ചാരുലത ടീച്ചർ – 8 19അടിപൊളി  

 

“മൈരേ നിനക്ക് പ്രാന്താണോ…?

 

വീടിന്റെ ഗേറ്റ് കടക്കാനായതും അജയന്റെ ചോദ്യമെത്തി…. ഞാനതിനൊരു ചിരിയോടെ അവനോട് ഫ്രണ്ടിലെ കണ്ണാടിയിൽ നോക്കാൻ പറഞ്ഞു…..

 

എനിക്ക് നന്നായിട്ടറിയാം പിറകിലുള്ളവരുടെ റിയാക്ഷൻ എന്താണെന്ന്…അച്ഛൻ അമ്മയോട് എന്തോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത്….

 

“അല്ലമോനെ.. നീ ശെരിക്കും കല്യാണത്തിന് പോണതാണോ അതോ മിസ്സിന്റെ കൂടെ ഒളിച്ചോടി പോകുവാണോ…?

 

സിഗ്നല് കാത്തു നിൽകുമ്പോളാണ് അജയന്റെ ചോദ്യം…..

 

“ഏയ്‌.. അങ്ങനെ ഒളിച്ചോടാൻ പ്ലാനൊന്നുമില്ല…ഭാവിയിലേക്ക് ചിലപ്പോ പ്ലാൻ ചെയ്യേണ്ടി വന്നേക്കാം…അങ്ങനെ നോക്കുമ്പോ ഇതൊക്കെ ഒരു ട്രെയിനിങ് ആയി കണ്ടാ മതിയല്ലോ…”

 

ഞാനവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…

 

“ഉഫ്…നല്ല മൂഞ്ചിയ പ്ലാനിങ്…”

 

“ഏഹ്…സത്യം പറ മൈരേ അച്ഛനെന്താ നിന്നോട് പറഞ്ഞെ…ട്രെയിൻ കേറ്റി വിടുന്നവരെ എന്നെ നിലം തൊടീക്കല്ലെന്ന് വല്ലോം പറഞ്ഞൊ…”

 

“പിന്നേ പിന്നേ…മോനെ ആദി ഞാനൊരു കാര്യം പറഞ്ഞാ നിനക്ക് വിഷമം തോന്നല്ല്…നിന്റെ ചെല നേരത്തെ കൊണയടി കേട്ടാൽ ഞാനെന്നല്ല ചെലപ്പോ പെറന്നു വീണ പൊടി കുഞ്ഞു പോലും നിന്നെ ഊക്കി പോകും…. “

 

ഓഹ്…തല്ക്കാൻ മിണ്ടാതിരിക്കാം…അതാവും ആരോഗ്യത്തിനു നല്ലത്…………. കോഴിക്കോട് അങ്ങാടിയിലെ തിക്കിനും തിരക്കിനും ഇടയിലൂടെ മുക്കിമുള്ളി ഒരുവിധം അജയനെന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി….

 

“അപ്പൊ ശെരി……പിന്നേയ് അവിടെ ചെന്ന് ഇടക്ക് വിഡിയോ കാൾ ചെയ്യണേ…ബീഹാറിൽ നല്ല പാലിന്റെ നിറമുള്ള പെണ്ണുങ്ങൾ ഒണ്ടെന്ന കേട്ടത്.. “

 

ചുണ്ടൊന്ന് നനച്ചുകൊണ്ട് അജയൻ പറഞ്ഞു…ഈശ്വരാ മൈരന്റെ മുഖത്തും നാണമോ….

 

“എടാ പാലിന്റെ നിറമുള്ള പെൺപിള്ളേരൊക്കെ അങ്ങ് പഞ്ചാബിലാ…ലോകം കാണാനാത്തൊരു ഫുണ്ട…”

 

“ഓഹ് അങ്ങനെയാണോ…അല്ല ഈ ട്രെയിൻ പഞ്ചാബ് വഴിയെങ്ങാനും ആണോ പോണേ…?

 

“പൊന്ന് കുണ്ണേ…നമിച്ചു നിന്നെ…നിനക്കിപ്പോ ന്താ വേണ്ടേ പാലിന്റെ നിറമുള്ള പെണ്ണ് അല്ലെ…സെറ്റ് ആക്കി തരാം…തത്കാലം നീ അടുത്ത മഴക്ക് മുൻപ് വീട് പിടിക്ക്…”

 

അതും പറഞ് ഞാൻ ബാഗുമായി സ്റ്റേഷനകത്തേക്ക് നടന്നു…. വല്യ തിരക്കൊന്നും ഇല്ല…

 

ഉള്ളിലേക്ക് കയറിയതേ ഞാൻ ഫോണെടുത്തു ചാരുവിനെ വിളിച്ചു.. എന്റെൽ ടിക്കറ്റ് ഒന്നുമില്ലല്ലോ..

 

“എത്തിയോ നീ…?

 

ഫോൺ എടുത്തതെ മറുവശത്തു നിന്ന് ചാരുവിന്റെ ചോദ്യം….

 

“ആ എത്തി…നീ എവിടെയാ..?

 

ചുറ്റിനുമൊന്ന് തിരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു…

 

“അഹ് എന്നാ നീ അവിടെകിടന്ന് താളം ചവിട്ടാതെ നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് വാ…ഞാനിവിടെയുണ്ട്…വേഗം വാട്ടോ ട്രെയിൻ വരാൻ സമയമായി.. “

 

പറഞ്ഞു തീർന്നത് തലക്ക് മേളിലെ സീലിംഗിൽ വെച്ചിരുന്ന സ്പീക്കറിൽ നിന്ന് അനൗൺസ്മെന്റ് വന്നു…അതിൽ പ്ലാറ്റ് ഫോം നമ്പർ നാലിലേക്ക് ഏതോ ട്രെയിൻ വരുന്നുണ്ടെന്ന് കൂടി പറഞ്ഞതും ഞാൻ അകത്തേക്ക് ഓടി…തേടിപിടിച്ചു നാലാമത്തെ ട്രാക്കിലേക്കുള്ള വഴി കണ്ടുപിടിച്ചു…..

 

“മുടിയാനായിട്ട് ഏതവനാണോ എത്രയും സ്റ്റെപ്പ് പണിതത്…”

 

ശബരിമലയിലെ പടിക്കെട്ട് കണക്കെയുള്ള സ്റ്റെപ്പോടി ഇറങ്ങുന്നതിനിടയിൽ കണ്ടു ദൂരെ മാറിയൊരു സൈഡിൽ ബാഗും തോളിലിട്ട് ഫോണും നോക്കി നിൽക്കുന്ന ചാരുവിനെ…… ഓടിപ്പാഞ്ഞവളുടെ അടുത്തെത്തിയതും വലിയൊരു ഹോണടിയോടെ ഒരു ട്രെയിൻ ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് വന്നുനിന്നു

 

“വേഗം വാ…”

 

ഞാൻ വന്നു നിന്നതേ അവളെന്റെ കയ്യും പിടിച്ചു മുൻപിലുള്ള ആൾക്കൂട്ടത്തിലേക്ക് കയറി…

 

“ഏഹ്.. അതേ.. ഏതാ ബോഗി നമ്മടെ…?

 

ട്രെയിൻ കേറാൻ നില്കുന്നവരുടെ ഇടയിലൂടെ തിക്കിതിരക്കി കേറുന്ന ചാരുവിനോട് ഞാൻ ചോദിച്ചു…

മറുപടിയൊന്നുമില്ല…തിരക്കിനിടയിലൂടെ ട്രെയിനിൽ കയറി പറ്റാനുള്ള തന്ത്രപ്പാടിലാണ് കക്ഷി….ഇത് തന്നെ അവസരം മോനെ ആദി….

 

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *