ഗീതാഗോവിന്ദം – 1

“ഗീതു, ഇങ്ങനെ ഇരുന്നാൽ എങ്ങനാ….നീ ആ ബ്രഡെങ്കിലുമെടുത്ത് കഴിക്ക് മോളേ….. എത്ര നാളാന്ന് വച്ചാ ഇങ്ങനെ …….. ”
തലയണയിൽ മുഖം പൂഴ്ത്തി കമഴ്ന്ന് കിടന്ന ഗീതുവിനോട് വാതിലിനരികിൽ നിന്ന് ഗോവിന്ദ് പറഞ്ഞു….. കേൾക്കില്ലാന്ന് അറിയാമെങ്കിലും ഒരു വിഫലശ്രമം അയാൾ നടത്തി……

ഒരിക്കൽ കൂടി അയാൾ നിർബന്ധിച്ചപ്പോഴാണ് അവൾ മറുപടി പറയാനെങ്കിലും ശ്രമിച്ചത് ….

“എനിക് വേണ്ട ഗോവിന്ദേട്ടാ……..” തലയണയിൽ നിന്നും മുഖമുയർത്താതെ ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു ……..

“അങ്ങനെ പറഞ്ഞാലെങ്ങനാ… അതൊക്കെ കഴിഞ്ഞിട്ടിപ്പൊ മാസങ്ങളായ് …. ഇനിയും നീ അതിനെ പറ്റി ചിന്തിച്ചിരുന്നാൽ …. എല്ലാം താറുമാറാകും …..നീ ഒന്ന് എണീക്ക്……….” കഴിഞ്ഞ കുറച്ച് മാസങ്ങളായ് തങ്ങൾക്കുണ്ടായ പ്രശനങ്ങളുടെ നിരാശയെല്ലാം ഗോവിന്ദന്റെ ആ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു…..

“എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലെ ……” തലയിണയിൽ നിന്ന് മുഖമുയർത്തി ഗീതു ചീറി…….
വിളറി വെളുത്ത മുഖവും കണ്ണുകൾക്ക് ചുറ്റുമുള്ള പാടും അവളുടെ ദുഖത്തെയും ഉറക്കമില്ലാത്ത രാത്രികളെയും വരച്ചുകാട്ടി….. ഇപ്പൊ അവളിങ്ങനെയാ .. പെട്ടെന്ന് ദേഷ്യപ്പെടും പെട്ടെന്ന് പൊട്ടിക്കരയും, എന്നാൽ കൂടുതൽ സമയവും അവൾ മൗനി ആയാണ് കാണപ്പെടാറ്….. ഗോവിന്ദ് എന്തെങ്കിലും പറയുമ്പോൾ ഭാവം മാറും……

“നിങ്ങൾക്കു കുഴപ്പമില്ലായിരിക്കും പക്ഷെ എനിക്കങ്ങനെയല്ല….. എന്റെ മോൻ , എന്റെ കുഞ്ചൂസ് …..നിങ്ങളും കൂടിയല്ലേ അതിന് കൂട്ടുനിന്നത്….. നിങ്ങളല്ലെ എന്റെ മനസ്സ് മാറ്റി എന്റെ ജീവന്റെ ജീവനെ കൊന്നത് ….. കൊലപാതകി….. ദ്രോഹീ……എന്നിട്ടിപ്പോൾ എന്നെ ഊട്ടാൻ നടക്കുന്നു….. എനിക്കൊന്നും വേണ്ട ….. താനെടുത്ത് വെട്ടി വിഴിങ്ങിക്കോ…..” ഗീതുവിന്റ് നാവ് നിയന്ത്രണം വിട്ട വാഹനം പോലെ പാഞ്ഞു …..
ഇത്തവണ പരിധി വിട്ടു….. ഗീതുവിന്റെ വാക്കുകൾ കേട്ട ഗോവിന്ദ് ഒരു ഭ്രാന്തനെ പോലെ പാഞ്ഞ് വന്ന് ഗീതു കിടന്നിരുന്ന ബെഡ് വലിച്ച് താഴെയിട്ടു…. പിടഞ്ഞ് വീണ ഗീതുവിനെ ചുരിദാറിന്റെ തുമ്പിൽ പിടിച്ച് വലിച്ച് നിലത്തിട്ടതിന് ശേഷം അവളുടെ കരണത്താഞ്ഞടിച്ചു…….!

അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമായിരുന്നു.. ആദ്യമായിട്ടാണ് ഗോവിന്ദ് തന്റെ ഭാര്യയെ അടിക്കുന്നത്…..
ആദ്യമായ് തന്റെ ഭർത്താവിന്റെ മറ്റൊരു മുഖം കണ്ട ഞെട്ടലിലായിരുന്നു ഗീതു….. ഞെട്ടൽ വിട്ടുമാറിയതും അവളുടെ മനോഹരമായ ഉരുണ്ട കവിളുകളിലൂടെ കണ്ണീർ ഭാര ദാരയായി ഒഴുകി …. മനസ്സിൽ നിന്ന് ഭാരം ഒഴുകി പോകുന്ന പോലെ അവൾക്ക് തോന്നി…. വിഷമം കരഞ്ഞു പോലും
തീർക്കാനാവാത്ത വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ… മാസങ്ങളോളം കെട്ടിനിന്ന നീരുറവയാണ് ഇപ്പോൾ കൊടികുത്തി ഒഴുകുന്നത്……

വെറി പൂണ്ട ഒരു മൃഗത്തെ പോലെ ഗോവിന്ദ് നിന്ന് കിതച്ചു….. എന്നാൽ അല്പം കഴിഞ്ഞതും അയാൾ യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങിയെത്തി…… തന്റെ അടി കൊണ്ട് പേടിച്ച ഗീതൂ ചുവരിന്റെ മൂലയ്ക്ക് കാലു മടക്കി കൂട്ടി പിടിച്ച് ,ഇരുന്നു തേങ്ങുന്നു…. സ്വർണ്ണ നിറത്തിലുള്ള കവിളുകളിൽ പാദമുദ്ര രക്ത നിറത്തിൽ പതിഞ്ഞ് കിടക്കുന്നു…..
ഈശ്വരാ ഞാനെന്താ ഇപ്പെ ചെയ്തേ….എന്റെ മോളെ ….എന്റെ പൊന്നിനെ ഞാൻ അടിച്ചു… നമ്മുക്ക് ഇനി ഒരു മോൾ ജനിച്ചാലും ഞാനായിരക്കണം ഏട്ടന്റെ ആദ്യ മോൾ , പറഞ്ഞ കേട്ടല്ലോ…. ഞാൻ കഴിഞ്ഞ് മതി വേറാരും…. ഒരിക്കൽ ഗീതു ചിണുങ്ങി പറഞ്ഞത് ഞാനോർത്തു….. ആ ഞാനല്ലെ ഇപ്പൊ അവളെ മൃഗീയമായ് തല്ലിയത് …..അവൾ പറഞ്ഞതെത്രയോ സത്യമാണ് …. “ദ്രോഹി…..” ഗീതു തൊട്ടു മുമ്പ് തന്നെ വിളിച്ചത് അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടു….”

മുട്ടിൽ നിരങ്ങി തന്റെ ഭർത്താവടുക്കലേയ്ക്ക് വരുന്നത് കണ്ടതും ഗീതു പേടിച്ച് അല്പം കൂടി ചുവരിലേയ്ക്കമർന്നു…….

മോളേ ഗീതുസേ ……… ഞാൻ …. അറിയാതെ ….. സഹിക്കാനായിലെടി… അയാൾ അവളുടെ ദിവസങ്ങളായ് വെള്ളം തൊടാതെ ഉണങ്ങി വരണ്ട മുടിയിൽ തലോടി കെഞ്ചി……. അയാൾ കരയുകയായിരുന്നു……

അതും ഗീതുവിന് ആദ്യ അനുഭവമായിരുന്നു….തന്റെ ഭർത്താവ് കരയുന്നത് പോയിട്ട് ഒന്ന് നിരാശനായി ഇരിക്കുന്നത് പോലും ഗീതു കണ്ടിട്ടുണ്ടായിരുന്നില മാസങ്ങൾക്ക് മുമ്പ് വരെ …. ഗോവിന്ദേട്ടൻ എപ്പോഴും ചിരിയാണ് എന്ത് പ്രശ്നം വന്നാലും എന്ത് ഊർജ്ജിതമായിണ് ഏട്ടൻ അതിനെ നേരിടുന്നത്…. ആ മനുഷ്യനാണിപ്പോൾ തന്റെ കാൽക്കൽ കിടന്ന് കരയുന്നത്….

“എനിക്ക് വിഷമമില്ലെന്നാണോ പൊന്നുസേ
നി പറയുന്നത്….നിന്നെക്കാളും ആഗ്രഹിച്ചത് ഞാനല്ലേടി …. കൊതിച്ചതും കാത്തിരുന്നതുമൊക്കെ ഞാനല്ലേ….. ആ എനിക്ക് ഒരു കുഴപ്പവുമില്ലെന്നാണോ നീ പറയുന്നത് …. ഗോവിന്ദ് ഗീതുവിന്റെ മുട്ടിൽ തല ചേർത്ത് വച്ചു ചോദിച്ചു…..

ഭർത്താവ് തന്റെ മുന്നിൽ തകർന്നടിയുന്നത് കണ്ട് ഗീതുവിന് സഹിക്കാനായില്ല….അവൾ ഇല്ലാ എന്ന് പൊട്ടി കരഞ്ഞു കൊണ്ട് തല ഇളക്കി പ്രതികരിച്ചു….. വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല……

ഞാനിവിടെ എല്ലാം മനസ്സിലൊതുക്കിയാണ് നടന്നത്… ഞാനൂടി വീണു പോയാൽ പിന്നെ നിനക്കാരാടി…. ഞാൻ മെന്റലി ശക്തനാണെന്നാണ് ഞാൻ കരുതിയത് …. പക്ഷെ ഇത്ര ഒന്നും താങ്ങാനുള്ള കരുത്തെനിക്കിലെടീ……. അയാളുടെ കണ്ണീർ വീണ് ഗീതുവിന്റെ ചുരിദാർ തുമ്പ് കുതിർന്നു…..

ശരിയാണ് …..എനിക്ക് കരയാന്യം പറയാനുമൊക്കെ ഏട്ടനൊണ്ട് … ഏട്ടന്റെ വിഷമം ആരോട് പറയും …..എന്റെ അവസ്ഥ കണ്ട് പാവം എല്ലാം ഉള്ളിലൊതുക്കി ഉരുകുകയായിരുന്നു…. എല്ലാ സങ്കടവും ഉള്ളിലൊതുക്കി എനിക്ക് വേണ്ടി നോർമലായി അഭിനയിക്കുകയായിരുന്നു….. ഫലം ദേ എന്റെ മുന്നിലിരുന്ന് പൊട്ടിതകരുന്നു……. എന്തൊരു നീചയാണ് താൻ ….. തനിക്ക് വേണ്ടി ജീവിച്ച മനുഷ്യനെ അല്പം മുമ്പ് കുത്തുവാക്കിനാൽ തീർത്ത കഠാരയിൽ ആഞ്ഞു കുത്തുവായിരുന്നില്ലേ താൻ
” ഏട്ടാ എന്നോട് ക്ഷമിക്ക് …. ഏട്ടനെ മനസിലാക്കാത്ത ഞാനാണ് ദ്രോഹീ…..അന്ത്യമില്ലാതൊഴുകുന്ന ഗോവിന്ദിന്റെ മുഖം ഉള്ളം കയ്യിലെടുത്ത് ഗീതു പറഞ്ഞു
” ഇല്ല പൊന്നേ എനിക്ക് നിന്റെ വിഷമമറിയാം, ഞാൻ അത് കണ്ട് പെരുമാറേണ്ടതായിരുന്നു….. അടികൊണ്ട് ചിണിർത്ത ഗീതുവിന്റെ കവിളിലെ പാടുകൾ നോക്കി ഗോവിന്ദ് പറഞ്ഞു……
ഗോവിന്ദിന്റെ കണ്ണുകളിലെ വാത്സല്യം കണ്ട് ഗീതു കുറ്റബോധത്തിന്റെ ആയിരം മുൾചെടികളിലേക്ക് പതിക്കുകയായിരുന്നു…. അവൾ ഓർത്തു…. എത്ര ദിവസമാണ് ഏട്ടൻ എന്നെ ഇതുപോലെ നോക്കിയത്….. രാവിലെ എണിക്കുകയും ആഹാരമുണ്ടാക്കുകയും തുണി കഴുകുകയും അങ്ങനെ എല്ലാം ചെയ്തിരുന്നത് ഏട്ടനാണ്…. എത്ര തവണയാണ് താൻ ബെഡിലും മുറിയിലും ഛർദ്ദിച്ചത് ,അബോധാവസ്ഥയിൽ തുപ്പിയത് പിന്നെന്തൊക്കയാണ് താൻ ചെയ്തു കൂട്ടിയത് ഓർമ്മ മങ്ങുന്ന പോലെ … എല്ലാം ഏട്ടനാണ് ക്ലീൻ ചെയ്തത് …… അടക്കാൻ പറ്റാത്ത ആ വേദനയുമായി എങ്ങനെയാണ് ഈ മനുഷ്യൻ ഇതെല്ലാം ചെയ്തത് ….ഞാനോ… ഞാൻ ദുഃഖ ഭാരത്താൽ അനങ്ങാൻ പോലുമാവാതെ ദിവസങ്ങൾ ,ആഴ്ചകൾ , മാസങ്ങൾ ………..എന്നിട്ടും ഞാനീ മനുഷ്യനെ അല്ലെ കുറ്റപ്പെടുത്തിയത് …. തൊട്ടു മുമ്പ് താൻ വിസർജിച്ച വാക്കുകളോർത്തപ്പോൾ ഗീതുവിന് തലചുറ്റുന്നത് പോലെ തോന്നി…….

Leave a Reply

Your email address will not be published. Required fields are marked *