ഗീതാഗോവിന്ദം – 1 2

.പക്ഷെ ആ സന്തോഷങ്ങൾക്കൊക്കെ അഞ്ച് മാസത്തെ കാലാവധിയെ ഉണ്ടായിരുന്നുള്ളൂ….. അഞ്ചാം മാസം പതിവ് ചെക്കപ്പിനു പോയപ്പോഴാണ് അത് സംഭവിച്ചത് …..സ്കാനിംഗ് റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ എന്നെ മാത്രം വിളിച്ചു…
.
“ക്ഷമിക്കണം മി.ഗോവിന്ദ് നമ്മുക്കിവിട ഒരു കോംപ്ലിക്കേഷനുണ്ട് …..”

” ഡോക്ടർ …… ?…”

“അതെ ഇത് മുന്നോട്ട് കൊണ്ട് പോയാൽ നമ്മുക്ക് ഒരാളുടെ ജീവനേ രക്ഷിക്കാനാകൂ…. അതിപ്പോൾ കുട്ടി ആണ് സർവൈവ് ചെയ്യുന്നതെങ്കിൽ ആ കുട്ടിയ്ക്ക് ഒരു പാട് ഡിഫക്ട്സ് കാണും…. ചിലപ്പോൾ ജന്മനാ പക്ഷാഘാതം പിടിപ്പെട്ട കുഞ്ഞ് അല്ലെങ്കിൽ മാനസിക ശാരീരിക വളർച്ച മുരടിച്ചത് … അങ്ങനെ നീളുന്നു… അതുകൊണ്ട് എന്റെ നിർദ്ദേശം നിങ്ങൾ ഇത് അബോർട്ട് ചെയ്യണമെന്നാണ് ….. ബാക്കി ഒക്കെ നിങ്ങളുടെ തീരുമാനം …..
തിളച്ച എണ്ണയിലേക്ക് വീണത് പോലെ തോന്നിയെനിക്ക് ….

“ഡോക്ടർ ഇതു ഞാൻ അവളോട് എ…….. എ ങ്ങനെ പ… റ.. യും….. ”

” മി.ഗോവിന്ദ് നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് നിങ്ങൾക്കിനിയും സമയമുണ്ട് …. ഗീതുവിന്റെ ജീവൻ പണയപ്പെടുത്തി ആ കുഞ്ഞിനെ നമ്മൾ ഈ ലോകത്തെത്തിച്ചാലും ആ കുഞ്ഞിന് എന്താണ് കിട്ടുക… കിടക്കയിൽ ആജീവനാന്തക്കാലം കഴിയാനോ ?, അല്ലെങ്കിൽ മാനസിക ശാരീരിക ആരോഗ്യമില്ലാതെ പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങാനോ? പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ അങ്ങനെ ഒരു കുട്ടി സർവൈവ് ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടും…. നരകിക്കും …. എല്ലാമറിഞ്ഞ് വച്ചിട്ട് നമ്മളതിനെ ഈ ലോകത്തേയ്ക്ക് കൊണ്ട് വരുന്നത് ക്രൂരത അല്ലേ ഗോവിന്ദ് …… ഇല്ല… നിങ്ങളുടെ തീരുമാനമാണ് …….”
എല്ലാം തകർന്നവനായാണ് ഞാൻ ഡോക്ടറുടെ റൂമിൽ നിന്നുമിറങ്ങിയത്….. മുമ്പിൽ ഗീതു നിറപുഞ്ചിരിയോടെ നിൽപ്പുണ്ട് ….
“ഡോക്ടർ എന്തു പറഞ്ഞ് ഗോവിന്ദേട്ടാ….. ”

എന്റെ മറുപടി കാക്കാതെ അവൾ വീണ്ടുമെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…..

” ഗോവിന്ദേട്ടാ അതേ ഞാൻ വരുന്ന വഴിലേ….. മറ്റ വലിയ കടയൊണ്ടല്ലൊ കഴിഞ്ഞ വട്ടമെനിക്ക് ബ്രായെടുത്ത അവിടെ , അവിടെ ണ്ടൊണ്ടല്ലോ ഞാൻ സൂപ്പറൊരു കുട്ടി ഫ്രോക്ക് കണ്ട് ….തിരിച്ച് പോവുമ്പം നമ്മുക്കത് വാങ്ങണം ….. സൂപ്പറാ കൊറെ പൂവൊക്കെ വച്ച് ……”

ഭൂമി പിളർന്ന് പാതാളത്തിലേയ്ക്ക് പോയൽ മതിയെന്ന് തോന്നി എനിക്ക്….
“അതിന് നീ മോനാണ് എന്നല്ലേ എപ്പോളും പറയണെ. മോനുള്ള ഉടുപ്പുകളൊക്കെ അല്ലെ നീ വാങ്ങി വച്ചിരിക്കണെ…പിന്നെന്തിനാ……” കണ്ഠമിടറിയപ്പോൾ ഞാൻ നിർത്തി ….

“അതെ മോനാ ….. എന്നാലും ചിലപ്പൊ മോളാണെങ്കിലോ, അവൾ വരുമ്പോ അവൾക്കൊന്നും വാങ്ങി വച്ചില്ലേൽ അവളെന്നോട് പിണങ്ങിയാലോ…….. പാവല്ലേ …എന്റെ മോൾ ………” ഗീതൂന്റെ മുഖത്ത് സങ്കടം വന്നു…….
ഈ ഗീതൂനോട് എങ്ങനെയാ ഞാൻ പറയ്യാ….. ഈശ്വരാ ഇതിനാണോ നി ഞങ്ങളെ ഇത്രയും സന്തോഷപ്പെടുത്തിയത്….

എനിക്ക് അവളോട് അത് പറയാനുള്ള ധൈര്യമിലായിരുന്നു….. അവസാനം ഞാൻ ഡോക്ടറുടെ സഹായം തേടി…. ഡോക്ടർ എന്നെയും അവളെയും ഇരുത്തി നയത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു ….. ആദ്യമൊരു ഞെട്ടലായിരുന്നു അവൾക്ക് പിന്നെ ബോധം പോയി…. ഡോക്ടർ കൂടെ ഉണ്ടായിരുന്നത് ഭാഗ്യായി… ബോധമുണർന്നതും കാര്യങ്ങൾ എല്ലാം അവൾ ഉൾക്കൊണ്ടിരുന്നു.. തീരുമാനവുമെടുത്തു ….. കുട്ടിയെ മതിയെന്ന് അബോർട്ട് ചെയ്യാൻ തയ്യാറല്ലാ എന്ന് …..ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി…. എന്നിട്ടും അവൾ തയ്യാറായിരുന്നില്ല…. അവൾ എന്തോ മിറാക്കിൾ സംഭവിക്കും മിറാക്കിൾ ഉണ്ടാവുമെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി….. അവസാനം ഡോക്ടർ തന്നെ പറഞ്ഞു അങ്ങനെ മിറക്കിൾ സംഭവിക്കാനൊരു സാധ്യത പോലുമില്ലാന്ന് …. സ്കാനിംഗ് റിപ്പോർട്ട് കാണിച്ച് ഇപ്പോഴെക്കുട്ടിയിലുള്ള വൈകല്യങ്ങൾ ഡോക്ടർ പറഞ്ഞ് തന്നു…. അങ്ങനെ ഒരു കുട്ടി ജനിച്ചാൽ അതിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഗീതുവിന് ഞാൻ പറഞ്ഞ് കൊടുത്ത്…. അവൾക്ക് അത് ചിന്തിക്കാനുള്ള വിദ്യാഭ്യാസവുമുണ്ടല്ലോ… അവസാനം അവൾ അബോർഷന് സമ്മതിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *