ഗായത്രി – 1 1

” മതി മതി സംഭവം പിടികിട്ടി ”

” നീ എവിടെയാ”

” ഞാൻ ക്ലബ്ബിൽ ഉണ്ട് ”

“എന്നാ ഞാൻ അങ്ങോട്ട്‌ വരാം ”

” അത്‌ വേണ്ട ”

” ഞാൻ നിന്റെ അടുത്തേക്ക് വരാം ”

” ഞാൻ വീടിന്റെ അടുത്ത് ഉള്ള ഗ്രൗണ്ടിൽ ഉണ്ട് നീ ഇങ്ങോട്ട് വാ ”

” ഹാടാ ”

ഇവൻ ഇത് ഏത് കാട്ടിൽ പോയി കിടക്കുവാ……

പുറകിൽ ഒരു ഹിമാലയൻ വന്നു നിന്നു അതിൽ നിന്നും അവന് ഇറങ്ങി.

” നീ ഇത് എവിടെയായിരുന്നു ”

” ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് അവിടേക്ക് ദാസേട്ടൻ വന്നത് “
” ഏത് നമ്മടെ പഴയ സെക്രട്ടറിയോ ”

” ആ പുള്ളി തന്നെ നമ്മളായിട്ട് നല്ല കമ്പനി ആർന്നല്ലോ പിന്നെ പുള്ളി പോകാൻ നിന്ന് ”

” ഹ്മ്മ് ”

” വീട്ടിൽ എന്താ അവസ്ഥ ”

” സീൻ ആട അമ്മ ഫുൾ കരച്ചിൽ ആണ് അപ്പൻ വിളിച്ച് അമ്മേനോട് കച്ചറയാണ് ”

” ഉഫ് ഡാർക്ക്‌ ”

” എടാ നിന്റെ കാര്യം പാട്ട് ആയിട്ടില്ല ”

” ആണോ ”

” നീ എന്തോ ഇഷ്യൂ ആയി ടിസി വാങ്ങി പോയതാ എന്നാണ് കോളേജിൽ ……..

എനിക്കും പ്രിൻസിക്കും പിന്നെ മിസ്സിനും അറിയൊള്ളു നീ ഇമ്മാതിരി പണികാണിച്ച് ഒഴിവാക്കിയെന്ന് ”

“എടാ ഞാൻ പറയാൻ വന്ന കാര്യം വിട്ടുപോയി ഞാൻ പോകുവാ ”

” എങ്ങോട്ട് ”

” എടാ എന്നെ ഇവിടുന്ന് മാറ്റി നിർത്തുവാ ”

” എന്തിന് ”
” അമ്മേന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് അവിടെ ഒരു കോളേജിൽ അഡ്മിഷൻ സെറ്റ് ആക്കി ”

” അടിപൊളി ഏത് കോളേജ് ആണ് ”

“ആർക്ക് അറിയാം ”

” മെൻസ് കോളേജ് വെല്ലോം ആണോ നിന്റെ ഇപ്പഴത്തെ അവസ്ഥ വെച്ച് അതാകാനാണ് ചാൻസ് ”

” എന്തേലും ആകട്ടെ ഇവിടുന്ന് പോകൻ വെല്ല്യ ഇന്റെരെസ്റ്റ്‌ ഒന്നുമില്ലടാ പിന്നെ അമ്മ പറഞ്ഞോണ്ട് മാത്രാ ”

” ഹാടാ ഇവിടുന്ന് മാറി നിൽക്കുബോൾ ചെലപ്പോൾ നിന്റെ മൈൻഡ് ഒക്കെ മാറി സെറ്റ് ആകും. അല്ല എങ്ങോട്ടേക്കാ പോണേ ”

” അമ്മേന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ”

” പട്ടിക്കാട് വല്ലതും ആണോ ”

” ടൗൺ ന്റെ അടുത്തൊക്കെ തന്നെയാണ് നല്ല ഒരു ഫീൽ ആണ് അവിടെ പക്ഷെ എനിക്ക് ഒരു ചടപ്പ് ഞാൻ ഒറ്റക്കല്ലേ ഒള്ളൂ….”

” അതൊന്നും സീനില്ലടാ ഞാൻ നോക്കട്ടെ ഇടക്ക് ഒക്കെ വരാൻ ശ്രെമിക്കാം ”

” ആട ന്നാൽ ശെരി ” ഞാൻ വീട്ടിലേക്ക് പോയി

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
” അച്ചു ” അമ്മേന്റെ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്

” എന്തിനാ ഇങ്ങനെ വിളിച്ച് കൂവുന്നേ ഞാൻ ഇവിടെ ഇല്ലേ” ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു.

” എണീക്ക് പോകണ്ടേ”

” മ്മ് ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

എല്ലാം കെട്ടി പെറുക്കി ഇറങ്ങി അമ്മക്ക് ഡ്രൈവിംഗ് അറിയാത്ത കൊണ്ട് കാർ എടുക്കാതെ ഒരു ടാക്സി വിളിച്ചു. വണ്ടി മുൻപോട്ടു നീങ്ങാൻ തുടങ്ങി ഞാൻ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരിപ്പായി അമ്മയും അതെ ഇരുപ്പ് തന്നെ ആയിരുന്നു വണ്ടി ഒരു ഇരുനില വീടിന്റെ മുൻപിൽ നിന്നു. ഇളം നീല കളർ സാരിയിൽ ഒരു സ്ത്രീ വീടിന്റെ മുൻപിലേക്ക് വന്നു അവരെ കണ്ടപ്പോൾ അമ്മ ഇറങ്ങി അവരെ കെട്ടിപിടിച്ചു . ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു.

” നീ എന്താ അച്ചു അവിടെ നിൽക്കണേ ഇങ്ങോട്ട് കേറി വാ ” അവർ എന്നെ വിളിച്ചു.

ഞാൻ ബാഗ് എടുത്ത് വീട്ടിലേക്ക് കേറി ഇവിടെ വന്നിട്ട് കൊറഞ്ഞത് ഒരു 4 കൊല്ലം എങ്കിലും ആയിക്കാണും ഇങ്ങോട്ടേക്കു വരണം എന്ന് പറയുമ്പോൾ ഞാൻ എന്തെലും പറഞ്ഞ് ഒഴിവാകാറാണ് പതിവ്. ഇനി മൂന്ന് കൊല്ലം ഇവിടെ നിൽക്കണല്ലോ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആണ് എന്നെ ആരോ പുറകിൽ നിന്നും തട്ടി വിളിച്ചു.

” ഹായ് അച്ചു ”

“ഹായ് ” ഞാൻ മറുപടി കൊടുത്തു. എന്നെ മറികടന്ന് ആൾ അകത്തേക്ക് പോയി.

ധാ പോയ ലവൾ ആണ് ഗായത്രി……

അകത്തേക്കു പോയ അവൾ അമ്മയെ കെട്ടി പിടിച്ചു.
” ആാാ ആന്റിന്റെ മോള് വന്നോ ”

” അതെങ്ങനെ മനസിലായി ഞാനാന്ന് ”

” നിന്നെ മനസിലാകാതെ ഇരിക്കുമോ ഞാൻ എത്ര എടുത്തോണ്ട് നടന്നതാ നിന്നെ ”

അവരുടെ വർത്താനം കേട്ട് നിൽക്കുവാർന്നു ഞാൻ

” ഹായ്……… ”

ഇതാരപ്പാ പിന്നെയും ഹായ് പറയുന്നേ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി.

” ആരാ……….. ”

Leave a Reply

Your email address will not be published. Required fields are marked *