ക്ലാര ദി ക്വീൻ- 2 Like

“നിനക്കിനിയും മതിയായിട്ടില്ല അല്ലെ..നിന്റെ മക്കളെ നിന്റെ മുന്നിലിട്ട് തന്നെ ഇഞ്ചിഞ്ചായി കൊല്ലും ഞാൻ..അത് കണ്ടു നീറി നീറി നീ മരിക്കും എന്റെ മുന്നിൽ കിടന്ന്…നിനക്കറിയില്ല എന്നെ ”
വൃദ്ധന്റെ ചിരി ഇഷ്ടപ്പെടാതെ അയാൾ തന്റെ ആയുധം എടുത്ത് ആഞ്ഞു നിലത്തു അടിച്ചു കൊണ്ട് പറഞ്ഞു..പടയാളികൾ ഒക്കെ പേടിച്ചു പിന്നോട്ട് മാറി നിന്നു..അയാൾ ദേഷ്യം കാരണം വിറക്കുകയായിരുന്നു..

“ഹഹ..എന്റെ മക്കളുടെ കാര്യം പറഞ്ഞാണോ നീ എന്നെ പേടിപ്പിക്കാൻ നോക്കുന്നത്.. അവരുടെ രോമത്തിൽ തൊടാൻ പറ്റില്ലാ നിനക്ക്..വർഷങ്ങളായില്ലേ നീ അവരെ തേടി നടക്കുന്നു..അവരെ തേടി പോയവർ ആരെങ്കിലും തിരികെ വന്നിട്ടുണ്ടോടാ..”
എഴുന്നേറ്റിരുന്നു കൊണ്ട് പുച്ഛത്തോടെ അയാളെ നോക്കി വൃദ്ധൻ പറഞ്ഞു..

“നിന്റെ മക്കൾക്കു നീ ഇപ്പഴും ജീവിച്ചിരിക്കുന്നത് പോലും അറിയില്ലടാ കിളവ .. അവർക്ക് നീ എന്നെ മരിച്ചു കഴിഞ്ഞു..അത് തന്നെയാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷയും.. കൊല്ലില്ല ഞാൻ നിന്നെ.. അവസാന കാലത്തും മക്കളെ ഓർത്തു നീറി നീറി നീ കഴിയുന്നത് എനിക്കു കാണണം ”

ഇത്രയൊക്കെ പറഞ്ഞിട്ടും ആ വൃദ്ധന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി അല്ലാതെ ഒരു തരി പേടിയോ സങ്കടമോ കാണാൻ കഴിയാത്തത് അയാളെ നിരാശപ്പെടുത്തി കൂടെ ചെറിയ ഒരു ഭയവും..

“ഖലീൽ.. നീ അതിരു വിടുന്നു..നിനക്ക് ഞാൻ അവസാനമായി ഒരവസരം കൂടി തരുന്നു ..നീ ചെയ്ത അക്രമങ്ങൾ ഒക്കെയും ഞാൻ മറക്കാം.. ഓടി ഒളിക്കുക നീയും നിന്റെ കൂട്ടാളികളും…ആരെയും കൊല്ലണം എന്നെനിക്കില്ല..എന്റെ കണ്മുന്നിൽ വരാതിരിക്കുക..”

വൃദ്ധൻ ശാന്തനായി അയാളോട് പറഞ്ഞു..

ഇത് കേട്ട് ദേഷ്യം കൊണ്ട് വിറച്ച ഖലീൽ ആയുധം കൊണ്ട് ഒരു പടയാളിയെ വെട്ടി നിലത്തിട്ടു അലറിക്കൊണ്ട് പറഞ്ഞു..

“എന്നെ ഭീഷണിപ്പെടുത്താൻ മാത്രം ധൈര്യമോ കിളവ നിനക്ക്……..

ഞാൻ പറയുന്നത് വരെ ഇവർക്ക് പച്ചവെള്ളം കൊടുത്തു പോകരുത് ”

അവിടെ കാവൽ നിൽക്കുന്ന പടയാളികളോടായി ഖലീൽ പറഞ്ഞു..
“നിനക്കിനി അധികം നാളുകളില്ല ഖലീൽ.. അവൾ വരും.. ഹന്നാഹ് എന്റെ മകൾ.. അവളെ നേരിടാൻ നീയോ നിന്റെ ആളുകളോ മതിയായെന്ന് വരില്ല.. ഞാൻ കാണിച്ച ദയ അവൾ നിന്നോട് കാണിക്കില്ല.. അരിഞ്ഞു വീഴ്ത്തും നിന്നെ അവൾ ”

ആ മുഖത്ത് പുഞ്ചിരി മാറി ദേഷ്യം തളംകെട്ടി നിന്നു..

“ഹന്നാഹ്..അവളെ തന്നെയാണ് എനിക്കാവിശ്യവും..നിനക്ക് തോന്നുന്നിണ്ടോ കിളവ അവൾക്കു എനിക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ പറ്റുമെന്ന്.. ഞാൻ അല്ലാതെ വേറെ ആർക്കും അവളുടെ ശക്തി തിരികെ കൊടുക്കാൻ പറ്റില്ല..തിരികെ കിട്ടിയാൽ കൂടി അത് മതിയാവില്ല അവൾക് എന്നെ തോല്പിക്കാൻ .. അവൾ വരട്ടെ… ഹഹ ഹഹ..

അവൾ വരട്ടെ….. ഹഹഹ ഹഹഹഹ ”

ഇത്രയും പറഞ്ഞു ഖലീൽ നടന്നകന്നു..വൃദ്ധൻ വീണ്ടും ആ ചെറു പുഞ്ചിരിയോടെ കിടപ്പ് തുടർന്നു..

പക്ഷെ ആ വൃദ്ധയുടെ മുഖത്ത് ഭയം ആയിരുന്നു.. തന്റെ മകൾക്ക് വല്ലതും പറ്റുമോന്നുള്ള ഭയം..

“അവൾ ഒറ്റയ്ക്കല്ല.. അവളുടെ ശക്തി എവിടെയും പോയിട്ടും ഇല്ല..ഇരുപത് വർഷം.. ഇരുപത് വർഷം മാത്രമേ ആ ശക്തിക്ക് ഒളിഞ്ഞു നില്കാൻ പറ്റുള്ളൂ.. അവൾ വരും എന്റെ മോൾ വരും.. അവനും.. ഭാവിയിൽ ഇവിടം ഭരിക്കേണ്ടവൻ..അവനെ തടയാൻ ഈ ഭൂമിയിൽ തന്നെ ആർക്കും പറ്റില്ല.. അവന്റെ ശക്തി എത്രയെന്നു പോലും അളക്കാൻ പറ്റില്ല..”

വൃദ്ധ കേൾക്കേ ഇത്രയും മാത്രം പറഞ്ഞു കൊണ്ടു അയാൾ നിദ്രയിലേക്ക് പോയി..

തടങ്കലിൽ ആയതിനു ശേഷം ഇടയ്ക്കിടെ വൃദ്ധൻ ഇത് പറയാറുള്ളത് കൊണ്ടു വൃദ്ധയ്ക്കും വല്യ ഭവ വത്യാസം ഉണ്ടായില്ല… അവരും നിദ്രയിലേക്ക് സാവദാനം
വീണു പോയി…

.

.

.

“സിദ്ധു ഡാ എഴുന്നേല്‌ക്ക് ”

ജിത്തൂന്റെ വിളി കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്..

“നീ ഇതെപ്പോ വന്നെടാ കോപ്പേ..”

ഞാൻ എഴുന്നേറ്റിരുന്ന കണ്ണ് തിരുമ്മി ചോദിച്ചു…

“അതൊക്കെ വന്നു…ഗുഡ് ന്യൂസ്‌ ആൻഡ് ബാഡ് ന്യൂസ്‌.. നിനക്ക് ഏതാ അറിയണ്ടേ ആദ്യം ”

“ഓഹോ…ഗുഡ് ന്യൂസ്‌ തന്നെ ആയിക്കോട്ടെ ”

Leave a Reply

Your email address will not be published. Required fields are marked *