ഗായത്രി – 1 1

ഡോർ പതിയെ തുറന്നു.

” സാർ ” ഞാൻ അകത്തേക്ക് നീട്ടി വിളിച്ചു.

” യെസ്…… അകത്തേക്ക് വരൂ ” ഞാൻ അകത്തേക്ക് കേറി.

ഞാൻ സെർട്ടിഫിക്കറ്റ്സ് ഒക്കെ കൊടുത്തു.

“മ്മ് ” ഒരു നീട്ടിയ മൂളൽ ആയിരുന്നു പ്രിൻസിപ്പാളിന്റെ ഭാഗത്തു നിന്നും.
” തന്നെ അപ്പോൾ ഡിസ്മിസ്സ് ചെയ്യത് വിട്ടതാണ് അല്ലെ ” ആ ശബ്ദം ഗാംഭീര്യം ഉള്ളതായിരുന്നു. ഞാൻ ഒന്ന് ഞെട്ടി പോയി

” താൻ അവിടെ എങ്ങനെയാർന്നോ എന്നൊന്നും എനിക്ക് അറിയേണ്ട ഇവിടെ മരിയാതക്ക് നിന്നാൽ തനിക്ക് കൊള്ളാം ” എന്നും പറഞ്ഞ് സർ എന്റെ സർട്ടിഫിക്കറ്റ്സ് എനിക്ക് തിരിച്ചു തന്നു.

” പിന്നെ ഇതൊക്കെ അവിടെ കൊടുത്തേക്ക് “തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ നോക്കി സാർ പറഞ്ഞ്.

ഞാൻ വീണ്ടും സർട്ടിഫിക്കറ്റ്സ് അവിടെ കൊടുത്ത് ഒരേറുനോട്ടമിട്ട് നൈസിനു ക്ലാസ്സ്‌ തപ്പി ഇറങ്ങി. ഇതിപ്പം ഏത് മൈരിൽ ആണോ ആവോ അങ്ങനെ ആലോചിച്ചു പോകുമ്പോൾ ആണ് ആ ബോർഡ്‌ കാണുന്നത് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സ് . ഞാൻ അവിടേക്ക് കേറി.

” അതെ ഈ 1st ബികോം ” അവിടേക്കണ്ട ഒരാളോട് ഞാൻ ചോദിച്ചു. അവൻ ഒരു ക്ലാസ്സ്‌ ചൂണ്ടി കാണിച്ച് എന്നോട് പറഞ്ഞു. ഞാൻ നടന്ന് അവിടെ എത്തി .

ക്ലാസ്സിലേക്ക് കേറി. നമ്മക്ക് ഈ ഫസ്റ്റ് ബെഞ്ച് സെറ്റ് ആകില്ലാത്ത കൊണ്ട് ആരും ഇരിക്കാത്ത ഒരു ബെഞ്ചിൽ കേറി ഇരുന്നു.

അപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചു എല്ലാരും ഓരോ ബെഞ്ചുകളിൽ സ്ഥലം പിടിച്ചു. എന്റെ ബെഞ്ചിൽ ആരുമില്ല “”” മൈരേ ഇത്രേം പിള്ളേരെ ഒള്ളോ “””” മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഇരുന്നു.

കൈയിൽ ഒരു ബുക്കുമായി ഒരു ടീച്ചർ ക്ലാസ്സിലേക്ക് കേറി. ഓ ഇതാണോ ക്ലാസ്സ്‌ ടീച്ചർ കൊള്ളാം ഒപ്പിക്കാം .

” ഗുഡ് മോർണിംഗ് ഓൾ……. ഇന്നും നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ വരില്ല മിസ്സിന് അഡ്മിഷൻ ഡ്യൂട്ടി ഉണ്ട് സോ ഫ്രീ ഹവർസ് മിസ്സ്‌ വരും… ഓക്കേ ന്യൂ കമ്മർ ആരേലും ഇണ്ടോ ” എന്ന് ചോദിച്ചു തീരലും

“‘ മിസ്സ്‌ “‘ ഒരു കിളി നാദം ഡോറിന്റെ ഭാഗത്തു നിന്നും എല്ലാരും ഡോറിലേക്ക്
നോക്കി. നീല നിറത്തിൽ പൊതിഞ്ഞ ഒരു സുന്ദരി എന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു

” യെസ് കമിങ് കം ഇൻ ” മിസ്സിന്റെ മറുപടി ആയിരുന്നു

എന്നെ ഉണർത്തിയത് . ഞാൻ മിസ്സിനെ നോക്കി

“പുതിയ ആൾ ആണോ ”

” യെസ് മിസ്സ്‌ ”

” ഓക്കേ ന്നാൽ നമ്മക്ക് ഒന്ന് പരിചയപെടണ്ടേ ” അവൾ അതിന് തലയാട്ടി ”

” ന്നാ തൊടങ്ങിക്കോ ”

” ഹായ് ഫ്രണ്ട്‌സ് ഞാൻ ആവണി ” അവൾ അവളെ പരിചയ പെടുത്തി.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഇനി എന്റെ ഊഴം ആണല്ലോ എന്ന് ഞാൻ ആലോചിച്ചു.

“” ഇനി പുതിയ ആരെങ്കിലും ഉണ്ടോ “” മിസ്സിന്റെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി.

” മിസ്സ്‌ ” അവസാന ബെഞ്ചിൽ നിന്നും എന്റെ ശബ്ദം ഉയർന്നു.

” ആ…..യെസ്….. കം ”

പിന്നെ എന്റെ ഊഴം ഞാൻ എന്റെ ജീവചരിത്രം പറഞ്ഞു തിരിച്ചു പോകാൻ തൂടങ്ങിയപ്പോൾ ആണ് ഞാൻ അത്‌ ശ്രെദ്ധിക്കുന്നത് ഞാൻ പോയി ഇരുന്ന ബെഞ്ചിൽ ആണ് അവളും ഇരിക്കുന്നത്. ബാക്കി എല്ലാ ബെഞ്ചിലും ആളുകൾ ആയി വേറെ വഴി ഇല്ലതെ ഞാൻ അവിടെ പോയി ഇരുന്നു.

” ഹലൊ ഞാൻ ഒന്ന് കൂടെ എന്നെ പരിചയപെടുത്താം പുതിയ രണ്ടു പേര് വന്നതല്ലേ ”
” ഞാൻ അനുശ്രീ ഞാൻ കൊല്ലമാണ് സ്ഥലം ഇവിടെ ഹോസ്റ്റൽ ആണ് നിക്കുന്നത് ഞാൻ നിങ്ങൾക്ക് എടുക്കുന്ന സബ്ജെക്ട് ബിസിനസ്സ് ആണ് . പോർഷൻ സ്റ്റാർട്ട്‌ ചെയ്തിട്ട് വൺ വീക്ക്‌ ആയി. സോ നിങ്ങൾ നോട്ട് കളക്ട് ചെയ്യത് കംപ്ലീറ്റ് ആക്കിക്കൊള്ളു ”

പിന്നെ മിസ്സ്‌ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി സത്യം പറയാലോ ഇത്രേം വൃത്തികെട്ട ക്ലാസ്സ്‌ ബോർ അടിച്ചിട്ട് ഒറക്കം വരാൻ തുടങ്ങി.

” ശൂ…… ശൂ…..ദൈവമേ പാമ്പ് ആണോ ഞാൻ ചുറ്റും നോക്കി. എന്റെ കൂടെ ഇരിക്കുന്ന ആവണി ആയിരുന്നു. ഞാൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി. പിന്നെ തിരിഞ്ഞ് ഇരുന്നു

ശു….ശു….. ശു….. ഇവൾക്ക് വേറെ പണി ഇല്ലേ.

” എന്താ ”

” എന്താ അക്ഷയ് ഇത്ര ജാഡ ഒന്ന് നോക്കടോ ”

” മതിയോ ” ഞാൻ തല ചെരിച്ച് അവളെ നോക്കി പറഞ്ഞു.

എന്തുസാധന ഒന്ന് ചിരിച്ചൂടെ അവൾ ശബ്ദം കുറച്ച് പറഞ്ഞു ഞാൻ അത്‌ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *