ഗീതാഗോവിന്ദം – 1

ഗീതു നിയന്ത്രിക്കാനാവാതെ അലമുറയിട്ടു …..” ഞാനാണേട്ടാ ….ഞാനാണ് ശാപം. ഏട്ടന്റെ ജീവിതത്തിൽ വന്നു കേറിയ ശാപമാണ് ഞാൻ എനിക്ക് മാപ്പില്ല…….

“പൊന്നു എന്തൊക്കെയാടീ നീ ഈ പറയുന്നത്…. നീയാണെന്റെ ലോകം….. തെറ്റ് ചെയ്തത് ഞാനാണ് ഞാനാണ് നിന്നെ നിർമ്പന്ധിച്ച് അത് ചെയ്യിച്ചത്….. ഞാൻ കൊല…..
“വേണ്ട മിണ്ടണ്ട…… ഇങ്ങ് വാ …. കിടക്ക് അമ്മേടെ മടീൽ കിടക്ക് ….എന്റെ മോനൂസ് ഇങ്ങനെ കരയല്ലെ…. അത് അമ്മയ്ക്ക് താങ്ങാനാവില്ല…… കണ്ണീർ ധാരയോടെ ഗീതു ഗോവിന്ദിനെ കൈക്കുമ്പിളിലെടുത്ത് തന്റെ മടക്കി വച്ചിരുന്ന ഒരു കാൽ താഴ്ത്തി തന്റെ മടിയിൽ കിടത്തി ….. സ്നേഹം കൂടുമ്പോൾ ഗീതു അങ്ങനെയാണ് ഗീതു അമ്മയാവുകയും ഗോവിന്ദിനെ മോനാക്കി മാറ്റുകയും ചെയ്യും……
ഇരുവരും കരച്ചിൽ നിറുത്തുവാൻ ശ്രമിച്ചെങ്കിലും സങ്കടം ഇരച്ചിറങ്ങുകയായിരുന്നു…. ഗോവിന്ദ് ഗീതുവിന്റെ വയറിൽ മുഖം പൊത്തി തേങ്ങി…. ഗീതു അവനെ സമാധാനിപ്പിക്കാനെന്നോണം അവന്റെ തലമുടിയിഴകൾ തലോടി … കണ്ണുനീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി ഗോവിന്ദിന്റെ ശിരസ്സിൽ പതിച്ചു ….അല്പം നേരത്തിന് ശേഷം രംഗം ശാന്തമായി….. രണ്ടു പേരും കരച്ചിൽ നിറുത്തി… നെഞ്ചിൽ നിന്നുമൊരു പാറ എടുത്തു മാറ്റിയതുപോലെ തോന്നി ഇരുവർക്കും…..
ഗീതുവിന്റെ മടിയിൽ നിന്നുമെഴുന്നേൽക്കാൻ തുനിഞ്ഞ ഗോവിന്ദിനെ അവൾ വീണ്ടും മടിയിലേക്ക് തള്ളി….. എണീക്കണ്ട അമ്മേടെ മോനൂസ് ചാച്ചിക്കോ…അവന്റെ നെറുകയിൽ ഒരുമ്മ നൽകി ഗീതു അവനെ തലോടി…

ഇത്തവണ ഗോവിന്ദ് അവളുടെ മടിയിൽ അവളെയും നോക്കി മലർന്ന് കിടന്നു…
എന്ത് പാവമാണ് എന്റെ ഗീതു…… മാസങ്ങൾ നീണ്ട നരകയാതനയ്ക്ക് ഒരു അവസാനമുണ്ടാകുന്നത് പോലെ അവനു തോന്നി…… ഇല്ല… ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം അത് ഉറപ്പ് വരുത്തണം…. അവൻ മനസ്സിലുറപ്പിച്ചു…. ഇല്ലെങ്കിൽ അത് നമ്മുടെ ബന്ധത്തിന് തന്നെ വിള്ളൽ ഉണ്ടാക്കും……..

” ഗീതു …..” ഗോവിന്ദ് അവളുടെ വയറിലൊരു ചുബനം നൽകി വിളിച്ചു……………

” ….. മ് ……..ഉറങ്ങിയില്ലേ മോനൂ……….” ഗീതു…. മെല്ലെ ചോദിച്ചു…….

“ഇല്ല…..എനിക്കൊരു കാര്യം പറയണം…..”
ഗോവിങ് അവളുടെ മടിയിൽ നിന്ന് മെല്ലെ എഴുന്നേൽറ്റ് പറഞ്ഞു…….

“എന്താ ഏട്ടാ……” ഗീതു കാലുകൾ മടക്കി കൈകൾ കാലോട് ചേർത്ത് പിടിച്ച് മുട്ടിൽ തല ചായ്ച്ച് കിടന്ന് കൊണ്ട് ചെറു പുഞ്ചിരിയോടെ ചോദിച്ചു……
അവളുടെ തിങ്ങി നിറഞ്ഞ നീണ്ട മുടി മുട്ടുകളിലൂടെ നിലത്തേയ്ക്ക് ചാഞ്ഞു
കിടന്നു …….
ഈ ക്ഷീണിച്ച അവസ്ഥയിലും ഗീതു ഒരു മാലാഖയെ പോലെ ഗോവിന്ദിന് തോന്നി …..

.” നമ്മൾ കഴിഞ്ഞതെല്ലാം മറക്കണം പൊന്നുസേ ” അവളുടെ ഈറനണിഞ്ഞു തിളങ്ങുന്ന കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു……
അവൾ ശാന്തമായ് എന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല….. ആ പുഞ്ചിരി പോലും മാഞ്ഞില്ല……

അല്പമാശ്വാസം തോന്നി….കാരണം കഴഞ്ഞ പ്രാവശ്യമൊക്കെ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അവൾ വയലന്റ് ആവുകയായിരുന്നു……. ഞാൻ തുടർന്നു…..

” അത് കഴിഞ്ഞു… അതിനെ പറ്റി ഓർത്ത് വിഷമിച്ചാൽ നമ്മുക്ക് നഷ്ടത്തിന്മേൽ നഷ്ടം മാത്രമേ ഉണ്ടാവൂ…. നമ്മുക്കിനിയും അവസരമുണ്ട്….. എനിക്ക് ആ പഴയ ഗീതുവിനെ വേണം ….എന്റെ പൊനൂസിനെ ……. തരില്ലേ നീ എനിക്ക് …… ?
അത് ചോദിക്കുമ്പോൾ എന്റെ കണ്ട്ടമിടറിയിരുന്നു ഇടത് കണ്ണ് വീണ്ടുമീറനണിഞ്ഞു …..

അവൾ മിണ്ടാതിരുന്നല്ലാതെ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല…..പക്ഷെ ഇത്തവണ കണ്ണീർ ധാര വീണ്ടും ഒഴുകി എന്നിട്ടും അവളുടെ തത്തമ്മ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല…..
തരാം …. ഞാനെല്ലാം തരാം എന്റെ ഏട്ടന് ….. ഇയാൾടെ മുമ്പിൽ ഞാനൊരു പാട് കടപ്പെട്ടിരിക്കുന്നു….. ഞാൻ കാരണം ഏട്ടൻ ഇത്രയുമൊക്കെ വേദനിച്ചതല്ലേ….ഏട്ടന്റെ ഈ ആഗ്രഹം പോലും സാധിച്ച് തന്നില്ലെങ്കിൽ …. ഞാൻ …..ഞാൻ പഴയ ഗീതു ആയി ഏട്ടാ…. ഏട്ടന്റെ ആ പഴയ ഗീതു….. ഗോവിന്ദിന്റെ കവിളിൽ തലോടി അവൾ പറഞ്ഞു…..

” മതി….. അത് മാത്രം കേട്ടാൽ മതി എനിക്ക് …….പിന്നെ മോനു ഇങ്ങനെ സ്വയം വെറുതെ കുറ്റപ്പെടുത്തരുത്…. മോളല്ല ഏട്ടനാണ് കുറ്റക്കാരൻ ഞാനാണ് മോളെ പ്രേരി …..” പറയാനനുവദിക്കാതെ ഗീതു ഗോവിന്ദിന്റെ വാ പൊത്തി ………
“ദേ ….. ദേ എല്ലാം മറക്കാമെന്ന് പറഞ്ഞിട്ട് വീണ്ടും എന്നോട് ഓരോന്ന് പറഞ്ഞ് നോവിച്ചാലൊണ്ടല്ലോ… കുത്ത് തരും ഞാൻ ….. ഹ്‌മ്‌ഹ് ….. ഗീതു ചിണുങ്ങി…… നോവിച്ചിട്ട് വന്നോളും, കരയല്ലേ ഗീതു എണീക്ക് ഗീതു എന്നൊക്കെ പറഞ്ഞോണ്ട് ….. ഗീതു അവന്റെ ചെവിക്കിട്ട് കിഴുക്കി…..
ഗീതുവിലെ മാറ്റം കണ്ട ഗോവിന്ദിന്റെ മനസ്സിൽ ആശ്വാസം തോന്നി

“അയ്യോ ദേ നിർത്തി…… ഇനി നമ്മൾ അതേപ്പറ്റി കമാ എന്നൊരക്ഷരം സംസാരിക്കൂല …….”

ഗീതു വളരെ നോർമലായത് കണ്ട് ഗോവിന്ദ് തന്റെ അടുത്ത ആവശ്യമറിയിച്ചു….
“എന്റെ എല്ലാ ആഗ്രഹവും നടത്തി തരാമെന്നല്ലേ പറഞ്ഞത് , എങ്കിൽ എന്റെ കൂടെ വരണം …..”
“എവിടെ …..?”
“കൗൺസിലിങ്ങിന് ….” പേടിച്ചാണേലും ഗോവിന്ദ് പറഞ്ഞു…. ആ സംഭവത്തിന് ശേഷം ഗീതൂന്റെ സ്വഭാവം മിനുട്ട് മിനുട്ട് വച്ചാണ് മാറുന്നത്…..

” ഗോവിന്ദേട്ടാ…………..” മടിയോടെ ഗീതു വിളിച്ചു…….

ഗീതു ദേഷ്യപ്പെടാത്തതിൽ ഞാൻ അത്ഭുതപ്പെട്ടു….എന്തിന് അവളിൽ സങ്കടത്തിന്റെ കണിക പോലും കണ്ടില്ല….. ഓഹ് ഇനി സങ്കടപ്പെടാത്തതാണോ പ്രശ്നം…….

“ഏട്ടാ കൗൺസിലിഗിനൊക്കെ പോയാൽ കാര്യങ്ങളൊക്കെ അവരോട് പറയണ്ടേ
അപ്പോ വീണ്ടും ഓർമ്മ വന്ന് വീണ്ടും സങ്കടാവൂല്ലേ…..” കൊച്ചു കുട്ടികളെ പോലുള്ള അവളുടെ ചോദ്യം കേട്ട് എനിക്കവളോട് വാത്സല്യം തോന്നി……..

“പൊന്നൂസേ……
“ഓ……”
“ഇപ്പൊ നമ്മുക്ക് സങ്കടം താലക്കാലികമായിട്ടാണ് മാറിയത് …. നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഇത് ഒരു കനലായി എന്നും കിടക്കും…. ഇനി അടുത്ത ഇത് പോലൊരു സന്ദർഭം വരുമ്പോ നമ്മളിലെ മനസ്സിലെ ഈ ചെറിയ കനൽ വലിയ തീ ആയി ആളി കത്തും… അന്ന് നമ്മുക്ക് നിയന്ത്രിക്കാനായെന്ന് വരില്ല….പക്ഷെ ഇപ്പൊ നമ്മുക് ആ കനലിനെ നിയന്ത്രിച്ച് പാടേ ഇല്ലാതാക്കാനാവും അതിന് നമ്മൾ കൗൺസിലിംഗിന് പോയേ പറ്റൂ… ”

.”മ്…….”

“അന്ന് തന്നെ നീ പൂർണ്ണമനസ്സാൽ അല്ലേ സമ്മതിച്ചത്….എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ നിനക്ക് ഒന്നും അക്സെപ്റ്റ് ചെയ്യാനായില്ല…….”

” ദേ ഞാൻ മര്യാദയ്ക്ക് പറഞ്ഞ് എന്നെ ഒന്നു മോർമിപ്പിക്കരുതെന്ന്…. കൗൺസിലിങ്ങിനോ ഏത് ഊളംപാറേൽ വേണോ വരാം , പക്ഷെ ഇനി അതിനെപ്പറ്റി വല്ലോം പറഞ്ഞാ ഏട്ടനാണെന്നൊന്നും നോക്കൂല ഞാൻ തലമണ്ട അടിച്ച് പൊളിക്കും……. ആഹ്…….”

യ്യോ……ചോറി പൊന്നേ….. ചെമി …. ചെമി … ”
ഞാനുമവളോടൊപ്പം ഒരു കുട്ടിയായ് മാറിയത് പോലെ തോന്നി…..

Leave a Reply

Your email address will not be published. Required fields are marked *