ഞാൻ പെട്ടെന്ന് അവളുടെ മുൻപിൽ തടസ്സമായി നിന്ന രണ്ടുപേരെ പതിയെ ഷോൾഡറുകൊണ്ട് തട്ടിമാറ്റി ചാരുവിനെ കയറാൻ വഴിയുണ്ടാക്കി കൊടുത്തു…ഹ്മ്മ് ചെറിയൊരു ചിരിയുണ്ടാ മുല്ലപ്പൂ പോലുള്ള മുഖത്ത്…. പിന്നെയാണ് ഞാൻ കണ്ടത് അവൾക്ക് കയറാനായി തട്ടി മാറ്റിയ രണ്ടു പേരുടെ കണ്ണുകൾ എന്നെത്തന്നെ നോക്കി നില്കുന്നത്…പണിയിപ്പോഴേ കിട്ടിയോ ദൈവമേ…
ഞാനവരെ ശ്രദ്ധിക്കാത്തത് പോലെ മുകളിലേക്ക് മാത്രം നോക്കികൊണ്ട് ട്രെയിനിലേക്ക് കയറി…..
“സീറ്റ് നമ്പർ എത്രയാ..?
എന്റെ മുൻപിൽ നിന്ന ചാരുവിനോട് ഞാൻ ചോദിച്ചു…അവളും മുൻപിലേക്ക് നോക്കിനിന്ന് ആലോചിക്കുവാണ്…ഇനിയെങ്ങാനുമിവൾ കള്ളവണ്ടി കേറാനുള്ള ഉദ്ദേശത്തിലാണോ വന്നത്…
“അതേ…!!!
ഒന്നൂടെ ചോദിക്കാമെന്ന് വെച്ച് വിളിച്ചതും അവളെന്റെ കയ്യും പിടിച്ചു മുൻപിലേക്ക് നടന്നു….
“AC യോ…?
മുന്പിലെ കർട്ടനും ഗ്ലാസും കണ്ടു ഞാൻ ചോദിച്ചു…
“പിന്നേ നീ അവിടംവരെ ജനറലിൽ പോകുമോ…?
എന്നൊരു ചോദ്യത്തിൽ മിസ്സെന്റെ വായടപ്പിച്ചു…അല്ലേലും ഇതല്ലേ സുഖം…AC യും ഒണ്ട് ഒച്ചപ്പാടും ബഹളവുമില്ല…ഹ്മ്മ്…മിസ്സിന്റെ മനസ്സിലും എന്തോ ദുരുദ്ദേശം ഉള്ളത് പോലെ….
പിള്ളേരെ കൊണ്ടു പോണത് പോലെ എന്റെ കയ്യും പിടിച്ചു സുന്ദരിയായ ഒരു പെണ്ണ് നടന്നു പോകുന്നത് അവിടേം ഇവിടേംയുമായി ഉറക്കം തൂങ്ങിയിരിക്കുന്ന ആളുകൾ ശ്രദ്ധിക്കുന്നുണ്ട്…എനിക്കാണേൽ അവരുടെ നോട്ടത്തിൽ ചെറിയൊരു നാണവും തോന്നാതിരുന്നില്ല
ഒടുക്കം തേടി പിടിച്ചൊരു സീറ്റിൽ ചാരുവിരുന്നു…
“ദേ ഇതെന്റെ സീറ്റ്.. അത് നിന്റേത്…”
അവളിരുന്നതിന്റെ മുന്പിലെ ഒഴിഞ്ഞ സീറ്റ് കാണിച്ചെന്നോട് പറഞ്ഞു…
ഞാനാ സീറ്റിലേക്ക് ഇരുന്ന് ചുറ്റുപാടുമോന്ന് വീക്ഷിച്ചു…ഹ്മ്മ് തരക്കേടില്ല…മാന്യമായൊരു വൃത്തിയുള്ള ബോഗി…സൈഡിൽ പൊതുവെ കണ്ടു ശീലിച്ചിട്ടുള്ള കമ്പി ജനലിന് പകരം ഗ്ലാസ്സ് ആണ്…മുകളിലായി രണ്ട് ബെർത്ത് സീറ്റുകളും.. അത് കാലിയാണ്…അവിടെയെത്തും വരെ ഈ സീറ്റുകളിലേക്ക് ആൾക്കാർ വന്നില്ലെങ്കിൽ…ഞാനിരുന്നെന്റെയുള്ള ബുദ്ധിയിൽ കണക്കുകൾ കൂട്ടാൻ തുടങ്ങി…
ഒരു രണ്ട് മിനുട്ട് കൂടി കഴിഞ്ഞതും ട്രെയിൻ ഒന്ന് ഇളകിയാടി മുൻപിലേക്ക് പോകാൻ തുടങ്ങി.. ഹ്മ്മ്…ഇനി രണ്ട് ദിവസം ഇതിനുള്ളിൽ ഇരിക്കണം…തൊട്ടപ്പുറത്തുള്ള സീറ്റിൽ ഒരു ഫാമിലിയാണ്.. പക്ഷെ കണ്ടിട്ട് മലയാളി ലുക്കൊന്നും ഇല്ല താനും അവർക്ക്…
ഓരോന്ന് ചിന്തിച്ചു കൂട്ടി മുൻപിലേക്ക് നോക്കുമ്പോളാണ് എന്നെത്തന്നെ നോക്കിയിരിക്കുന്ന ചാരുവിനെ കണ്ടത്….. സത്യം പറയാലോ വന്നത് മുതലുള്ള തിരക്കിൽ അവളെയൊന്ന് ശെരിക് നോക്കാൻ പോലും സമയം കിട്ടിയില്ല
പതിവുപോലെ ചുരിദാറാണ് ഇട്ടതെന്ന് വിചാരിച്ചെങ്കിൽ തെറ്റി.. പകരം ഒരു ഫുൾകൈ ഷർട്ടും ജീൻസും ആണ് വേഷം..
ജന്മനാ നല്ല നിറമുള്ളത് കൊണ്ട് തന്നെയാ ബ്ലാക്കും റെഡ്ഡും ഷർട്ടിൽ നന്നായി തന്നെ കാണാനുണ്ട് മിസ്സിന്റെ സൗന്ദര്യം….
“മ്മ്….!!!!
എന്താണെന്നുള്ള ഭാവത്തിൽ ഞാനൊന്ന് ചാരുവിനെ നോക്കി….. ആഹാ മുല്ലമൊട്ടു പോലത്തെയൊരു ചിരിയാണ് പകരം കിട്ടിയത്….
ശ്ശെടാ ഇങ്ങനെയൊക്കെ എന്നെ നോക്കി ചിരിച്ചാൽ എനിക്ക് നാണം വരും…..
“ടാ ഇവിടെ വന്നിരി..”
ചാരുവിന്റെ അടുത്തായി സീറ്റിൽ തട്ടിക്കൊണ്ടു എന്നോട് പറഞ്ഞു…
“അത് വേണോ…മിസ്സിന്റെ ഭീഷണിയൊന്നും ഞാൻ മറന്നിട്ടില്ല…”
എന്റെ ഉണ്ടയൂരി ട്രെയിനിനട വെക്കുമെന്ന ചാരുവിന്റെ ഭീഷണി സ്വരം എന്റെ തലക്ക് മുകളിലൊന്ന് കറങ്ങിപ്പോയി…മറ്റവന്റെ പണിയാ മനസ് തെണ്ടീടെ….
“അതിന് നിന്നെ കെട്ടിപ്പിടിച്ചിരിക്കാനൊന്നുമല്ല വിളിച്ചത്…എനിക്ക് കൊറച്ചു കാര്യങ്ങൾ പറയാനുണ്ട് അതിനാ…””
“ഓഹ് അതായിരുന്നോ…ഞാൻ കരുതി…”
ചാരുവിനടുത്തായി വന്നിരുന്നുകൊണ്ട് ഞാൻ പറഞ്ഞു…വെറുതെ ജസ്റ്റ് ഒന്ന് എറിഞ്ഞു നോകിയതാ…

Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു