ്മ സ്വന്തം മോനെയും കെട്ടിപിടിച്ചുമ്മ വച്ചു.. അച്ഛൻ തിരിച്ചും.. രണ്ട് പേരും കരഞ്ഞിരുന്നു..

“ഇപ്പൊ എങ്ങനുണ്ടച്ചാ..”

അമ്മയാണ് അപ്പൂപ്പനോട് ചോദിച്ചത്..

“കുഴപ്പില്ല മോളെ.. അത് ചെറിയ ഒരു നെഞ്ച് വേദന അല്ലെ.. ഗ്യാസിന്റെ പ്രശനം ആണെന്ന ഡോക്ടർ പറഞ്ഞത്..”

കള്ള അപ്പൂപ്പ.. എന്റെ മുന്നിൽ അഭിനയിച്ച മരിക്കുന്നുണ്ടെല്ലാരും.. ഞാൻ ഉള്ളിൽ പറഞ്ഞു ചിരിച്ചു..

“നമ്മളെന്താ ഇവിടെ അപ്പൂപ്പ.. തറവാട്ടിലേക്കല്ലേ പോവണ്ടത്.. ഇതേതാ സ്ഥലം എന്നോടൊന്നും പറഞ്ഞില്ലാലോ…”

ഞാൻ അപ്പൂപ്പനോട് ചോദിച്ചു..

“തറവാടൊക്കെ പൊട്ടിപ്പോളിയാറായെടാ..നമ്മളിനി ഇവിടെ ആണ്.. ഞാൻ തന്നെ പണി കഴിപ്പിച്ച വില്ലകൾ ആണെല്ലാം…മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കൊടുത്തു..ഗിരിക്കും വിഷ്ണുനും പിന്നെ ഒന്നെനിക്കും..”

“ഇവിടെ വേണ്ടപ്പൂപ്പ.. നമുക്ക് തറവാട്ടിലേക്ക് പോവാം.. എനിക്കാവിടെയാ ഇഷ്ടം.. ഇവിടെ എന്തിനാ വെറുതെ.. ഒരു മിനി അമേരിക്കൻ വീട് പോലെ തന്നെയുണ്ടല്ലോ കാണാൻ..”

ഞാൻ അപ്പൂപ്പന്റെ കയ്യിൽ പിടിച്ചു കുലുക്കി പറഞ്ഞു…

“നമുക്കിടക്ക് പോവാടാ.. ഇവിടുന്ന് പത്തു മിനിട്ടെ ഉള്ളു തറവാട്ടേക്ക്..അതൊക്കെ പിന്നെ നോകാം എല്ലാരും ക്ഷീണത്തിലല്ലേ.. വാ കുളിച് വല്ലതും കഴിക്ക്..”

അപ്പൂപ്പൻ മെല്ലെ ടോപ്പിക്ക് മറ്റാനായിട്ട് പറഞ്ഞതാണെന്നെനിക്ക് മനസിലായി.. ഞാൻ പിന്നെയൊന്നും പറയാൻ നിന്നില്ല.. എന്തൊക്കെയോ കരിഞ്ഞു
മണക്കുന്നുണ്ട്.. കണ്ടുപിടിക്കണം..

എന്റെ ഓപ്പോസിറ്റ് ഉള്ള വില്ലയാണ് ജിത്തൂന്റേത്.. രാജേട്ടൻ തന്നെ അവരുടെ ലഗ്ഗേജ് ഒക്കെ അവിടെ കൊണ്ട് വച്ചു.. എനിക്ക് തൊട്ടടുത്തുള്ളതിൽ അപ്പൂപ്പനും രാജേട്ടനും ഭാര്യയും..

നമ്മൾ എല്ലാവരും വില്ലയിലേക്ക് കയറി.. ജിത്തു അവന്റെ വില്ലയിലേക്കും പോയി.. കുഴപ്പമില്ലാത്തൊരു വീട്.. ചെറിയ അമേരിക്കൻ ടച്ച്‌.. താഴെ ഒരു റൂമും മേലെ രണ്ടു റൂമും പിന്നെ ഒരു അടുക്കള ഓഫീസ് റൂം സിറ്റൗട്..ഞാൻ വിചാരിച്ചതിനേക്കാളും സൗകര്യം ഉണ്ട്.. പുറത്തുന്നു കണ്ടാൽ അത് പറയേ ഇല്ല..അങ്ങനെ ഞാൻ പോയി വേഗം കുളിച് ഫ്രഷ് ആയി വന്നു.. നല്ല വിശപ്പ്.. താഴെ ആരെയും കാണുന്നില്ല.. ഞാൻ വിൻഡോ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിടെ അച്ഛനും അപ്പൂപ്പന്നും ഗിരി അങ്കിളും എന്തോ സീരിയസ് ആയി സംസാരിക്കുന്നുണ്ട്..

“മോനെ..”

അപ്പോഴാണ് പിറകിന്ന് സുനിതേച്ചി എന്നെ വിളിച്ചത്.. സുനിതേച്ചി രാജേട്ടന്റെ ഭാര്യയാണ്.. കുറച്ചു വർഷങ്ങളായി അപ്പൂപ്പന്നും രാജേട്ടനും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നത്.. അമ്മൂമ്മയുടെ കാര്യങ്ങൾ ഒക്കെ സ്വന്തം മോളെ പോലെ നോക്കുന്നതും സുനിതേച്ചിയാണ്.. രാജേട്ടനും സ്വന്തം മോനെ പോലെ തന്നെയാണ് അപ്പൂപ്പന്.. അച്ഛനും അത് പോലെ തന്നെ ഒരു ചേട്ടന്റെ സ്ഥാനം തന്നെയാണ് രാജേട്ടന് കൊടുത്തത്..

“ഇതാര് സുനിതേച്ചിയോ..എവിടെയായിരിന്നു.. നമ്മൾ വന്നപ്പോ കണ്ടില്ലലോ ഇവിടെ..”

Leave a Reply

Your email address will not be published. Required fields are marked *