ക്ലാര ദി ക്വീൻ- 2

“ഡാ നീ അപ്പർത്തു നോക്ക്.. ഞാൻ ഇവിടെ നോകാം” വാച്ച് നോക്കികൊണ്ട് ഞാൻ ജിത്തൂനോടായി പറഞ്ഞു..

“പോടാ മൈരേ.. എന്നെക്കൊണ്ടൊന്നും വയ്യ ഒറ്റക്ക് പോയി നോക്കാൻ.. ഒരുമിച്ച് ഉണ്ടാക്കിയ മതി നീ ”

“എന്റെ ദൈവമേ.. ഈ മൈരൻ പേടിത്തൂറി ”

അവിടെ ഒക്കെ അരിച്ചുപെറുക്കി നോക്കിയിട്ടും വാച്ചിന്റെ പൊടി പോലും ഇല്ലായിരുന്നു..
ഞാൻ ഇന്നലെ നമ്മൾ നിന്ന സ്ഥലവും അതിന്റെ അടുത്ത ഭാഗങ്ങളും നന്നായി നിരീക്ഷിച്ചു.. പക്ഷെ സംശയം തോന്നാൻ മാത്രം ഒന്നും തന്നെ അവിടെയെങ്ങും ഇല്ലായിരുന്നു..ഒരു അടിപിടി നടന്നതിന്റെയോ ആരെങ്കിലും ഓടിയതിന്റെയോ പാട് പോലും അവിടെ ഉണ്ടായില്ല..ഇതെന്തു മറിമായം..
നടന്നു ഒരു ഭാഗത്തു എത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത ഒരു തരം മണം.. മീൻ ചീഞ്ഞു നാറുന്നത് പോലെ.. ഞാൻ പെട്ടന്ന് തന്നെ കർചീഫ് എടുത്തു മൂക്ക് മറച്ചുപിടിച്ചു..
പക്ഷെ എന്നെ നെട്ടിച്ചത് വേറെ ഒന്നും അല്ല.. ജിത്തു ഇതൊന്നും മൈൻഡ് വാച്ച് തപ്പികൊണ്ടിരിക്കുവർന്നു..
ഇവനിതു നാറുന്നില്ലേ.. ഒരു ഭവ വത്യാസവും അവന്റെ മുഖത്തില്ല.. പെട്ടന്നാണ് ഞാൻ അവനെ തന്നെ നോക്കി മൂക്കും മറച്ചു നിക്കുന്നതവൻ കണ്ടത്..
“എന്താടാ മൈരാ…?” എന്നെ ഒന്ന് സംശയത്തോടെ നോക്കിട്ട് ദേഷ്യത്തോടെ അവൻ ചോതിച്ചു..

“നിനക്ക് ഒന്നും നാറുന്നില്ലേ ”

“എന്താ നീ വളി ഇട്ടോ മൈരേ ”

“അതല്ല കുരിപ്പേ.. നിനക്ക് ഒന്നും മണക്കുന്നില്ലേ.. ചീഞ്ഞ മീനോ മറ്റോ ”

“നിനക്ക് വട്ടായോ സിദ്ധു.. ഈ കാട്ടിൽ ആര് കൊണ്ടുവരാനാ മീനൊക്കെ..നിനക്കിനി ബാധ വല്ലതും കൂടിയോ..നീ മിണ്ടാണ്ട് ആ വാച്ച് തപ്പി നോക്കിയേ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് ”

അതും പറഞ്ഞു ജിത്തു വീണ്ടും വാച്ച് നോക്കാൻ തുടങ്ങി.. എനിക്കാണേൽ മണം സഹിക്കാൻ പറ്റുന്നില്ല.. ടവൽ മൂക്കിൽ കെട്ടി വച്ചു ഞാനും അവിടെ ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി.. മീൻ പോയിട്ട് നാറാൻ മാത്രം ഒന്നും തന്നെ അവിടെ ഇല്ല.. പിന്നെ ഇതെന്താ സംഭവം..ഇന്നലെ തൊട്ട് നടക്കുന്നതൊക്കെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ..
എന്ധെങ്കിലും ആവട്ടെ മൈര്..

പെട്ടന്നെന്തോ അനക്കം കേട്ടു.. ഞാൻ തിരിഞ്ഞു നോക്കുന്നതിന് മുന്പേ ജിത്തൂന്റെ അലർച്ചെയും കേട്ടു എന്റെ കാല് മുതൽ തല വരെ വിറച്ചു പോയി..

“അയ്യോ….. അമ്മേ….!!!!…….!!!…………..
സിദ്ധു…………………….. ഓടിക്കൊടാ……….”

തിരിഞ്ഞു പോലും നോക്കാതെ ജിത്തു ഓടാൻ തുടങ്ങി.. എനിക്കാണേൽ പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് അനങ്ങാൻ പോലും പറ്റിയില്ല..
പിന്നെ രണ്ടും കല്പിച്ചു തിരിഞ്ഞു നോക്യപ്പോ ആണ് കാര്യം കത്തിയത് എനിക്കു..
ഓടി തുടങ്ങിയ ജിത്തു എന്റെ പൊട്ടിച്ചിരി കെട്ടാണ് തിരിഞ്ഞു നോക്കിയത്..
ജിത്തൂന്റെ അലർച്ച കേട്ട് ചെവിയും പൊത്തി പേടിച്ചു ഇരിക്കുന്ന ക്ലാരയെ ആണ് ഞാനും ജിത്തും കണ്ടത്..
എനിക്കാണെങ്കിൽ ജിത്തൂന്റെ ഓട്ടം കണ്ടിട്ട് ചിരിച്ചു ചിരിച്ചു നിർത്താൻ ആയില്ല.. അവിടെ തന്നെ കുത്തി ഇരുന്ന് ചിരിച്ചു ഞാൻ..

“എന്ത് മൈരാടി..നീ എന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടി എടുത്തത്.. വണ്ടിയിൽ തന്നെ ഇരുന്നോളാമെന്ന് പറഞ്ഞതല്ലേ ”

ഓട്ടവും എന്റെ കളിയാക്കിയുള്ള ചിരിചയും ഒക്കെ ആയപ്പോ ജിത്തു ശരിക്കും ചമ്മിക്കൊണ്ട് പറഞ്ഞു.. അവന്റെ ചുണ്ടിലും ഒരു ചെറിയ ചിരിച്ചു ഉണ്ടായിരുന്നോ.. എങ്ങനെ ഇല്ലാതിരിക്കാനാ.. ന്റമ്മോ അമ്മാതിരി ഓട്ടം അല്ലെ ഓടിയെ മൈരൻ..

“അവിടെ ഒറ്റക്കിരിക്കാൻ എനിക്കു പേടിയാവുന്നു.. ഞാൻ വിചാരിച്ചു നിങ്ങൾ പെട്ടന്ന് വരൂന്ന്.. പിന്നെ നിങ്ങളെ കാണാത്തതോണ്ട് ഞാനും വന്നതാ ”

“ഇങ്ങനെയാണോ കുരിപ്പേ വരുന്നത്.. ദേ ജിത്തൂന്റെ മൂത്രം പോയെന്ന തോന്നുന്നേ.. “
ഞാൻ ഒന്നൂടി അവനിട്ടൊന്നു കുത്തി പറഞ്ഞു..

“പോടാ മൈരേ.. നിന്റെ കുന്ത്രാണ്ടം ഇവിടെങ്ങും ഇല്ല.. വന്നേ പോവാം.. എനിക്കു വയ്യ.. വെറുതെ മനുഷ്യന്റെ ഒറക്കോം കളഞ്ഞു ”
കളിയാക്കിയ ദേഷ്യത്തിൽ ജിത്തു പറഞ്ഞു..

“ഡാ കുറച്ചു സമയം കൂടി നോക്കെടാ.. അച്ഛനോട് ഞാൻ എങ്ങനെയാ ഇത് പറയാ.. എങ്ങനെലും ഒന്ന് കണ്ട് പിടിച്ചു താടാ ”

“മൈരേ നീ വീട്ടിൽ ചെന്നു ഒന്ന് കൂടി നോക്ക്.. ഇന്നലെ വാച്ച് ഇട്ടു തന്നെ ആണോ വന്നേ നിനക്ക് ഉറപ്പാണോ.. ഇവിടെങ്ങും ഇല്ല അതുറപ്പാ.. ഇനി പാർട്ടിയിൽ നിന്നോ മറ്റോ കാണാതായതാണെങ്കി അതെനി നോക്കണ്ട മോനെ ”

അതും ശരിയാ.. പാർട്ടിയിൽ നിന്നാണ് പോയതെങ്കി അതരുടേങ്കിലും കയ്യിൽ കിട്ടിക്കാണും… അവസാനമായി ഒന്നൂടി അവിടെ ഒക്കെ കണ്ണോടിച്ചു..
അപ്പഴാണ് ഓർത്തത് ഇന്നലെ ഞാൻ ക്ലാരയുടെ മുടിയിൽ നിന്ന് ആ പശ തുടച് മാറ്റിയ ടവൽ എവിടെ..
അതെനിക്ക് ഉറപ്പാ ഞാൻ ഇവിടെ തന്നെ ആണ് ഉപേക്ഷിച്ചത്.. അപ്പൊ ആരോ ഇവിടെ ഉണ്ടായിരുന്നു അതുറപ്പായി..
പക്ഷെ അവളുടെ തലയിൽ പശ തേച്ചു അപ്പൊ തന്നെ ഓടി മറയാണെങ്കി അതാരാ..ദൈവമേ ഇനി ക്ലാര പറഞ്ഞത് പോലെ വല്ല പ്രേതവും ആണോ..
എന്റെ ഉള്ളിലും ചെറിയ പേടി കുമിഞ്ഞു കൂടി തുടങ്ങിയിരുന്നു.. ഞങ്ങൾ അപ്പൊ തന്നെ തിരിച്ചു വീട്ടിലേക്ക് പോയി..
ക്ലാരയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ബൈ പറഞ്ഞു ഇറങ്ങി..

“ഡാ ഇന്നലെ നീയും ക്ലാരയും എന്തായിരുന്നു ആ റൂമിൽ ”
ഡ്രൈവ് ചെയ്തോണ്ടിരിക്കെ ജിത്തു എന്നോട് ചോദിച്ചു..

“നീ ഇതെപ്പോ കണ്ടു മൈരേ.. നീ ഡ്രഗ് കോർണേറിൽ അല്ലെ ഉണ്ടായത്”
അതിശയത്തോടെ ഞാൻ ചോതിച്ചു.. കാരണം എനിക്കു യാതൊരു പിടിയും ഉണ്ടായിരുന്നില്ല ഇവൻ നമ്മളെ കണ്ടിരുന്നു എന്ന്..

“അങ്ങോട്ട് തന്നെയാ പോയെ.. പുറത്തുന്ന് കത്രീന പറഞ്ഞു ക്ലാര വന്നിട്ടുണ്ടെന്ന്.. അവളെ എത്ര നാളായെടാ കണ്ടിട്ട്.. കാണാനായി ഓടി വരുമ്പോഴാ നിങ്ങൾ രണ്ടാളും റൂമിൽ കേറുന്നത് കണ്ടത്.. പിന്നെ സ്വർഗത്തിലെ കട്ടുറുമ്പ് അവന്ടെന്നു കരുതി ഞാൻ വന്ന വഴിക്ക് തന്നെ പോയി..നിങ്ങൾ എന്തോ കാണിക്കായിരുന്നു റൂമിൽ??”

“അതൊ.. അത് നമ്മൾ അന്താക്ഷരി കളിക്കുവായിരുന്നെടാ ”

“പ്ഫാ.. നാറി……
അവൾ ഒരുപാട് മാറി അല്ലേടാ.. പണ്ടത്തെ പോലെ ഒന്നും സംസാരിക്കുന്നില്ല ആ കളിയില്ല ചിരിയില്ല.. പണ്ടത്തെ ആ ക്ലാരയെ മിസ്സ്‌ ചെയ്തു ശരിക്ക് ”

“അവൾ ഈ ചെറു പ്രായത്തിൽ തന്നെ കൊറേ കാര്യങ്ങൾ ഫേസ് ചെയ്യണ്ടേ വന്നില്ലെടാ.. നമ്മൾ ഉണ്ടാവുമല്ലോ ഇനി മുതൽ കൂടെ… ശരിയാക്കി എടുക്കാം..”

“ഹ്മ്മ് “
അങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു ഇരുന്നു..അച്ഛനോട് വാച്ച് പോയത് എങ്ങനെ അവതരിപ്പിക്കും എന്നോർത്തു നല്ല ടെൻഷനും ഉണ്ട്…
ജിത്തു എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് നാളെ കാണാം എന്ന് പറഞ്ഞു പോയി..
ഞാൻ ഗേറ്റ് തുറന്നു കയറാൻ പോവുമ്പോ ആണ് പുറത്തു ഒരു കവർ ശ്രദ്ധിച്ചത്.. ഇതെന്താ കൊറിയർ വല്ലോം ആണോ.. ചാൻസില്ലലോ.. കൊറിയർ ബോക്സിൽ ആണല്ലോ സാധാരണ കൊറിയർ ഇടാറ്.. സംഭവം എന്താ അറിയാൻ ഞാൻ അതെടുത്തു നോക്കിയപ്പോ എനിക്ക് വിശ്വസിക്കാനായില്ല..
എന്റെ വാച്ച്..! ! !
ഇതെന്തു മറിമായം.. ഇതാരാ ഇവിടെ കൊണ്ട് വച്ചത്..കൂടെ ഒരു കുറിപ്പും..

Leave a Reply

Your email address will not be published. Required fields are marked *