ഗായത്രി – 1 1

” ഞാൻ ഇവിടൊക്കെ ഉള്ളതാ മാഷേ ”

” ഇവിടൊക്കെ ഉള്ളെന്ന് പറഞ്ഞാൽ ” ഞാൻ ചോദ്യഭാവേന ചോദിച്ചു

” ഗായുന്റെ ഫ്രണ്ട് ആണ് ”

” ഓ അവൾടെ ഫ്രണ്ട് ആർന്നോ ന്താ ചെയ്യണേ ”

” ഞാൻ അവൾടെ കൂടെ തന്നെ സെന്റ് ജോസഫിൽ പിജി ”

“അവൾ സെന്റ് ജോസഫിൽ ആണോ ” മാതാശ്രീ ലോക്ക് ആക്കിതാണല്ലേ

” നിനക്ക് അഡ്മിഷൻ എടുക്കാൻ ആണോ അവൾ ഇന്ന് ഓഫിസിൽ കേറിയിറങ്ങിയത് ”

” അവൾ ആണോ അതൊക്ക ചെയ്തെ ”

” അല്ല നീ ഏത് കോഴ്സ് ആണ് എടുത്തേ ”

” നമ്മക്ക് അങ്ങനെ ഒരു കോഴ്സ് എന്നൊന്നും ഇല്ലാ ഏതും ഓടും അല്ല തന്റെ പേര് എന്നതാ “
” നിമ്മി…….. ”

” എന്റെ വീട് ധാ ആ കാണുന്നതാ ”

അകത്തുന്ന് ഗായത്രി വിളിച്ച് അവൾ അകത്തേക്ക് പോയി ആകെ പോസ്റ്റ്‌ ആയല്ലോ

” നീ എന്താ അച്ചു പുറത്ത് നിൽക്കണേ ”

” ഒന്നുല്ലാന്റി ചുമ്മാ ചുറ്റും നോക്കിതാ ” ആന്റി എന്നെയും കൂട്ടി അകത്തേക്ക് കേറി ചായ തന്നു ഞാൻ അത്‌ കുടിച്ച് അവിടെ ഇരുന്നു അവനെ വിളിച്ചാലോ അല്ലേൽ വേണ്ട പിന്നെ വിളിക്കാം

” ആ അച്ചു നിനക്ക് ബാഗ് ഒക്കെ വെക്കണ്ടേ ഞാൻ അത്‌ മറന്നു. ഗായു…. ” അകത്തേക്ക് നീട്ടി വിളിച്ചു എന്റെ അമ്മയെയും ചേർത്തുപിടിച്ചവൾ അവിടേക്ക് വന്നു അതെനിക്ക് അത്ര പിടിച്ചില്ല

” ന്തമ്മേ വിളിച്ചേ….. ”

” നീ അച്ചൂന് മുകളിലെ റൂം കാണിച്ചു കൊടുക്ക് അവൻ ബാഗൊക്കെ കൊണ്ടുവെക്കട്ടെ ”

ഒന്നു മൂളുക മാത്രം ചെയ്യ്ത് അവൾ നടന്നു. ഈ മൈരിന് എന്താ എന്തേലും പറഞ്ഞാൽ കണ്ടപ്പം ഒരു ഹായ് അതല്ലേ അവൾടെ വായിന്നു വീണത് . പിന്നെ ഇവൾ ആരാ ഭൂലോക രംഭയോ കണ്ടില്ലേ അവൾടെ ഓഞ്ഞ മോന്ത ഹ്മ്മ്. അവൾ എന്നെയും കൊണ്ട് മുകളിലെ ഒരു റൂമിന്റെ മുന്നിൽ എത്തി. ഇതാ നിന്റെ റൂം എന്ന് പറഞ്ഞവൾ റൂമീന്ന് പോയി . സിനിമ സ്റ്റൈലിൽ ജനൽ തുറന്നു നോക്കിയാലോ വെല്ല ഐറ്റംസ് ഉള്ള വെല്ല കണി കാണാൻ കിട്ടുവാണേൽ പൊളിച്ചേനെ കർട്ടൻ നീക്കി ജനൽ തുറന്നു. അപ്പറത്തെ വീടിന്റെ പൂന്തോട്ടവും നമ്മടെ വീടിന്റെ പച്ചക്കറി തോട്ടം ഇവിടെ ഇത്രേം സെറ്റ് അപ്പ്‌ ഒക്കെ ഉണ്ടല്ലേ . ഒന്ന് കുളിച്ചാലോ അല്ലേൽ വേണ്ട വൈകിട്ടു വെല്ലോം കുളിക്കാം. ഞാൻ അവിടെ തന്നെ ഇരുന്നു…… അവിടെ ഇരുന്നിട്ട് എന്റെ ഇരുപ്പ് ഉറക്കുന്നില്ല

ഉച്ചക്ക് ഊണ് കഴിക്കാൻ വിളിച്ചു.
ഭക്ഷണം കഴിച്ച് അമ്മ എന്റെ അടുക്കൽ വന്നു.

” അച്ചു അലമ്പ് ഒന്നും കാണിക്കരുത്. എന്റെ മോന് ഇനി അങ്ങനെ ഒന്നും ചെയ്യില്ല എന്ന എന്റെ വിശ്വാസം അത്‌ നീ ഇല്ലാണ്ട് ആക്കരുത് ” അത്രേം പറഞ്ഞ് അമ്മ പോയി.

ആ ദിവസം അങ്ങനെ അങ്ങു പോയി.

വീട് മാറി കിടന്നകൊണ്ടാണെന്ന് തോന്നുന്നു പതിവിലും നേരത്തെ എഴുന്നേൽറ്റു…. ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.

” നീ നേരത്തെ ഏഴുന്നേൽക്കുമോ ”

“അങ്ങനെയൊന്നുല്ല ആന്റി വീട് മാറിയ കൊണ്ടാണെന്നു തോന്നുന്നു ഒറക്കം ശെരിയായില്ല ”

” അത്‌ സാരില്ല അച്ചു കുറച്ചുദിവസം കഴിയുമ്പോൾ മാറിക്കൊള്ളും നീ വാ ചായ തരാം ” ആന്റി പോയി പുറകെ ഞാനും

” നിന്റെ പതിവ് എങ്ങനെയാ ” ചായ തരുന്ന കൂടെ എന്നോട് ചോദിച്ചു.

” അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ആന്റി ” അങ്ങനെ പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി സ്ഥലം ഒക്കെ കൊള്ളാം നടന്ന് ഞാൻ വീടിന്റെ അടുത്ത് ഉള്ള തോട്ടത്തിലേക്ക് നടന്നു . അവിടെ എത്തിയപ്പോൾ തോട്ടത്തിൽ ആരോ ഉള്ള പോലെ നോക്കിയപ്പോൾ ഒരു പട്ടി. ദൈവമേ…..! പണി പാളിയോ പട്ടി എന്നെ നോക്കി മുരയ്ക്കാൻ തുടങ്ങി. പാതി ജീവൻ നഷ്ടപെട്ട അവസ്ഥയിലായി ഞാൻ . പട്ടി എന്റെ നേരേക്ക് കുതിച്ചു ചാടി

” മാക് ” ആ വിളിയിൽ പട്ടി നിന്നു
” കം ഹിയർ ” ആ വിളിയിൽ പട്ടി തിരിച്ചു പോയി അത്‌ ഇനി വരുന്നതിനു മുൻപ് ഞാൻ ഓടി വീട്ടിൽ കേറി.

എന്റെ വെപ്പ്രാളവും കിതപ്പും കണ്ട് ആന്റി എന്റടുത്തേക്ക് വന്നു.

” എന്ന പറ്റി അച്ചു നിനക്ക് നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ ”

” പട്ടി ” അത്‌ മാത്രമേ എന്റെ വായിൽ നിന്നും വന്നൊള്ളു

“ദൈവമേ…… ക്യാപ്റ്റന്റെ മാക് നിന്നെ ഓടിച്ചോ ”

” ക്യാപ്റ്റനോ ”

” പുള്ളി പട്ടാളത്തിൽ ആർന്നു ”

Leave a Reply

Your email address will not be published. Required fields are marked *