ക്ലാര ദി ക്വീൻ- 2

അവിടെ കാവൽ നിൽക്കുന്ന പടയാളികളോടായി ഖലീൽ പറഞ്ഞു..
“നിനക്കിനി അധികം നാളുകളില്ല ഖലീൽ.. അവൾ വരും.. ഹന്നാഹ് എന്റെ മകൾ.. അവളെ നേരിടാൻ നീയോ നിന്റെ ആളുകളോ മതിയായെന്ന് വരില്ല.. ഞാൻ കാണിച്ച ദയ അവൾ നിന്നോട് കാണിക്കില്ല.. അരിഞ്ഞു വീഴ്ത്തും നിന്നെ അവൾ ”

ആ മുഖത്ത് പുഞ്ചിരി മാറി ദേഷ്യം തളംകെട്ടി നിന്നു..

“ഹന്നാഹ്..അവളെ തന്നെയാണ് എനിക്കാവിശ്യവും..നിനക്ക് തോന്നുന്നിണ്ടോ കിളവ അവൾക്കു എനിക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ പറ്റുമെന്ന്.. ഞാൻ അല്ലാതെ വേറെ ആർക്കും അവളുടെ ശക്തി തിരികെ കൊടുക്കാൻ പറ്റില്ല..തിരികെ കിട്ടിയാൽ കൂടി അത് മതിയാവില്ല അവൾക് എന്നെ തോല്പിക്കാൻ .. അവൾ വരട്ടെ… ഹഹ ഹഹ..

അവൾ വരട്ടെ….. ഹഹഹ ഹഹഹഹ ”

ഇത്രയും പറഞ്ഞു ഖലീൽ നടന്നകന്നു..വൃദ്ധൻ വീണ്ടും ആ ചെറു പുഞ്ചിരിയോടെ കിടപ്പ് തുടർന്നു..

പക്ഷെ ആ വൃദ്ധയുടെ മുഖത്ത് ഭയം ആയിരുന്നു.. തന്റെ മകൾക്ക് വല്ലതും പറ്റുമോന്നുള്ള ഭയം..

“അവൾ ഒറ്റയ്ക്കല്ല.. അവളുടെ ശക്തി എവിടെയും പോയിട്ടും ഇല്ല..ഇരുപത് വർഷം.. ഇരുപത് വർഷം മാത്രമേ ആ ശക്തിക്ക് ഒളിഞ്ഞു നില്കാൻ പറ്റുള്ളൂ.. അവൾ വരും എന്റെ മോൾ വരും.. അവനും.. ഭാവിയിൽ ഇവിടം ഭരിക്കേണ്ടവൻ..അവനെ തടയാൻ ഈ ഭൂമിയിൽ തന്നെ ആർക്കും പറ്റില്ല.. അവന്റെ ശക്തി എത്രയെന്നു പോലും അളക്കാൻ പറ്റില്ല..”

വൃദ്ധ കേൾക്കേ ഇത്രയും മാത്രം പറഞ്ഞു കൊണ്ടു അയാൾ നിദ്രയിലേക്ക് പോയി..

തടങ്കലിൽ ആയതിനു ശേഷം ഇടയ്ക്കിടെ വൃദ്ധൻ ഇത് പറയാറുള്ളത് കൊണ്ടു വൃദ്ധയ്ക്കും വല്യ ഭവ വത്യാസം ഉണ്ടായില്ല… അവരും നിദ്രയിലേക്ക് സാവദാനം
വീണു പോയി…

.

.

.

“സിദ്ധു ഡാ എഴുന്നേല്‌ക്ക് ”

ജിത്തൂന്റെ വിളി കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്..

“നീ ഇതെപ്പോ വന്നെടാ കോപ്പേ..”

ഞാൻ എഴുന്നേറ്റിരുന്ന കണ്ണ് തിരുമ്മി ചോദിച്ചു…

“അതൊക്കെ വന്നു…ഗുഡ് ന്യൂസ്‌ ആൻഡ് ബാഡ് ന്യൂസ്‌.. നിനക്ക് ഏതാ അറിയണ്ടേ ആദ്യം ”

“ഓഹോ…ഗുഡ് ന്യൂസ്‌ തന്നെ ആയിക്കോട്ടെ ”

“നിന്റെ ഏറ്റവും വലിയ ആഗ്രഹം നടക്കാൻ പോന്നു മോനേ..നമ്മൾ നാട്ടിലേക്ക് പോവാൻ പോകുവാ.. ഇനി അമേരിക്കൻ ഫുഡും കഴിക്കണ്ട ഇഷ്ട്ടില്ലാത്ത കോഴ്സും പഠിക്കണ്ട.. അവിടെ സെറ്റിൽ അവാൻ പോകുവാ നമ്മൾ ”

ഇവനിത് എന്തൊക്കെ പറയുന്നതെന്നോർത്ത് ഞാൻ കണ്ണും മിഴിച്ചു അവനെ തന്നെ നോക്കി ഇരുന്നു പോയി.. ഇത് വല്ല സ്വപ്നോം ആണോ ഇനി..ഞാൻ എന്നെ തന്നെ പിച്ചി നോക്കി.. അല്ല സ്വപ്നം അല്ല…

“പിച്ചി നോക്കണ്ടേ ആവിശ്യൊന്നില്ല മൈരേ.. സ്വപ്‌നൊന്നും അല്ലാ..അങ്കിളും അച്ഛനും സംസാരിക്കുന്നത് ഞാൻ കേട്ടതാ..ഇനി നമ്മൾ തിരിച്ചു വരില്ലെന്ന് ”

“ടാ നീ ചുമ്മാ ആളെ കളിപ്പിക്കല്ലേ.. പിടിച്ചിടിക്കും ഞാൻ മൈരേ”

അവൻ കളിപ്പിക്കുന്നതാ വിചാരിച് അവന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
“വിട് മൈരേ വേദനടുക്കുന്നു.. കാര്യത്തിൽ പറഞ്ഞതാ.. നീ വേണേൽ വിശ്വസിക്ക്.. പുല്ല് ”

“ടാ ഇതെന്താ പെട്ടന്ന് ഇങ്ങനെ… അല്ല അപ്പൊ ബാഡ് ന്യൂസ്‌ എന്താ ”

അവന്റെ കൈ വിട്ടു അതിശയത്തോടെ ഞാൻ ചോദിച്ചു..

“നീ ടെൻഷൻ അടിക്കൊന്നും വേണ്ടാ.. അപ്പൂപ്പന് സുഖമില്ല.. ഇപ്പൊ പ്രശ്നമൊന്നും ഇല്ലെന്ന അച്ഛൻ പറഞ്ഞത്.. ”

ജിത്തു പറഞ്ഞത് കേട്ട് എനിക്കാകെ വല്ലാണ്ടായി..മൂന്നു ദിവസായി അപ്പൂപ്പൻ വിളിച്ചിട്ട്.. ഞാൻ ആണെങ്കി അങ്ങോട്ടും വിളിക്കാൻ വിട്ടു പോയി..ഇത് വരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അപ്പൂപ്പൻ എന്റെ ജീവന..

“ടാ എന്താ പറ്റിയത്.. അച്ഛനും അമ്മയും എവിടെ..”

ഞാൻ വെപ്രാളം കണ്ട്രോൾ ചെയ്യാൻ ആവാതെ ജിത്തൂനോട് ചോതിച്ചു…

“എന്റെ പൊന്ന് മൈരേ.. ഒരു പ്രശ്നവും ഇല്ലാ.. അച്ഛനും അങ്കിളും നേരത്തെ അപ്പൂപ്പനെ വിളിച്ചു സംസാരിക്കണത് കണ്ടു..അവർ അവിടെ പാക്ക് ചെയുന്ന തിരക്കില.. നിന്നെ ഉറക്കത്തിൽ വിളിച്ചു പറഞ്ഞു ടെൻഷൻ അടിപ്പിക്കണ്ട വിചാരിച്ചിട്ടാ..”

ജിത്തു എന്നെ അശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ അതിന് മറുപടി കൊടുക്കാൻ നിക്കാതെ വേഗം അച്ഛന്റേം അമ്മടേം റൂമിലേക്ക് പോയി..ജിത്തു പുറകിന്ന് വിളിച്ചെങ്കിലും ഞാൻ നിന്നില്ല..

റൂമിന്റെ ഡോർ മുഴുവനായി അടച്ചിട്ടുണ്ടായിരുന്നില്ല.. ഞാൻ തള്ളി തുറക്കാൻ പോയതും.. അമ്മ അച്ഛനോട് ഇങ്ങനെ പറയുന്നതും ഒരുമിച്ചായിരുന്നു..

“എന്തിനാ വിച്ചു ഇപ്പൊ ഇങ്ങനെ ഒരു കള്ളം അവനോട് പറഞ്ഞു നാട്ടിൽ പോവുന്നെ നമ്മൾ… എന്നോടിനി എങ്കിലും പറഞ്ഞൂടെ..”
വാട്ട്‌..!!..!!! അപ്പൊ കള്ളം ആയിരുന്നോ അത്.. അപ്പൂപ്പന് കുഴപ്പൊന്നും ഇല്ലേ..എന്താ ഈ നടക്കുന്നെ..

ഒളിഞ്ഞു കേൾക്കുന്നത് ചീപ്പ്‌ ആണെന്ന് അറിയാം അതും സ്വന്തം അച്ഛനും അമ്മേം പറയുന്നത്.. പക്ഷെ എന്തിനാ എന്നോട് കള്ളം പറഞ്ഞെ അറിയാനുള്ള ഒരു പൂതി കാരണം ഞാൻ അവരറിയാതെ വീണ്ടും കാതോർത്തു നിന്നു..

“ഞാൻ പറയാറില്ലേ നിന്നോട് ലച്ചു നമ്മൾക് ഒരിക്കലും ഇവിടെ മാത്രമായി ജീവിക്കാൻ പറ്റില്ലെന്ന്.. ഇവിടുന്ന് പോവേണ്ട സമയം വന്നിരിക്കുന്നു..”

“പക്ഷെ എന്തിനാ വിച്ചു.. അതെങ്കിലും എന്നോട് പറ.. എന്തിനാ എന്നോട് മറച്ചു വെക്കുന്നത്..നമ്മൾ ഇപ്പൊ നാട്ടിൽ പോവുന്നത് സേഫ് ആണോ.. അതോ അവർ എന്നെ തേടി വന്നോ???..!!..!”

അമ്മ കരച്ചിലിന്റെ വക്കിൽ നിന്ന് കൊണ്ട് പറഞ്ഞു..

“ആരും വന്നൊന്നും ഇല്ല എന്റെ ലച്ചു..വൈകാതെ എല്ലാം പറയും ഞാൻ.. കുറച്ചു സമയം കൂടി താ നീഎനിക്ക്.. നമ്മൾ നാട്ടിൽ ഒന്നെത്തട്ടെ.. ഞാൻ പറയാതെ തന്നെ എല്ലാം നിനക്ക് മനസിലാവും.. എന്നെ വിശ്വാസമില്ലേ നിനക്ക് ”

“മറ്റാരേക്കാളും…”

ഇത്ര മാത്രമേ എനിക്കു കേട്ട് നില്കാൻ പറ്റിയുള്ളൂ.. ഞാൻ അവിടുന്ന് മാറി നിന്നു വേഗം..

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് യാതൊരു പിടിയും ഇല്ല.. ഞാൻ അറിയാത്ത പലതും അപ്പൊ എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട്.. അച്ഛനും അമ്മയും പലതും എന്നിൽ നിന്ന് മറച്ചു വെക്കുന്നുണ്ട് എന്ന് പല തവണ തോന്നിയിട്ടുണ്ടെനിക്ക്.. ഇപ്പൊ ഉറപ്പായി..

അമ്മയ്ക്ക് ബന്ധുക്കളൊന്നം ഇല്ല അനാഥ ആണെന്നാണ് എന്നോട് അച്ഛൻ പറഞ്ഞിട്ടുള്ളത്.. അപ്പൊ ആര് തേടി വന്നോ എന്നാ അമ്മ ചോദിച്ചത്.. അത് പറഞ്ഞപ്പോ അമ്മ എന്തിനാ കരഞ്ഞത്.. പേടിച്ചത്???…!!…നാട്ടിൽ ഇപ്പൊ പോവുന്നത് സേഫ് ആണോ ചോദിച്ചതോ.. അപ്പൊ നമുക്ക് ശത്രുക്കളുണ്ടോ..

ഒരുപാട് സംശയങ്ങൾ എന്നിൽ കുമിഞ്ഞു കൂടികൊണ്ടിരുന്നു..

പക്ഷെ എന്തു മറച്ചു വച്ചാലും അതെന്റെ നല്ലതിന് വേണ്ടി ആയിരിക്കും അച്ഛനും അമ്മയും ചെയ്തത്.. അത് കൊണ്ട് ഒരിക്കലും അവരോട് എനിക്കു ഒരു പരിഭവവും ഇല്ല.. പക്ഷെ ഞാൻ തന്നെ അതൊക്കെ എന്താ എന്ന് കണ്ടു പിടിക്കും..
തത്കാലം ഒന്നും അറിയാത്ത പോലെ അഭിനയിക്കാം.. ഓരോന്ന് മനസിലുറപ്പിച്ചു ഞാൻ വീണ്ടും റൂമിലേക്ക് ഓടിപ്പോയി വാതിൽ തള്ളി തുറന്നു..

Leave a Reply

Your email address will not be published. Required fields are marked *