ഗായത്രി – 1 1

” എന്തോന്ന് ”

” ഒന്നൂല്ലാ മോനെ ”

“അക്ഷയ്…….. ആവണി…… ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്സ്‌ ” മിസ്സിന്റെ ശബ്ദം ക്ലാസ്സ്‌ മുഴുവൻ മുഴങ്ങി എല്ലാവരും ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. ഞങ്ങൾ രണ്ടും മിസ്സിനെ തന്നെ നോക്കി.

” എന്താ പറഞ്ഞതെന്ന് കേട്ടില്ലെന്ന് ഉണ്ടോ രണ്ടും ഇറങ്ങി പോകാൻ ” ഞാൻ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി കൂടെ അവളും

“വന്ന അന്ന് തന്നെ രണ്ടും ക്ലാസ്സിൽ കിടന്ന് തമാശ കളിക്ക ” അതുകൂടെ കേട്ടപ്പം എനിക്ക് നല്ല ദേഷ്യം ആണ് വന്നത് ഒന്നുംമിണ്ടാതെ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
” എങ്ങോട്ടാ പോകുവാ ” അവൾ എന്നോട് ചോദിച്ചു

എനിക്ക് വന്ന ദേഷ്യത്തിന് ” അപ്പറത്ത് നിന്റെ അമ്മയപ്പന്റെ 16 അടിയന്തരത്തിന് സദ്യ കൊടുക്കുന്നുണ്ട് വാ പോയി കഴിക്കാം…. അവൾ ഒന്നും മിണ്ടിലാ …… ഞാൻ നടന്നു അവൾ എന്റെ പുറകിലും.

” അതെ ”

” മ്മ് ”

” ഇതെങ്ങോട്ടേക്കാ ”

” അവിടെ സ്റ്റോൺ ബെഞ്ച് കാണുന്നുണ്ട് അവിടെ വെല്ലോം പോയിരിക്കാം. അല്ല നീ എന്തിനാ എന്റെ പിറകെ വരുന്നെ വേറെ എവിടേക്കേലും പൊക്കൂടേ ”

” നിക്ക് അറിയില്ലാ എങ്ങോട്ടേക്ക പോകേണ്ടെന്ന് ആകെ അറിയുന്നത് നിന്നെയാ ”

” മ്മ് ” ഞാൻ ഒന്ന് അമർത്തി മൂളി മുൻപിലേക്ക് നടന്നു അവിടെ മൂന്നുനാല് സ്റ്റോൺ ബെഞ്ച് ഉണ്ട് ഞാൻ അതിൽ ഒന്നിൽ പോയി ഇരുന്നു. ഇലകളിൽ കൂടെ ചെറു വെളിച്ചം അതിൽ പതിക്കുന്നുണ്ട്. ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ആയി മൂലക്ക് അവൾ ഇരിക്കുന്നു. സൂര്യ പ്രകാശം അടിച്ച് അവളുടെ കാതിലെ സ്വർണ്ണകമ്മൽ തിളങ്ങുന്നു ഞാൻ ആ തിളക്കത്തെ ആസ്വദിച്ച് നിൽക്കുന്നു. അവൾ മിഴികൾ പൊക്കി എന്നെ നോക്കി.

” എന്താ ”

എനിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടാർന്നില്ല ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.

ഞാൻ ചിന്തകളിലേക്ക് ആണ്ടു അഖിലയുമായിട്ട് ഉള്ള റിലേഷൻ അവസാനിച്ചതിന് ശേഷം ഇതുവരെ എനിക്ക് ഒരു പെണ്ണിന്റെ മുഖത്തേക്ക് പോലും നോക്കാൻ തോന്നിയിട്ടില്ലാ…… ആ ഞാൻ ഇപ്പോൾ പെൺകുട്ടികളെ ശ്രെദ്ധിക്കാൻ തുടങ്ങി. എനിക്ക് എന്റെ മാറ്റം ഉൾക്കൊള്ളൻ ആകുന്നുണ്ടായിരുന്നില്ല.

ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.

” പോകാം ”

” മ്മ് ” യാന്ത്രികമെന്നോണം ഞാൻ അതിന് മറുപടി നൽകി

ഞങ്ങൾ രണ്ടും നടന്ന് പോകുന്നത് ഒരാൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

തുടരും……

Leave a Reply

Your email address will not be published. Required fields are marked *