ചാരുലത ടീച്ചർ – 8 14അടിപൊളി  

 

ചിക്കൻ ബിരിയാണി ആയതോണ്ട് ഞാൻ രണ്ടു പാക്കറ്റ് വാങ്ങി…

 

“ന്നാ ഇത് കഴിച്ചോ…!

 

ഒരു പാക്കറ്റ് ചാരുവിനും കൊടുത്തു…. പെണ്ണാദ്യമൊന്ന് കഴിക്കാൻ മടി കാണിച്ചെങ്കിലും അവളുടെ കയ്യിലിരിക്കുന്ന ചിക്കൻ പീസ് കൂടെ ഞാൻ പെറുക്കി തിന്നുമെന്ന പേടി കൊണ്ടാണോ എന്തോ അത് മൊത്തം കഴിച്ചു തീർത്തു…ഇനിയിപ്പോ നാളെയറിയാം ഇതിന്റെ സൈഡ് എഫക്ട് എന്താണെന്ന്…. എന്ത്തന്നെ ആണേലും മുൻപോട്ട് വെച്ച കാല് മുൻപോട്ട് തന്നെ എന്ന ഭാവത്തിൽ ഞാനെന്റെ സീറ്റിൽ കേറി കിടന്നു……. രാത്രിയുടെ തണുപ്പിൽ കുളിരു കോരിയൊന്ന് വിറച്ചു തുള്ളിയെങ്കിലും ട്രെയിനിൽ നിന്ന് കിട്ടിയ പുതപ്പിന്റെ ബലത്തിൽ ഞാനങ്ങനെ കണ്ണുമടച്ചു കിടന്നു…..

 

ഇടക്കൊന്നു തല മാത്രം വെളിയിലേക്ക് ഇട്ട് നോക്കിയപ്പോ കണ്ടു ജനാലയും ചാരിയിരുന്നു ഫോണിൽ നോക്കുന്ന മിസ്സിനെ…. പെണ്ണിന് ഒറക്കവുമില്ലേ…അല്ല എങ്ങനെ ഉണ്ടാവാനാ…രാത്രിക്കത്തേക്കുള്ളയുറക്കം മുഴുവൻ രാവിലെ തന്നെ ഉറങ്ങി തീർത്തല്ലോ…ന്നാലും ഇവൾക്ക് മാത്രം എങ്ങനാ ഫോണിൽ റേൻജ് കിട്ടുന്നെ…എന്റെയൊക്കെ അയ്യോ ചത്തേന്ന് പറഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നേരം കൊറേയായി…. പെട്ടെന്നാണ് വെളിയിൽ നിന്നൊരു വലിയ ശബ്ദം കേട്ടത്…പതിവിലും വലിയ ഒച്ചപ്പാടോടെയാണ് ട്രെയിനിന്റെ പോക്ക്.. മിക്കവാറും ഏതോ തുരംഗതിന്റെ അടിയിലൂടെയോ പാറക്കെട്ടിന്റെ സൈഡിലൂടെയോ ഉള്ള ട്രാക്കിലൂടെ ആണിപ്പോ ട്രെയിനിന്റെ പോക്ക്…അങ്ങനാണേൽ പെണ്ണിന്റെ ഫോണിൽ കളിയിപ്പോ നിൽക്കും…. സാധാരണ ഇങ്ങനെയുള്ള ഏരിയകളിൽ റേഞ്ച് പോയിട്ട് സിഗ്നല് പോലും കിട്ടുകേല….

 

“””ശ്ശെയ്യ്‌….!!!!!!!

 

അഹ് പറഞ്ഞു തീർന്നില്ല അപ്പോളേക്കും മിസ്സ്‌ ഫോൺ എടുത്തു കുലുക്കാൻ തുടങ്ങി…

 

“അതേയ്…അതീപ്പിടിച്ചങ്ങനെ കുലുക്കികൊണ്ടിരുന്നാലൊന്നും റേഞ്ച് കിട്ടുകേല…”

 

തലക്ക് താങ്ങായി കൈ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു….

 

“നീ ഒറങ്ങിയില്ലേ…?

 

പാതിമാത്രം പ്രകാശമുള്ള സീറ്റിൽ നിന്നുമെന്റെ ശബ്ദം കേട്ടതും ചാരുവൊന്ന് നിവർന്നിരുന്നുകൊണ്ട് ചോദിച്ചു….

 

“എവിടെന്നു ഉറങ്ങാൻ…. കണ്ണടച്ച് കിടക്കാൻ തുടങ്ങിയിട്ട് നേരം കൊറേയായി…ഒറക്കം മാത്രം വരുന്നില്ല…”

 

മുകളിലെ ബെർത്തിലേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു…ഇന്നലെ പിന്നെ പെണ്ണിന്റെ ചൂടും പറ്റി കിടന്നതോണ്ട് പെട്ടെന്ന് തന്നെ ഉറക്കം കിട്ടി…ഇന്നാണേൽ ഒടുക്കത്തെ തണുപ്പും…ഇതൊന്നും ഒരുനടക്ക് പോകുകേലന്ന് തോന്നിയതും ഞാൻ സീറ്റിൽ എണീറ്റിരുന്നു…. അടുത്തുള്ള സീട്ടിലുള്ളവരൊക്കെ നല്ല ഉറക്കത്തിലാണ്…മൈര് കണ്ടിട്ട് കൊതിയാവുന്നു….

 

“ഹ്മ്മ് എവടെ പോവാ..?

 

ഞാൻ എണീറ്റിരുന്നത് കണ്ടാണ് ചാരുവിന്റെ ചോദ്യം…

 

“ഞാനടുത്ത സ്റ്റേഷനിൽ ഇറങ്ങിയൊരു ഓട്ടോ പിടിച്ചങ്ങു വന്നേക്കാം…എന്തേയ്…!

 

അല്ല പിന്നെ…. ഈ പാതിരാത്രിക്ക് ഞാനെണീറ്റ് എവിടെ പോകാനാ അല്ലേലും…ഇനിയെങ്ങാനും തണുത്ത കാറ്റടിച്ചു മിസ്സിന്റെ പിരി വല്ലതും ലൂസായോ എന്തോ…

 

“വോ…നീ എന്തേലും കാണിക്ക് ഞാൻ കെടക്കാൻ പോവാ.. ഹും…!!!

 

എന്നെനോക്കി അണലികുഞ്ഞു ചീറ്റും പോലൊരു മൂളലും തന്നേച്ചു പെണ്ണ് കേറി ഒരൊറ്റ കിടത്തം…. ഇന്നലത്തെപോലെ ഇന്നും കൂടെ കേറി കിടന്നാലോ… എന്നും വിചാരിച്ചങ്ങനെ നിന്നതും പെണ്ണാ പുതപ്പെടുത്തു തലവഴി മൂടിയതും സെക്കണ്ടുകൾ കൊണ്ട് കഴിഞ്ഞു…

 

“ഓ…ഓട്ടോ വിളിച്ചു വരാന്ന് പറഞ്ഞതിനാവും….. വല്ല കാറും വിളിക്കാമെന്ന് പറഞ്ഞാ മതിയായിരുന്നു….. ചാരുവേ…ഹേയ്…””””

 

വെള്ളപുതപ്പിച്ചു കിടത്തിയപോലെ തലമുതൽ കാൽപാദം വരെ പുതപ്പിനുള്ളിലാക്കി കിടക്കുന്ന മിസ്സിന്റെ അടുത്തായി നിലത്തേക്കിരുന്നുകൊണ്ട് ഞാനൊന്ന് വിളിച്ചു നോക്കി…

 

“മിസ്സേ…. ചാരുലത മിസ്സേ….ഒറങ്ങിയോ..?

 

“എന്താടാ…ഇനിയെന്താ നിന്റെ പ്രശ്നം…ഓട്ടോയൊന്നും കിട്ടിയില്ലേ…ഏഹ്..?

 

പുതപ്പിന് വെളിയിലേക്ക് തലമാത്രമിട്ടുകൊണ്ട് ചാരുലത മിസ്സത വീണ്ടും ഒച്ചപ്പാടുണ്ടാക്കുന്നു….

 

“അതൊന്നും കിട്ടിയില്ല മിസ്സേ…തത്കാലം ഞാനീ സൈഡ് പറ്റിയങ്ങു കിടന്നാലോന്ന ആലോയ്ക്കണേ…!

 

കാറ്റിൽ പറക്കുന്ന ചാരുവിന്റെ മുടിയിഴകളൊന്ന് തലോടികൊണ്ട് ഞാൻ പറഞ്ഞു…എങ്ങാനും ഇന്നലത്തെപോലെ പിടിച്ചു കിടത്തിയാലോ…

 

“അയ്യെടാ…അങ്ങനിപ്പോ നീ മിസ്സിനെ പറ്റിച്ചേർന്നു കിടക്കണ്ട…പോടാ പോ…പോയി അപ്പുറത്തെങ്ങാനും കിടക്ക്…”

 

പിള്ളേരെ രാത്രി മുറിയിൽ നിന്നും വിരട്ടിയോടിക്കുന്ന അമ്മമാരുടെ ശൈലിയിൽ മിസ്സെന്നെയൊന്ന് വിരട്ടി

 

“പിന്നേ പിന്നേ…പറഞ്ഞപാടെയങ്ങു ഞാൻ പോകുവല്ലേ…. അങ്ങോട്ട് നീങ്ങി കെടക്ക് പെണ്ണെ…!!!

 

ചാരുവിനെ ഒരല്പം പിറകിലേക്ക് തള്ളിക്കൊണ്ട് ഞാനും ചാടിയ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി

 

“എട.. എടാ.. നീയെങ്ങോട്ടാ ഈ കേറിപ്പോണെ…!!

 

എന്നെയിറക്കി വിടാൻ വേണ്ടി മാത്രം മിസ്സൊന്നാ സീറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉടുമ്പ് പിടിച്ച തവളെയെപ്പോലെ ഞാനപ്പോ തന്നെ ചാരുവിനെയും കെട്ടിപിടിച്ചു കണ്ണടച്ചു കളഞ്ഞു….

 

“കുട്ടാ….!

 

കണ്ണടച്ചതെ അനക്കമൊന്നുമില്ലാതെ കിടക്കുന്ന എന്റെ കവിളിൽ മിസ്സൊന്ന് തോണ്ടി വിളിച്ചു നോക്കി…ഉവ്വ ഞാനിപ്പോ കണ്ണ് തുറന്നത് തന്നെ….

 

“ആദി…നീ ഒറങ്ങിയോ…?

 

സംശയത്തോടെ ചാരുവെന്നേ വീണ്ടും തട്ടി വിളിച്ചു… ഈശ്വരാ ഇവളിനി ശെരിക്കും മണ്ടത്തിയാണോ…കണ്ണടച്ചപ്പാടെ ഉറങ്ങി വീഴാൻ ഞാനെന്തോന്ന് ക്ലോറോഫോം വല്ലതും മണത്തിട്ടാണോ കിടന്നത്..

 

“ആദി ഒറങ്ങി.. ഇനി മിസ്സും ഒറങ്ങിക്കോ…ഗുഡ് നൈറ്റ്‌…!!!!!

 

മെല്ലേ ഒരു കണ്ണ് മാത്രം തുറന്നു നോക്കികൊണ്ട് ഞാൻ പറഞ്ഞു…ഓഹ് അത് ശെരി…പെണ്ണ് അപ്പോളും ചിരിച്ചോണ്ട് കിടക്കുവാ ഞാനെന്താ ചെയ്യുന്നതെന്ന് നോക്കികൊണ്ട്….

 

“ഹ്മ്മ്…ന്തേ…ഒറങ്ങണ്ടേ…?

 

എന്നെത്തന്നെ നോക്കി കിടക്കുന്നവളെ നോക്കി ഞാൻ ചോദിച്ചു…ആ ചിരി മാത്രം മായുന്നില്ല മുഖത്തുനിന്ന്…. എനിക്കാണേൽ ആ മുഖത്തുനിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല താനും…

 

“പറ…നമുക്ക് ഉറങ്ങണ്ടേ…?

 

മിസ്സിന്റെയാ പതുപതുത്ത വയറിനുമുകളിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് ഞാനവൾക്ക് മാത്രം കേൾക്കാൻ പോന്ന സ്വരത്തിൽ ചോദിച്ചു….

 

“വേണോ…?

 

ഞാൻ ചോദിച്ചതയതേ ഭാവത്തിൽ തന്നെ ചാരുവിന്റെ മറു ചോദ്യം….

 

“ഉറങ്ങിയില്ലെങ്കിൽ…വേറെന്തു ചെയ്യും…. പകല് മുഴുവൻ ഉറങ്ങിയില്ലേ നമ്മള്…”

 

“ഉറങ്ങി…അതുകൊണ്ട് എന്താടാ…!

 

എന്റെ മുടിക്കുള്ളിലൂടെ വിരലുകൾ കയറ്റികൊണ്ട് മിസ്സ്‌ ചോദിച്ചു…. ഹൈവാ…ആ ചിരി കാണാൻ എന്ത് രസാണെന്ന് അറിയോ….

Leave a Reply

Your email address will not be published. Required fields are marked *