ഗീതാഗോവിന്ദം – 1

അവൾ എന്തുകൊണ്ടും എനിക്ക് ചേരുമെന്ന് തോന്നി.. അല്പം മെലിഞ്ഞിട്ടാണ് ,എന്നാലും സാരമില്ല അങ്ങനെ നോക്കുവാണേൽ നമ്മുക്കുമുണ്ടല്ലോ കുറവുകൾ ….. ഞാൻ വീട്ടിൽ സമ്മതമറിയിച്ചു… അവർക്കും എന്നെ ഇഷ്ടമായി…. അങ്ങനെ 2 മാസത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി…… എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു അവളെന്ന് എനിക്ക് മനസിലായ ദിനങ്ങൾ ……..
ആദ്യ മൂന്നു വർഷം ഞങ്ങൾ വീട്ടിലായിരുന്നു…പിന്നെ എനിക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഞാൻ ഇവിടെ വന്ന് ഒരു വാടക വീട്ടിലേക്ക് താമസം മാറി….അവളെ വിട്ട് മാറി നിൽക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി… പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ അവളും വന്നു ഇങ്ങോട്ടേയ്ക്ക് ……. ഇപ്പൊ നമ്മൾ ഇവിടെ ട്രിവാഡ്രത്താണ് താമസം…..

ഇനി ഗീതുവിനെപ്പറ്റി….. വിദ്യാഭ്യാസമുള്ള പൊട്ടിപ്പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ ഗീതുവാണ് ……ഓ…. അവൾ Mcom ആണ് …. നാട്ടിൽ അവൾക്ക് ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയുമുണ്ടായിരുന്നു…. പക്ഷെ അതെല്ലാം വിട്ടെറിഞ്ഞ് അവൾ
എന്റോടെ വന്ന് നിൽക്കുവാണ് … ഞാൻ കുറെ ഉപദേശിച്ചു…. എവിടുന്ന് …. അവസാനം എനിക്കിവിടെ വേറെ സെറ്റപ്പുണ്ട് അതോണ്ടാണ് ഒഴിവാക്കണതെന്ന് വരെ ആയി…. ആ പറഞ്ഞതിൽ എനിക്ക് വിഷമമായെങ്കിലും ഞാൻ പിന്നെ അവളോടൊന്നും പറയാൻ പോയില്ല… ഞാൻ അവളെ അല്ലാതെ മറ്റൊരു പെണ്ണിനെ നോക്കീട്ടു പോലുമില്ല……. അവളങ്ങനെ പറയാനൊരു കാരണവുമുണ്ട് ………….

പക്ഷെ ഇതൊന്നുമായിരുന്നില്ല യഥാർത്ഥ പ്രശ്നം …. കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടാവത്തതായിരുന്നു ശരിക്ക് പ്രശ്നം… വീട്ടിൽ അമമയക്കും അച്ഛനുമൊക്കെ അവളെ വളരെ ഇഷ്ടമായിരുന്നു… അവൾക്കു തിരിച്ചും അങ്ങനെ തന്നെയായിരുന്നു … മൂന്നു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതായപ്പോൾ വീട്ടുക്കാർ ഒക്കെ ചോദിച്ച് തുടങ്ങി….. ഞങ്ങൾ പല ആശുപത്രിയിലും പോയി പക്ഷെ ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല….. വീട്ടുക്കാർ അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തുവാൻ തുടങ്ങി….മച്ചിയായ ഒരുത്തിയെ ആണല്ലോ മോന് കെട്ടിച്ച് കൊടുത്തതെന്ന് ഒരിക്കൽ ഒരു ബന്ധു അമ്മയോട് ചോദിക്കുന്നത് ഗീതു കേട്ടു….. കുറ്റം ആർടെ ആയിരുന്നാലും ഇക്കാര്യത്തിൽ പെണ്ണ് ആണല്ലോ തെറ്റുകാരി….. അന്ന് മുതൽ അവളുടെ ഉള്ളിലും ഒരു തരം അപകർഷതാബോധം നിറഞ്ഞു… ഞാൻ എത്ര മനസ്സിലാക്കി കൊടുത്തിട്ടും അവൾ ചെവി കൊണ്ടല്ല… അതിന് ശേഷമാണ് അവൾ എപ്പളും മുൻ കോപവും വാശിയുമൊക്കെ പ്രകടിപ്പിക്കാൻ തുടങ്ങിയത്…. കുട്ടികളുണ്ടാവതെ വന്നപ്പോൾ അവൾക്ക് ഒരു അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടാവണം … പക്ഷെ ഞാൻ എന്നും പോസിറ്റീവ് ആയി അവൾക്കു കൂടെ ഉണ്ടായിരുന്നു…. സമ്മർദ്ദം കൂടി വന്നപ്പോൾ എന്റെ മാതാപിതാക്കൾ പോലും ഗീതുവിനെ കുത്തുവാക്കാൽ നോവിക്കാൻ തുടങ്ങി…. പക്ഷെ അതൊന്നും അവൾ എന്നെ അറിയിച്ചതേ ഇല്ല….

ഒരിക്കൽ എന്റെ ഫ്രണ്ടും അവന്റെ ഭാര്യയും മോളും വീട്ടിൽ വന്നു…. അന്ന് അവരുടെ മോളെ അമ്മ എടുത്ത് താലോലിക്കുന്നതിനിടയിൽ ഗീതൂനെ കുത്തി ഓരോന്ന് പറഞ്ഞപ്പോഴാണ് ശരിക്കും കാര്യങ്ങളുടെ ഗൗരവം ഞാൻ മനസിലാക്കുന്നത് ….. അന്ന് രാത്രി ഞാൻ ഗീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബന്ധുക്കളും വീട്ടുകാരുമെല്ലാം എത്രമാത്രം അവളെ നോവിച്ചു എന്ന് ഞാൻ മനസിലാക്കുന്നത്…. അന്നേ ഞാൻ അവളേം കൊണ്ട് ആ വീടിന്റെ പടിയിറങ്ങാനൊരുങ്ങിയതാണ് പക്ഷെ അവിടെ അവളെന്നെ കൊച്ചാക്കി കളഞ്ഞു… അമ്മയും അചഛനെയും തനിച്ചാക്കി അവളൊരിടുത്തേയ്ക്കും ഇല്ലന്നായിരുന്നു അവൾടെ വാശി….. അന്ന് നമ്മുടെ ദാമ്പതൃതിന് 3 വയസ്സ് പ്രായം അതിനിടയിലാണ് സ്ഥലമാറ്റം കിട്ടി ഞാൻ തിരുവനന്തപുരത്തേയ്ക്ക് വന്നത്…. ഇവിടെ 1 വർഷം വാടക വീട്ടിൽ തനിച്ച് താമസിച്ചു… മാസത്തിലൊരിക്കൽ നാട്ടിൽ പോയ് വരുമായിരുന്നു…. ആ ചുരുങ്ങിയ സമയത്ത് അവൾ എന്റെ വീട്ടിൽ ഒരുപാട് കുറ്റപ്പെടുത്തലും പരിഹാസവും നേരിട്ടിരുന്നു…എന്നിട്ടും അവൾ പിടിച്ച് നിന്നു…. പക്ഷെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എന്നെ പിരിഞ്ഞ് നിൽക്കാനാവില്ലാന്നും പറഞ്ഞ് പെട്ടിയും സാമാനങ്ങളുമായ് എന്റെ വാടക വീട്ടിന്റെ മുന്നിൽ വന്നു നിൽക്കുന്ന ഗീതുനെയാണ് ഞാൻ കണ്ടത്… അന്ന് വാതിലിന് മുന്നിൽ നിന്ന ഗീതുവിനെ ,അല്ലാ ആ രൂപത്തെ ഞാനൊരിക്കലും
മറക്കില്ല… മുമ്പത്തേക്കാൾ ശോഷിച്ച് വലിഞ്ഞ ഒരു രൂപമായിരുന്നു അവൾ…. വല്ലാത്ത മാനസിക സംഘർഷം എന്റെ ഗീതു അനുഭവിച്ചിരുന്നതായ് എനിക്ക് മനസിലായി…. അതിന്റെ ഒക്കെ ആകെ തുകയായിരുന്നു ആ രൂപം ….. ഇതിനിടയിൽ കുട്ടികളില്ലാത്തോണ്ട് നിന്റെ ഭർത്താവ് നിന്നോടുള്ള സ്നേഹം കുറഞ്ഞ് മറ്റു പെണ്ണുങ്ങളെ പ്രാപിക്കുമെന്ന് എന്റെ പൊട്ടിക്കാളിക്ക് അവളുടെ ഏതോ ഒരു ഉത്തമ സുഹൃത്ത് ഉപദേശം നൽകി…. ഈ വട്ടുണ്ടല്ലോ, അതൂടെ മനസ്സിലിട്ട് വീർപ്പിച്ച് വീർപ്പിച്ച് ഉള്ളിലൊതുക്കി ദേ ഇപ്പൊ ഈ രൂപത്തിലായി…. എന്റടുക്കെ വരാൻ ഇതും ഒരു കാരണമാണേ…. ഇതൊക്കെ എന്നോട് തുറന്നു പറയുന്നത് പോലും ഈ അടുത്ത കാലത്താണ്…….
അവൾ വന്ന തോട് കൂടി എന്റെ കുടുസ്സ് വാടകമുറി മാറി…. അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ള ഒരു നല്ല
വാടകവീട് ഞാൻ സംഘടിപ്പിച്ചു…. അന്ന് നമ്മടെ ദാമ്പത്യത്തിന് പ്രായം 4……..

ശരിക്കും അന്നുമുതല്ലാണ് പണ്ടത്തെ പ്രസരിപ്പുള്ള ഗീതുവിനെ ഞാൻ കണ്ടത്…. കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ആരുമില്ല…വികട ചോദ്യങ്ങൾക്ക് മുന്നിൽ ഭയപെട്ടു നിൽക്കണ്ട …..ഞാനും അവളും നമ്മുടെ മാത്രം ലോകം ….. ഉളള് നിറഞ്ഞ് അവൾ സന്തോഷിക്കാൻ തുടങ്ങി…. ശരിക്കും ഞാനും ഒരുപാട് സന്തോഷിച്ച നാളുകളായിരുന്നു അത്…… മനസിലെ സന്തോഷം ശരീരത്തിലും പ്രകടമായി… അസ്ഥിപഞ്ചരത്തിൽ നിന്നും ഗീതു അല്പം മെച്ചപ്പെട്ട് കണ്ടു…..

അങ്ങനെ സന്തോഷമായ് ജീവിച്ച് പോന്ന സമയത്താണ് ഇരട്ടിമധുരമായി ആ വാർത്ത എത്തിയത്….
അന്ന് ഞാൻ ഓഫീസിൽ നിന്നങ്ങിയപ്പോഴാണ് ഗീതൂന്റെ കാൾ വന്നത് ….. വീട്ടിലേക്ക് വരുമ്പോ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാനാണ് ആ വിളിക്കുന്നത് …..
എന്നുമിങ്ങനെ വിളിച്ച് തിടുക്കത്തിൽ പറഞ്ഞ് ഫോൺ വെക്കുന്ന ആളാണ് ഗീതു… പക്ഷെ ഇന്ന് വല്ലാത്തെരു ഇളക്കം….

“പഞ്ചസാര ….., വെളുത്തുള്ളി …….., സവാളാ…….
ഇടയ്ക്ക് കുലുങ്ങി ചിരിച്ചൊണ്ട് ആണ് പുള്ളിക്കാരത്തി പറയുന്നെ….
” കൊഞ്ചാതെ വേഗം പറ പെണ്ണെ ദേ ഇപ്പൊ സിഗ്നലാവും….”
” ഒന്നടങ്ങെന്റെ മാഷെ….. മ്….. ക്ഷമ എന്താണെന്ന് മോൻ പഠിക്കാൻ പോണെ ഒള്ളൂ….”’

“ദേ ഗീതു കളിക്കല്ലേ…” എനിക്കാകെ ദേഷ്യം വന്നു…റോഡിൽ നിക്കുമ്പഴാ അവൾടെ ഒരു….

Leave a Reply

Your email address will not be published. Required fields are marked *